❤️...ഇഷ്ട്ടം...❤️ : ഭാഗം 9

ishtam

രചന: SHREELEKSHMY SAKSHA

ശേ.....മോശമായി... അവൻ തല കുടഞ്ഞു.. ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ... അല്ല ചോദിച്ചില്ല... അങ്ങനെയല്ലേ... ശേ.... ആകെ മോശമായി... അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റിയില്ലലോ.... അവൻ അര മതിലിന്റെ ഭിത്തിയിൽ ആഞ്ഞു അടിച്ചു. കൈ വേദനിച്ചതും കൈ കുടഞ്ഞു. അവൾ പാവം ആണോ... അവളെ കുറിച്ച് ഓർക്കാൻ തുടങ്ങിയതും അമ്മ വഴക്ക് പറഞ്ഞതും. സോഫയിൽ കിടന്നതും അങ്ങനെ അവളുമായുള്ള ഓരോ മുഹൂർത്തവും അവന്റെ മനസിലേക്ക് ഓടി വന്നു. ഓഹ്... സഹതാപം ഒന്നും എടുക്കാൻ പറ്റിയ മുതൽ അല്ല അത്... അവൻ പിറുപിറുത്ത്.. ആ ഒരാൾ എങ്കിലും എല്ലാം അറിഞ്ഞത് നന്നായി... എന്തേലും ആവട്ടെ.. അവൻ മുറിയിലേക്ക് നടന്നു. മുറിയിലേക്ക് കേറാൻ നേരം ആണ് ദേവി കഴിക്കാൻ വിളിച്ചത്.. അവൻ അവൾക്കൊപ്പം ഡൈനിങ്ങ് ടേബിളിന് അടുത്തേക്ക് നടന്നു.. ദച്ചുവും ദയയും മാധവും കൂടെയാണ് കഴിക്കാൻ ഇരുന്നത്.. ദച്ചു എന്തൊക്കെയോ കലപില അവനോട് സംസാരിച്ചു...

ദയ അപ്പോഴും മൗനം ആയിരുന്നു..ദേവി അത് ശ്രദ്ധിക്കുകയും ചെയ്തു. കഴിച്ചു കഴിഞ്ഞ് മാധവ് നേരെ മുറിയിലേക്ക് പോയി. കട്ടിലിൽ കിടന്ന് ഫോണിൽ കുത്തി കളിച്ചു. ദേവി മുറിയിലേക്ക് വന്നതും അവൻ മുഖത്ത് ഗൗരവം അണിഞ്ഞു.. ദയയുടെ വാക്കുകളിലൂടെ ദേവിയോട് സഹതാപം തോന്നിയെങ്കിലും അമ്മ കുറ്റപ്പെടുത്തിയത് അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതേ... ഡോക്ടർ ദയയോട് വല്ലോം പറഞ്ഞോ... ഞാൻ ഒന്നും പറഞ്ഞില്ല... അവൾക്കെന്തോ മനസിലായെന്ന് തോനുന്നു.. ഹാം.. നല്ലതല്ലേ..6 മാസത്തിനു മുന്നേ ഒരാളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാ... ഓഹ്.. 6 മാസം കണക്ക് കൂട്ടി ഇരിക്കാ അല്ലേ... നോക്കി ഇരുന്നോ... 6 മാസം കഴിമ്പോ തനിക്ക് ഡിവോഴ്സ് അല്ല.. രണ്ട് ഒലക്ക തരാം... അങ്ങനെ താനിപ്പോ എന്നെ ഒഴിവാക്കിയിട്ട് സുഖിച്ചു ജീവിക്കണ്ട.... അവൾ പിറുപിറുത്തു.. എന്തേലും പറയാൻ ഉണ്ടേൽ ഉറക്കെ പറയണം... അവൻ പറഞ്ഞു.. ഉണ്ട്... എത്രയും വേഗം ഇവിടുന്ന് തിരിച് പോണം എന്ന്.. അതെങ്ങനാ..

