❤️...ഇഷ്ട്ടം...❤️ : ഭാഗം 5

ishtam

രചന: SHREELEKSHMY SAKSHA

കുറച്ചു നേരം അവൾ അവനെ തന്നേ നോക്കി നിശബ്ദയായി നിന്നു... ഡോക്ടർക്ക് എന്നെ ഇഷ്ട്ടപെടാത്തതിന്റെ ഒരു കാരണം പറയാമോ.... അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു.. അവൻ മുഖം വെട്ടിച്ചു നിലത്ത് നോക്കി ഇരുന്നു... എന്റെ സങ്കല്പത്തിലുള്ള കുട്ടിയല്ല നീ.. എനിക്ക് ഒരു ഡോക്റ്ററിനെ വിവാഹം ചെയ്യാൻ ആയിരുന്നു താൽപ്പര്യം.. എന്റെ കൂടെ നിൽക്കുന്ന എന്റെ സ്‌ട്രെസ്‌ മനസിലാക്കുന്ന.. ഒരാൾ.. അച്ഛന്റെ കൂടെ ചേർന്ന് അമ്മ ഹോസ്പിറ്റൽ നോക്കും പോലെ.. വളരെ ലീഡിങ് കപ്പാസിറ്റി ഉള്ള ഒരു പെൺകുട്ടി... ഇതൊന്നും അല്ല നിയെന്ന് ഞാൻ പറഞ്ഞു തരേണ്ടത് ഇല്ലാലോ... അവൾ ഒന്ന് നിശ്വസിച്ചു പറഞ്ഞു തുടങ്ങി. നോക്ക്... ഇഷ്ട്ടം അല്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നത് ഒട്ടും യോജിക്കാൻ പറ്റാത്ത കാര്യം ആണ്.. പക്ഷെ ഇത് ഇവിടെ വരെ എത്താൻ കാരണക്കാരൻ ഡോക്ടർ ഒറ്റൊരാൾ ആണ്... ഡോക്ടർ എന്നെ വിവാഹം കഴിക്കാൻ ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോൾ ഈ വീട്ടുകാർ അതിനെ തള്ളിക്കളഞ്ഞെങ്കിൽ അത്രയും നിസാരമായിരുന്നു ഡോക്ടറിന്റെ എതിർപ്പ് എന്ന് വേണം കരുതാൻ..

ഉറച്ച തീരുമാനത്തോടെ എനിക്ക് ഈ വിവാഹത്തിന് താൽപ്പര്യം ഇല്ലാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു... അതേ... എനിക്ക് എതിർക്കാൻ പറ്റിയില്ല.. കാരണം അവരെ ഞാൻ സ്നേഹിക്കുന്നു... പക്ഷെ നീ എന്ത് കണ്ടിട്ടാണ് എന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചേ... ഒരിക്കൽ എങ്കിലും എന്നോട് സംസാരിക്കാൻ നിനക്ക് തോന്നിയില്ലേ..... ആഹ് അതൊന്നുമല്ല.. ഒരു ഡോക്റ്ററിനെ കെട്ടുന്നത് ലാഭം ആണെന്ന് തോന്നി അല്ലേ.. പോരാത്തതിന് സ്വന്തമായി ഹോസ്പിറ്റലും കുടുംബം മൊത്തം ഡോക്ടർസും..ഇതിപ്പോ അങ്ങോട്ട് ആലോചിച്ചു വന്ന കല്യാണം ആയത് കൊണ്ട് ലാഭം ആയല്ലോ അല്ലേ...... നിർത്ത്... അടുത്തിരുന്ന ടേബിളിലെ പുസ്തകങ്ങൾ തട്ടി തെറുപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു... അവളുടെ ഭവമാറ്റത്തിൽ അവനൊന്നു ഞെട്ടി. എപ്പോഴെങ്കിലും ഞാൻ എങ്ങനെ നിങ്ങളെ ഇഷ്ട്ടപെട്ടു എന്ന് ചോദിച്ചിരുന്നോ നിങ്ങൾ.......ഞാൻ എന്തിന് നിങ്ങളെ വിവഹം ചെയ്തു എന്ന് പറഞ്ഞാലും നിങ്ങൾക്ക് മനസിലാവില്ല.....

