ജാനകീരാവണൻ 🖤: ഭാഗം 1

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സർ ..... റേഞ്ച് പോലും കിട്ടാത്ത ഈ പട്ടിക്കാട്ടിൽ നിന്ന് തന്നെ കല്യാണം കഴിക്കണോ .....? അച്ഛമ്മ പെട്ടെന്ന് ഒരു തീരുമാനം എടുത്തതിന് ..... സാറിന്റെ ലൈഫ് അല്ലെ ..... ഇങ്ങനെ ഒരു കുട്ടി സാറിന് ചേരില്ല ....അച്ഛമ്മയോട് ഇത് വേണ്ടെന്ന് പറഞ്ഞൂടെ .....?" പിഎ യുടെ ഉപദേശത്തിന് ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അവൻ കതിർ മണ്ഡപത്തിലേക്ക് വന്നിരുന്നു മണ്ഡപത്തിലിരുന്ന് കൊണ്ട് അവൻ അച്ഛമ്മയെ ഒന്ന് നോക്കി ..... സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആ നാട്ടിൽ ആകെയുള്ളത് ഈ അച്ഛമ്മയാണ് അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടതാണ് അച്ഛന്റെ സഹോദരങ്ങൾക്ക് താനൊരു ബാധ്യതയാകുമെന്ന പേടി ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന വാശിയായിരുന്നു .....അതിന് ശേഷം എല്ലാം സ്വയം ചെയ്യാൻ പഠിച്ചു അച്ഛമ്മയോട് വാശി പിടിച്ചു ബോർഡിങ്ങിൽ ചേർന്നു ..... പഠനത്തിൽ സമർത്ഥനായിരുന്നു ...... അച്ഛൻ വീട്ടുകാർ ഉപേക്ഷിച്ചെങ്കിലും കൈത്താങ്ങായി അമ്മയുടെ സഹോദരി ഒപ്പമുണ്ടായിരുന്നു ...... മുന്നോട്ടുള്ള വഴിയിൽ വെളിച്ചമേകാൻ അച്ഛമ്മയും ചെറിയമ്മയും ഉണ്ടായിരുന്നു ......അസാമാന്യമായ ബുദ്ധിയും അതിനെ വെല്ലുന്ന ഓർമശക്തിയും വളരെ ചെറിയ പ്രായത്തിൽ അവന് പേരും പണവും പ്രശസ്തിയും ഒക്കെ നേടിക്കൊടുത്തു ഇന്ന് അവന്റെ തിരിച്ചു വരവ് എല്ലാം നഷ്ടപ്പെട്ടു പോയ അനാഥൻ ആയിട്ടല്ല ..... ലോകമൊട്ടാകെ അറിയപ്പെടുന്ന The king of RK Industries ...... RK സാമ്രാജ്യത്തിന്റെ രാജാവ് ...... റാവൺ ..... റാവൺ കാർത്തികേയ .....!

പൂജാരി ഓരോ മന്ത്രങ്ങൾ ഉരുവിടുമ്പോഴും അച്ഛമ്മ കണ്ണടച്ച് തന്നെ പേരക്കുട്ടികൾക്കായി മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ഇത്രയും വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും അവൻ നാട്ടിലേക്ക് വന്നിട്ടില്ല ..... പക്ഷെ ഇന്ന് ഒരു രാജാവിനെപ്പോലെ അവൻ പിറന്ന മണ്ണിലേക്ക് പറന്നിറങ്ങിയിരിക്കുന്നു അതും അച്ഛമ്മക്ക് വേണ്ടി മാത്രം .....! "ഇനി വധുവിനെ വിളിച്ചോളൂ ......" പൂജാരി അത് പറഞ്ഞതും ഒരു മധ്യവയസ്കൻ അകത്തേക്കു പോയി ഏതാനും നിമിഷങ്ങൾക്ക് ശേഷം ആടയാഭരങ്ങളാൽ പൊതിഞ്ഞ ഒരു പെൺകുട്ടിയുമായി അയാൾ പുറത്തേക്ക് വന്നു റാവൺ അവളെ ഒന്ന് നോക്കി മംഗല്യപുടവ ചുറ്റി കൈയിലും കഴുത്തിലും ആഭരണങ്ങളോടെ നിൽക്കുന്ന ഒരു നിഷ്കളങ്കയായ പെൺകുട്ടി ...... ജാനകി .....! അവളുടെ മുഖത്തു എന്തിനെന്നില്ലാതെ ഒരു പരിഭ്രമം നിറഞ്ഞു നിന്നിരുന്നു അവളുടെ അച്ഛനെന്നു തോന്നിക്കുന്ന ആ മധ്യവയസ്‌കൻ അവളെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കൊണ്ടുപോയി മുന്നിലിരിക്കുന്നവരെ ഒന്ന് തൊഴുതുകൊണ്ട് അവൾ അവനടുത്തായി തലതാഴ്ത്തി ഇരുന്നു "ഇനി താലി ചാർത്തിക്കോളൂ ....." ഏറെനേരം മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് പൂജാരി പറഞ്ഞതും അച്ഛമ്മ അവന്റെ കൈയിൽ താലിയെടുത്തു കൊടുത്തു "ഇത് വാങ്ങ്‌ കുഞ്ഞാ ....."

