ജാനകീരാവണൻ 🖤: ഭാഗം 102

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ബെഡിൽ കിടന്ന് ഫോണിൽ തോണ്ടുമ്പോഴാണ് യുവയുടെ ഫോണിൽ നന്ദുവിന്റെ കാൾ വന്നത്... അത് കണ്ട് അവൻ ഞെട്ടി.... കാരണം അവനത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.... ആ കാൾ കണ്ട് അവന്റെ മുഖം ഒന്ന് വിടർന്നത് പോലെ.... എങ്കിലും അവൻ അറ്റൻഡ് ചെയ്യാൻ കൂട്ടാക്കിയില്ല.... അവൻ ഡിസ്പ്ലേയിലേക്ക് നോക്കി ഗൂഢമായി ചിരിച്ചു.... അറ്റൻഡ് ചെയ്യാതെ അതിലേക്ക് തന്ന ചെറു ചിരിയോടെ നോക്കിയിരുന്നു..... പലകുറി ഫോൺ റിങ് ചെയ്തു..... അവൻ അതേ ഇരുപ്പ് തന്നെയായിരുന്നു.... പിന്നീട് കാളുകൾ ഒന്നും വരാതായപ്പോൾ അവളിപ്പോ നല്ല ദേഷ്യത്തിലാണെന്ന് അവൻ ഊഹിച്ചു.... ചുണ്ടിൽ ഊറി വന്ന പുഞ്ചിരിയോടെ അവൻ ബെഡിലേക്ക് വീണു..... അവനറിയില്ലായിരുന്നു..... അവളെന്ന ചിന്ത അവനിൽ പ്രണയം നിരക്കുകയാണെന്ന്..... ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നത് അവളോടുള്ള പ്രണയമായിരുന്നെന്ന്.... ••••••••••••••••••••••••••••••••••••••°

ബാൽക്കണിയിൽ റാവണിന്റെ മടിയിൽ ഇരുന്ന് ജാനി ഉറങ്ങിയിരുന്നു... അത് കണ്ട് അവൻ വാത്സല്യത്തോടെ അടക്കി പിടിച്ചുകൊണ്ടു അവളുടെ തലയിൽ മുത്തി.... രാത്രിയിലെ തണുപ്പിന്റെ കാഠിന്യം കൂടി വന്നതും അവൻ ജാനിയെ എടുത്ത് മുറിക്കുള്ളിലേക്ക് നടന്നു..... അവളെ ബെഡിലേക്ക് കിടത്തി അവളുടെ തലയിൽ ഒന്ന് തലോടി.... "കുഞ്ഞാ.... നിങ്ങളൊന്നും കഴിക്കുന്നില്ലേ....." ഡോറിൽ മുട്ടിക്കൊണ്ട് ശിവദ ചോദിച്ചു...റാവൺ പോയി ഡോർ തുറന്നു.... "അയ്യോ.... ജാനി ഒന്നും കഴിക്കാതെ ഉറങ്ങിയോ.....?" ശിവദയുടെ നോട്ടം ബെഡിലേക്ക് നീണ്ടു..... "അവൾ ഉറങ്ങിക്കോട്ടെ..... ഉണർത്തണ്ട....." അവൻ പറഞ്ഞു.... "എങ്കിൽ നീ വാ.... ഞാൻ കഴിക്കാൻ എടുത്ത് വെക്കാം...."ശിവദ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "വേണ്ട ചെറിയമ്മേ.... നിങ്ങളൊക്കെ കഴിച്ചിട്ട് കിടന്നോ..... ഗുഡ് നൈറ്റ്‌...." അവൻ സൗമ്യമായി പറഞ്ഞു... "കുഞ്ഞാ.... എന്തെങ്കിലും കഴിച്ചിട്ട് കിടക്കെടാ...." ശിവദ നിർബന്ധിച്ചു....

