❤️...ഇഷ്ട്ടം...❤️ : ഭാഗം 7

ishtam

രചന: SHREELEKSHMY SAKSHA

ഏട്ടത്തി... ഏട്ടൻ വരുന്നുണ്ട്.. അവിടുന്ന് തിരിച്ചു എന്ന് പറഞ്ഞു. മിത്തു അവളുടെ മുറിയിലേക്ക് കേറിക്കൊണ്ട് പറഞ്ഞു. അവിടെ ദയയും ദചുവും കൂടെ ഓരോന്ന് പറഞ്ഞു ദേവൂനെ സമാദാനിപ്പിക്കുകയായിരുന്നു.. ഈ രാത്രിയിലോ... അവൾ നെറ്റി ചുളിച്ചു.. ഞാൻ ചോദിച്ചതാ.. വരുവാണെന്ന് പറഞ്ഞു.നാളെ രാവിലെ എത്തും.. മ്മ്.. അവൾ തലയാട്ടി.. മിത്തു ഹാളിലേക്ക് നടന്നു ഏട്ടന് അറിയോ ആമിയെ... ദയ ചോദിച്ചു.. ഹോസ്പിറ്റൽ വെച് കണ്ടിട്ടുണ്ട്.. ആളോട് കൂട്ടായിരുന്നു.. അതാവും.. അവളെ ഒരിക്കെ എങ്കിലും കണ്ടിട്ടുള്ള ആർക്കും സങ്കടം ഉണ്ടാവും. മ്മ്.. എല്ലാരിലും ഒരു മൗനം.. തന്നെയുമല്ല ചേച്ചിയെ കാണാണ്ട് ഇരിക്കാൻ പറ്റുന്നില്ലായിരിക്കും... ദേവു പിന്നെയും അതോർത്ത് കരയാൻ പോകുവാണെന്ന് മനസിലായതും ദച്ചു പറഞ്ഞു. പിന്നെ... ദേവു മുഖം കോട്ടി.. പിന്നെയും ദച്ചു എന്തൊക്കെയോ പറഞ്ഞു അവളുടെ മൂഡ് മാറ്റികൊണ്ടിരുന്നു. ദയേ.....അച്ഛൻ മുറിക്ക് മുന്നിൽ വന്നു വിളിച്ചു. എന്താ അച്ഛാ.. ദയ അച്ഛന്റെ അടുത്തേക്ക് ചെന്നു മാധവ് നാളെ വരുമെന്ന് .. മോള് അപ്പയെ വിളിച്ചു പറ. നാളെ മിത്തുവും ദാസും തിരിച് പോവും...

അവര് കുറച്ചു ദിവസം കഴിഞ്ഞ് തിരികെ വിട്ടാൽ മതിയെന്ന് മോഹൻ വിളിച്ചു പറഞ്ഞു. അപ്പൊ ഏട്ടൻ കുറെ ദിവസം കാണുവോ.. ദയ കണ്ണ് വിടർത്തി ചോദിച്ചു.. പിന്നെ ഉണ്ടാവാതെ.. നീ അപ്പയെ വിളിച്ചു പറ സമയം കളയാതെ... ദാ പറഞ്ഞു കഴിഞ്ഞു... ദയ ചിരിച് ഫോണും കൊണ്ട് വെളിയിലേക്ക് നടന്നു അച്ഛൻ തിരികെ ഹാളിലോട്ട് വന്നു ദാസേട്ടന്റെ കൂടെ സംസാരിച്ചിരുന്നു.. മിത്തുവും അവരുടെ കൂടെ കൂടി. രാവിലെ 8 മണിയായപ്പോഴേക്കും മാധവ് അവളുടെ വീട്ടിലെത്തി.. ചേച്ചി... ദാ ചേട്ടൻ വന്നു.. ദച്ചു മുറിയിലേക്ക് ഓടി വന്നു പറഞ്ഞു.. മിത്തു ഇറങ്ങി അവനരികിലേക്ക് വന്നു.. ഏട്ടനെന്താ പറക്കുവായിരുന്നോ.... മിത്തു കളിയാക്കി ചോദിച്ചു. അവൻ ഒന്ന് ചിരിച്ചെന്നു വരുത്തി.. രാത്രിയല്ലേ.. റോഡിൽ കൂടെ വേഗം വരാം.. എങ്ങനെ ഉണ്ടായിരുന്നു മോനെ യാത്ര... അച്ഛൻ ചോദിച്ചു.. നന്നായിരുന്നു അച്ഛാ.. വഴി തെറ്റിയിരുന്നോ... ഇല്ലാ... മിത്തു ലൊക്കേഷൻ അയച്ചിരുന്നു.. മ്മ്... വാ.. അവിടെ നിൽക്കാതെ... അവൻ ഒന്ന് ചിരിച് അകത്തേക്ക് കയറി.. ദയയും ദച്ചുവും വാതിലോളം വന്നു നോക്കി നിന്നു..അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു.. അടുക്കളയില്ലായിരുന്ന അപ്പ അവർക്കൊപ്പം വന്നു അവനെ ഒന്ന് നോക്കി.