അച്ഛമ്മ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞതും അവൻ ആ താലി വാങ്ങി ജാനകിക്ക് നേരെ തിരിഞ്ഞു അവളുടെ കഴുത്തിൽ അത് അണിഞ്ഞുകൊണ്ട് അതിലെ കെട്ട്‌ ഇടുന്നതിൽ അവൻ ശ്രദ്ധ ചെലുത്തി അവളുടെ സിന്ദൂരരേഖ ചുമപ്പിച്ചുക്കൊണ്ട് അവളുടെ കൈയും പിടിച്ചു അവൻ അഗ്നിക്ക് ചുറ്റും പ്രദക്ഷിണം ചെയ്തു വിവാഹം മംഗളമായി കഴിഞ്ഞതും വിഭവസമൃദ്ധമായ സദ്യ അവർക്കായി ഒരുങ്ങിയിരുന്നു അത് കഴിച്ചു കഴിഞ്ഞതും റാവൺ പോയി വിവാഹവസ്ത്രം ഒക്കെ മാറ്റി വന്നു അച്ഛമ്മയുടെ കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങി "ഇന്ന് തന്നെ പോണോടാ നിനക്ക് ..... ഈ അച്ഛമ്മക്ക് നിന്നെ കണ്ട് കൊതി തീർന്നില്ല ....." അവന്റെ കുറ്റിതാടിയിലൂടെ വിരലോടിച്ചുകൊണ്ട് അവർ പറഞ്ഞതും അവൻ അവരുടെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചുകൊണ്ട് പുറത്തേക്ക് നടന്നു അവനാ വീടിന് പുറത്തേക്ക് ഇറങ്ങി തടികൊണ്ട് കെട്ടിയിരിക്കുന്ന ആ വേലിയിൽ പിടിച്ചു നിന്ന് അവൻ വാച്ചിലേക്ക് നോക്കി കുറച്ചു കഴിഞ്ഞതും ആരൊക്കെയോ അവളുടെ സാധനങ്ങളുമായി അങ്ങോട്ട് വന്നതും ഡ്രൈവറും പിഎയും അതൊക്കെ വാങ്ങി കാറിൽ വെച്ചു കുറച്ചു കഴിഞ്ഞതും അച്ഛമ്മ ജാനകിയുടെ കൈയിൽ പിടിച്ചു അങ്ങോട്ട് വന്നു "ജാനിമോൾ ഒരു പാവാ കുഞ്ഞാ ....