എന്നെങ്കിലും സ്വയം മനസിലാക്ക്...നിങ്ങൾക്ക് ശരീരത്തിലെ മുറിവ് ഉണക്കാനെ അറിയൂ... മനസിലെ പറ്റില്ല... അതിന് സ്നേഹം ഒരു പ്രഹസനം ആയി കാണരുത്.. 6 മാസം കഴിയുമ്പോ മുച്വൽ ഡിവോഴ്സ് കിട്ടും..ഇപ്പോഴേ പേപ്പർ തയ്യാറാക്കി വെച്ചോ.. അതും പറഞ്ഞു അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി... ശരിക്കും അവൻ ഞെട്ടിപ്പോയി.. ഇങ്ങനെ ഒരു ഭവമാറ്റം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ മുന്നിൽ ചെറുതാവുന്നു എന്ന് തോന്നിയപ്പോൾ ഉള്ളിലെ ഈഗോ കാരണം മനസിലുണ്ടായിരുന്നതെല്ലാം പറഞ്ഞു പോയതാണ്.. അവളെന്താണ് അങ്ങനെ പറഞ്ഞത്... അവളെന്തിനാണ് എന്നെ കല്യാണം കഴിച്ചേ.... ഓരോന്ന് ആലോചിച് അവൻ ദേഷ്യത്തിൽ കട്ടിലിൽ ആഞ്ഞു അടിച്ചു. ചേ മോശം ആയിപോയി... ഇനി അവൾ അങ്ങനെ ഒന്നും ചിന്തിക്കാതെആണോ എന്നെ കല്യാണം കഴിച്ചത്... അതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണം ആകുമോ... അവനെല്ലാം കൊണ്ടും ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി.. ഓരോന്ന് ആലോചിച്ചു കട്ടിലിൽ കിടന്നവൻ ഉറക്കത്തിലേക്ക് വീണു.. അന്നും അവനെ ഉണർത്തിയത് ഒരു കപ്പ് കാപ്പിയുടെ മണമാണ്... കയ്യെത്തി ടേബിളിലിരുന്ന ഫോണിൽ സമയം നോക്കി..

എട്ട് മണി... അയ്യോ ഇത്രയും നേരം കിടന്നു ഉറങ്ങിയോ... അവൻ കട്ടിലിൽ ചാടി എണീച്ചിരുന്നു. ഇനി എങ്ങനെ ഹോസ്പിറ്റൽ പോവും.. അമ്മയെന്താ വിളിക്കാഞ്ഞേ.... ഓഹ്.. പറഞ്ഞ പോലെ ഇന്നും ഞാൻ ലീവ് ആണല്ലോ... റിസപ്ഷൻ ഇന്നല്ലേ. ഞാനിപ്പോൾ വിവാഹിതൻ ആണല്ലോ... അവന്റെ കണ്ണുകൾ അറിയാതെ തന്നേ അവളെ തേടി... ഇന്നലെ എവിടെയാകും കിടന്നുറങ്ങിയത്... അമ്മയാണ് കോഫി കൊണ്ട് വെച്ചതെങ്കിൽ ഉറപ്പായും വിളിച്ചുണർത്തിയേനെ... അപ്പോൾ അമ്മയല്ല..... അവളെന്തേ... ബാൽക്കണിയിൽ നിന്ന് സംസാരം കേട്ടതും അവൻ എണീറ്റ് അങ്ങോട്ട് നടന്നു... നേർത്ത ശബ്ദത്തിനൊപ്പം അവളുടെ ഏങ്ങലടികൾ കേട്ടതും അവൻ ഞെട്ടി പോയി...നിന്നിടത്ത് നിന്ന് നീങ്ങാൻ മറന്ന പോലെ... അവൻ അവളുടെ സംസാരത്തിന് കാതോർത്തു.. അതൊന്നും സാരമില്ലച്ച..ഇതിനാണ് വെറുതെ ചടങ്ങ് എന്ന് പറഞ്ഞീ പ്രഹസനം... ഞാൻ ഇന്ന് തന്നേ വരുവാ... എനിക്ക് ഒന്ന് കാണണം... മ്മ്.. ഞാൻ ഇവിടെ ഉള്ളവരോട് പറഞ്ഞിട്ട് വരാം..