ചിരിച്ചു കാണിച് അകത്തേക്ക്പോയി. ദൈവമേ പെട്ടല്ലോ.. എനിക്ക് ആകെ അറിയാവുന്നത് ദേവൂന്റെ പേരാണ്.. അച്ഛന്റെ പേരെന്താ.. അമ്മയുടെ പേരെന്താ.. അനിയത്തിമാരുടെ പേരെന്താ... അവൻ മനസിലോർത്തു.. ദയേ... ദേവു എന്തെ... മോൻ വന്നത് അറിഞ്ഞില്ലേ... അച്ഛൻ ചോദിച്ചു.. പറഞ്ഞു അച്ഛാ.. ചേച്ചി മുഖം കഴുകുവാ.. അവൻ ദയ ആരെന്ന് അറിയാൻ നോക്കിയതും രണ്ട് പേരും കൂടെ അത് പറഞ്ഞു.. വിളിച്ചിട്ട് വരാം എന്നപോലെ രണ്ട് പേരും അകത്തേക്ക് ഓടി.. അപ്പൊ ഒരാള് ദയ.. മറ്റേതോ.. അല്ല അതിലേതാ ദയ... അവനാകെ പെട്ട അവസ്ഥ ആയി.. ദേവു വന്നു എല്ലാരുടെയും മുന്നിൽ വെച് ഒന്ന് ചിരിച്ചു കാണിച്ചു.. മോളെ മോനെ മുറി കാണിച് കൊടുക്ക്.. ഫ്രഷ് ആവട്ടെ ഇത്ര ദൂരം വന്നതല്ലെ... ക്ഷീണം കാണും. ദേവു മുന്നിൽ നടന്നതും അവൻ അവൾക്ക് പിന്നാലെ നടന്നു..പിന്നാലെ ദച്ചുവും ദയയും കൂടിയപ്പോൾ അവൻ അവരെ നോക്കി ചിരിച്ചു കാണിച്ചു. റൂമിനു മുന്നിലെത്തിയപ്പോൾ ദയയും ദച്ചുവും തിരിച് അടുക്കളയിലേക്ക് പോയി..

മാധവ് മേശക്ക് മുകളിലേക്ക് ബാഗ് വെച് അവളെ തിരിഞ്ഞു നോക്കി. അതാണ് ബാത്രൂം.... ഫ്രഷ് ആയിക്കോ..ബാത്‌റൂമിനു നേരെ ചൂണ്ടി പറഞ്ഞു. കുടിക്കാൻ എന്തേലും വേണോ...ഒട്ടും മയമില്ലാതെ തന്നേ അവൾ ചോദിച്ചു.. അവനു ഉള്ളിലുള്ള ദേഷ്യം മുഴുവൻ തീർക്കണം എന്നുണ്ടെങ്കിലും സാഹചര്യം കൊണ്ട് അടക്കി നിന്നു.. നല്ല തലവേദന ഉള്ളത് കൊണ്ടും ഇപ്പൊ അവളുടെ ഓഫർ തള്ളി കളഞ്ഞ അവളുടെ സ്വഭാവം വെച് ചാവാൻ കിടാന്നാലും വെള്ളം തരില്ല എന്ന് അറിയാവുന്നത് കൊണ്ടും അവൻ പറഞ്ഞു.. കോഫി കിട്ടിയാൽ കൊള്ളാം.. ഹാം... ഞാൻ ഉപയോഗിച്ച സോപ് ആണ് അകത്ത് ഇരിക്കുന്നത് ആയിത്തം ഉണ്ടേൽ ആ ബോർഡിൽ വേറെ സോപ് ഉണ്ട് എടുത്തോ.. അലമാരയിൽ നിന്ന് ഒരു ടവൽ എടുത്ത് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. താങ്ങിയതാണെന്ന് മനസിലായിട്ടും അവൻ ഒന്നും പറഞ്ഞില്ല.. കുളിച്ചിറങ്ങിയപ്പോൾ അവൾ കാപ്പിയുമായി നിൽപ്പുണ്ട്... ഞാൻ ഉണ്ടാക്കിയത് അല്ല...