നിന്റെ ദേഷ്യമൊന്നും അതിനോട് കാണിച്ചു ആ പാവത്തിനെ നീ വിഷമിപ്പിക്കരുത് ....." അച്ഛമ്മ അവന്റെ കൈയിൽ പിടിച്ചു പറഞ്ഞതും അവൻ നോക്കിയത് അവളെയാണ് കരഞ്ഞു കരഞ്ഞു കണ്ണും മുഖവും ഒക്കെ ചുവന്ന് വീർത്തിട്ടുണ്ട് അച്ഛമ്മക്ക് ഒരു മറുപടി നൽകാതെ അവൻ മുന്നോട്ട് നടന്നതും പിന്നാലെ ജാനകിയുടെ കൈ പിടിച്ചു അച്ഛമ്മ കാറിനടുത്തേക്ക് വന്നു അവളെ കാറിലേക്ക് കയറ്റിയതും അവൾ വിതുമ്പലോടെ അച്ഛമ്മയെ നോക്കി അച്ഛമ്മക്ക് പിന്നിൽ നിന്ന് കണ്ണ് തുടക്കുന്ന അച്ഛനെയും അമ്മയെയും നോക്കി അവൾ വിതുമ്പിയതും അച്ഛമ്മ അവളെ സമാധാനിപ്പിച്ചു റാവൺ അതൊന്നും ശ്രദ്ധിക്കാതെ അവന്റെ ഫോണിൽ നോക്കി ഇരുന്നതും ഡ്രൈവർ കാർ മുന്നോട്ടെടുത്തു ജാനകി ഡോറിലൂടെ തലയിട്ട്‌ അച്ഛനെയും അമ്മയെയും നോക്കിയതും അവർ കണ്ണും നിറച്ചു അവളെ നോക്കി കൈ വീശി കാണിക്കുന്നുണ്ട് അവരിൽ നിന്ന് ഒരുപാട് ദൂരം പിന്നിട്ടതും അവൾ ചുണ്ടു കടിച്ചു പിടിച്ചു വിതുമ്പി അമ്മ പോകാൻ നേരം കൈയിലേക്ക് വെച്ച് കൊടുത്ത കുഞ്ഞു ഗണപതി വിഗ്രഹം നെഞ്ചോട് ചേർത്തുകൊണ്ട് അവൾ സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി ....

ഒപ്പം മനസ്സിൽ പുതിയൊരു നാട്ടിലേക്ക് പറിച്ചു മാറ്റപ്പെടുന്നതിന്റെ ആധിയും ഫോണിലാണ് അവന്റെ നോട്ടമെങ്കിലും അവനിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ഒന്നും മിണ്ടാനോ പറയാനോ അവൻ നിന്നില്ല ആ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മണിക്കൂറുകളോളം സഞ്ചരിച്ചതും പതിയെ പതിയെ കാറിന്റെ കുലുക്കം കുറഞ്ഞു വന്നതറിഞ്ഞു അവൾ കണ്ണുകൾ തുറന്നു വൃത്തിയോട് കൂടി നീളത്തിൽ കിടക്കുന്ന ഹൈവേ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ഡോറിലൂടെ പുറത്തേക്ക് തലയിട്ടു വലിയ വലിയ ബിൽഡിങ്ങുകളും മറ്റും കണ്ട് അവളുടെ വാ താനേ തുറന്നു അവളതൊക്കെ വല്യ അത്ഭുതം കണക്കെ നോക്കിയിരുന്നു ഒരു കൊച്ചു കുട്ടിയുടെ കൗതുകമായിരുന്നു അവൾക്കപ്പോൾ റാവൺ അതൊക്കെ നോക്കി കാണുവായിരുന്നു അവൾ തല പുറത്തേക്ക് എത്തിച്ചു നോക്കുന്നത് കണ്ടതും ഒരു പൂച്ചക്കുട്ടിയെ തൂക്കി എടുക്കുന്നത് പോലെ അവൻ അവളുടെ കഴുത്തിൽ പിടിച്ചു തല അകത്തേക്കിട്ടു അവൾ ഞെട്ടലോടെ അവനെ നോക്കിയപ്പോഴേക്കും അത് ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കി ഇരിക്കുവായിരുന്നു അവൻ അത് കണ്ടതും അവൾ കുറച്ചുകൂടി അറ്റത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പുറത്തെ കാഴ്ചകൾ കൗതുകത്തോടെ നോക്കി ഇരുന്നു അത്രയും നേരം കരഞ്ഞോണ്ടിരുന്ന അവളുടെ മുഖത്ത് അത്ഭുതം വന്ന് നിറഞ്ഞതും അവൻ നെറ്റി ചുളിച്ചു അവളെ ഒന്ന് നോക്കി എന്നാൽ അവളതൊന്നും അറിയുന്നുണ്ടായിരുന്നില്ല ......

