❤️...ഇഷ്ട്ടം...❤️ : ഭാഗം 8

ishtam

രചന: SHREELEKSHMY SAKSHA

വീട്ടിൽ വന്നിട്ടും എല്ലാരിലും മൗനം തങ്ങി നിന്നു. ദേവി പോയി കിടന്നു.. മെല്ലെ ആ അത്തരീക്ഷം ഒന്ന് മാറിയപ്പോൾ അച്ഛനും മാധവും ഒക്കെ കൂടെ സംസാരിച്ചിരുന്നു. എട്ടുമണി കഴിഞ്ഞപ്പോൾ മിത്തവും ദാസും പോകാൻ തയ്യാറായി... മയങ്ങി എണീറ്റ ദേവി അവരെ വന്നു യാത്രയാക്കി. അവരെ കൂടെ പോകണം എന്നായിരുന്നു മാധവിനെങ്കിലും അച്ഛൻ വിളിച്ചു രണ്ട് ദിവസം കഴിഞ്ഞ് വന്നാ മതി എന്ന് പറഞ്ഞതോടെ വേറെ വഴി ഇല്ലാതെ അവൻ സമ്മതിച്ചു. രാത്രി ഒന്നും വേണ്ട എന്ന് പറഞ്ഞു ദേവി പോയി കിടന്നു.. മാധവും വേണ്ട എന്ന് പറഞ്ഞഞ്ഞിട്ടും ദയ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു. ദയയെയും ദച്ചുവിനെയും മോളെ എന്ന് വിളിച്ചു അവൻ രക്ഷപെട്ടു. അച്ഛനെ അച്ഛാ എന്ന് വിളിക്കുന്നത് കൊണ്ട് തല്ക്കാലം കുഴപ്പമില്ല... അമ്മയെ അങ്ങനെ കാണാറില്ലലോ എന്നവൻ ഓർത്തു..

റൂമിൽ വന്നപ്പോൾ അവൾ കട്ടിലിന്റെ ഓരം കിടപ്പുണ്ട്.. മുറിയിൽ വേറെ സോഫയോ മറ്റോ ഇല്ലാ.. അവൾ ഉറങ്ങി എന്ന് കണ്ടതും വിളിക്കാൻ മടിച്ചു അവൻ അവളുടെ ഇപ്പുറം കിടന്നു. ഡോക്ടർ...... രാവിലെ ദേവി വിളിച്ചു ഉണർത്തിയപ്പോഴാണ് ഉണർന്നത്. ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾ കാപ്പിയുമായി നിൽപ്പുണ്ട്. അവനു അവളോട് എല്ലാരുടെയും പേരും കാര്യങ്ങളും ഒക്കെ ചോദിക്കണമെന്നുണ്ടെങ്കിലും ഈഗോ സമ്മതിച്ചില്ല. അവൾ ഇപ്പോഴും ഗൗരവത്തിന്റെ പാതയിൽ തന്നെയാണ്.. വെളിയിലേക്ക് വരുമ്പോൾ അച്ഛൻ എവിടെയോ പോവാൻ നിൽക്കുന്നു.. മോൻ എണീറ്റോ... ഞാൻ ലീവ് നോക്കിയതാ.. പിന്നെ എലെക്ട്രിസിറ്റി ഓഫീസ് അല്ലേ. അങ്ങനെ ലീവ് എടുക്കാൻ പാട... അത് സാരമില്ലച്ച... ഞങ്ങൾ ഇവിടെ തന്നേ ഉണ്ടല്ലോ.. അച്ഛൻ പോയിറ്റ് വാ.. അവൻ ചിരിച്ചു.. അയാൾ അവനെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് നോക്കി പറഞ്ഞു.. ദയേ... ദേവി..., ദച്ചു... ഞാൻ ഇറങ്ങുവാ... ആ അച്ഛാ... മൂന്നു പേരും അവിടേക്ക് വന്നു പറഞ്ഞു..

