ജാനകീരാവണൻ 🖤: ഭാഗം 101

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹ്മ്മ്....?? എന്ത് പറ്റി നിനക്ക്....?" അവളുടെ കവിളിൽ പതിയെ തലോടി അവൻ തിരക്കി.... പെട്ടെന്നവൾ അവനെ കെട്ടിപ്പിടിച്ചു.... "I love you.... I love you രാവണാ.... ഒത്തിരി ഒത്തിരി ഇഷ്ടാ.... ജീവനാ എനിക്ക്....."അവന്റെ നെഞ്ചിൽ കവിൾ ചേർത്തുകൊണ്ട് അവൾ വിതുമ്പി.... അവന്റെ ചൊടികളിൽ പുഞ്ചിരി തെളിഞ്ഞു..... ഇരുകൈകൾ കൊണ്ടവളെ പൊതിഞ്ഞു പിടിക്കുമ്പോൾ ഇരുമനസ്സുകളിലും ഒരു തണുപ്പ് പടർന്നു..... "എന്തിനാ.... എന്തിനാ എന്നോടീ ദേഷ്യം..... അറിയില്ലേ നിക്ക് ജീവനാണെന്ന്.....പിന്നെന്താ എന്നെ ഒന്ന് സ്നേഹിച്ചാല്..... നിങ്ങളുടെ സ്നേഹത്തിന് വേണ്ടി.... ഒരു നോട്ടത്തിന് വേണ്ടി ഈ മനസ്സ് എത്രത്തോളം കൊതിക്കുന്നുവെന്ന് അറിയുന്നുണ്ടോ നിങ്ങൾ...."അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തിക്കൊണ്ട് പരാതിക്കെട്ട് അഴിച്ചു....

"ഹ്മ്മ്.... അറിയുന്നുണ്ട്.... " പുഞ്ചിരിയോടെ അവൻ അവളുടെ പുറത്ത് തലോടിക്കൊണ്ടിരുന്നു..... അവൾ തലയുയർത്തി പുഞ്ചിരിയോടെ നിൽക്കുന്നവനെ ചുണ്ട് വിതുമ്പി നോക്കി.... "പിന്നെന്താ എന്നെ സ്നേഹിക്കാത്തെ....?" അവൾ കണ്ണുകളിൽ കണ്ണുനീറിനെ പിടിച്ചു വെച്ചുകൊണ്ട് അവനെ നോക്കി... "സ്നേഹിക്കുന്നില്ലെന്ന് നിന്നോടാര് പറഞ്ഞു....?" അവൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി ഇരു തോളിലും പിടിച്ചുകൊണ്ടു തിരക്കി... അവളുടെ നിറഞ്ഞ കണ്ണുകൾ വിടർന്നു... ആ കണ്ണുകളിൽ ഒരു തിളക്കം അവൻ കണ്ടു..... "അപ്പൊ..... അപ്പൊ എന്നെ ഇഷ്ടാണോ.....?" അവൾ വർധിച്ച സന്തോഷത്തോടെ കണ്ണ് നിറച്ച് അവനെ നോക്കി.... "ആണ്...." ഒറ്റവാക്കിൽ അവൻ ഉത്തരം നൽകി.... അവളുടെ മുഖത്ത് സന്തോഷം വന്ന് നിറയുന്നതവൻ കണ്ടു.... അവൾ നിരകണ്ണുകളോടെ അവനെ കെട്ടിപിടിച്ചു.... റാവൺ അവളെ തിരിച്ചു ഹഗ്ഗ് ചെയ്തു.... പെട്ടെന്നവൾ തലയുയർത്തി അവനെ നോക്കി ചുണ്ട് ചുളുക്കി.... "എന്നിട്ടെന്താ എന്നോടിത് പറയാഞ്ഞേ....?" അവൾ സങ്കടത്തോടെ ചോദിച്ചു....

"നീ ചോദിച്ചിട്ടും ഇല്ലല്ലോ...." അവൻ സൗമ്യമായി പറഞ്ഞു..... "ഞാനിത് വിശ്വസിച്ചോട്ടെ.....?" അവൾ വിശ്വാസം വരാതെ അവനെ നോക്കി..... അവനെ ആകാംക്ഷയോടെ നോക്കുന്നവളെ കണ്ട് അവൻ പുഞ്ചിരിച്ചു.... ശേഷം മുന്നോട്ട് ആഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.... ഒരു വാക്ക് കൊടുക്കും പോലെ.....അവൾ കണ്ണുകളടച്ചു അത് ഏറ്റു വാങ്ങി..... അവൻ അവളിൽ നിന്ന് വിട്ട് നിന്നു ജാനിയുടെ ഉള്ളം ഒരുപാട് സന്തോഷിക്കുന്നുണ്ടായിരുന്നു.... എല്ലാം ഒരു സ്വപ്നം പോലെ തോന്നി അവൾക്ക്.... വിശ്വസിക്കാനാവുന്നില്ലെങ്കിലും നടന്നതൊക്കെ അവളെ വല്ലാതെ സന്തോഷിപ്പിച്ചു.... പക്ഷെ പെട്ടെന്ന് സിദ്ധാർത്തിന്റെ മുഖം മനസ്സിലേക്ക് വന്നതും ആ മുഖം മങ്ങി.... കണ്ണുകൾ നിറഞ്ഞു..... "അവന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കിൽ അവൻ എന്നെ നശിപ്പിക്കാനും മടിച്ചെന്ന് വരില്ല.... " ഉൾമനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു..... "ഈശ്വരാ..... ആഗ്രഹിച്ച ജീവിതം കൈ വെള്ളയിൽ എത്തിയപ്പോഴേക്കും നഷ്ടപ്പെടുത്തി കളയുകയാണോ നീ....