ഇപ്പൊ തന്നേ ഇറങ്ങുവ... ഒരു നിമിഷം അവൻ അവിടെ ഉറച്ചു പോയ്‌.. ഇവൾ തിരിച്ചു പോവാണോ.... അവനു പറഞ്ഞുപോയ വാക്കുകൾ വലിയ അപരാതമായി തോന്നി... അവൾ കണ്ണ് തുടച്ചുകൊണ്ട് ബാൽക്കണിയിൽ നിന്ന് ഇറങ്ങി വന്നു.. അവനെ ഒന്ന് നോക്കി അവൾ താഴേക്ക് പോയി... പെട്ടന്ന് ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ ഒരു യുദ്ധ പ്രതീതി തോന്നി അവനു.. അച്ഛനും അമ്മയും ആരും ഒന്നും മിണ്ടുന്നില്ല... എല്ലാരുടെ മുഖത്തും വിഷാദം. അവൻ തലയുയർത്താൻ ആകാതെ തല താഴ്ത്തി നിന്നു.. ഇന്നത്തെ റിസപ്ഷൻ.... അത് ക്യാൻസൽ ചെയ്യാൻ ഉള്ളത് ചെയ്യ്.. അച്ചാച്ചൻ അച്ഛനോട് പറഞ്ഞു.. മ്മ്... അച്ഛൻ മൂളി. മോള് ഒറ്റക്ക് പോവണ്ട... മിത്തു വരും കൂടെ... അമ്മ വിഷമത്തോടെ പറഞ്ഞു.. മ്മ്... അവൾ തലയാട്ടുമ്പോൾ സങ്കടം സഹിക്കാതെ അവൾ പൊട്ടി കരഞ്ഞു.. അച്ഛമ്മ വന്നു അവളുടെ നെറ്റിയിൽ ഉമ്മം വെച്ചു.. അവൾ അച്ഛമ്മയെ കെട്ടി പിടിച്ചു കരഞ്ഞു..അച്ഛമ്മ അവളെ ആശ്വസിപ്പിക്കുന്നുണ്ട്..

അവനു കുറ്റബോധം കൊണ്ട് അവിടെ നിൽക്കാൻ തോന്നിയില്ലാ.. എന്തോ വലിയ തെറ്റ് ചെയ്ത പോലെ തോന്നി.. അവൻ തിരികെ റൂമിലേക്ക് വന്നു.. കുറച്ചു കഴിഞ്ഞതും ദേവു വന്നു. ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ മാറി വന്നു ഫോണും ബാഗും എടുത്ത് പോയി.. അവൻ അവിടെ തന്നേ ഇരുന്നതെ ഉള്ളു.. ബാൽക്കണി വഴി അവൾ പോകുന്നത് അവൻ നോക്കി നിന്നു.. ഇടക്ക് ഇടക്ക് ചുരിദാർ ഷാൾ കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്... മിത്തുവിന്റെ മുഖത്തും തെളിച്ചമില്ല... ദാസേട്ടൻ ,ഡ്രൈവർ വന്നിട്ടുണ്ട്.. അവർ കയറിയതും കാർ ചലിച്ചു തുടങ്ങി... അവന്റെ വാക്കുകൾ അവളുടെ അഭിമാനത്തിനേറ്റ മുറിവുകൾ ആണെന്ന് അവനു മനസിലായി... എന്തൊക്കെയോ ഓർത്ത് ഭ്രാന്ത്‌ പിടിച്ചപ്പോൾ അവൻ റെഡിയായി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി.. ആരും എതിർത്തൊന്നും പറഞ്ഞില്ല..എല്ലാരിലും ഒരു മൗനം.. ഏടത്തി കരയാതെ ഇരിക്ക്..... അവളുടേ കരച്ചിൽ കണ്ട് അവന്റെ കണ്ണ് തുടച്ചുകൊണ്ട് മിത്തു പറഞ്ഞു... ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് അറിയാമായിരുന്നതല്ലേ...... കരഞ്ഞിട്ടെന്ത് കാര്യം... പോട്ടേ സാരമില്ല... അവൾ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... മിത്തുവിന് അത് കണ്ടിറ്റ് സഹിച്ചില്ല..