പുതിയൊരു ലോകത്തേക്ക് വന്ന പ്രതീതി ആയിരുന്നു അവൾക്ക് ....! ഏറെനേരത്തെ യാത്രക്ക് ശേഷം ആ കാർ ഒരു ഇരുനില വീടിന് മുന്നിൽ വന്നു നിന്നു റാവൺ പുറത്തേക്ക് ഇറങ്ങിയതും ചുറ്റും ഒരു കൗതുകത്തോടെ നോക്കിക്കൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു ഡ്രൈവർ വന്നു ഡോർ തുറന്നതും അവൾ അയാളെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങി ആ വലിയ വീടിനെ വിടർന്ന കണ്ണുകളാൽ നോക്കിക്കൊണ്ട് അവൾ മുന്നോട്ട് നടന്നതും അവിടുത്തെ സെർവന്റ് എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു അവളുടെ സാധനം ഒക്കെ എടുത്തു അവർ പോയതും മറ്റൊരു സ്ത്രീയും ഒരു പെൺകുട്ടിയും അങ്ങോട്ടേക്ക് വന്നു "വാ മോളെ .... ഞങ്ങൾ നിങ്ങളെ കാത്തിരിക്കുവായിരുന്നു .....?" അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞതും അവൾ അവരെ സംശയത്തോടെ നോക്കി "ഞാൻ ശിവദ..... കുഞ്ഞൂട്ടന്റെ (റാവൺ )അമ്മയുടെ അനിയത്തിയാ ..... ഇതെന്റെ മകൾ അവന്തിക ......"അവളുടെ നോട്ടത്തിനർത്ഥം മനസ്സിലായതും അവർ സ്വയം പരിചയപ്പെടുത്തി അവൾ രണ്ടുപേരെയും നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചതും അവന്തിക അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവളെയും കൂട്ടി അകത്തേക്ക് പോയി "ഏട്ടത്തി നല്ല സുന്ദരിയാ .... ല്ലേ അമ്മാ ....."

അകത്തേക്ക് നടക്കുന്നതിനിടയിൽ അവന്തിക പറഞ്ഞതും ശിവദ ജാനകിയുടെ തലയിൽ തലോടി "ഇതാ മോളുടെ മുറി ..... മോളൊന്ന് കുളിച്ചിട്ടു വാ .... അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്തു വെക്കാം ....ദേ അതാ ബാത്ത്റൂം .... നന്ദൂ വാ ....." അവളെ മുറിയിലാക്കി ശിവദ പുറത്തേക്ക് പോയതും അവൾ മുറി മുഴുവൻ ഒന്ന് കണ്ണോടിച്ചു നല്ല വൃത്തിയുള്ള വലിയ ഒരു മുറി ......! അവളുടെ വീടിന് പോലും ഈ മുറിയുടെ വലുപ്പം ഉണ്ടാവില്ലെന്ന് അവൾ ഓർത്തു ..... റൂമിന്റെ ഒത്തനടുക്കായി ഇട്ടിരിക്കുന്ന ബെഡ് കണ്ടപ്പോ അവൾ വീട്ടിലെ ഇരുമ്പ് കട്ടിലിൽ തുണി വിരിച്ചു കിടക്കുന്ന രംഗം ഒന്ന് ഓർത്തു അവൾ വീണ്ടും മുറിയുടെ ഓരോ ഭാഗവും വീക്ഷിക്കാൻ തുടങ്ങി റൂമിന്റെ ഒരു ഭാഗത്തായി ഒരു വലിയ ഷെൽഫിൽ ഒരുപാട് ബുക്ക്സ് അടുക്കി അടുക്കി വെച്ചിട്ടുണ്ട് വേറൊരു ഭാഗത്തു ഒരുപാട് ഫയലുകളും ..... എല്ലാം നല്ല വൃത്തിക്ക് അടുക്കി വെച്ചിട്ടുണ്ട് അതൊക്കെ ഒരു കൗതുകത്തോടെ അവൾ നോക്കിക്കണ്ടു അവൾ ചെന്ന് കർട്ടൻ മാറ്റിയതും അവിടെ ഉള്ള ഗ്ലാസ് ഡോർ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു അതിൽ പിടിച്ചു തള്ളിയതും അത് തുറന്നു വന്നു അതുവഴി അവൾ പുറത്തേക്കിറങ്ങിയതും അവിടെയുള്ള ബാൽക്കണിയിൽ വെച്ചിരിക്കുന്ന പൂക്കളെ കണ്ട് അവളുടെ മുഖം വിടർന്നു ഇരുവശത്തുമായി പല നിറത്തിലും സുഗന്ധത്തിലുമുള്ള പൂക്കൾ ......

