ജാനകീരാവണൻ 🖤: ഭാഗം 10

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ ഇന്ന് കാണിച്ച ചെറ്റത്തരത്തിന് കൊന്ന് തള്ളേണ്ടതാ നിന്നെ ..... അതിന് ഈ RK ക്ക്‌ ഒരു മടിയുമില്ല ....." അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു എന്തോ അവളോട് അവൻ അങ്ങനെ ചെയ്തത് അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു "നിനക്കത്തിന് കഴിയില്ല ....." ഒരു പുച്ഛച്ചിരിയോടെ മഹേഷ് പറഞ്ഞു "kill me if you can ....!" അവൻ മൂക്കിൽ നിന്ന് ഒഴുകുന്ന ബ്ലഡ് ഷോൾഡറിൽ തുടച്ചുകൊണ്ട് പറഞ്ഞു "എന്താടാ വെല്ലുവിളിയാണോ ..... RK യെ വെല്ലുവിളിക്കാൻ വളർന്നിട്ടില്ല മഹേഷേ നീ ..... കടപ്പാടിന്റെ പേരിൽ എല്ലാക്കാലവും നിന്നെ ജീവനോടെ വിട്ടയക്കുമെന്ന് നീ കരുതുന്നുണ്ടെങ്കിൽ അത് വെറും നിന്റെ തോന്നലാണ് ..... എന്റെ ഫാമിലിയെക്കാൾ ഇമ്പോര്ടന്റ്റ് അല്ല എനിക്ക് മറ്റൊന്നും .....

" ഒരു പുച്ഛച്ചിരിയോടെ രാവൺ പറഞ്ഞു "കടപ്പാട് .....😏..... അതൊന്നുമില്ലെങ്കിലും എന്നെ കൊല്ലാൻ സാറിന്റെ ചങ്കൊന്ന് പിടക്കും ....." അവൻ ചുണ്ടിൽ ഒരു ചിരി വരുത്തിക്കൊണ്ട് മനസ്സിൽ പറഞ്ഞു "രണ്ട് തവണ ഞാൻ ക്ഷമിച്ചു .....ഇനി ഒരിക്കൽ കൂടി അവളുടെ നിഴൽവെട്ടത്ത് നിന്നെ കണ്ടാൽ ..... പിന്നെ നിന്റേതെന്ന് പറയാൻ ഈ ഭൂമിയിൽ ഒരു അടയാളം ഉണ്ടാവില്ല ....." അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു റാവൺ അവനെ ഭിത്തിയോട് ചേർത്തു "പേടിപ്പിക്കല്ലേ സാറേ ..... " മഹേഷ് ചിരിച്ചു റാവൺ അവന്റെ ഷർട്ടിലെ പിടി വിട്ടുകൊണ്ട് പിന്നോട്ട് നിന്നു "മരിക്കാൻ പേടിയുണ്ടെങ്കിൽ ഇനി ഒരിക്കൽ കൂടി നീ അവൾക്ക് നേരെ നോക്കില്ല ....."

റാവൺ അത്‌ പറയലും മഹേഷിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും ഒത്തായിരുന്നു അവൻ നിലത്തു വീണു കിടന്ന് ചുണ്ട് കടിച്ചു പിടിച്ചു വേദന സഹിച്ചു "പേടിയുണ്ടോ നിനക്ക് അവളെ നഷ്ടപ്പെടുമോ എന്ന് ...?" മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൻ ചോദിച്ചു "ഇല്ലാ ..... RK പേടിക്കാറില്ല....പേടിപ്പിക്കാനാണ് ഇഷ്ടം .... "അവൻ പുച്ഛത്തോടെ പറഞ്ഞു "അങ്ങനെ ആണെങ്കിൽ സാറിനെ പേടിപ്പിക്കാതെ ഇനി എനിക്ക് വിശ്രമമില്ല ..... സാറിന്റെ കണ്മുന്നിലൂടെ നിന്റെ ഭാര്യയെ ചേർത്ത് പിടിച്ചു ഞാൻ നടക്കും ..... അതുവരെ ഞാൻ ഇവിടെ ഉണ്ടാകും ..... ആണാണെങ്കിൽ നേർക്ക് നേർ നിന്ന് മുട്ട് ....."