നീ വീട്ടിലുള്ളവരെ കുപ്പിയിൽ കേറ്റി വെച്ചേക്കുവല്ലേ... ഇനി അവിടുന്ന് അനുവാദം ഇല്ലാണ്ട് ചെല്ലാൻ പറ്റില്ലാലോ.... കുപ്പിയിൽ കേറ്റാൻ ഡോക്ടറിന്റെ വീട്ടുകാർ വല്ല കുട്ടിച്ചാത്താൻമാരും ആണോ..ആ പറയാൻ പറ്റില്ല... ഒരു കുട്ടിച്ചാത്തനെ അല്ലേ എനിക്ക് കിട്ടിയത്.. ടി.....അവൻ കലിപ്പിൽ കട്ടിലിൽ നിന്ന് ചാടി എണീറ്റു. ശ്... ഒച്ച വെക്കരുത്... അവൾ ചുണ്ടിൽ വിരൽ ചേർത്ത് പറഞ്ഞു.. അവൻ പല്ല് കടിച്ചു ദേഷ്യം ഒതുക്കി. ഇത് ഡോക്ടറിന്റെ വീട് അല്ല... അൽപ്പം പഴക്കം ഉള്ള വീടാ... ഉറക്കെ സംസാരിച്ചാൽ വെളിയിൽ കേൾക്കാം... ദയ എല്ലാം അറിഞ്ഞെന്നു തോനുന്നു.. ദച്ചുവിനെ കൂടെ അറിയിക്കേണ്ട.. അറിയട്ടെ... എന്നായാലും അറിയാൻ ഉള്ളത് അല്ലേ... അങ്ങനെ എല്ലാരും അറിയുന്നത് അത്ര നല്ലതല്ല.. എന്തെ.. നിനക്ക് പേടിയാ... അവൻ ആക്കി ചിരിച്ചു. ഡോക്ടറിന്റെ തടി കേടാവാതിരിക്കാൻ പറഞ്ഞതാ... അവൻ നെറ്റി ചുളിച്ചു അവളെ നോക്കി.. ഓഹ്.. നീ ഉപദ്രവിക്കും എന്നാണോ അവൻ പുച്ഛിച്ചു...

അവൾ അതിനേക്കാൾ പുച്ഛിച്ചു റൂമിൽ നിന്ന് ഇറങ്ങി പോയി.. അവളെന്താ പറഞ്ഞെ.... ഇനി കൊല്ലും എന്ന് മറ്റോ ആണോ... ഏയ്... അവൾ പറഞ്ഞതിന്റെ പൊരുൾ താമസിയാതെ അവനു മനസിലായി... അളിയോ.... ഉച്ചക്ക് ഫോണിൽ കുത്തി ഇരിക്കുമ്പോഴാണ്.രണ്ട് പേര് മുറിയിലേക്ക് കേറി വന്നത്.. അവരെ കണ്ട് അവനൊന്നു ഞെട്ടി.. ഇതെന്തോന്ന്... മിസ്റ്റർ കേരളയോ ..അവൻ പിറുപിറുത്തു.. പെട്ടന്ന് തന്നേ കട്ടിലിൽ നിന്ന് ചാടി എണീറ്റു. വേറൊന്നുമല്ല രണ്ടും നല്ല കട്ട ജിമ്മന്മാർ.. കാശിനാഥനും ദേവനാഥനും.. ദേവിയുടെ അപ്പച്ചിയുടെ മക്കൾ... ദേവിക്കും മറ്റും സ്വന്തം ആങ്ങളമാർ.. കാശി സിവിൽ സർവീസ് എഴുതി നിൽക്കുവാണ്... ദേവൻ പഠിക്കുവാണ് പക്ഷെ ഏഷ്യൻ ഗെയിംസിൽ ഒക്കെ പങ്കെടുത്ത റെസ്‌ലിംഗ് ചാമ്പ്യൻ ആണ്... കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ മാധവ് ഒന്ന് ഉമി നീർ വിഴുങ്ങി... വേറൊന്നും അല്ല... ദേവിയുടെ കാര്യം അറിഞ്ഞാൽ രണ്ടും തന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും എന്നവന് മനസിലായി... അവര് ഹാളിൽ സംസാരിച്ചോണ്ട് ഇരിക്കുമ്പോഴാണ് ദേവി ജൂസുമായി വന്നത്.. അവളുടെ മുഖത്ത് മാധവിനു കാണാൻ മാത്രം ഒരു ചിരിയുണ്ട് വിജയ്യുടെ ചിരി.

