💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 91

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 എന്റെ പെണ്ണിനെ തൊട്ട കണക്ക് ഞാൻ തന്നെ തീർത്തോളം. അല്ലെങ്കിൽ പിന്നെ ആണാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താ കാര്യം. അല്ലെ? മോനെ ആശിറേ... പറഞ്ഞ് തീരും മുൻപ് ആഷിറിന്റെ കണ്ണും മുഖവുമടച്ച് ഒന്നു പൊട്ടിച്ചതും ഒന്നിച്ചായിരുന്നു. അടികൊണ്ട അമരത്തിൽ ആഷിറിന്റെ കണ്ണിലേക്കു ഇരുട്ടകയറി തലചുറ്റുന്നപോലയായി. കാലുകൾ നിലത്തുറക്കാതെ നിന്നു പരതുന്നുണ്ടായിരുന്ന അവന്റെ ഷർട്ട്ടിന്റെ കോളർ കൈപിടിയിൽ ഒതുക്കി ഫൈസി അവനെ നേരെ നിറുത്തി. അയഷഷ്... നീ ഇങ്ങനെ ഫുൾ ബോട്ടിൽ ഒറ്റ വലിക്കങ്ങു അടിച്ച് തീർത്തവനെ പോലെ നിന്നു ആടല്ലേ ചെക്കാ... ഞാൻ തുടങ്ങിയിട്ട് അല്ലെ ഉള്ളു..ഒന്നു മൂഡ് സെറ്റ് ആയി വരാനെങ്കിലും ടൈം താടോ.. എടാ അജുവേ ഇവനെന്താ ഇങ്ങനെ. മിനിമം ഒന്നു രണ്ടു പഞ്ച് ഡയലോഗ് എങ്കിലും പ്രതീക്ഷിച്ചിട്ട് ഇതിപ്പോ ആ ഫ്ലോ മൊത്തമങ്ങു കളഞ്ഞു. ആ കുഴപ്പില്ല എന്തായാലും വന്നകാര്യം ഉഷാറാക്കാം. ഒന്നു കാലുകൾ നിലത്തുറച്ചു വന്നപ്പോളേക്കും ഫൈസി അവന്റെ വലതുകൈ പിടിച്ചു പുറകിലോട്ട് തിരിച്ചു.

ദേ.. ഈ കൈ ഞാനങ്ങ് എടുക്കുവാ. ഇനി നിനക്ക് ഇതിന്റെ ആവശ്യമില്ല. ന്റെ പെണ്ണിനെ തൊടുന്നത് പോയിട്ട് അവളുടെ മേൽ നിന്റെ നോട്ടം പോലും ഒന്നു പതിഞ്ഞാൽ...പോലും ഒന്നു പതിഞ്ഞാൽ... പറഞ്ഞു തീർത്തതും ആഷിറിന്റെ കൈ പുറകിലോട് തിരിച്ചു വലിച്ച് ഓടിച്ചതും ഒന്നിച്ചായിരുന്നു. ആാാാ... വേദന കൊണ്ടു നിലവിളിച്ച് ആശിർ അവിടെ നിന്നു പുളഞ്ഞു...അവന് ജീവൻ പോകുന്നത് പോലെ തോന്നിപോയി. അടികൊണ്ട് താഴെ കിടന്നവനും കൂടെ ഉണ്ടായിരുന്നവനും ഇതെല്ലാം കണ്ട് പേടിച്ചരണ്ട് കണ്ണും തള്ളി ഇരിക്കുകയായിരുന്നു. എന്നാലും പോരാ... ഇതുപോരല്ലോ.. വേറെ എന്തോ ഒന്നുകൂടെ ഉണ്ട്.. എന്താണത്.. ആ കിട്ടി... പെട്ടെന്നു തന്നെ ഫൈസിയുടെ സ്വരം മാറി. പൊന്നുമോനെ അഷിറേ. ഇനിമേലാൽ എന്റെ പെണ്ണിനെ എന്നല്ല വേറൊരു പെണ്ണിനേം അവളുടെ നിസ്സഹായതയെയും നീ മുതലെടുക്കരുത്. അങ്ങനെ തോന്നുമ്പോൾ ഇത് നിനക്ക് ഓർമ വരും.