അവൻ പുറത്തേക്ക് നോക്കിയിരുന്നു... ഹോസ്പിറ്റലിൽ എത്തിയിട്ടും അവനു ഒരു സമാദാനം ഉണ്ടായിരുന്നില്ല.. ആകെപ്പാടെ ഒരു വിമ്മിഷ്ട്ടം. ക്യാബിനിൽ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴാണ് ഡോക്ടർ ദിവ്യ കയറി വന്നത്... അവളുടെ മുഖത്തെ നിരാശ അവൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ അവളോട് യാതൊരു അനുകമ്പയും അവനു തോന്നിയില്ല.. ഗുഡ് മോർണിംഗ് മാധവ്... മോർണിംഗ് ദിവ്യ... കല്യാണത്തിന് ക്ഷണിച്ചില്ല... അവൾ പരിഭവം പോലെ പറഞ്ഞു.. അവൻ മറുപടി പറഞ്ഞില്ല.. എന്തെ... റിസപ്ഷൻ മാറ്റി വെച്ചേ.... ഓഹ് മാറ്റി വെച്ചു എന്നാണോ ഇവരോട് പറഞ്ഞത്... അവൻ ഓർത്തു.. ചില ബുദ്ധിമുട്ടുകൾ... അവൻ ചിരിക്കാൻ ശ്രമിച്ചു.. ആളെ ഒന്ന് പരിചയപെടണം എന്നുണ്ടായിരുന്നു... അവൾ ചിരിച്ചു.. ഹാം.. ഇനിയൊരിക്കൽ ആവാം... ആളെ പേരെന്താ... കൃഷ്ണ... പെട്ടന്ന് അവനു അതാണ് വായിൽ വന്നത്.. പെട്ടന്ന് തിരുത്തിയാൽ അവൾക്ക് എന്ത് തോന്നും എന്ന് കരുതി അവൻ കൂട്ടി ചേർക്കാൻ പോയില്ല.. ഓഹ്.. നൈസ് നെയിം...

കൃഷ്ണയുടെ ഫോട്ടോ കാണിക്കാമോ... അവനൊന്നു ഞെട്ടി കാരണം അവളുടെ ഫോട്ടോ അവന്റെ കൈയിൽ ഉണ്ടായിരുന്നില്ല.. ഡോക്ടർ ആയിരിക്കും അല്ലേ... ഇവിടെ അല്ലേ ഇനി പ്രാക്ടീസ് ചെയ്യുന്നേ... അവൻ എന്ത് പറയും എന്ന് ഓർത്ത് ഇരിക്കെ ദിവ്യ ചോദിച്ചു. ആ ചോദ്യം അവനെ ചൊടിപ്പിച്ചു. ദിവ്യക്ക് ഒ പിയിൽ പേഷ്യന്റ്സ് ഒന്നും ഇല്ലേ.... അവന്റെ ചോദ്യം കേട്ട് ദിവ്യ വിളറി.. ഹ്മ്മ് ഉണ്ട്.. ഓ പി ക്ക് സമയം ആയില്ലല്ലോ.. അതാ ഞാൻ ജസ്റ്റ്‌ ഒന്ന്. വെറുതെ എന്തിനാ അവരെ കാത്തിരുത്തുന്നത്.... ദിവ്യ ചെല്ല്... മ്മ്... അവൾ വിളറിയ ഒരു ചിരി നൽകി അവിടെ നിന്നും പോയി. ഏറെ വൈകിയാണ് ദേവുവും മിത്തുവും വീട്ടിൽ ചെല്ലുന്നത്.. പടിപ്പുരയിൽ തന്നേ അച്ഛൻ അവരെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story