ജാനകീരാവണൻ 🖤: ഭാഗം 104

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനി അങ്ങനെ നോക്കി ഇരിക്കുന്നത് കണ്ട് റാവൺ എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു.... ടേബിളിൽ ചാരി അവൾക്ക് അഭിമുഖമായി നിന്നു..... ഒന്നും മിണ്ടാതെ തന്നെ ഉറ്റു നോക്കുന്നവനെ അവൾ സൂക്ഷിച്ചു നോക്കി.... "എന്താ...?" അവന്റെ നിൽപ്പ് കണ്ട് അവൾ ചോദിച്ചു.... ഒന്നും മിണ്ടാതെ അവനാ നിൽപ്പ് തുടർന്നു.... "നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ....?" പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവൾ ഞെട്ടി.... "ഇ.... ഇല്ലല്ലോ...." അവൾ ചുമല് കൂച്ചി.... "Are you sure...?" അത് കേട്ട് അവൾ എന്തോ ചിന്തിച്ചു നിന്നു.... "Don't you trust me...?" ആ ചോദ്യത്തിൽ അവൾ ഒന്ന് ഉലഞ്ഞു..... ഉള്ളിലെ ആശങ്കകൾ ആരോടെങ്കിലും പങ്ക് വെക്കണമെന്ന് അവൾക്ക് തോന്നി.... അവനോട് പറയണോ വേണ്ടയോ എന്ന ചിന്തയിലായി അവളുടെ മനസ്സ്... "സർ.... മീറ്റിംഗിന് സമയം ആയി...." സ്റ്റാഫ്‌ ഡോറിൽ മുട്ടിയപ്പോഴാണ് ജാനി ചിന്തയിൽ നിന്നുണർന്നത്.... "ഓക്കേ.... നിനക്ക് ഷെയർ ചെയ്യാൻ തോന്നുമ്പോൾ പറയ്...."അവളുടെ കവിളിൽ ഒന്ന് തട്ടി ഫോണും എടുത്ത് അവൻ പുറത്തേക്ക് പോയി ജാനി എന്തൊക്കെയോ ഓർത്ത് അസ്വസ്ഥതയോടെ ഇരുന്നു..... അപ്പോഴേക്കും സിദ്ധാർഥിന്റെ കാൾ വന്നു..... അവൾ നെഞ്ചിടിപ്പോടെയാണ് അത് അറ്റൻഡ് ചെയ്തത്....

"ഹായ് ഡോൾ.... " അവൻ പ്രണയത്തോടെ വിളിച്ചു.... അവൾക്കത് അരോചകമായി തോന്നി.... "എന്റെ ജാനിക്കുട്ടി എന്ത് തീരുമാനിച്ചു....?" കൊഞ്ചിക്കൊണ്ടുള്ള അവന്റെ ചോദ്യം അവളിൽ ദേഷ്യം നിറച്ചു.... "എന്റെ ഭാര്യ ആയിട്ട് ജീവിക്കില്ലേ.... എന്റെ എല്ലാം എല്ലാമായി കൂടെ കാണില്ലേ....?" അവൻ വാക്കുകളിൽ പ്രണയം നിറച്ചു.... "എന്തിനാ എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ.....?" അവൾ നിസ്സഹായായി ചോദിച്ചു "Because i love you അവ്നി..... എന്റെ ജീവനേക്കാൾ.... നീയെന്നാൽ ഭ്രാന്തായി മാറുകയാണ് ഇപ്പോൾ..." അവൻ പുഞ്ചിരിയോടെ പറഞ്ഞു.... "പ്ലീസ്..... ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ്..... എന്നേക്കാൾ ഞാൻ സ്നേഹിക്കുന്നതും അദ്ദേഹത്തെയാണ്.... എന്റെ ഭർത്താവിനെ മറന്ന് മറ്റൊരു ജീവിതം എനിക്ക് വേണ്ട...." അവൾ വേദനയോടെ പറഞ്ഞു.... അത് അവനെ ചൊടിപ്പിച്ചു.... "അവനെ ഇല്ലാതാക്കിയാൽ ആ തടസ്സം മാറി കിട്ടില്ലേ ..... RK യുടെ വിധവയായ നിനക്ക് എന്നെ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ.....?" "സിദ്ധാർഥ്....!" ഞെട്ടലോടെയും അതിലുപരി ദേഷ്യത്തോടെയും ജാനി അവനെ നോക്കി "അലറാതെടി.....