അച്ഛൻ പോയി കഴിഞ്ഞതും അവൻ ഉമ്മറത്തിറങ്ങി അരമതിലിൽ ഇരുന്നു. അപ്പൊ അച്ഛൻ കെഎസ്സിബി ജീവനക്കാരൻ ആണ്... അവൻ താടി തടവി ഓർത്തു.. ഇനി ദയയും ദച്ചുവും തമ്മിൽ തിരിച് അറിയണം... എപ്പോ ആരെ ഒരാളെ വിളിച്ചാലും രണ്ട് പേരും കൂടെയാണ് വരുന്നത്. അല്ല ഇവരെന്താ പഠിക്കുന്നത്....ആവോ.. അമ്മയെ അങ്ങനെ വെളിയിലേക്ക് കാണാറില്ലലോ... അതെന്താ.. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ദയ അങ്ങോട്ടേക്ക് വന്നത്. ചേട്ടൻ ഒറ്റക്ക് ഇരുന്ന് മുഷിഞ്ഞോ.... അവൾ ചിരിയോടെ ചോദിച്ചു.. ഏയ് ഇല്ലാ... ചേച്ചി അടുക്കളയിൽ കുറച്ചു തിരക്കിൽ ആണുട്ടോ.. തല്ക്കാലം ഞാൻ ഒരു കമ്പനി തരാം... ആയിക്കോട്ടെ... അവൻ ചിരിച്ചു.. അവൾ അവന്റെ ഇപ്പുറം അരമതിലിൽ കേറി ഇരുന്നു. ദച്ചു ഏത് ഇയറാ ഇപ്പൊ... അവൻ വെറുതെ ഒന്ന് ചോദിച്ചു നോക്കി.. അവൾ നെറ്റി ചുളിച്ചു.. ദച്ചു +2 ന് പഠിക്കാ... എന്നെയാണോ ഉദേശിച്ചേ.. ഞാൻ ദയയാ... അവൾ ചിരിച്ചു.. ഓഹ്.. പെട്ടന്ന് തെറ്റി പോയതാ.... അപ്പൊ ഇത് ദയ മറ്റേത് ദച്ചു..

അവൻ മനസ്സിൽ പറഞ്ഞു. മ്മ് .. ഞാൻ പിജി ചെയ്യാ...ഫസ്റ്റ് ഇയർ. സബ്ജെക്ട് എന്താ.. സൂവോളജി.. ഇന്ന് കോളേജ് പോണ്ടേ... പോണം.. ഞങ്ങൾ രണ്ടും ഇന്ന് ലീവ് ആക്കി.. ദച്ചുന്റെ ശരിക്കും പേരെന്താ... ദക്ഷകൃഷ്ണ... ദയ അവനെ സംശയത്തോടെ നോക്കി പറഞ്ഞു.. എന്താ നോക്കുന്നെ.. ഏയ് ഒന്നൂല്ല.. ഏട്ടന് ഇതൊന്നും അറീല്ലേ... ചേച്ചി പറഞ്ഞിട്ടില്ലേ... അവൾ ഓർത്തു. ദച്ചു സയൻസ് ആണോ. അല്ല... അവൾ കോമേഴ്‌സ് ആണ്... നിങ്ങൾ മൂന്നും തമ്മിൽ നല്ല പ്രായ വ്യത്യസം ഉണ്ടല്ലേ... ഏയ്യ്... ആം.. എന്നാലും ഉണ്ട്.. 24, 21,17 ചിരിച്ചു. അപ്പൊ അടക്കകുരുവിക്ക് 24 വയസ് ആണോ... അവൻ പിറുപിറുത്തു.. എന്താ.. ദയ അവൻ പറഞ്ഞത് കേൾക്കാത്തത് കൊണ്ട് ചോദിച്ചു.. ഏയ് ഒന്നൂല്ല.. ചേട്ടനും മിത്തുവും തമ്മിൽ നല്ല പ്രായ വ്യത്യസം ഉണ്ടല്ലേ.... ആഹ്മ് 19,27 ആള് നല്ല കമ്പനി ആണുട്ടോ.. അവൻ ചിരിച്ചു. അവൻ എല്ലാരോടും അങ്ങനെയാ... അവര് സംസാരിച്ചിരിക്കുമ്പോഴാണ് അപ്പ ഇറങ്ങി വന്നത്.. ദയേ.. ഞാൻ പോയിറ്റ് വരാമേ..... ആം.. അവൾ ചിരിച്ചു..