അരിശം കേറിയ ഫൈസി അവന്റെ കാൽമുട്ട് മടക്കി ആഷിറിന്റെ ആസ്ഥാനത്തേക് ഇടിച്ചുകയറ്റിതും അവനെ പിടിച്ചു തള്ളി അവന്റെ നെഞ്ചത്ത് ഫൈസിയുടെ കാൽ പതിച്ചതും പെട്ടെന്ന് ആയിരുന്നു. ചവിട്ടുകൊണ്ട ആശിർ തെറിച്ചുപോയി അവിടുള്ള ഡ്രെസ്സർ മിററിൽ പോയി വീണു ടേബിളും ഗ്ലാസ്സുകളെല്ലാം ചിതറിതെറിച്ചു. ഉഫ്ഫ്....പൊട്ടി...ബൾബും...ഗ്ലാസും ... അജു അറിയാതെ പറഞ്ഞുപോയി. ഇരച്ചു കയറിയ കലിപ്പിൽ ഫൈസി തുടർന്നു. ജീവിതമായാലും മരണമായാലും എന്നും ഒരുമിച്ച് എന്ന് മനസ്സിലുറപ്പിച് ഒരു ജീവനായി ജീവിക്കുന്നവരാ ഞാനും എന്റെ പെണ്ണും. അതിനിടക്ക്. നീ എന്റെ പെണ്ണിനെ വേദനിപ്പിച്ച്‌ അവളുടെ മനസ്സിനെ നോവിച്ചു അതും ഈ എന്റെ മുൻപിൽ. നിനക്ക് തെറ്റുപറ്റി ആശിർ. വലിയതെറ്റ്. അതിനു നിനക്ക് ഇത്രയൊക്കെയെ കിട്ടിയുള്ളൂ.നിന്നെ ഞാൻ കൊല്ലാതെ വിട്ടു എന്നും കരുതി നീ സന്തോഷിക്ക്.

ഇനിയെങ്ങാനും എന്റെ പെണ്ണിന്റെ നിഴലിന്റെ പരിസരത്ത് പോലും നീ വന്നാൽ പിന്നെ നിന്റെ വീട്ടുകാർക്ക് നിന്നെ പള്ളിക്കാട്ടിലേക് എടുക്കേണ്ടി വരും. ഓർത്തോ ഇത് പറയുന്നത് ഫൈസാൻ ആണ്.. ഫൈസാൻ മുഹമ്മദ്‌... അവനിവിടെ കിടന്നു ചാവേണ്ടെങ്ങിൽ എടുത്തുകൊണ്ട് പോടാ...ന്റെ കണ്മുന്നിൽ നിന്ന്.. എന്നു കൂടെ ഉള്ളവരെ നോക്കി പറഞ്ഞുകൊണ്ട് അജുവിനെയും വിളിച്ചു ഫൈസി ഇറങ്ങി... ഇറങ്ങുന്നതിനു മുൻപ് അജു. "എന്തായാലും വന്നു... എന്റെ പെങ്ങളെ തൊട്ട സ്ഥിതിക്ക് ഞാൻ എന്തേലും തന്നില്ലേൽ മോശം അല്ലെ അതുകൊണ്ട് ഇത്തിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് മുഷ്ടി ചുരുട്ടി ആഷിറിന്റെ മുക്കും വായുമടച്ച് ഒരു പഞ്ച് അങ്ങ് കൊടുത്തു. ആഹാ ചോര വന്നു.... എന്നാൽ പോട്ടെടാ.. എന്നും പറഞ്ഞു അജു വേഗത്തിൽ നടന്നു. റൂമിന് വെളിയിൽ ഇറങ്ങിയതും മുന്നിൽ സഫു. അവർ ഇടിവെട്ടേറ്റത് പോലെ നിന്നു. അവർ പരസ്പരം നോക്കി. ഫൈസി നിന്നു വിയർത്തു. ഇവൾ ഇവിടെ....... ഇത്രയും വേണ്ടായിരുന്നു ഫൈസി അവൾ ഒറ്റയടി അവന്റെ കവിളത്ത്. പൊന്നീച്ച പാറിയത് പോലെ തോന്നി അവന്.