കുറച്ച് കൂടി ഞാൻ വെയിറ്റ് ചെയ്യും..... അപ്പോഴും നിന്റെ തീരുമാനം ഇത് തന്നെയാണെങ്കിൽ...." അവൻ ഭീഷണി സ്വരത്തിൽ പറഞ്ഞു പാതിയിൽ നിർത്തി പിന്നീട് ആ കാൾ ഡിസ്കണക്റ്റ് ആയി.... അവൾ അസ്വസ്ഥതയോടെ തലക്ക് കൈയും കൊടുത്ത് ഇരുന്നു.... •••••••••••••••••••••••••••••••••••••••° ദിവസങ്ങൾ പലതും കൊഴിഞ്ഞു പോയി.... ജാനി എപ്പോഴും എന്തൊക്കെയോ ചിന്തിച്ചു നടപ്പായിരുന്നു.... അത് അവരുടെ ലൈഫിനെ തന്നെ ബാധിക്കുകയായിരുന്നു... റാവണിനെ പിരിയേണ്ടി വരുമെന്ന ചിന്ത മാത്രമായി.... വേറൊന്നും അവളുടെചിന്തകളിൽ ഉണ്ടായിരുന്നില്ല... അടുത്തുള്ള റാവണിനെ ശ്രദ്ധിക്കാതെയായി..... പകരം ഉണ്ടാവാൻ പോകുന്ന ആപത്തിനെ അവൾ ഭയന്നു.... റാവണിനെ അത് വല്ലാതെ ഹെർട്ട് ചെയ്തിരുന്നു.... ദിവസങ്ങൾ കഴിയുമ്പോൾ നന്ദുവും യുവയും തമ്മിലുള്ള വഴക്ക് കുറയുമെന്ന് എല്ലാവരും കരുതിയെങ്കിലും അവർ അത് തെറ്റാണെന്ന് തമ്മിലടിച്ചു കൊണ്ട് തെളിയിച്ചു.... നന്ദു കുറ്റബോധം കാരണം കുറേ ഒക്കെ താഴ്ന്നു കൊടുത്തിരുന്നു..... അത് ഇഷ്ടപ്പെടാത്ത യുവ അവളെ പ്രകോപിപ്പിച്ചു തല്ലുണ്ടാക്കാൻ തുടങ്ങി..... അവരുടെ തമ്മിലടി ആ ഓഫീസ് മുഴുവൻ പാട്ടായിരുന്നു..... അപ്പോഴാണ് ഇടിത്തീ പോലെ അവർ ആ തീരുമാനം അറിഞ്ഞത്.....

യുവയുടെയും നന്ദുവിന്റെയും എൻഗേജ്മെന്റ് അടുത്ത ദിവസം നടത്താൻ തീരുമാനം ആയി.. യുവക്ക് അത് സന്തോഷവാർത്ത ആയിരുന്നെങ്കിലും നന്ദുവിന് ഞെട്ടലായിരുന്നു.... അവൾ ആണേൽ തലക്കടി ഏറ്റത് പോലെയാണ് പിന്നീട് നടന്നത്.... നാളെ എൻഗേജ്മെന്റ് ആയത് കൊണ്ട് എല്ലാവരും തിരക്കിലായിരുന്നു.... എന്നാൽ ജാനി മാത്രം എന്തോ ചിന്തയിലായിരുന്നു..... രാത്രി ശിവദ ഏൽപ്പിച്ച ലിസ്റ്റിലെ സാധനങ്ങൾ വാങ്ങാൻ പോയ ആരവ് തിരികെ വന്നത് കൈയിലും തലയിലും ഒക്കെ മുറിവുകളുമായിട്ടാണ്... എല്ലാവരും അത് കണ്ട് പരിഭ്രമിച്ചു.... "എന്താടാ.... എന്താ ഇതൊക്കെ.....?"അവനെ അണച്ച് പിടിച്ചു കൊണ്ട് ശിവദ ചോദിച്ചു.... "ഒന്നും ഇല്ലമ്മാ...." അവൻ ആശ്വസിപ്പിച്ചു "എന്താടാ.....?" റാവൺ അവന്റെ തോളിൽ കൈ വെച്ചു "ഒരു കാർ റോങ് സൈഡിൽ വന്നതാടാ.... ബൈക്കിൽ ഒന്ന് മുട്ടി....

ചെറിയ മുറിവാടാ..... മാറിക്കോളും...." അവൻ പറഞ്ഞത് കേട്ട് റാവൺ ഒന്ന് മൂളി.. "നിനക്ക് ഹോസ്പിറ്റലിൽ പോയി ഇത് ഡ്രസ്സ്‌ ചെയ്തൂടായിരുന്നോ....?" അവൻ മുറിവ് കണ്ട് പറഞ്ഞു "ആഹ് അതിനും മാത്രം ഒന്നും ഇല്ല.... " അവൻ പറഞ്ഞു "എന്ത് ഇല്ലന്ന്.... ഇങ്ങോട്ട് വാടാ.... നന്ദൂ.... നീ ആ ഫസ്റ്റ് എയ്ഡ് ഇങ്ങ് എടുക്ക്..." ശിവദ അവനെ പിടിച്ചിരുത്തിയതും നന്ദു ബോക്സുമായി ഓടിയെത്തി ശിവദ അവനെ ഉപദേശിച്ചുകൊണ്ട് മുറിവിൽ മരുന്ന് വെച്ചു.... അതേസമയം ജാനിയുടെ ഫോൺ റിങ് ചെയ്തു.... സിദ്ധാർഥിന്റെ പേര് കണ്ട് അല്പം ഭയത്തോടെയവൾ അറ്റൻഡ് ചെയ്തു..... "അവൻ രക്ഷപ്പെട്ടു അല്ലേ..... മിസ്സ്‌ ആയതല്ല.... മിസ്സ്‌ ആക്കിയതാണ്...... ഇനി ഓരോ ദിവസവും നിനക്ക് ഇതുപോലുള്ള ഗിഫ്റ്റ് പ്രതീക്ഷിക്കാം....."  ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story