❤️...ഇഷ്ട്ടം...❤️ : ഭാഗം 6

ishtam

രചന: SHREELEKSHMY SAKSHA

കാറിന്റെ ശബ്ദം കേട്ടതും അകത്ത് നിന്ന് അവളുടെ അനിയത്തിമാർ ഇറങ്ങി വന്നു. ദയാകൃഷ്ണയും ദക്ഷാകൃഷ്ണയും ദയ പിജി ചെയ്യുന്നു . ദച്ചു +2 ന് പഠിക്കുന്നു. കരഞ്ഞു കലങ്ങിയ ദേവൂന്റെ മുഖം കണ്ടതും അവർക്കും വിഷമം വന്നു.. വാ... പോട്ടേ... സാരമില്ല... അച്ഛൻ ഗോവിന്ദൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു... മിഥുൻ അകത്തേക്ക് വാ...അങ്കിൾ... വരൂ..ദയ അവനെയും ദാസിനെയും വിളിച്ചു.. അവൻ മങ്ങിയ ചിരിയോടെ അകത്തേക്ക് നടന്നു. എപ്പോഴാ അടക്കം...മിത്തു മെല്ലെ ദച്ചുവിനോട് ചോദിച്ചു.. നാളെ വൈകിട്ട്.. ആരൊക്കെയോ വരാൻ ഉണ്ട്.. എപ്പോഴാ മരിച്ചേ... ചേച്ചിടേ കല്യാണത്തിന് രണ്ട് ദിവസം മുന്നേ ഡിസ്ചാർജ് ആയതാ.. ഇന്നിപ്പോ രാവിലെ വിളിച്ചു പറഞ്ഞു. ആമി മരിച്ചെന്നു. ചേച്ചിയെ വലിയ കാര്യം ആയിരുന്നു... മ്മ്.. മിത്തു അറിയാം എന്ന പോലെ തലയനക്കി. ചേട്ടൻ എന്താ വരാഞ്ഞത് ... ദയ അവനടുത്തേക്ക് വന്നു ചോദിച്ചു. ചേട്ടന് എന്തോ ഹോസ്പിറ്റൽ കേസ്... പിന്നെ ഏടത്തി പറഞ്ഞു ഒറ്റക്ക് വന്നോളാം എന്ന്.. പിന്നെ അമ്മ എന്നേം കൂടെ വിട്ടു.. മ്മ്.. അച്ഛനും ദച്ചുവും കൂടെ ദേവൂനെ സമാദനിപ്പിക്കാൻ നോക്കി..

ദയ മിത്തുവും ദാസും ഒറ്റക്ക് ആവണ്ട എന്ന് കരുതി അവർക്കൊപ്പം നിന്നു.. മിഥുനു ക്ലാസ്സ്‌ ഇല്ലേ... മ്മ് ഉണ്ട്..ഇന്നുംകൂടേ ലീവ് ആയിരുന്നു. തിങ്കൾ തൊട്ട് പോണം..ചേച്ചി മിത്തു എന്ന് വിളിച്ചോ.. അവൾ ചിരിച്ചു.. മിത്തു ഇതേത് ഇയർ ആണ്.. സെക്കന്റ്‌... അപ്പൊ നിങ്ങൾ നാളെ തന്നേ തിരിച് പോവുമോ.. മ്മ്... ----- രാത്രി ഹോസ്പിറ്റൽ ക്യാബിനിൽ ഇരിക്കുമ്പോഴും മാധവ് അവളെക്കുറിച്ചായിരുന്നു ആലോചിച്ചത്.. വിളിച്ചു ഒരു സോറി പറഞ്ഞാലോ ... അതിനു അവളുടെ നമ്പർ വേണ്ടേ... അയിന് സോറി പറയാൻ മാത്രം ഒന്നും പറഞ്ഞില്ലാലോ... എനിക്ക് അറിയാത്ത കാര്യം ഊഹിക്കാനല്ലേ പറ്റു.. ആഹ് ഒരു കണക്കിന് നന്നായി... നേരത്തെ പോകുന്നത് തന്നെയാ നല്ലത്.. വെറുതെ വീട്ടിൽ എല്ലാർക്കും പിന്നീട് ഒരു വിഷമം ആവരുതല്ലോ... ഇപ്പൊ തന്നേ എല്ലാർക്കും നല്ല സങ്കടം ഉണ്ട്.... എന്നാലും എന്ത് കാണിച്ചാണ് ഇവൾ എല്ലാരേം മയക്കുന്നത്... അപ്പോഴാണ് മാലിനി അവന്റെ ക്യാബിനിലേക്ക് വന്നത്.. എന്തായിരുന്നു നിനക്ക് രാവിലെ വന്ന അർജെന്റ് കേസ്..... അമ്മ ഗൗരവത്തിൽ ചോദിച്ചു... കേസോ.... എന്ത് കേസ്... അവൻ അമ്പരപ്പോടെ ചോദിച്ചു..