അജു അറിയാതെ അവന്റെ കവിളിൽ കൈ വെച്ചു പോയി. പൊട്ടി വന്ന കരച്ചിൽ കടിച്ചു പിടിച്ചു അവൾ റൂമിലേക്ക് ഓടി.പിന്നാലെ ഫൈസിയും. അവൾ റൂമിൽ എത്തി. അപ്പോഴേക്കും ഫൈസിയും എത്തിയിരുന്നു സോറിടീ...... ഞാൻ..... മിണ്ടിപ്പോകരുത്.. എന്തിനായിരുന്നു ഈ ഡ്രാമ. ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണോ. എനിക്ക് നീയില്ലാതെ പറ്റില്ല. നിന്നെ തിരിച്ചു കൊണ്ട് വരാൻ വേറെ വഴിയില്ലാരുന്നു. അതിന് ഇതേ വഴിയുണ്ടാരുന്നുള്ളൂ .ഞാൻ അനുഭവിച്ച വേദന അത് പറഞ്ഞ നിനക്ക് മനസ്സിലാവില്ല. നിന്നെ കാണുന്ന ഓരോ നിമിഷവും നീറി നീറി മരിക്കുകയാരുന്നു ഞാൻ. സോറി പറഞ്ഞില്ലേ. പോരാത്തതിന് എന്റെ കവിളത്തും ഒന്ന് തന്നില്ലേ. ഇങ്ങനെ ചെയ്തോണ്ട് അല്ലെ എല്ലാരേം വിട്ടു എന്റെ മാത്രം ആയി നീ വന്നത്. അതും ശരിയാണ് അവൾ മനസ്സിൽ ഓർത്തു. ഇവനെ ഇങ്ങനെ കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം അത് പറഞ്ഞാൽ തീരില്ല. എന്നെ ചീറ്റ് ചെയ്യന്ന അറിഞ്ഞപ്പോ ദേഷ്യം തോന്നി. അതാ തല്ലിപ്പോയത്. അത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല. ഞാൻ എത്രത്തോളം വേദനിച്ചു.

ടീ സോറി.... അവൻ അവളെ ചുമലിൽ കൈ വെച്ചു. തൊട്ട് പോകരുതെന്നെ അവൾ കലിപ്പായി പറഞ്ഞു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി. പിണങ്ങാതെ ഭാര്യേ ഇപ്രാവശ്യം ക്ഷമിക്ക്. ഇനിയൊരിക്കലും ഞാൻ ഇങ്ങനെ ചെയ്യില്ല. സത്യം. ഞാൻ തിരിച്ചു വന്നപ്പോഴെങ്കിലും സത്യം പറയാറുന്നില്ലേ. പറഞ്ഞോ ഇല്ലല്ലോ. അത് പിന്നെ ആക്ടിങ് നാച്ചുറൽ ആയി തോന്നാൻ. പറഞ്ഞില്ല. അല്ലെങ്കിൽ നീ വീണ്ടും പോയാലോ ആ പേടിയും ഉണ്ടായിരുന്നു. ഇവിടെ ഞാൻ ബിസിനസ് മീറ്റിംഗ് വന്നതാ. അത് കഴിഞ്ഞു പോകുമ്പോൾ പഴയത് പോലെ പോകാൻ ആയിരുന്നു പ്ലാൻ. രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാം അവസാനിക്കുമായിരുന്നു. അതിന് മുൻപ് നീ കണ്ടു. അല്ല നീയെങ്ങനെ അവിടെ എത്തി. അജു റിയനോട് പറഞ്ഞിരുന്നു നിങ്ങൾ ഉള്ള സ്ഥലം. കാര്യം എന്തിനാന്നു പറഞ്ഞില്ല. ഞാൻ അന്വേഷിച്ചു വന്നു. അതോണ്ട് നിങ്ങളെ കള്ളത്തരം പിടിച്ചല്ലോ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയെങ്കിലും വാശി വിട്. അവൻ അവളെ തൊടാൻ നോക്കിയതും അവൾ ഒഴിഞ്ഞു മാറി. ഒന്നും വിടില്ല. വിടാൻ ഉദ്ദേശം ഇല്ലഎനിക്ക്.