കപ്പ് അവന്റെ കൈയിൽ കൊടുത്ത് കൊണ്ട് പറഞ്ഞു. അവൻ സഹിച്ചു പിടിച്ചു നിന്നു.. ആ കുട്ടിയുടെ മരണം ഒന്ന് പറയാമായിരുന്നു.. അവൻ പതിയെ പറഞ്ഞു.. അറിഞ്ഞല്ലോ... അത് മതി.. ഉറക്കം ഒഴിഞ്ഞത് അല്ലേ.. കഴിച്ചിട്ട് കുറച്ചു നേരം കിടക്കുന്നെങ്കിൽ കിടന്നോ.. അവൻ ഒന്നും മിണ്ടിയില്ല... അതോ ഒന്നും വേണ്ടേ... അവൻ മിണ്ടാത്തെ നിൽക്കുന്നത് കണ്ട് അവൾ അടുത്തേക് വന്നു.. 6 മാസം വരെയെങ്കിലും ഈ വീട്ടിലുള്ളവർ ഒന്നും അറിയാതെ ഇരിക്കണം എന്നൊരു ആഗ്രഹം ഉണ്ട്.. വെറുതെ അവർക്ക് സംശയം കൊടുക്കണ്ട..പറഞ്ഞു കഴിഞ്ഞ് അവൾ ഇറങ്ങി പോയി.. അവൻ ഒന്ന് നിശ്വസിച് ഹാളിലേക്ക് നടന്നു.. അച്ഛനും മിത്തുവും ദാസട്ടനും അവിടെ ഉണ്ടായിരുന്നു.. ഓരോന്ന് സംസാരിച്ചു.. അവളെ പോലെയല്ല ഇവിടെ എല്ലാരും പാവങ്ങൾ ആണെന്ന് തോനുന്നു.. അവൻ ഓർത്തു.. ചേട്ടാ അച്ഛാ .. കഴിക്കാൻ വാ... ദയ വന്നു വിളിച്ചു. മിത്തു.. അങ്കിൾ വാ... അവൾ സ്നേഹത്തോടെ വിളിച്ചു. എല്ലാരും കഴിക്കാൻ ഇരുന്നു.. പാലപ്പവും കറിയും ദേവു തന്നേ വിളമ്പി കൊടുത്തു. മോനു കറിയൊക്കെ ഓക്കെ ഇഷ്ട്ടം ആയോ.. അപ്പ ചോദിച്ചു. ആയി.. അവൻ ചിരിച്ചു.. ഇവൾക്ക് വെക്കാനൊന്നും അറിയില്ലാട്ടോ..

അപ്പ കളിയാക്കും പോലെ പറഞ്ഞു.. വോ... ദേവു മുഖം കോട്ടി... അതിനൂടെ ഉള്ളത് ദൈവം നാക്കിൽ കൊടുത്തിട്ടുണ്ട്.. അവൻ മനസ്സിൽ പറഞ്ഞു.. ആമിയുടെ കാര്യം ഉള്ളിൽ ഉള്ളത് കാരണം ആവാം അവിടെ എന്തോ ഒരു തെളിച്ചമില്ലായ്മ ഉണ്ടായിരുന്നു എല്ലാവരിലും.. കഴിച്ചു കഴിഞ്ഞതും ദേവു അവനെയും കൊണ്ട് റൂമിൽ പോയി. കിടന്നോ... അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.. ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടന്ന് ഉറങ്ങി.. ഡോക്ടർ... ഡോക്ടർ.....അവൾ അവനെ കുലുക്കി വിളിച്ചു.. അവൾ കണ്ണ് ചിമ്മി തുറന്നു.. രണ്ട് മണിയായി..... മൂന്നരക്കാണ് അടക്കം. മ്മ്...അവൻ എഴുന്നേറ്റ് ഇരുന്നു... കഴിക്കാൻ എടുക്കട്ടെ. വേണ്ട...വിശപ്പില്ല.. മ്മ്.. അവൾ ബാത്രൂമിലേക്ക് നടന്നു.. മുഖം കഴുകി തിരിച് വന്നു.. മുടി ചീകി ഇറങ്ങി.. ഫ്രഷ് ആവുന്നെങ്കിൽ ആകാം.. മുറിയിൽ നിന്ന് ഇറങ്ങും മുന്നേ അവൾ പറഞ്ഞു.. മ്മ്.. അവൻ വരുമ്പോൾ എല്ലാരും പോകാൻ തയ്യാറായിരുന്നു.. എല്ലാരിലും ഒരു മൗനം... അപ്പയും ദച്ചുവും അച്ഛനും വന്നില്ല,