അപ്പൊ അമ്മ പറഞ്ഞത് നേരാ.. നീ അവളുടെ കൂടെ പോകാതിരിക്കാനാണ് ഒരു ആക്‌സിഡന്റ് കേസ് ഉണ്ടെന്ന് പറഞ്ഞു നിന്നത് അല്ലേ... മാധു നിനക്കെന്താണ് പ്രശ്നം.... നിനക്ക് അവളെ ഇഷ്ടപ്പെടാൻ പറ്റുന്നില്ലേ... അമ്മ എന്തൊക്കെയാ പറയുന്നേ.. ഞാൻ എന്ത് പറഞ്ഞെന്ന... രാവിലെ അവളുടെ കൂടെ അങ്ങോട്ടേക്ക് വരാൻ പറഞ്ഞ അവളോട് നീയെന്താ പറഞ്ഞെ.. അത്യാവശ്യ ഹോസ്പിറ്റൽ കേസ് ഉണ്ടെന്ന്.. ഇപ്പൊ നിന്ന് പൊട്ടൻ കളിക്കുന്നോ... ഓഹ്... അപ്പൊ അവള് പണി തന്നിട്ടാണ് മുങ്ങിയത്... അവൻ ഓർത്തു.. അല്ല അപ്പൊ അവളെന്തിനാ രാവിലെ കരഞ്ഞു കൂവി അങ്ങോട്ട് പോയെ.. പാവം ആ കൊച്ച് മരിച്ചെന്നു അറിഞ്ഞപ്പോ തൊട്ട് അവൾ എന്ത് കരച്ചിൽ ആയിരുന്നെന്നു അറിയോ... ഒന്ന് സമദാനിപ്പിക്കാൻ എങ്കിലും നീ ശ്രമിച്ചോ... മാധവ് നീയെന്നാണ് ഇത്രയും ദുഷ്ടൻ ആയത്... ആര് മരിച്ചെന്നു.... അവൻ ഞെട്ടലോടെ ചോദിച്ചു. ആമി... ഏഹ്... അവന്റെ മുഖത്തെ ഞെട്ടൽ കണ്ടതും മാലിനിക്ക് പിന്നെയും ദേഷ്യം വന്നു.. ഓഹ് ഇനി അതും അറിഞ്ഞില്ലെന്ന ഭാവം ആണോ.. വലിയ കരുണയും സ്നേഹവും പറയുന്ന ഡോക്ടർ മാധവിനു ആ കുരുന്നു മരിച്ചെന്നു അറിഞ്ഞപ്പോ ഒന്നും തോന്നിയില്ലേ...