പോട്ടേ മോനെ.. ആഹ്മ്.... എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലെങ്കിലും അവൻ ചിരിച്ചു. അല്ല അമ്മയെ അങ്ങനെ പുറത്തൊട്ട് കാണാറില്ലലോ...ഇതിപ്പോ എവിടെ പോയതാ... അപ്പ പോയതും അവൾ ചോദിച്ചു.. ദയ ഒരു ഞെട്ടലോടെ അവനെ നോക്കി... അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് അവൻ കാര്യം എന്തെന്ന് അറിയാതെ നിന്നു... എന്താ... ചേട്ടനും ചേച്ചിയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടൊ.... പെട്ടന്ന് അവൾ ചോദിച്ചതും മാധവ് ഒന്ന് ഞെട്ടി... ഏയ്... എ... എന്താ അങ്ങനെ ചോദിച്ചേ.. എനിക്ക് അങ്ങനെ തോന്നി... ഞങ്ങൾ തമ്മിൽ ഒന്നുമില്ല... അവൻ ചിരിക്കാൻ ശ്രമിച്ചു.. ദയ ചിരിക്കാതെ ഗൗരവത്തോടെ അവനെ നോക്കി അവൻ നോട്ടം മാറ്റി.. വെറുതെ കള്ളം പറയണ്ട..... അവളുടെ ശബ്ദം ഒന്ന് ഇടറി.... ഏയ് തനിക്ക് തോന്നുന്നതാ... മ്മ്... അവൾ വെറുതെ തലയാട്ടി... ഒരു നിമിഷം ഇരുവരും മൗനമായിരുന്നു.. അത് ഞങ്ങളുടെ അമ്മ അല്ല... അവൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.. ഞങ്ങൾക്ക് അമ്മയില്ല.... എന്തോ മാറി കേട്ടത് പോലെ തോന്നി അവനു...

അവനു അവളുടെ മുഖത്ത് നോക്കാൻ മടി തോന്നി... ദയയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. ദച്ചുവിനെ പ്രസവിച്ചപ്പോൾ മരിച്ചതാണ് അമ്മ.... ദോ.. അതാണ് എന്റെ അമ്മ... ഉമ്മറത്തെ ഭിത്തിയിൽ മാലയിട്ട ഒരു ഫോട്ടോയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.. ദേവുവിനെ പോലെ ഒരു സ്ത്രീ... ഇവിടെ വന്നു ഇതുവരെ ആ ഫോട്ടോ കണ്ടില്ലലോ എന്നവൻ അതിശയത്തോടെ ഓർത്തു.. എന്റെ നാലാമത്തെ വയസിൽ നഷ്ടമായതാണ് അമ്മയെ... അന്ന് തൊട്ട് എനിക്കും ദച്ചുവിനും അമ്മയും ചേച്ചിയും എല്ലാം 7വയസുള്ള ദേവൂചേച്ചിയാ..... കളിച് നടക്കേണ്ട പ്രായത്തിൽ പോലും എന്റെയും ദച്ചുവിന്റെയും കാര്യങ്ങൾ നോക്കിയത് ചേച്ചിയാണ്..... ഇപ്പൊ ഇറങ്ങി പോയത് എന്റെ അപ്പച്ചിയ... അച്ഛന്റെ പെങ്ങൾ... അമ്മ മരിച്ചത് മുതൽ ഒരു തണൽ ആയിരുന്നു... ചേച്ചിയും ചേട്ടനും തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉള്ളതായി തോന്നിയിരുന്നു.... പക്ഷെ............. ഒന്നുമറിയാതാണ് ചേച്ചിയെ കെട്ടിയത് എന്ന് അറിയില്ലാരുന്നു..... ഒന്ന് പറയാം....

നിങ്ങൾക്ക് ഇടയിൽ ഉള്ളത് എന്താണെന്ന് അറിയില്ല.. എന്തായാലും എന്റെ ചേച്ചി പാവം ആണ്... അവളെ കരയിക്കരുത്... ഇഷ്ട്ടം അല്ലെങ്കിൽ ഇവിടെ കൊണ്ട് വിട്ടാ മതി.... എന്നും ഞങ്ങളുടെ അമ്മയായി ചേച്ചി ഇവിടെ തന്നേ ഉള്ളത് ഞങ്ങൾക്ക് സന്തോഷം മാത്രമാ..... ചേട്ടന്റെ അച്ഛനും അമ്മയും ഇവിടെ വന്നു ഞങ്ങൾക്ക് തരുമോ എന്ന് അത്രമേൽ ഇഷ്ടത്തോടെ ചോദിച്ചിട്ട.. ഒട്ടും ഇഷ്ട്ടം ഇല്ലാഞ്ഞിട്ടും അത്രയും ദൂരത്തെക്ക് ചേച്ചിയെ വിട്ടേ.... ചേച്ചിക്ക് ചേട്ടന്റെ വീട്ടിലെ എല്ലാരേം ഒരുപാട് ഇഷ്ട്ടമാ... ചേട്ടനേം....അതെനിക്ക് അറിയാം.. ദയ... ഇരുന്നിടത്ത് നിന്ന് എണീറ്റു... ഞാൻ അറിഞ്ഞുന്ന് ചേച്ചിയോട് പറയണ്ട... അതും പറഞ്ഞു അവൾ അകത്തേക്ക് നടന്നു.. എന്ത് ചെയ്യണമെന്നോ പറയണം എന്നോ അറിയാതെ മാധവ് അവിടെ തന്നേ ഇരുന്നു......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story