തളർവാതം പിടിച്ചു അനങ്ങാൻ പറ്റാതെ കിടപ്പല്ലേ അങ്ങനെ തന്നെ കിടന്നോ. എന്നെ തൊടണ്ട. അതും പറഞ്ഞു കലിപ്പിൽ മുന്നോട്ട് പോയതും എന്തിലോ ചവിട്ടി വഴുക്കി വീണു. ഉമ്മാ....... അവൾ നാടുവിടിച്ചാണ് വീണത്. വേദന കൊണ്ട് നിലവിളിച്ചു അവൾ. ഫൈസി ഓടി വന്നു. അവളെ കണ്ടു പൊട്ടിച്ചിരിക്കാൻ തുടങ്ങി അമ്മാതിരി വീഴ്ച ആയിരുന്നു. നിങ്ങൾക്ക് ഞാൻ ചിരിക്കുന്നത് കണ്ടു എന്നോട് ദേഷ്യം തോന്നണ്ട. വീഴുന്നത് കണ്ടു പിടിക്കാൻ തന്നെയാ വന്നത്. ബട്ട്‌ ജസ്റ്റ് മിസ്സായി പോയി. കിട്ടിയില്ല. അവൾ ദാ കിടക്കുന്നു താഴെ. അവന്റെ ഇളി കണ്ടു അവൾക്കു ദേഷ്യം വന്നു. അവൾ കലിപ്പോടെ എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. കൈ പിടിക്കേടോ.... അവന്റെ നേർക്ക് കൈ നീട്ടി. തൊടാൻ പറ്റോ. തൊടരുത്ന്ന് ഓഡർ ഉണ്ടായിരുന്നു. കള്ളചിരിയോടെ അവൻ പറഞ്ഞു. അവൾ മുഖം കോട്ടി.

അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. എണീറ്റതും അവന്റെ കൈ തട്ടി മാറ്റി ഒറ്റ പോക്ക്. അവൻ പിറകെ പോയെങ്കിലും അവൾ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു. ടീ വേദനയുണ്ടോ. ഡോക്ടർ കാണാൻ പോണോ. അവൻ മുട്ടി വിളിച്ചു ചോദിച്ചെങ്കിലും അവൾ മിണ്ടിയില്ല. കലിപ്പിൽ ആണ് പിശാച്. ഇനി എങ്ങനെ മെരുക്കി എടുക്കുമോ ആവോ ഇതിനെ. കുറെ കഷ്ടപ്പെടേണ്ടി വരും..... അവന് അപ്പോഴാ ഒരു കാൾ വന്നത്. സഫു എനിക്ക് അത്യാവശ്യം ആയി പോകണം. നൈറ്റ്‌ വരു. അതിനും റിപ്ലൈ കിട്ടിയില്ല. അവൻ പോയി. അവൻ പോയിന്നു അറിഞ്ഞതും അവൾ വാതിൽ തുറന്നു. നടുവിന് കയ്യും കൊടുത്തു പുറത്തിറങ്ങി. എന്റെ അള്ളോഹ് വേദന സഹിക്കാൻ പറ്റുന്നില്ല. കരിനീലിച്ചിന് പള്ളമൊത്തം. അവൾ പോയി കിടന്നു. രാത്രി അവൻ വന്നു നോക്കുമ്പോൾ കിടപ്പിൽ തന്നെയാണ്. അവനെ കണ്ടിട്ട് എണീറ്റില്ല.റിയ ഫുഡ് കൊണ്ട് കൊടുത്തൂന്ന് പറഞ്ഞിരുന്നു. ടാ വേദനയുണ്ടോ.... അവൻ തൊട്ടതും അവൾ തട്ടി തെറിപ്പിച്ചു. തിരിഞ്ഞു കിടന്നു. എന്നെ തല്ലിലെ എന്നിട്ടും പെണ്ണിന് കലിപ്പ് പോയില്ലേ.

