ജാനകീരാവണൻ 🖤: ഭാഗം 106

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പക്ഷെ ഇവിടെയും അവൻ എന്നെ പിന്തുടരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...."അവൾ അത് പറഞ്ഞുകൊണ്ട് അവനെ നോക്കി.... "നാട്ടിൽ വന്നതിന് ശേഷം ഞാൻ അവനെക്കുറിച്ച് ഓർക്കാറേ ഇല്ല.... അവന്റെ ശല്യം അവസാനിച്ചെന്ന് ഞാൻ ആശ്വസിച്ചു.... പക്ഷേ.... ആ ആശ്വാസം തല്ലിക്കെടുത്തിക്കൊണ്ടാണ് അവൻ നിങ്ങളുടെ ഓഫീസിലേക്ക് കയറി വന്നത്...." സിദ്ധാർഥ് അവനെ വന്ന് കണ്ടതും അതിന് ശേഷം ഉണ്ടായതും ഒക്കെ അവൾ അവനോട് തുറന്നു പറഞ്ഞു.... ഒക്കെ കേട്ട് റാവൺ മിണ്ടാതെ നിൽക്കുകയായിരുന്നു.... "ഇന്ന് ആരവ്.... നാളെ ആർക്കൊക്കെ എന്തൊക്കെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല രാവണാ...."അവൾ തലയ്ക്ക് കൈയും കൊടുത്ത് ബെഡിലേക്ക് ഇരുന്നു.... ഒക്കെ കേട്ട് ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് പോയി.... ജാനിക്ക് എല്ലാം അവനോട് തുറന്ന് പറഞ്ഞപ്പോൾ പകുതി ആശ്വാസം തോന്നി.. പക്ഷേ ഇനി തനിക്ക് വേണ്ടി ആരൊക്കെ ബലിയാടാകേണ്ടി വരുമെന്ന ചിന്ത അവളെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.... ••••••••••••••••••••••••••••••••••••••°

"എന്തിനാ നീ ഇങ്ങനൊക്കെ ചെയ്യുന്നത്.... അവിയെ തിരികെ പിടിക്കുന്നത് മാത്രമല്ലേ നമ്മുടെ ഉദ്ദേശം.... ബാക്കി ഉള്ളവരെ ദ്രോഹിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല...." സിദ്ധാർഥിനൊപ്പം കാറിൽ ഇരുന്നുകൊണ്ട് ഗൗരി അവനോട് പറഞ്ഞു.... "ഞാനെന്ത് ചെയ്യാനാ ആന്റി... ആന്റിടെ മകൾ നമ്മുടെ വഴിക്ക് വരണമെങ്കിൽ നമ്മുടെ മുന്നിൽ വേറെ ഓപ്ഷൻ ഇല്ല.... എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ ഇപ്പോൾ പോകുന്നത് ശരിയായ റൂട്ടിൽ തന്നെ ആണെന്നാണ്.... ഇന്ന് ആരവ്.... ഇനി ഓരോ ദിവസവും ഓരോരുത്തരായി അവളുടെ സ്വസ്ഥത ഇല്ലാതാക്കി കൊണ്ടേയിരിക്കും.... ഒടുവിൽ അവൻ.... ആ RK.... അവന്റെ ജീവന് വേണ്ടി എങ്കിലും അവൾ എന്റെ ആഗ്രഹം സാധിച്ചു തരും... എനിക്കുറപ്പാ...." അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു "RK യെ മുട്ട് കുത്തിക്കുന്നത് അത്ര എളുപ്പമല്ല സിദ്ധാർഥ്...." ഗൗരി അവന് മുന്നറിയിപ്പ് കൊടുത്തു.... "എനിക്കറിയാം..... അത് കുറച്ച് റിസ്ക് ഉള്ള ജോലി ആണെന്ന്...." അവൻ പുഞ്ചിരിയോടെ പറഞ്ഞു....