അതും പറഞ്ഞു മഹേഷ് വന്നതുപോലെ തിരികെ പൈപ്പിലൂടെ ഇറങ്ങിപ്പോയി റാവൺ കൈചുരുട്ടി ഭിത്തിയിൽ ശക്തമായി ഇടിച്ചു അവൻ മുഷ്ടി ചുരുട്ടി അകത്തേക്ക് കയറിയപ്പോൾ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ജാനിയെയാണ് കണ്ടത് അവൻ അവളെ തന്നെ നോക്കി വാച്ച് അഴിച്ചു ടേബിളിൽ വെച്ചു ഇട്ടിരുന്ന കോട്ട് ഊരിമാറ്റി അവൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഡ്രെസ്സും മാറ്റി വന്ന് കിടന്നു അവൻ വന്ന് കിടന്നതും ഒരു പൂച്ചക്കുട്ടിയെപ്പോലെ ജാനി അവനെ അള്ളിപ്പിടിച്ചു കിടന്നു അവളെ മാറ്റിക്കിടത്താൻ ഒന്നും അവൻ തുനിഞ്ഞില്ല അവൾ നല്ല ഉറക്കത്തിലായിരുന്നു .... കുറച്ചു കഴിഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടിക്കിടന്നു തണുത്തിട്ടാണെന്ന് മനസ്സിലായതും റാവൺ എസി ഓഫ് ചെയ്തു

തണുപ്പൊന്ന് കുറഞ്ഞതും അവളുടെ പിടിയുടെ മുറുക്കം കുറഞ്ഞു വരുന്നത് അവനറിഞ്ഞു എന്നിട്ടും അവളെ അടർത്തിമാറ്റാൻ നിൽക്കാതെ അവൻ കണ്ണുകളടച്ചു കിടന്നു മനസ്സിൽ മുഴുവൻ മഹേഷ് ചെയ്ത ചെറ്റത്തരമായിരുന്നു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പിന്നെ അവനീ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു പക്ഷെ ഇതിപ്പോ ..... അവൻ ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നു രാവിലെ പതിവ് സമയമായപ്പോൾ തന്നെ അവൻ കണ്ണ് തുറന്നു ഇന്നലെ ഓരോന്ന് ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയിരുന്നു ..... പിന്നെ കണ്ണ് തുറക്കുന്നത് ഇപ്പോഴാ കണ്ണ് തുറന്നപ്പോൾ തന്നെ കാണുന്നത് അവന്റെ നെഞ്ചിൽ മുഖമുരസി കിടക്കുന്ന ജാനിയെയാണ് അവൻ അവളെ ഉണർത്താതെ പതിയെ അവളെ ബെഡിലേക്ക് കിടത്തി

അവിടെ നിന്നും എണീറ്റു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ബൂട്സ് ധരിച്ചു പതിവ് പോലെ അവൻ ജോഗ്ഗിങ്ങിന് ഇറങ്ങി പുറത്തു അവനെ കാത്തു വിക്രം നിൽപ്പുണ്ടായിരുന്നു അവൻ വിക്രമിനൊപ്പം ചെറുവേഗത്തിൽ ഓടി വിക്രം എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു .... എല്ലാത്തിനും ഒന്നോ രണ്ടോ വാക്കിൽ ഉത്തരമൊതുക്കി അവൻ മുന്നോട്ടോടി ജോഗിങ് കഴിഞ്ഞു തിരികെ വരുമ്പോൾ റാവൺ കാണുന്നത് സിറ്റ്ഔട്ടിൽ ഇരുന്ന് സംസാരിക്കുന്ന ജാനിയെയും മഹേഷിനെയുമാണ് മഹേഷിന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ ധാവണിക്കിടയിലൂടെ അവളുടെ പൊക്കിൾ ചുഴിയെ തിരയുന്നുണ്ടായിരുന്നു റാവൺ പ്രത്യേകിച്ച് ഭാവം ഒന്നുമില്ലാതെ അങ്ങോട്ടേക്ക് നടന്നു ചെന്നതും അവനെ കണ്ട ജാനി ബഹുമാനത്തോടെ എണീറ്റ് നിന്നു

