ജാനകീരാവണൻ 🖤: ഭാഗം 100

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Excuseme sir...." ക്യാബിന് പുറത്ത് നിന്ന് ഒരു സ്റ്റാഫ്‌ ചോദിച്ചതും റാവൺ അയാളെ അകത്തേക്ക് വിളിച്ചു... "Sir..... സാറിന് ഒരു വിസിറ്റർ ഉണ്ട്.... സാറിനെ കാണണം വളരെ അർജന്റ് ആണെന്ന് പറയാൻ പറഞ്ഞു...." അയാൾ പറഞ്ഞു... "ഓക്കെ.... വരാൻ പറയ്....." റാവൺ പറഞ്ഞതും അയാൾ പുറത്തേക്ക് പോയി.... കുറച്ച് കഴിഞ്ഞ് ഡോറിൽ ആരോ നോക്ക് ചെയ്തതും റാവൺ അകത്തേക്ക് വിളിച്ചു.... എന്നാൽ അകത്തേക്ക് കയറി വരുന്ന ആളിനെ കണ്ട് ജാനി ഞെട്ടി.... "സിദ്ധാർഥ്....?"അവൾ ഞെട്ടലോടെ മനസ്സിൽ ഉരുവിട്ടു..... സിദ്ധാർഥ് അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് റാവണിന് നേരെ നടന്നു.... "Hi Rk.... I'm Sidharth....." സിദ്ധാർഥ് ചെയറിലേക്ക് ഇരുന്നുകൊണ്ട് കൈ നീട്ടിയതും റാവൺ കൈ കൊടുത്തു....

"തനിക്ക് എന്നെ അറിയില്ലെങ്കിലും എനിക്ക് തന്നെ നന്നായിട്ട് അറിയാം.... " സിദ്ധാർഥ് പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ജാനിക്ക് നേരെ ഒന്ന് കണ്ണെറിഞ്ഞു.... "Actually..... ഞാൻ വന്നത് തികച്ചും ഒഫീഷ്യൽ ആയിട്ടുള്ള ഒരു കാര്യത്തിനാണ്...." സിദ്ധാർഥ് കാര്യഗൗരവത്തോടെ പറഞ്ഞു തുടങ്ങി.... "എന്റെ വിവാഹമാണ്..... You know what..... ഞാൻ സ്നേഹിച്ചു ആഗ്രഹിച്ചു നടക്കുന്ന വിവാഹമാണിത്..... ആൻഡ് ആൾസോ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകനാണ്.... സൊ എന്റെ വിവാഹം ഗ്രാൻഡ് ആൻഡ് സ്പെഷ്യൽ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട്.... എന്നും ഓർത്തിരിക്കേണ്ട ദിവസം അത്രയേറെ മനോഹരമാക്കി തരുന്നത് ഓരോ ഇവന്റ് മാനേജ്മെന്റ് കമ്പനീസ് ആണ്.... ഇന്ത്യ ഒട്ടാകെ വ്യാപിച്ചു കിടക്കുന്ന RK യുടെ സാമ്രാജ്യത്തിൽ മുന്നിട്ട് നിൽക്കുന്നത് താങ്കളുടെ ഇവന്റ്സ് ഗ്രൂപ്പ്‌ തന്നെയാണ്....

ഒരുപാട് കേട്ടിട്ടുണ്ട്..... നല്ലത് മാത്രമേ എല്ലാവർക്കും പറയാനുള്ളൂ..... എന്റെ വിവാഹം മെമ്മറബിൾ ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... So.. I'm choosing you.... "അവൻ പുഞ്ചിരിയോടെ പറഞ്ഞു "Oh... Thanks...." റാവൺ പറഞ്ഞു "ഞാൻ കുറേനാൾ താങ്കളെ കാണാൻ ഓഫീസിൽ പോയിരുന്നു.... Then.... താങ്കളുടെ പിഎ യുമായി സംസാരിച്ചപ്പോൾ ഇവിടെ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.... നേരിട്ട് കണ്ട് ഏൽപ്പിക്കണമെന്ന് തോന്നി.... എന്റെ വിവാഹം.... The best ആവണം..... And i hope you can do it...."സിദ്ധാർഥ് അത് പറഞ്ഞതും റാവൺ അവന് കൈ കൊടുത്തു.... "ഓക്കെ.... ടൈം ആവുമ്പോൾ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാം...." അത്രയും പറഞ്ഞു സിദ്ധാർഥ് അവിടുന്ന് എണീറ്റ് നടന്നു പോകുന്നതിന് മുന്നേ ജാനിയെ ഒന്ന് നോക്കാനും അവൻ മറന്നില്ല.... അവൻ പോയെന്ന് ഉറപ്പായപ്പോഴാണ് ജാനിക്ക് ശ്വാസം നേരെ വീണത്....