കാശി വന്നു ദേവിയുടെ തോളിലൂടെ രണ്ട് കൈയും ഇട്ട് അവളെ ചേർത്ത് മാധവിനു അഭിമുഖമായി നിന്നു.. ഇപ്പോ കണ്ട ഹൾക്കിന്റെ കൈയിൽ ബാർബി ഡോൾ ഇരിക്കും പോലെ ഉണ്ട്... ഒന്നാമതെ പോക്കമില്ലാത്ത ദേവിയുടെ തോളിലൂടെ കൈയിട്ട് പിടിച്ചപ്പോൾ അവളെ കാണാനെ ഇല്ലാ... അതേ അളിയോ... ഞങ്ങടെ കൊച്ചിനെ കരയിക്കല്ലേ.... കാശി അൽപ്പം തമാശയോടെ പറഞ്ഞു. അവൻ യാന്ത്രികമായി തലയാട്ടി പോയി.. എന്റെ പൊന്ന് ചെക്കാ ഈ ഇരുമ്പ് എടുത്ത് മാറ്റ് എന്റെ തോള്.... ദേവി അവന്റെ പൊക്കാൻ നോക്കികൊണ്ട് പറഞ്ഞു... അയ്യോ ചുള്ളിക്കമ്പ് ഒടിഞ്ഞോ... അവളുടെ കൈ പിടിച്ചു തിരിച്ചു നോക്കി അവൻ കളിയാക്കി.. പിന്നെ നിന്നെ പോലെ കഴിക്കുന്നതെല്ലാം ഉരുട്ടി കേറ്റി വെക്കുവല്ല ഞാൻ... അവൾ അവന്റെ മസിലിനു ഇട്ട് ഒന്ന് ഇടിച്ചു. എടി എടി... അവൻ അവളെ ചെവിക്ക് പിടിച്ചു തിരിച്ചു.. അവൾ തിരിച്ചു പിടിക്കാൻ നോക്കിയേലും ഏണിയുടെ സഹായം ലഭിക്കാഞ്ഞതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.. അളിയൻ വാ...