അവൾ അതിനെ കൗതുകത്തോടെ തൊട്ടും തലോടിയും നടന്നു നിരയായി വെച്ചിരിക്കുന്ന ആ പൂക്കളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു അവൾ കുറെ നേരം അവയുടെ ഭംഗി ആസ്വദിച്ചിട്ടാണ് തിരികെ പോയത് കൊണ്ട് വന്ന ബാഗിൽ നിന്ന് ഒരു ധാവണിയും എടുത്ത് ശിവദ കാണിച്ചു കൊടുത്ത ബാത്ത്റൂമിന് മുന്നിൽ ചെന്ന് കൊണ്ട് അവൾ ആ ഡോർ തുറന്ന് അകത്തേക്ക് കയറി അതിനകത്തു കയറിയതും അവളുടെ വാ താനേ തുറന്നു പോയി വലിയൊരു മുറിപോലുള്ള ഇടത്തു ഇന്നേവരെ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ ഉപകരണങ്ങൾ ..... അവൾ ചുറ്റും നോക്കി എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞും മറിഞ്ഞും നിന്നതും അവളുടെ കൈ തട്ടി ഷവറിന്റെ വാൾവ് തിരിഞ്ഞ്‌ ഷവറിൽ നിന്നും വെള്ളം അവളുടെ ദേഹത്തേക്ക് ചാടി അവളൊന്ന് പിടഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടിയതും മുറിയിലേക്ക് കയറി വന്ന റാവണിനെ പോയി ഇടിച്ചു "എന്താ ....?🙄....." അവളുടെ ഓട്ടവും ഭാവവും കണ്ട് അവൻ ചോദിച്ചതും അവൾ പിന്നിലേക്ക് കൈ ചൂണ്ടി "അത് ..... അകത്തു .....

അകത്തു മഴ പെയ്യുന്നു ....." അവൾ അവന്റെ മുഖത്തു നോക്കാതെ വിക്കലോടെ പറഞ്ഞതും അവൻ മുഖം ചുളിച്ചു അവളെ നോക്കിക്കൊണ്ട് ബാത്ത്റൂമിലേക്ക് നടന്നു ..... പിന്നാലെ അവളും ഷവറിൽ നിന്ന് വെള്ളം വീഴുന്നത് കണ്ടതും അവൻ ഇടുപ്പിൽ കൈ വെച്ചു അവളെ ഒന്ന് നോക്കി "ഇതാണോ മഴ ....?" അവനൊന്ന് കടുപ്പിച്ചു ചോദിച്ചതും അവൾ തലതാഴ്ത്തിക്കൊണ്ട് മൂളി അത് കണ്ടതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു ആ വെള്ളത്തിന് നേരെ നിർത്തി ഷാമ്പൂ എടുത്ത് അവളുടെ തലയിലേക്ക് ഞെക്കി ഒഴിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി അവൻ അവിടെ നിന്നും ഇറങ്ങി പുറത്തേക്ക് പോയി അവന്തികയെ പറഞ്ഞു വിട്ടു അവന്തിക വരുമ്പോൾ തലയിലൊക്കെ വെള്ളവും പതയുമായി ചുറ്റും നോക്കി നിൽക്കുന്ന ജാനകിയെയാണ് .....! അവളുടെ നിൽപ്പ് കണ്ട് അവൾക്ക് പാവം തോന്നി .....

അടുത്ത ചെന്ന് ഓരോന്നും എന്താണെന്നൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ആയിരുന്നു അവളുടെ മുഖത്തിന് .... "മഹേഷ് ..." ഇട്ടിരുന്ന കോട്ട് ഊരി സോഫയിലിട്ടുകൊണ്ട് റാവൺ വിളിച്ചതും പിഎ അങ്ങോട്ടേക്ക് ഓടി വന്നു "എന്താ സർ .....?" മഹേഷ് ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചതും അവൻ ഒരു പേപ്പർ അവനുനേരെ നീട്ടിക്കൊണ്ട് അവനോട് എന്തൊക്കെയോ പറഞ്ഞു "എന്നാൽ താൻ ചെല്ല് ..... പറഞ്ഞതൊന്നും മറക്കണ്ട ....." അവൻ പറയുന്നതിനൊക്കെ ഒന്ന് തലയാട്ടിക്കൊണ്ട് മഹേഷ് വേഗത്തിൽ പുറത്തേക്ക് നടന്നു.... തുടരും 

Share this story