അത്ര വലിയ പാപം ചെയ്തവളാണോ ഞാൻ.... ഇത്രമാത്രം ശിക്ഷിക്കാൻ...." അവളുടെ മനസ്സ് അലമുറയിട്ടു.... കണ്ണുകൾ നിറഞ്ഞൊഴുകി..... റാവൺ നെറ്റി ചുളിച്ചു.... "ഇനി എന്താ...?" അവളുടെ കണ്ണുനീർ കണ്ട് അവൻ നിശ്വസിച്ചു..... "മ്മ്ഹ്മ്മ്...." ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് വിതുമ്പിക്കൊണ്ട് അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി..... "എന്നെ ഒന്ന് കെട്ടിപ്പിടിക്കോ രാവണാ...." അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞതും റാവൺ പുഞ്ചിരിയോടെ അവളെ നോക്കി.... ഇരു കൈകളും അവൾക്ക് നേരെ നീട്ടി... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ അവളുടെ നെഞ്ചിലേക്ക് അണഞ്ഞു..... അവൻ അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ടു തലയിൽ മുത്തി.... അവൾ കണ്ണുകൾ ഇറുക്കിയടച്ചു കണ്ണിൽ കെട്ടി നിർത്തിയ കണ്ണുനീറിനെ ഒഴുക്കി വിട്ടു..... "ജാനി...." അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... "മ്മ്...." അവന്റെ നെഞ്ചോരം ചേർന്ന് നിന്നവൾ മൂളി.... "നിനക്ക് എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ....?" അവളുടെ മുടി കൈകൊണ്ട് ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു...

അവൾ ഒന്നും മിണ്ടിയില്ല..... അവൾ മിണ്ടുന്നില്ലെന്ന് കണ്ടതും അവൻ ഒന്ന് നിശ്വസിച്ചു..... "I know.... നിന്നേ എന്തൊക്കെയോ അലട്ടുന്നുണ്ട്..... എന്നോടത് പറയാൻ നീ മടിക്കുന്നു.... It's okay... നിനക്ക് അത് എപ്പോ ഷെയർ ചെയ്യണമെന്ന് തോന്നുന്നോ അപ്പോൾ എന്നോട് പറഞ്ഞാൽ മതി...."അവൻ അവളുടെ തലമുടി കൈകൊണ്ട് പരത്തി കണ്ണ് ചിമ്മിച്ചു കാണിച്ചു..... അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി.... "ഹ്മ്മ്.....?" അവളുടെ നോട്ടം കണ്ട് അവൻ ഇരു പുരികവും ഉയർത്തി അവളോട് എന്തെന്ന് തിരക്കി.... അവൾ ഒന്നുമില്ലെന്ന് ചുമലുകൂച്ചിയതും റാവൺ മൂളി.... അവന്റെ ഫോൺ റിങ് ചെയ്തതും അവനത് അറ്റൻഡ് ചെയ്ത് അവിടെയുള്ള ബീൻബാഗിൽ ഇരുന്നു.... അത് കണ്ട് ജാനി അവന്റെ മടിയിൽ പോയി ഇരുന്നു... റാവൺ ഫോണിൽ സംസാരിക്കവേ നെറ്റി ചുളിച്ചു അവളെ നോക്കി.... അത് കാണാത്ത ഭാവത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ കെട്ടിപ്പിടിച്ചു കണ്ണുകൾ അടച്ചിരുന്നു.....