ജാനി ഉള്ളതുകൊണ്ട് മഹേഷും പതിയെ എണീറ്റു പോകുന്ന പോക്കിൽ റാവൺ ജാനിയുടെ അരയിലൂടെ കൈയിട്ട് അവളെയും തൂക്കി അകത്തേക്ക് നടന്നു "യ്യോ .... അമ്മാ എന്നെ കൊല്ലാൻ കൊണ്ട് പോണേ ....." അവൾ അവന്റെ കൈയിൽ കിടന്ന് കുതറുന്നതും നോക്കി മഹേഷ് ദേഷ്യത്തോടെ ഭിത്തിയിൽ ഇടിച്ചു റാവൺ അവളെയും പൊക്കിക്കൊണ്ട് പോകുന്നതും നോക്കി വായും പൊളിച്ചു ഹാളിൽ നിൽക്കുന്ന ആരവിനെയും തേജിനെയും റാവൺ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ അവൻ അവളെയും എടുത്ത് മുറിയിലേക്ക് നടന്നു അവളെ മുറിയിലേക്ക് തള്ളിക്കൊണ്ട് അവൻ ഡോർ ലോക്ക് ചെയ്തു ദേഷ്യത്തോടെ അവൾക്ക് നേരെ നടന്നതും അവൾ പേടിയോടെ അവനെ നോക്കി "എന്നെ ഒന്നും ചെയ്യല്ലേ ..... ആ ചൊമല കളർ സ്പ്രേ മാത്രേ ഞാൻ പൊട്ടിച്ചുള്ളു ..... ബാക്കി രണ്ടെണ്ണം നന്ദുവാ തട്ടിയിട്ട്‌ പൊട്ടിച്ചെ ..... സത്യം ....."

അവൾ രണ്ടുകൈ കൊണ്ടും ചെവിയിൽ നുള്ളി പേടിയോടെ പറഞ്ഞതും "what the ....." അവൻ ദേഷ്യത്തോടെ അവിടെ ഇരുന്ന പെർഫ്യും ബോട്ടിലുകളൊക്കെ തട്ടിയെറിഞ്ഞു അവളത് കണ്ട് ഒന്ന് ഞെട്ടി ..... പതിവ് പോലെ കണ്ണുനീർ ഒലിച്ചിറങ്ങി അതുകൂടി ആയപ്പോ റാവണിന് കലി കയറി "ഛീ നിർത്തടി ....." അവൻ ഒച്ചഎടുത്തതും അവളുടെ കണ്ണുനീരൊക്കെ എങ്ങോ പോയിരുന്നു "നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് എന്റെ മുന്നിൽ നിന്ന് പൂങ്കണ്ണീർ ഒലിപ്പിക്കരുതെന്ന് ...." അവനത് പറഞ്ഞതും അവൾ വായപൊത്തി കരച്ചിലടക്കി അത് കണ്ടതും അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു ഷെൽഫിന്റെ മുന്നിൽ നിർത്തി "തുറക്ക് ...."

അവൻ ഷെൽഫ് നോക്കി പറഞ്ഞതും അവൾ പേടിയോടെ അവനെ നോക്കി "Do what I said ...." അവൾ പേടിയോടെ എന്തോ ചോദിക്കാൻ വന്നതും അവൻ അലറി അവൾ അത് കേട്ട് പേടിച്ചു ഷെൽഫ് തുറന്നു അവൻ അതിൽ നിന്നും അവളുടെ എല്ലാ ധാവണിയും വലിച്ചു വാരി പുറത്തേക്കിട്ടു എന്നിട്ട് അതിൽ നിന്നൊരു ചുരിദാർ എടുത്ത് അവൾക്ക് കൊടുത്തു "പോയി ചേഞ്ച് ചെയ്യ് ....." അവൻ അത് പറഞ്ഞതും മനസ്സിലുള്ള സംശയങ്ങളെ അടക്കി അവൾ ഡ്രസിങ് റൂമിൽ കയറി ചേഞ്ച് ചെയ്തു ഇട്ടിരുന്ന ധാവണി കൈയിലിട്ട് കൊണ്ട് വന്നതും അവിടെയുള്ള കാഴ്ച കണ്ട് അവൾ ഞെട്ടി അവൻ വലിച്ചു വാരിയിട്ട അവളുടെ എല്ലാ ധാവണിയും ആ മുറിയിൽ കിടന്നു കത്തുന്നു ..... അതിന്റെ തൊട്ട് അടുത്തായി ലൈറ്ററും പിടിച്ചു ദേഷ്യത്തോടെ നിൽക്കുന്ന രാവണനും .....!.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story