അവളൊന്ന് ശ്വാസം ശരിക്ക് വിടും മുന്നേ അവളുടെ ഫോൺ റിങ് ചെയ്തു.... പരിചയമില്ലാതെ നമ്പർ ആണെന്ന് കണ്ട് അവൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും പിന്നീട് അത് അറ്റൻഡ് ചെയ്തു.... "Hello...??" "ഹായ് ഡോൾ.... It's me sidharth....." അവന്റെ ശബ്ദം കേട്ടതും ജാനി ഒന്ന് ഞെട്ടി.... "ഏയ്യ്... കാൾ കട്ട് ചെയ്യരുത്.... ഒരു കാര്യം അറിയിക്കാൻ വിളിച്ചതാണ്....." അവൾ കട്ട്‌ ചെയ്യുമെന്ന് അറിഞ്ഞ പോൽ അവൻ പറഞ്ഞു.... "അറിയാല്ലോ... എന്റെ വിവാഹമാണ്...." അവൻ സൗമ്യമായി പറഞ്ഞു.... "പെണ്ണ് ആരാണെന്ന് ഒരു കൺഫ്യൂഷൻ ഉണ്ടാവും അല്ലേ....?" അവൻ ഗൂഢമായ ചിരിയോടെ ചോദിച്ചു.... "എന്നാൽ അധികം ചിന്തിച്ചു ബുദ്ധിമുട്ടണ്ട.... It's you.... മിസ്സ്‌ . അവ്നി നന്ദ...." അവൻ പറയുന്നത് കേട്ട് അവൾ ഞെട്ടി....

"ഓഹ് സോറി.... ഇപ്പോ ഐഡന്റിറ്റി തന്നെ മാറിയില്ലേ.... Mrs. Janaki Raavan Karthikeya...?" അവന്റെ ചോദ്യം കേട്ട് അവൾ പരിഭ്രമിച്ചു.... "എന്താ ഷോക്ക് ആയോ.... നിന്നേ കുറിച്ചും നിന്റെ പാസ്റ്റിനെ കുറിച്ചും സകലതും പഠിച്ചിട്ട് തന്നെയാ ഞാൻ കളി തുടങ്ങിയത്... ഇനി എന്റെ ഭാര്യയായി എനിക്കൊപ്പം നീ വരുന്നത് വരെ എന്ത് നാറിയ കളിയും ഞാൻ കളിക്കും.... " അവൻ ചുണ്ടിൽ പുച്ഛം നിറച്ച് അവളോട് പറഞ്ഞു.... അത് കേട്ട് ജാനി ഒന്ന് ഭയന്നു.... "നിനക്ക് വേണ്ടി ആര് എന്നോട് എതിർക്കാൻ തുനിഞ്ഞാലും അവരൊന്നും പിന്നേ ഈ ഭൂമിയിൽ ഉണ്ടാവില്ല.... അറിയാല്ലോ നിനക്ക് എന്നെ....?" ആ ചോദ്യത്തോടെ ആ കാൾ ഡിസ്കണക്റ്റായി ജാനിക്ക് ഭയം തോന്നി..... കൈയും കാലും വിറക്കുന്നത് പോലെ....

സിദ്ധാർഥ് എത്രമാത്രം ക്രൂരൻ ആണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.... എന്ത് ചെയ്യണമെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.... അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.... ഭയം അവളെ അത്രത്തോളം വേട്ടയാടിയിരുന്നു..... തലമുടിയിൽ കൈകോർത്തു പിടിച്ചു വലിക്കുന്നവളെ റാവണും ശ്രദ്ധിച്ചിരുന്നു..... "Are you okay....?" അവൻ അവളെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചതും അവളൊന്ന് ഞെട്ടി.... "ഹാ... ഓക്കെ ആണ്...."ഞെട്ടൽ മറച്ചു പിടിച്ചു പറഞ്ഞുകൊണ്ട് അവൾ അവളുടെ ജോലിയിൽ ഏർപ്പെട്ടു.... അപ്പോഴും അവളുടെ മനസ്സ് ആസ്വസ്ഥമായിരുന്നു..... •••••••••••••••••••••••••••••••••••••••° ആളി കത്തുന്ന അഗ്നി.... അതിന് അടുത്തായി വധൂവരുന്മായി ഇരിക്കുന്ന നന്ദുവും യുവയും....

കൊട്ടും കൊരവയുടെയും അകമ്പടിയോടെ യുവ നന്ദുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴും അവളുടെ സീമന്തരേഖ ചുമപ്പിക്കുമ്പോഴും നന്ദുവിന്റെ കവിളുകൾ നാണത്താൽ ചുവന്നിരുന്നു..... അഗ്നിക്ക് ചുറ്റും യുവയുടെ കൈയും പിടിച്ച് വലം വെക്കുമ്പോഴും നന്ദു സന്തോഷവതിയായിരുന്നു..... "Noo...!" ഒരു അലർച്ചയോടെ വിക്രം കണ്ണ് തുറന്നു... സിറ്റ്ഔട്ടിലെ ചാരു കസേരയിൽ ഇരുന്ന് കണ്ണുകളടച്ചു മയങ്ങുകയായിരുന്നു അവൻ.... ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലേക്ക് വന്ന ആ സ്വപ്നം അവനെ ഭയപ്പെടുത്തി..... സ്വപ്നമാണെന്ന് അറിഞ്ഞിട്ടും നെഞ്ചിടിപ്പ് കൂടുന്നു..... ശരീരം വിയർക്കുന്നു..... ആകെ ഒരു പരവേഷം.... അവനത് ഉൾക്കൊള്ളാൻ ആവുന്നില്ല..... "ഇല്ല നന്ദൂ.... നീ മറ്റൊരാളെ സ്നേഹിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.... അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ ഞാനൊരു ഭ്രാന്തനാവുകയാണ്.... എനിക്കറിയാം....