"It's okay ചെറിയമ്മാ..... നിങ്ങൾ കഴിക്ക്...." അവനത് പറഞ്ഞതും ശിവദ പിന്നൊന്നും മിണ്ടാതെ താഴേക്ക് പോയി റാവൺ ഡോർ ലോക്ക് ചെയ്ത് ബാൽക്കണിയിലെ ഡോറും ലോക്ക് ചെയ്തു.... ഫോൺ ടേബിളിൽ വെച്ച് അവൻ ബെഡിലേക്ക് കയറി കിടന്നു... നല്ല ഉറക്കത്തിലായിരുന്നിട്ടും അവന്റെ സാമിപ്യം അറിഞ്ഞവൾ അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു..... കൊച്ചു കുഞ്ഞിനെ പോലവൾ ചുരുണ്ടുകൂടി.... •••••••••••••••••••••••••••••••••••••••° നന്ദുവിന്റെ ചിന്തകൾ മനസ്സിനെ ഭ്രാന്ത്‌ പിടിപ്പിച്ചപ്പോഴാണ് വിക്രം അവളെ വിളിക്കാൻ തീരുമാനിച്ചത്.... അവൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു.... അൽപനേരം റിങ് ചെയ്ത ശേഷം അവൾ അറ്റൻഡ് ചെയ്തു.... "ഹലോ.... നന്ദൂ.... അവൻ സന്തോഷത്തോടെ വിളിച്ചു "നന്ദു അല്ല അവന്തിക.... അത് മതി...." അവൾ ദേഷ്യത്തോടെ പറഞ്ഞു "എന്താ നന്ദു.... എന്ത് പറ്റി.... ഞാൻ എന്നും അങ്ങനെയല്ലേ വിളിച്ചിരുന്നത്.... നിനക്കും അതല്ലേ ഇഷ്ടം....." അവൻ വേദനയോടെ പറഞ്ഞു.... അവളുടെ ദേഷ്യം അവനെ നോവിച്ചു..."എന്ന് തന്നോട് ആര് പറഞ്ഞു.... എന്തിനാ വീണ്ടും വീണ്ടും വേദനിപ്പിക്കാൻ വേണ്ടി എന്റെ ജീവിതത്തിലേക്ക് വരുന്നത്....

എന്ത് തെറ്റാ ഞാൻ തന്നോട് ചെയ്തത്....?" അവൾ ചൂടായി.... അവന് ആ ദേഷ്യത്തിന് പിന്നിലെ കാരണം മനസ്സിലായില്ല.... "ഞാൻ.... ഞാൻ നിന്നേ വേദനിപ്പിച്ചെന്നോ.... അതിന് എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്....?" അവൻ വേദനയോടെ തിരക്കി.... "അതേ..... താൻ കരണം എന്റെ ഏട്ടൻ എന്നിൽ നിന്നകന്നു..... താൻ ഏട്ടനെ മീറ്റ് ചെയ്തതിന് ശേഷമാണ് എന്റെ വിവാഹം ഏട്ടൻ പെട്ടെന്ന് നടത്താൻ തീരുമാനിച്ചത്....." അവൾ ദേഷ്യത്തോടെ പറഞ്ഞതും അവൻ വേദനയോടെ അവളെ കേട്ടിരുന്നു.... "വീണ്ടും വീണ്ടും താൻ എന്നെ കാണാൻ വന്നത് എനിക്ക് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കി തരുകയായിരുന്നു.... എന്നെയും എന്റെ ഏട്ടനെയും അടച്ച് ആക്ഷേപിച്ച നിങ്ങളുടെ പിന്നാലെ ഒരു നാണവും ഇല്ലാതെ ഇപ്പോഴും ഞാൻ വരുന്നെന്നാണ് എന്റെ ഏട്ടൻ ധരിച്ചു വച്ചിരിക്കുന്നത്...ഏട്ടൻ എന്നോടിപ്പോ മിണ്ടാറു പോലുമില്ല..... എല്ലാത്തിനും കാരണം നിങ്ങളാ.... നിങ്ങൾ മാത്രം...." അവൾ കലിയോടെ പറഞ്ഞു "നന്ദു ഞാൻ...."

"വേണ്ടാ.... മിണ്ടരുത് താൻ..... ഞാൻ തന്നെ സ്നേഹിക്കുമെന്ന് യുവയോട് പറയാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു... യുവ എന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നവൻ ആണ്.. അവനെ വെല്ലു വിളിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല.... മിസ്റ്റർ വിക്രം...." അവൾ പറയുന്നത് കേട്ട് വിക്രം ഞെട്ടി.... "നന്ദൂ..... എന്തൊക്കെയാ ഈ പറയുന്നത്..... എന്നെയല്ലേ നീ സ്നേഹിച്ചത്.... അപ്പോ ഞാൻ അല്ലേ നിന്റെ കഴുത്തിൽ താലി കെട്ടേണ്ടവൻ...." അവൻ വേദനയോടെ പറഞ്ഞു "എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച സമയത്താണ് ഞാൻ നിങ്ങളെ സ്നേഹിച്ചത്.... അതിന്ന് ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല..... അറിഞ്ഞു കൊണ്ട് ആ തെറ്റ് ഞാൻ ആവർത്തിക്കുമെന്ന് നിങ്ങൾ കരുതണ്ട വിക്രം...." അവൾ തീർത്ത് പറഞ്ഞു.... "ഇല്ല നന്ദു.... നീ എന്നെ പ്രണയിക്കുന്നുണ്ട്.... എനിക്കറിയാം....." അവൻ വാശിയോടെ പറഞ്ഞു "അത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്..... നിങ്ങൾ യുവയെ വെല്ലു വിളിച്ചില്ലേ.... ഇപ്പൊ ഞാൻ നിങ്ങളെ വെല്ലു വിളിക്കുവാ.... ഞാനും യുവയും തമ്മിലുള്ള വിവാഹം നടന്നിരിക്കും.... അത് തന്റെ കണ്മുന്നിൽ വെച്ച്..... ഇത് അവന്തികയാ പറയുന്നത്....."