കഷ്ട്ടം.. ഓഹ് അതോ ഇനി അതും അവളോടുള്ള ദേഷ്യം കൊണ്ട് മനഃപൂർവം കണ്ണടച്ചോ....... അമ്മ സത്യം... എനിക്കൊന്നും അറിയില്ല.. ആ കുട്ടി മരിച്ചെന്നു ഇപ്പൊ അമ്മ പറഞ്ഞപ്പോഴാണ് അറിയുന്നത്.. ഇന്നലെ ഞാനും അവളും തമ്മിൽ ഉടക്കിയിരുന്നു അതിന്റെ ഇതിലാവും അവൾ എന്നോട് ഒന്നും പറഞ്ഞില്ലാ... സത്യം അമ്മ...... അവളോടുള്ള ദേഷ്യം ഒരു കുരുന്നിന്റെ മരണത്തിൽ ആഘോഷിക്കാൻ മാത്രം മാധവ് താഴ്ന്നിട്ടില്ല....അവസാന വാചകം ദേഷ്യത്തിൽ പറഞ്ഞു അവൻ ഡോർ വലിച്ചു തുറന്ന് വെളിയിലേക്ക് പോയി.. മാലിനി നെറ്റിക്ക് കൈയും കൊടുത്ത് അവിടെ നിന്നു.. മാധവ് നേരെ വീട്ടിലേക്കാണ് വന്നത്... അച്ഛമ്മ വിളിച്ചിട്ടും കേൾക്കാതെ അവൻ റൂമിലേക്ക് കേറി പോയി.. ദേഷ്യം മൊത്തം അവിടെ കണ്ടതിനോടൊക്കെ തീത്തു... റൂമിൽ എന്തൊക്കെയോ വീണു പൊട്ടുന്ന ശബ്ദം കേട്ടെങ്കിലും അചച്ചനും അച്ഛമ്മയും മുഖലോട്ട് കേറി നോക്കിയില്ല.. അമ്മ ആദ്യമായിട്ട് എന്നെ കുറ്റപെടുത്തി.... എല്ലാം അവള് കാരണം.....

ദൈവമേ... ആ കുഞ്ഞിന്റെ ആത്മാവിനു ശാന്തി കൊടുക്കണേ...അവൻ സോഫയിലേക്ക് ഇരുന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ വെച് ആ കുഞ്ഞിനെ കണ്ടിട്ടുണ്ട്... പറയും പോലെ ഒരു കൊച്ച് കുറുമ്പി.. CAD ഫൈനൽ സ്റ്റേജ് ആണ്.. മരിക്കും എന്ന് ഉറപ്പാണ്... എങ്കിലും ആ കുരുന്നിനെ കണ്ടിട്ടുള്ള ആർക്കും മനസ്സിൽ ഒരു വിങ്ങൽ വരും... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒന്ന് പോകാമായിരുന്നു... അവൾക്ക് മരണം എങ്കിലും പറയാമായിരുന്നു.. അവൻ ഫോൺ എടുത്ത് മിത്തുവിനെ വിളിച്ചു.. പറ ഏട്ടാ... നിങ്ങൾ അങ്ങ് എത്തിയോ.. എത്തി... കുറച്ചു നേരം ആയി... നാളെയാണോ അടക്കം.. മ്മ്.. വൈകിട്ട്...എന്താ ഏട്ടൻ വരുവോ..

മ്മ്... ആക്‌സിഡന്റ് കേസ് എന്തായി.. പ്രശ്നം ഒന്നുമില്ല... രാത്രി ഡ്രൈവ് ചെയ്യണോ... സാരമില്ല.. ഇതിന് മുന്നും ചെയ്തിട്ടുണ്ടല്ലോ... അല്ല 10 മണിക്കൂർ ഒക്കെ തുടർച്ച ഓടിക്കണ്ടേ.... സാരമില്ല.... മ്മ് ഞാൻ ഏട്ടത്തിയോട് പറയാം.. മറുപടി കേൾക്കാതെ അവൻ കാൾ കട്ടാക്കി.. ദിവസങ്ങൾ മാത്രം പരിചയം ഉള്ളെങ്കിലും ആ കുഞ്ഞിന്റെ മാലാഖ രൂപം മനസ്സിൽ കിടക്കുന്നു... ഓതോർത്താണ് പോകാം എന്ന് വെച്ചത്.. അവൻ വേഗം പോയി കുളിച്ചു..റെഡിയായി.താഴേക്ക് ചെന്നു.. അച്ഛമ്മേ... അച്ഛാച്ച... വിളിച്ചതും അവർ രണ്ടും വന്നു.. ഞാൻ തിരുവനന്തപുരത്തെക്ക് പോകുവാ.. നീയൊന്നും കഴിച്ചില്ലലോ... സാരമില്ല.. ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാം... അമ്മയും അച്ഛനും വരുമ്പോ പറഞ്ഞ മതി.. സൂക്ഷിച്ചു പോയിറ്റ് വാ... അവൻ തലയാട്ടി..കാറിൽ കേറി... തിരുവന്തപുരത്തേക്ക്...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story