ദാസേട്ടനും വരുന്നില്ലെന്ന് പറഞ്ഞു ബാക്കി ഉള്ളവർ റെഡിയായി മാധവിന്റെ കാറിൽ ആണ് നാല് പേരും പോയത്.. മാധവിനു വഴി പറഞ്ഞു കൊടുത്തത് ദയ ആണ്.. ദേവു ആകെ ഒരു മൗനം.. ഒരു ഇരുനില വീടിന്റെ മുന്നിൽ കാർ നിന്നു.. മതിലിന്മേൽ പതിച്ച പോസ്റ്ററിലേക്ക് മാധവിന്റെ കണ്ണുകൾ പോയി.. ആമി.. (5) ചിരിക്കുന്ന ആ കുരുന്നിന്റെ ചിത്രത്തിനോടൊപ്പം ഉള്ള വാക്കുകൾ അവൻ മനസിൽ വായിച്ചു . അതിനു മേലെ ഒരു കരിങ്കൊടി കെട്ടി വെച്ചിരിക്കുന്നു.. എന്തോ ഒരു അസ്വസ്ഥത അവനെ വന്നു മൂടുന്നത് അറിഞ്ഞു.. വെളിയിൽ നിന്നെ കേൾക്കാം ഉള്ളിലെ കരച്ചിൽ... നാല് പേരും അകത്തേക്ക് നടന്നു. 'കുടുംബത്തിൽ ഉള്ള ആകെ ഉണ്ടായ കൊച്ച... മൂത്തത് രണ്ട് പേർക്കും കൊച്ചുങ്ങൾ ഉണ്ടായില്ല... ഇതിന്റെ അവസ്ഥ ഇങ്ങനേം...' ആരോ പറയുന്നത് കേട്ടു... ആ ഹോസ്പിറ്റലിലെ മിക്കവരും അവിടെ ഉണ്ടെന്ന് മാധവിനു മനസിലായി.. ഹാളിൽ മൊബൈൽ മോർച്ചറിയിൽ കിടത്തിയിരിക്കുകയിരുന്നു...

കുഞ്ഞിനെ കണ്ടതും എല്ലാവരുടെയും കണ്ണ് നിറഞ്ഞു.. പിന്നിൽ മെഴുകുതിരിക്ക് മുന്നിൽ ബൈബിളും ആയി മൂന്ന് കുട്ടികൾ. അവിടെ ആമിയെ കിടത്തിയതിനു അടുത്തായി ആമിയുടെ അമ്മ അച്ഛന്റെ തോളിൽ കരഞ്ഞു തളർന്നു കിടക്കുന്നു.. ദേവു മെല്ലെ അവരുടെ തലയിൽ തലോടി.. ആമിയുടെ അമ്മ ദേവുവിനെ കണ്ടതും.. അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. കണ്ട് നിൽക്കുന്ന ആരുടേയും കണ്ണ് നനയിക്കും പോലെ.. അവളും കരയുകയായിരുന്നു... "പോകുന്നെ ഞാനും എൻ ഗൃഹം തേടി.... ദൈവത്തോടൊത്ത് ഉറങ്ങിടാൻ...... എത്തുന്നെ ഞാനെൻ നാഥന്റെ ചാരെ.... പിറ്റേന്നൊപ്പം ഉണർന്നിടാൻ...." പുറകിൽ നിന്ന് വളരെ പതിയെ ഗാനം ഒഴുകി വന്നു.. പള്ളിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വന്നു... പള്ളി അടുത്ത് തന്നേ ആയത് കൊണ്ട് ബാക്കി ഉള്ളവർ അവിടേക്ക് നടന്നു.. എല്ലാവരും അന്ത്യ ചുംബനം കൊടുത്ത് പെട്ടി കുഴിയിലേക്ക് ഇറക്കിയതും ആമിയുടെ അമ്മ കുഴഞ്ഞു വീണു.... മാധവ് ആണ് അവരെ നോക്കിയത്... കുഴപ്പം ഒന്നുമില്ല പ്രഷർ ലോ ആയതാണ്.... അവൻ പറഞ്ഞു. ഉപ്പിട്ട നാരങ്ങ വെള്ളം കൊണ്ട് കൊടുത്തു.. ചടങ്ങ് എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴും ദേവു കരച്ചിൽ ആയിരുന്നു... ദയയുടെ തോളിൽ ചാരി കിടന്ന് അവൾ എപ്പോഴോ മയങ്ങി പോയി.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story