അത്രയും പറഞ്ഞുകൊണ്ട് അവൾ കാൾ കട്ട് ചെയ്ത് പോയി.... അവന് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി "ഇല്ല നന്ദൂ.... എനിക്ക് വേണം.... എനിക്ക് വേണം നിന്നേ....." ഒരു ഭ്രാന്തനെ പോലെ അവൻ അലറിക്കൊണ്ടേയിരുന്നു •••••••••••••••••••••••••••••••••••••••° അതിരാവിലെ തന്നെ റാവൺ ജോഗിങ്ങിന് പോയിരുന്നു.... തിരികെ എത്തിയപ്പോൾ ആരവ് ഹാളിൽ ഇരുന്ന് കോഫി കുടിക്കുന്നുണ്ട്.....ശിവദയും ഉണ്ട് അടുത്ത്..... എന്തോ തർക്കം ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും..... "എന്റെ പൊന്നമ്മേ ആദ്യം നന്ദുവിന്റെ ഒന്ന് കഴിഞ്ഞോട്ടെ..... എന്നിട്ട് മതി എന്റെ മൂക്കിൽ കയറിടുന്നത്....." ആരവ് കോഫി കുടിക്കുന്നതിനിടയിൽ പറഞ്ഞു.... "അതെന്താടാ രണ്ടും ഒരുമിച്ച് നടത്തിയാൽ നല്ലതല്ലേ....." കറി ഇളക്കുന്ന കൈയിൽ അവന് നേരെ ചൂണ്ടിക്കൊണ്ട് ചോദിച്ചു "എന്റമ്മേ..... ഉടനെ തന്നെ നടത്തണമെന്നാ യുവയുടെ ഫാമിലിക്ക്.... നന്ദുവിന്റെ വിവാഹം പ്ലാൻ ചെയ്യാനുള്ള ടൈം പോലും നമ്മുടെ കൈയിൽ ഇല്ല....

അപ്പോഴാ എനിക്കിനി ഒരു പെണ്ണിനെ അന്വേഷിച്ചു കണ്ട് പിടിച്ചു പെണ്ണ് കണ്ട് നിശ്ചയിച്ചുറപ്പിച്ചു കല്യാണം നടത്തുന്നെ.... ഇതൊക്കെ ഈ ചുരുങ്ങിയ ദിവസം കൊണ്ട് നടക്കുമെന്നാണോ...." അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഫോണിൽ തോണ്ടി പറഞ്ഞു.... "അതെങ്ങനാ.... എത്രയെത്ര കുട്ടികളുടെ ഫോട്ടോസാ ഞാൻ നിനക്ക് ഡെയിലി അയച്ച് തരുന്നത്..... അത് ഒന്ന് എടുത്ത് നോക്കി ഒരാളെ സെലക്ട്‌ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു...." ശിവദ അവനെ നോക്കി കണ്ണുരുട്ടി...."അമ്മാ..... ഞാൻ ആ ഫോട്ടോസ് ഒക്കെ നോക്കിയതാ..... "അവൻ ദയനീയമായി പറഞ്ഞു... "But... Still.... I'm confused.... എന്റെ ടേസ്റ്റ് ന് പറ്റിയ ആളെ എനിക്ക് അക്കൂട്ടത്തിൽ കാണാൻ കഴിഞ്ഞില്ല...."അവൻ സഹികെട്ടു പറഞ്ഞു കാലിലെ ബൂട്സ് അഴിച്ച് അകത്തേക്ക് വരുന്ന റാവൺ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... "ഒന്ന് പോലും ഇല്ലായിരുന്നോടാ .....?" ശിവദ പ്രതീക്ഷയോടെ ആരവിനെ നോക്കി.... ആരവ് കൈമലർത്തി..... റാവൺ വന്ന് സോഫയിൽ ഇരുന്നു.....