. എന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ നിനക്ക് കഴിയില്ല..... എന്നെ സ്നേഹിച്ചത് പോലെ മറ്റൊരുത്തനെ സ്നേഹിക്കാനും കഴിയില്ല.... നീ എന്റെയാ.... എന്റേത് മാത്രം....." ഒരു ഭ്രാന്തനെ പോലെ വിക്രം പുലമ്പിക്കൊണ്ടേയിരുന്നു... •••••••••••••••••••••••••••••••••••••° വീട്ടിൽ വന്നിട്ടും ജാനി എന്തൊക്കെയോ ചിന്തയിൽ തന്നെ ആയിരുന്നു.... നന്ദുവും ശിവദയും ഒക്കെ വിവരം തിരക്കിയപ്പോൾ അവൾ അവരിൽ നിന്ന് ഒഴിഞ്ഞു മാറി മുറിയിലേക്ക് നടന്നു..... ഫ്രഷ് ആയി നേരെ ബാൽക്കണിയിൽ പോയി ഇരുന്നു.... സിദ്ധാർഥ് തന്നെ ഒരിക്കലും റാവണിനൊപ്പം സ്വസ്ഥമായി ജീവിക്കാൻ വിടില്ലെന്നത് അവളുടെ സ്വസ്ഥത കളഞ്ഞു.... റാവണിൽ നിന്ന് അകന്ന് കഴിയാനും സിദ്ധാർഥ് എന്ന വ്യക്തിയെ കണ്ട് മുട്ടാനും കാരണമായ ഗൗരിയോട് അവൾക്ക് ദേഷ്യം തോന്നിപ്പോയി.... എന്ത് ചെയ്യണം.... ആരോട് സഹായം ചോദിക്കണമെന്ന് പോലും അറിയില്ല...

തനിക്ക് വേണ്ടി ആര് യുദ്ധത്തിന് ഇറങ്ങിയാലും അവരെ സിദ്ധാർഥ് നശിപ്പിക്കാൻ നോക്കും.... കൊന്നും കൊലവിളിച്ചും അറപ്പ് മാറിയവന് മുന്നിലേക്ക് പ്രീയപ്പെട്ടവരെ ഇട്ട് കൊടുക്കാൻ അവളുടെ ഉള്ളൊന്ന് പിടച്ചു.... ഒടുവിൽ അത് വേണ്ടന്ന് വെച്ചു.... "ഈശ്വരാ.... എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ.... എന്റെ രാവണനോടൊപ്പം സന്തോഷം ഉള്ളൊരു ജീവിതം കൊതിച്ച എനിക്ക് എന്തൊക്കെ പരീക്ഷങ്ങളാണ് നീ ഒരുക്കി വെച്ചിരിക്കുന്നത്....?" അവൾ ഈശ്വരനെ പഴിച്ചു.... എന്തൊക്കെയോ ഓർത്ത് ആ കണ്ണുകൾ നിറഞ്ഞു.... റാവൺ വന്നപ്പോൾ കാണുന്നത് ബാൽക്കണിയിൽ നിൽക്കുന്ന അവളെ കണ്ടിരുന്നു.....

അവളെ ഒന്ന് നോക്കി അവൻ ഫ്രഷ് ആവാൻ പോയി.... ഫ്രഷ് ആയി വന്നിട്ടും ജാനി അതേ നിൽപ്പ് തന്നെ ആയിരുന്നു.... അത് കണ്ട് അവൻ അങ്ങോട്ട് നടന്നു.... "ജാനി...."അവൻ അവളുടെ തോളിൽ കൈ വെച്ചതും അവൾ നിറ കണ്ണുകളോടെ അവനെ നോക്കി.... ആ കണ്ണുകൾ അവനെ അസ്വസ്ഥനാക്കി..... എങ്കിലും അവൻ അവളുടെ കവിളിൽ കൈ വെച്ച് അവളെ നോക്കി..... "ഹ്മ്മ്....?? എന്ത് പറ്റി നിനക്ക്....?" അവളുടെ കവിളിൽ പതിയെ തലോടി അവൻ തിരക്കി.... പെട്ടെന്നവൾ അവനെ കെട്ടിപ്പിടിച്ചു.... "I love you.... I love you രാവണാ.... ഒത്തിരി ഒത്തിരി ഇഷ്ടാ.... ജീവനാ എനിക്ക്....."....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story