ഇവിടെ പോസ്റ്റല്ലേ നമുക്ക്‌ കറങ്ങിയിട്ട് വരാം... ദേവൻ വിളിച്ചു.. മാധവ് ഒന്ന് ചിരിച് റൂമിലേക്ക് നടന്നു.. പിന്നാലെ ഒരു അങ്കത്തിനു തയ്യാറായി ദേവിയും.. ശോ.... എന്റെ പത്മനാഭ... എന്റെ ഒരു മൂട് കെട്ടിയോനെ കാത്തോണേ... അവൾ ആത്മഗതം പോലെ പറഞ്ഞു.... ടി... ഡീ... അവന്മാരെ കണ്ടിറ്റ് നീ കൂടുതൽ ഞെളിയണ്ട... അവൻ ബാഗിൽ നിന്ന് ഷർട്ടും ജീൻസ് എടുത്തുകൊണ്ട് പറഞ്ഞു. ഈ ജിമ്മാന്മാരെകാളും ഈ സൈസ് സീറോ ഞാൻ തന്നെയാ നല്ലത്... ഉവ്വ.... തോട്ടി പോലെ നീളം ഉണ്ടായിട്ട് കാര്യം ഇല്ലാ..... അവൾ കഴക്കോൽ നോക്കി പറഞ്ഞു... പിന്നെ നിന്നെ പോലെ ചുള്ളികമ്പ് പോലെ ഇരിക്കണോ അടക്കകുരുവി... ഓഹ്... നമ്മൾ ചുള്ളികമ്പ് പോലെ ഇരുന്നാലും രണ്ട് ആങ്ങളമാർ ഉള്ളത് രണ്ട് കൊമ്പന്മാര... അത് പോരെ... എടി... എത്ര വലിയ കൊമ്പൻ ആയാലും മർമ്മം അറിയാവുന്ന ഒരു ഡോക്ടർ ഒന്ന് വിരൽ കൊണ്ട് കുത്തിയ മതി താഴെ കിടക്കും....അവൻ കോളർ പൊക്കി പറഞ്ഞു. ഉവ്വേ... ഒന്ന് കുത്താൻ പോയിറ്റ് ഒന്ന് തൊടാൻ പറ്റോ ആവോ.. അവൾ വീണ്ടും ഓടെണ്ണി.. മോളെ... ഈ മസിൽ പെരുപ്പിച്ചു നടന്നിട്ട് ഒരു കാര്യോം ഇല്ലാ...ഉള്ള് സ്ട്രോങ്ങ്‌ ആരിക്കണം.. ഇല്ലാ...

പക്ഷെ 3 നാഷണൽ ഗെയിംസിലും രണ്ട് ഏഷ്യൻ ഗെയിംസിലും ആയിട്ട് വമ്പന്മാരെ മലത്തി അടിച് മെഡൽ വാരാൻ ഉള്ള് വെറും സ്ട്രോങ്ങ്‌ ആയാൽ പറ്റൂല... ട്രിപ്പിൾ സ്ട്രോഗ് ആവണം... പോക്കിരി രാജ സ്റ്റൈലിൽ പറഞ്ഞു ദേവി ഇല്ലാത്ത മീശ പിരിച്ചു. തലക്ക് അകത്ത് ആൾ താമസവും വേണം... അവൻ പുച്ഛിച്ചു... ഈ സിവിൽ സർവീസ് എന്റെ അറിവിൽ തലക്ക് അകത്തു ആൾ താമസം ഇല്ലാത്തവർക്ക് പറ്റൂല.... പറഞ്ഞിട്ട് അവൾ അവനെ നോക്കി ഒന്ന് നന്നായി ചിരിച്ചു കൊടുത്തു.. അവൻ അവളെ നോക്കി പല്ല് കടിച്ചു.. തല്ക്കാലം എന്റെ കെട്ടിയോൻ ഡോക്ടർ പയ്യൻ സൈസ് സീറോ ചോക്ലേറ്റ് ബോയ് ഫ്രഷ് ആയി അവന്മാരെ കൂടെ കറങ്ങിയിട്ട് വാ... ചേച്ചി നല്ല കോഴിക്കറി വെച് വെച്ചേക്കാം... ഇനി മുതൽ ആരോഗ്യം ഒക്കെ നോക്കണ്ടേ...6 മാസം കഴിമ്പോ നിന്ന് കൊള്ളാൻ ഉള്ളതല്ലേ... ചിലപ്പോ അതിന് മുന്നെയോ.... ഒന്ന് ആക്കി പറഞ്ഞുകൊണ്ട് അവൾ ഇറങ്ങി പോയി... ഇനി ഇവൾക്ക് അഹങ്കരിക്കാൻ ഒരു കാര്യം ആയി...... അവൻ ഓർത്തു.. എന്നാലും ഈ അടക്കാ കുരുവിക്ക് രണ്ട് ബുൾഡൊസർ ആങ്ങളമാർ ഒട്ടും പ്രതീക്ഷിച്ചില്ല... കല്യാണത്തിന് ഇവന്മാരെ കണ്ടതായി പോലും ഓർമ ഇല്ല....