പാവം ഒരു പാട് സങ്കടപെട്ടിട്ടുണ്ടാവും അതാണ്‌ ഇത്ര ദേഷ്യം. എന്നാലും എത്ര നേരം ഉണ്ടെന്ന് നോക്കാലോ. അവന് കുറച്ചു ഫയൽ നോക്കാൻ ഉണ്ടായിരുന്നു. അവൻ അതും നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ഉണ്ട് സഫു ബെഡിൽ കിടന്നു ഡിസ്കോ ഡാൻസ് കളിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാ മനസ്സിൽ ആയത് വേദന സഹിക്കാൻ കഴിയാതെ കിടന്നു പുളയുന്നതാണ്. നിനക്ക് വേദനിക്കുന്നുണ്ടോ അവൻ ചോദിച്ചു. അവൾ മിണ്ടാതെ തിരിഞ്ഞു കിടന്നു. എന്നിട്ടും കോപ്പിലെ ജാഡ വിടരുത്. ജാഡ ത്തെണ്ടി. അവൻ ഫയൽ ഒക്കെ അവിടെ വെച്ചു. മേശ തുറന്നു മൂവ് എടുത്തു വന്നു. നടുവിന് കൈ വെച്ചത് കണ്ടു. അവൾ തല തിരിഞ്ഞു നോക്കി. വേദനയുണ്ടോ.... അവൾ ആ ന്ന് തലയാട്ടി. കമിഴ്ന്നു കിടക്ക്. ഞാൻ തടവി തരാം. അവൾ അനങ്ങിയില്ല. കിടക്കെടി...... അവൻ സൗണ്ട് എടുത്തതും അവൾ കിടന്നു പോയി. ഡ്രാക്കുള... അവൾ പിറു പിറുത്തു. അവനത് കേട്ടു. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ചുരിദാർ മുകളിലേക്ക് കയറ്റിയതും അവൾ എണീറ്റു കൈ മാറ്റി. ഞാൻ തടവികൊള്ളാം. ഞാൻ നോക്കില്ല പൊന്നൂൂ.....

അവൻ കൈ കൂപ്പി. വേദന കൂടിയാൽ നിനക്ക് തന്നെയാണ് പ്രോബ്ലം.അവൾ വീണ്ടും കിടന്നു. ഉടക്കിയിട്ട് കാര്യം ഇല്ല. അമ്മാതിരി വേദനയാണ്. അവൻ മൂവ് എടുത്തു തടവി കൊടുത്തു. അവന്റെ കൈ സ്പർശം ഏറ്റതും പാതി വേദന പോയ പോലെ തോന്നി അവൾക്ക്.ആ സുഖാല്യസത്തിൽ അവൾ കണ്ണടച്ച് കിടന്നു. പിന്നെപ്പോഴോ ഉറങ്ങി പോയി. രാവിലെ എണീറ്റത് സഫുവാണ്. അവൾ കണ്ണ് തുറന്നു നോക്കി. അവന്റെ നെഞ്ചോട് ചേർന്നാണ് കിടന്നിട്ട് ഉള്ളത്. ഇതൊക്കെ എപ്പോ..... ഒന്നും ഓർമയില്ല. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പെട്ടന്ന് അവൻ കണ്ണ് തുറന്നു. അത് കണ്ടു എണീക്കാൻ നോക്കിയതും അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു. എണീക്കാൻ കുറെ നോക്കി അവൻ മുറുക്കി പിടിച്ചു. എതിർപ്പ് അലിഞ്ഞലിഞ്ഞു വന്നു. അവൾ തിരിഞ്ഞു കിടന്നു അവന്റെ നെഞ്ചിലെക്ക് മുഖം പൂഴ്ത്തി കിടന്നു. സോറി.... അവൻ അവളെ കാതിൽ മെല്ലെ പറഞ്ഞു. അവന്റെ നെഞ്ച് ചുടു കണ്ണീരിൽ കുതിരുന്നത് അവൻ അറിഞ്ഞു. സോറിടാ.... നിന്റെ കെയറിങ് കണ്ടപ്പോ ഇഷ്ടം കൊണ്ട് പറയാൻ തോന്നിയില്ല.