അത് അവനെ സന്തോഷിപ്പിച്ചിരുന്നു.... ചിരിച്ചുകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു അവൻ ഫോണിൽ സംസാരം തുടർന്നു.... ••••••••••••••••••••••••••••••••••••••••° "ഹലോ ആന്റി...."സിദ്ധാർഥിന്റെ കാൾ ഇപ്പോൾ ഗൗരിയെ അലോസരപ്പെടുത്താറില്ല... അധികം വിദ്വേഷവും ഗൗരി പ്രകടിപ്പിക്കാറില്ല.... "എന്തായി.... ആലോചിച്ചോ.....?"അവൻ ചോദിച്ചു "മ്മ് " ഗൗരി മൂളി "എന്താ തീരുമാനം.... അവ്നിയെ എനിക്ക് തരുന്നോ അതോ.... ഞാൻ എന്റെ വഴി നോക്കണോ....?"അവൻ ഭീഷണി സ്വരത്തിൽ ചോദിച്ചു "എനിക്ക് സമ്മതം.... പക്ഷെ എനിക്കൊരു കണ്ടിഷൻ ഉണ്ട്...." ഗൗരി പറഞ്ഞു "എന്ത് കണ്ടിഷൻ....?" "വിവാഹം കഴിഞ്ഞാൽ എന്നിൽ നിന്നും അവിയെ അകറ്റില്ലെന്ന് എനിക്ക് നീ വാക്ക് തരണം.... അവൾ എന്നും എന്റെ കണ്മുന്നിൽ ഉണ്ടായിരിക്കണം..... ആൻഡ്..... നിന്റെ ഇല്ലീഗൽ ബിസിനസ്സ് ഒക്കെ നിർത്തി മാന്യമായി ജീവിക്കണം.... എന്താ സമ്മതമാണോ....?" ഗൗരി ചോദിച്ചു... അവൻ കുറച്ച് നേരം ആലോചിച്ചു നിന്നു....

. "ഓക്കേ.... സമ്മതം...." അവൻ മറുപടി പറഞ്ഞു.... "എങ്കിൽ എന്റെ മകൾ നിനക്ക് സ്വന്തം....." ഗൗരി എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടുകയാണെന്ന് സിദ്ധാർഥ് അറിയുന്നുണ്ടായിരുന്നില്ല.... "Ohh.... Thank god... ആന്റി ഇത്ര വേഗം സമ്മതിക്കുമെന്ന് ഞാൻ കരുതിയില്ല...." അവൻ പറഞ്ഞു.... അതിന് ഗൗരി ഒന്ന് ചുണ്ട് കോട്ടി... "പക്ഷെ.... റാവണിൽ നിന്ന് അവളെ തിരികെ പിടിക്കുക എന്നത് അത്ര എളുപ്പമല്ല....." ഗൗരി മുന്നറിയിപ്പ് നൽകി..... "You know what.... എനിക്കെന്നും റിസ്ക് കൂടിയ ഗെയിം കളിക്കുന്നതിനോടാണ് താല്പര്യം..... അവനെ കൊന്നിട്ടായാലും അവ്നിയെ ഞാൻ തിരികെ പിടിച്ചിരിക്കും....." സിദ്ധാർത്തിന്റെ വാക്കുകൾ കേട്ട് ഗൗരിയുടെ ഉള്ളിൽ പുച്ഛം നിറഞ്ഞു..... •••••••••••••••••••••••••••••••••••••° രാത്രി കിടക്കാൻ നേരം നന്ദുവിന്റെ ചിന്ത യുവയെ കുറിച്ചായിരുന്നു..... ചെയ്തതൊക്കെ കുറച്ച് ഓവർ ആയിപ്പോയെന്ന് അവൾ ഓർത്തു... "ഒരു സോറി പറഞ്ഞാലോ....?" അവൾ ഫോൺ എടുത്ത് കൈയിൽ പിടിച്ചുകൊണ്ടു ചിന്തിച്ചു...

"അല്ല.... ഞാനെന്തിനാ സോറി പറയുന്നത്.... അവനും എന്നെ ഒരുപാട് ഇറിറ്റേറ്റ് ചെയ്തിട്ടുള്ളതല്ലേ.... എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലേ.... എന്നിട്ട് ഇത് വരെ ഒരു സോറി പറഞ്ഞിട്ടില്ല.... പിന്നേ ഞാൻ എന്തിന് പറയണം... " അവൾ സ്വയം വാദിച്ചു.... "എന്നാലും....?" അവളുടെ ഉൾമനസ്സ് അവളെ കൺഫ്യൂസ്ഡ് ആക്കിക്കൊണ്ടിരുന്നു... അവൾ തല ചൊറിഞ്ഞുകൊണ്ട് ഫോൺ കൈയിൽ എടുത്തു.... "ഒരു സോറി അല്ലേ..... അങ്ങ് പറഞ്ഞേക്കാം...."രണ്ടും കല്പ്പിച്ചു അവന്റെ നമ്പർ ഡയൽ ചെയ്തു..... പലകുറി വിളിച്ചിട്ടും അവൻ ഫോൺ അറ്റൻഡ് ചെയ്തില്ല.... ഒടുവിൽ സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞതും അവൾ പല്ല് കടിച്ചു.... "ജാഡത്തെണ്ടി..... ഇനി എന്റെ പട്ടി പറയും സോറി...." അവൾ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story