ജാനി അവന് കോഫിയുമായി എവിടെ നിന്നോ പറന്നെത്തി..... അവനത് വാങ്ങിക്കൊണ്ട് ആരവിനെയും ശിവദയെയും നോക്കി.... ശിവദ നിരാശയോടെ റാവണിനെ നോക്കി.... ശിവദ സങ്കടത്തോടെ റാവണിനൊപ്പം വന്നിരുന്നു..... "കണ്ടില്ലേ കുഞ്ഞാ..... എന്റെ മൂന്ന് മക്കളും വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹം കാണില്ലേ..... നിങ്ങൾക്ക് രണ്ട് പേർക്കും കെട്ടാമെങ്കിൽ ഇവന് കെട്ടിയാൽ എന്താ.... ഇവനാരാ നിത്യബ്രഹ്മചാരിയോ....?" ശിവദക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..... "നീ ഒന്ന് പറയ് കുഞ്ഞാ.... അവനോടൊന്ന് കല്യാണം കഴിക്കാൻ.... നീ പറഞ്ഞാൽ അവൻ കേൾക്കും.... " ശിവദ റാവണിന്റെ കൈയിൽ പിടിച്ചു സോപ്പിട്ടു.... "അവനെ കമ്പൽ ചെയ്യണ്ട ചെറിയമ്മേ..... അവന്റെ ലൈഫ് അല്ലേ..... അവൻ തീരുമാനിക്കട്ടെ..... "റാവൺ കൈ ഒഴിഞ്ഞതും ശിവദ നിരാശയോടെ ആരവിനെ നോക്കി അപ്പോഴേക്കും നന്ദുവും അവിടേക്ക് വന്നു..... "എന്താടാ നിന്റെ ടേസ്റ്റ്.... അതെങ്കിലും ഒന്ന് പറയ്....." സഹികെട്ടു ശിവദ ചോദിച്ചു "അമ്മാ...... ചായ....." തലയും ചൊറിഞ്ഞു റാവണിന്റെ മറുവശത്ത് വന്നിരുന്നുകൊണ്ട് നന്ദു പറഞ്ഞു....

റാവൺ അവളെ ശ്രദ്ധിച്ചതേയില്ല.... അതവളെ വേദനിപ്പിച്ചു.... "ഇതിൽ ഒരു തീരുമാനം ആയിട്ട് മതി ചായയും കോയയും...." ശിവദ ദേഷ്യത്തോടെ പറഞ്ഞു.... "പറയടാ..... എന്താ നിന്റെ കോൺസെപ്റ്റ്..... എന്താ നിന്റെ ടേസ്റ്റ്..... പറയെടാ...." ശിവദ പല്ല് കടിച്ചു.... "അങ്ങനെ ഒക്കെ ചോദിച്ചാൽ...." സോഫയിലേക്ക് ചാരി ഇരുന്ന് അവൻ പുഞ്ചിരിച്ചു.... "എന്താ പറയാ.... ഒറ്റ നോട്ടത്തിൽ തന്നെ ഒരു സ്പർക്ക് തോന്നണം.... അമ്മ അയച്ച ഫോട്ടോസ് ഒക്കെ ഞാൻ നോക്കി.... പക്ഷെ അതിലുള്ള ആർക്കും എന്റെ മനസ്സിനെ പിടിച്ചു കുലുക്കാൻ കഴിഞ്ഞിട്ടില്ല....." അവൻ പറഞ്ഞു "സ്പാർക്ക് ഒക്കെ പതിയെ വന്നോളും.... ഈ സ്പാർക്ക് എന്ന് പറയുന്നത് ആർക്ക് എപ്പോ ആരോട് വേണമെങ്കിലും തോന്നാമല്ലോ.... " ശിവദ പ്രതീക്ഷയോടെ പറഞ്ഞു "അല്ലമ്മാ.....

എന്റെ മനസ്സ് പറയുന്നു എന്റെ ഹൃദയത്തെ അത്രമേൽ സ്വാധീനിക്കാൻ കഴിവുള്ളവൾ ഈ ഭൂമിയിൽ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന്.... എന്നെങ്കിലും ഒരു നാൾ അവൾ എന്റെ കണ്മുന്നിൽ വരിക തന്നെ ചെയ്യും...." അവൻ പുഞ്ചിരിയോടെ പറഞ്ഞു.... "കണ്ണിൽ കണ്ട് സിനിമകളൊക്കെ കണ്ട് അതൊക്കെ ജീവിതത്തിലും നടക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് അനന്തൂ..... ഇതൊക്കെ ശുദ്ധ മണ്ടത്തരങ്ങൾ ആണ്..... " ശിവദ പറഞ്ഞു "അതൊക്കെ അമ്മേടെ തോന്നലാ..... എനിക്കുറപ്പുണ്ട്..... എനിക്കുള്ളവൾ എവിടെയോ മറഞ്ഞിരിപ്പുണ്ട്..... ഒരു നാൾ ആ മറനീക്കി പുറത്തേക്ക് വരിക തന്നെ ചെയ്യും...." അവൻ പുഞ്ചിരിയോടെ പറഞ്ഞതും ആ പുഞ്ചിരി എല്ലാവരിലേക്കും പടർന്നു ഇതേസമയം മറ്റൊരിടത്ത് അവൾ ഒരുങ്ങുകയായിരുന്നു..... അവന്റെ ജീവിതത്തിലേക്കുള്ള കടന്ന് വരവിനായി....! ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story