ഒരു കൊച്ചു കുട്ടിയെ പോലെ എന്നെ നോക്കുന്നത് കണ്ടപ്പോൾ...... നിന്റെ മകനായി....ചിലപ്പോൾ ഭാര്യയായി...... വേറെ ചിലപ്പോൾ ഉമ്മയായി നീ എന്നെ പരിചരിക്കുന്നത് കണ്ടപ്പോ മനസ്സ് വന്നില്ലെടി നിന്നോട് സത്യം പറയാൻ. എപ്പോഴോ മനസ്സ് ആഗ്രഹിച്ചു പോയി നിന്റെ ഈ സ്നേഹം കൂടുതലായി അനുഭവിക്കാൻ. അത് കൊണ്ട. അല്ലാതെ നിന്നെ വേദനിപ്പിച്ചു രസിച്ചത് അല്ല. അവളിൽ നിന്നും ഏങ്ങലടി ഉയർന്നതല്ലാതെ ഒന്നും തിരിച്ചു പറഞ്ഞില്ല.പക്ഷേ അവളുടെ കൈ അവനെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. I love u അവൻ മെല്ലെ അവളുടെ കാതിൽ പറഞ്ഞു. തിരിച്ചു പറയണം എന്നില്ല സ്നേഹിക്കണം എന്നും പറയുന്നില്ല. എന്നെ വിട്ടിട്ട് പോകാതിരുന്നാ മതി. I love യൂ ടു അവൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. അവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല.

മൗനത്തിലൂടെ അവരുടെ പരിഭവങ്ങൾ അലിഞ്ഞു അലിഞ്ഞു ഇല്ലാതായി. അവൻ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ഉണ്ടെന്ന് പറഞ്ഞു വേഗം പോയി. പോകുന്നതിന് മുന്നേ അവൻ അവളെ അടുത്തേക്ക് വന്നു. ഇന്ന് മുതൽ നമ്മൾ പുതിയൊരു ജീവിതം തുടങ്ങുകയാണ് എല്ലാ അർത്ഥത്തിലും. അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. ഞാൻ വേഗം പോയി വരാം. ചിലപ്പോൾ ലേറ്റ് ആകും വരാൻ. നീ റിയന്റെ റൂമിൽ ഇരുന്നോ അത് വരെ. അവൻ പോയി അവൾ റിയന്റെ റൂമിലേക്കും പോയി. രാത്രി ആയപ്പോൾ വരുന്നത് കാണാഞ്ഞു ഫൈസിയെ വിളിച്ചു നോക്കി. അവൻ ഫോൺ എടുത്തു വരാൻ ലേറ്റ് ആകും നീ റൂമിലേക്കു പോയിക്കോ എന്ന് പറഞ്ഞു അവൾ റൂമിലേക്ക് വന്നു. റൂമിന്റെ വാതിൽ തുറക്കാൻ നോക്കിയതും അത് താനെ തുറന്നു. അവൾക്ക് ചെറിയ പേടി തോന്നി. ഇതാരാ വാതിൽ തുറന്നത്. വാതിൽ തുറന്നു അകത്തു കയറിയതും അവൾ ഷോക്കടിച്ചത് പോലെ നിന്നു പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story