"കുറച്ച് റിസ്ക് ഒക്കെ ഉണ്ടെങ്കിൽ അല്ലേ ഈ മത്സരത്തിന് ഒരു ഹരമുള്ളൂ...." അവൻ കുസൃതിചിരിയോടെ പറഞ്ഞതും ഗൗരി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "പിന്നൊരു കാര്യം ..... എന്നെ ഉപയോഗിച് റാവണിനെ ഒതുക്കിയ ശേഷം എന്നെ വിഡ്ഢിയാക്കി മകളെ കൂട്ടി കടന്ന് കളയാൻ ഒന്നും ആന്റിക്ക് പ്ലാൻ ഇല്ലല്ലോ....?" പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ ഗൗരി ഞെട്ടി "നീ.... നീയിത് എന്തൊക്കെയാ പറയുന്നേ....?" ഗൗരി പതർച്ചയോടെ ചോദിച്ചു.. "ഒരു സംശയം ചോദിച്ചതാ... നിങ്ങൾക് അങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ എന്റെ ഈ മുഖം ആവില്ല നിങ്ങൾ പിന്നേ കാണുന്നത്.... ഈ ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയി ഒളിപ്പിച്ചാലും ഞാൻ അവളെ തേടി വന്നിരിക്കും.... സ്വന്തമാക്കുകയും ചെയ്യും.... അതുകൊണ്ട് ആ പ്ലാൻ മനസ്സിൽ ഉണ്ടെങ്കിൽ അത് കളഞ്ഞേക്ക്... " അവൻ മുന്നറിയിപ്പ് കൊടുത്തു.... "ഏയ്യ്... ഇല്ല സിദ്ധാർഥ്.... നീ എന്റെ മകളെ എന്നിൽ നിന്ന് അകറ്റാത്ത പക്ഷം നിനക്ക് എതിരായി ഞാൻ ഒന്നും ചെയ്യില്ല... "

പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞു ഗൗരി പറയുന്നത് കെട്ട് സിദ്ധാർഥ് പുഞ്ചിരിച്ചു ••••••••••••••••••••••••••••••••••••••° രാത്രി കിടക്കാൻ നേരം കിടക്ക വിരിക്കുകയായിരുന്നു മാനസ... അപ്പോഴാണ് ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് വികാസ് റൂമിലേക്ക് വന്നത്.... വികാസിനെ കണ്ടതും അവൾ ഒരു നിറ പുഞ്ചിരി അവന് സമ്മാനിച്ചു.... വികാസ് അവളെ നോക്കി കണ്ണ് ചിമ്മി ഫോൺ സംഭാഷണം തുടർന്നു.... മാനസ കിച്ചണിൽ പോയി ജഗിൽ വെള്ളവുമായി തിരികെ എത്തിയപ്പോഴേക്കും വികാസ് ബെഡിൽ കിടന്നിരുന്നു .... എന്തൊ ഓർത്ത് പുഞ്ചിരിയോടെ വെള്ളം ടേബിളിൽ വെച്ച് അവൾ ബെഡിലേക്ക് ഇരുന്നു.... "ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.... നാളെ അനിയത്തീടെ എൻഗേജ്മെന്റ് ആയത് കൊണ്ടാണോ....?" അവളുടെ പുഞ്ചിരി കണ്ട് അവൻ തിരക്കി അവൾ തല കുലുക്കി..... "ഒന്നും വിശ്വസിക്കാനാവുന്നില്ല.... ആരുമില്ലെന്ന് കരുതി മരണത്തെ കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിൽ....

എന്നിട്ടും പിടിച്ചു നിന്നത് എന്നെങ്കിലും ഒരിക്കൽ എന്റെ കൂടെപ്പിറപ്പിനെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു.... ഈ ലോകത്ത് തനിക്ക് ആകെയുള്ളത് അവൻ മാത്രം ആണെന്ന് ഞാൻ കരുതി.... പക്ഷേ എന്നാലിന്ന് അങ്ങനെയാണോ..... കൂടെപ്പിറപ്പുകൾ ഭർത്താവ് ഒരു കുടുംബം..... എനിക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല....." അവൾ പുഞ്ചിരിയോടെ പറഞ്ഞു.. കണ്ണിൽ സന്തോഷത്തിന്റെ ചെറു നനവ് പടർന്നിരുന്നു.... "അപ്പൊ എന്നെ ഭർത്താവായിട്ട് അംഗീകരിക്കുന്നുണ്ട് അല്ലേ....?" അവൻ കുസൃതിയോടെ തിരക്കി..... അവൾ ചിരിച്ചു "അത് അംഗീകരിച്ചത് കൊണ്ടാണ് ഞാനിപ്പോൾ ഈ മുറിയിൽ ഇരിക്കുന്നത്...." അവൾ പറഞ്ഞു.... അവന്റെ മനസ്സ് നിറഞ്ഞു.... "അംഗീകരിച്ചു എന്ന് പറഞ്ഞാൽ.... സ്നേഹിക്കുന്നുണ്ട് എന്നാണോ....?" അവനിൽ ആകാംക്ഷ നിറഞ്ഞു..... അതിന് അവളുടെ മുഖം താഴ്ന്നു.... ബെഡിലേക്ക് കിടന്നു.... അവൻ അവളെ ഉറ്റുനോക്കി.... അല്പം മടിച്ച് കൊണ്ട് വലത് കൈ എടുത്ത് അവന്റെ വയറിനു മുകളിലൂടെ ഇട്ട് അവനെ ചേർത്തു പിടിച്ചു കിടന്നു.... അതിലുണ്ടായിരുന്നു അവളുടെ മറുപടി....അവന് സന്തോഷം തോന്നി....കണ്ണുകൾ നിറഞ്ഞു....