എന്തായാലും ഉടക്കാൻ പറ്റൂല... ജിമ്മൻ അല്ലേലും അത്യവശ്യം രണ്ട് മൂന്ന് പേരോടൊക്കെ പിടിച്ചു നിൽക്കാൻ ഒക്കെ പറ്റും... പക്ഷെ... ഇവന്മാരെ കാര്യം അങ്ങനെ അല്ല... രണ്ടും ട്രെയിനിങ് കിട്ടിയവന്മാര ഒറ്റയടിക്ക് പിച്ചി പറിച് രണ്ട് വേലിക്കെ വെക്കും. അവന്മാരെ കുപ്പിയിലാക്കണം.... അവൻ താടി ഉഴിഞ്ഞു ഓർത്തു... മോളെ ദേവികൃഷ്ണ...... നീ എന്റെ വീട്ടുകാരെ കുപ്പിയിൽ കേറ്റിയ പോലെ ദോ നിന്റെ സ്വകാര്യ അഹങ്കാരം ആയ രണ്ടിനെയും ഞാനും കുപ്പിയിൽ ആക്കി തരാം... അവൻ ഒന്ന് ചിരിച് വേഷം മാറി അവർക്കൊപ്പം ചെന്നു.. വല്യേട്ടാ..... വരുമ്പോ ഡയറീമിൽക്ക്.... ദച്ചു കാശിയുടെ കൈയിൽ ഞാലി പറഞ്ഞു... എനിക്ക് ഓറിയോ.., ദയയും പറഞ്ഞു.. നിനക്ക് സ്ഥിരം അല്ലേ... കാശി ദേവിയെ നോക്കി ചിരിയോടെ ചോദിച്ചു.. അവളും ചിരിച്ചു... കേട്ടോ മാധവേട്ട ഒരു ടിൻ ചോക്ലേറ്റ് ഐസ് ക്രീം വെച് കൊടുത്താൽ രണ്ട് മിനുട്ട് കൊണ്ട് പത്രം കൈയിൽ തരും ഇവൾ... ദേവൻ ചിരിയോടെ പറഞ്ഞു.. പോടാ... ദേവി അവനെ നോക്കി കൊഞ്ഞനം കുത്തി.

അവൻ ചിരിച്ചു. തിരുവനന്തപുരം ആകെ മൊത്തം ഒന്ന് കറങ്ങി.. ശങ്കുമുഖത്തും പാർക്കിലും മറ്റും ഒക്കെ കറങ്ങി മൂന്നും രാത്രിയാണ് വീട്ടിൽ കേറിയത്... ഇതിനോടകം പറഞ്ഞപോലെ മാധവ് രണ്ടിനെയും കുപ്പിയിൽ കേറ്റി.. ഇപ്പൊ മൂന്നും ഒരമ്മ പെറ്റ അളിയന്മാരാ... മാധവിനോട് ഇടപെടുന്ന ആരും അവനെ ഇഷ്ട്ടപെട്ടു പോകും.. നല്ല സ്വഭാവമാണ്... ദേവിയോടൊഴിച്... അത്പോലെ ദേവി മാധവിനോടൊഴിച് ബാക്കി എല്ലാരോടും നല്ല സ്വഭാവം ആണ്.. അവന്മാർ വാങ്ങിയത് കൂടാതെ മാധവ് വീട്ടിലെ എല്ലാർക്കും ഓരോ ജോഡി ഡ്രെസ്സും.. ഓരോ സ്പെഷ്യൽ സാധനവും വാങ്ങിയിരുന്നു.. അവന്റെ വീട്ടുകാർ അവളുടെ പക്ഷത്തായ സ്ഥിതിക്ക്.. ഇവിടുള്ളവരെ അവന്റെ കൂടെകൂട്ടാൻ ആണ് അവന്റെ പ്ലാൻ.. നടക്കുവോ ആവോ... കണ്ടറിയാം.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story