അവളെ അണച്ച് പിടിക്കാൻ മനസ്സ് വെമ്പി പക്ഷേ ടെൻഷൻ കാരണം ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു.... അത് കണ്ടവൻ ഉറക്കെ ചിരിച്ചു....അവൾ വിറയലോടെയും അതിലുപരി മടിയോടെയും അവനെ നോക്കി.... അവൻ അപ്പോഴും ചിരിക്കുകയായിരുന്നു... വർഷങ്ങൾക്കിപ്പുറം വീണു കിട്ടിയ സുന്ദര നിമിഷം മനസ്സ് തുറന്ന് ആസ്വദിക്കുകയായിരുന്നു അവൻ.... ••••••••••••••••••••••••••••••••••••••° "സർ..... സർ.... Are you okay.....?" മദ്യപിച്ചു ലക്ക് കെട്ട് പബ്ബിൽ കിടക്കുന്ന വിക്രത്തിനോടായി അവിടുത്തെ ബെയറർ തിരക്കി..... അതിന് മറുപടി പറയാതെ ഒരു പെഗ്ഗ് കൂടി ഒറ്റ വലിക്കു അവൻ അകത്താക്കി.... നന്ദുവിന്റെ എൻഗേജ്മെന്റ് വാർത്ത ചെവിയിൽ എത്തിയതിൽ പിന്നെയുള്ള ദുഃഖം മറക്കാനുള്ള കുടിയായിരുന്നു അത്... കുടിച്ചു കുടിച്ചു ലെവലേശം പോലും ബോധം അവന് ഉണ്ടായിരുന്നില്ല....

"I'm okay.... I'm okay...." അവൻ കുഴഞ്ഞ ശബ്ദത്തിൽ വിളിച്ചു കൂവി... ഒരു പെഗ് കൂടി വായിലേക്ക് കമിഴ്ത്തി ചുണ്ട് തുടക്കുമ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്.... പ്രതിശ്രുത വരനൊപ്പം സകലതും മറന്ന് ആഘോഷിക്കുന്ന റിയ.... ആ മുഖം കണ്ടതും അവന്റെ കണ്ണിലെ ചുവപ്പിന് കട്ടി കൂടി.... കലിയോടെ അവൻ അവളെ നോക്കി കൈക്കുള്ളിലെ ഗ്ലാസ്സിൽ പിടി മുറുക്കി..... തന്റെ നാശത്തിന്റെ തുടക്കം അവളിൽ നിന്നാണെന്ന് ഉള്ളിൽ ആരോ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.... അവളെ ഒറ്റ കുത്തിന് കൊല്ലാൻ പോലും അവൻ ചിന്തിച്ചു പോയി..... ദേഷ്യത്തോടെ എണീറ്റ അവൻ മുന്നിൽ ഇരുന്ന മദ്യക്കുപ്പി കൈയിൽ എടുത്ത് അടിച്ചു പൊട്ടിച്ചു... ശബ്ദം കേട്ട് ചിലരൊക്കെ അവനെ ശ്രദ്ധിക്കാൻ തുടങ്ങി..... "ഡീ.... " അവിടം ഇളകി മാറും വിധം അവൻ അലറി.... എല്ലാവരും ഞെട്ടി അവനെ നോക്കി... ഒപ്പം റിയയും.... അവനെ കണ്ട റിയ ഞെട്ടലോടെ ഉരുവിട്ടു.... "വിക്രം....!"..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story