ജാനകീരാവണൻ 🖤: ഭാഗം 107

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഡീ.... " അവിടം ഇളകി മാറും വിധം അവൻ അലറി.... എല്ലാവരും ഞെട്ടി അവനെ നോക്കി... ഒപ്പം റിയയും.... അവനെ കണ്ട റിയ ഞെട്ടലോടെ ഉരുവിട്ടു.... "വിക്രം....!" "മറന്നി... ട്ടില്ല.... ല്ലേ...." അവന്റെ നാവുകൾ കുഴഞ്ഞു.... ആടിയാടി അവൻ അവൾക്ക് മുന്നിലേക്ക് വന്നു..... "നീ ഇവിടെ.... ആഘോഷിക്കുവാണോ..... എന്റെ ലൈഫ് തകർന്ന് കിടക്കുമ്പോ..... നീ ഇവിടെ ജീവിതം ആസ്വദിക്കുന്നോ....." അവൾക്ക് നേരെ പകുതി പൊട്ടിയ മദ്യക്കുപ്പി ചൂണ്ടി അവൻ ചോദിച്ചു.... റിയ ഒന്ന് ഭയന്ന് പിന്നിലേക്ക് മാറി.....ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ട് "നീയാണല്ലേ ആ ഹതഭാഗ്യൻ....!" റിയയെ ചേർത്തു പിടിച്ചു മുന്നോട്ട് വന്ന രാഘവിനെ നോക്കി വിക്രം പുച്ഛത്തോടെ ചുണ്ട് കോട്ടി.... "നിന്നോട് എനിക്ക് ഒന്നും പറയാൻ ഇല്ല രാഘവാ..... കാരണം ഇതിൽ കൂടുതലൊന്നും നിനക്ക് വരാൻ ഇല്ല..." അവനോട് ചേർന്ന് നിൽക്കുന്ന റിയയെ കണ്ട് അവൻ പരിഹാസത്തോടെ പറഞ്ഞു.... "പക്ഷേ നിന്നോട്.... എനിക്ക് പറയാൻ ഉണ്ട്...." അവൻ റിയക്ക് നേരെ അടുത്തു....

"പറയാൻ മാത്രം അല്ല.... ചില കണക്കുകൾ തീർക്കാനും ഉണ്ട്... " അതും പറഞ്ഞു അടുത്തേക്ക് വന്നവന്റെ നെഞ്ചിൽ പിടിച്ച് റിയ പിന്നിലേക്ക് തള്ളി.... അതോടെ ബോധം നഷ്ടപ്പെട്ടു അവൻ നിലത്തേക്ക് വീണു..... രരാഘവ് വിക്രത്തെ തന്നെ സൂക്ഷിച്ചു നോക്കി.... കണ്ട് മറന്ന മുഖം പോലെ... "ആരാ റിയാ ഇത്....?" റിയയെ പിടിച്ചു തിരിച്ചുകൊണ്ട് രാഘവ് തിരക്കി..... "ഞാൻ പറഞ്ഞിട്ടില്ലേ രാഘവ്..... എന്നെ ശല്യം ചെയ്തിരുന്ന ഒരുത്തനെ പറ്റി.... കുറേ കാലം കാണാതിരുന്നപ്പോൾ ഞാൻ കരുതി ഇവന്റെ ശല്യം തീർന്നെന്ന്.... വീണ്ടും ദ്രോഹിക്കാൻ വേണ്ടി തന്നെയാ അവന്റെ പുറപ്പാട്...." അവൾ കലിയോടെ പറഞ്ഞു.... രാഘവ് ഒന്ന് മൂളിക്കൊണ്ട് വിക്രത്തിന് നേരെ കുനിഞ്ഞു.... വിക്രത്തെ താങ്ങി എണീപ്പിക്കാൻ ശ്രമിച്ച അവനെ റിയ തടഞ്ഞു... "നീയെന്തിനാ രാഘവ് ഇവനെ സഹായിക്കുന്നെ...?" റിയ അവനെ തടഞ്ഞുകൊണ്ട് ചോദിച്ചു "നമ്മളൊക്കെ മനുഷ്യരാണ് റിയാ.... കണ്മുന്നിൽ വീണ് കിടക്കുന്നവന് ഒരു കൈസഹായം ചെയ്യുന്നതിൽ നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലെടോ...."

അവൻ സൗമ്യമായി പറഞ്ഞു.... "തന്റെ മനസ്സ് എത്ര വലുതാ.... പക്ഷേ ഇവൻ അത് അർഹിക്കുന്നില്ല.... അത്രത്തോളം വൃത്തികെട്ട മനസ്സ് ആണ് ഇവന്...." റിയ മുരണ്ടു "സഹായിക്കുന്ന ആളുടെ മനസ്സിന്റെ വെണ്മ നോക്കിയാണോ നമ്മൾ ഒരു സഹായം ചെയ്യുന്നത്.... അതിലൊന്നും ഒരു കാര്യോം ഇല്ലെടോ.... താൻ ഒന്ന് പിടിച്ചേ...." രാഘവ് പറഞ്ഞത് കേട്ട് മനസ്സില്ലാ മനസ്സോടെയാണെങ്കിലും റിയ അവനെ സഹായിച്ചു.... രണ്ട് പേരും കൂടി അവനെ താങ്ങി പുറത്തേക്ക് നടന്നു.... അവർ പോയതോടെ പാർട്ടി തുടർന്നു.... രാഘവ് വിക്രത്തിന്റെ പേഴ്‌സ് തുറന്ന് അഡ്രസ്‌ കണ്ടെത്തി.... സ്വന്തം കാറിൽ വിക്രത്തെ കയറ്റി ഡ്രൈവറോട് അഡ്രെസ്സ് പറഞ്ഞ് ഡ്രോപ്പ് ചെയ്യാൻ ഏൽപ്പിച്ചു.... റിയക്ക് ദേഷ്യം തോന്നിയെങ്കിലും പുറമെ നടിച്ചില്ല... വിക്രത്തെ കൂട്ടി ആ കാർ അവിടെ നിന്നും പോയതും റിയ അവനെ വലിച്ചു വേഗം അകത്തേക്ക് പോയി... അവന്റെ സ്വഭാവം തനിക്ക് ഒട്ടും മാച്ച് അല്ലെന്ന് അറിഞ്ഞിട്ടും റിയ അവനെ വിട്ട് കളയാതെ പിടിക്കുന്നത് അവൾക്കും അവളുടെ അച്ഛനും അവന്റെ പേരിലെ സ്വത്തുക്കളോടുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.... അതൊന്ന് കൊണ്ട് മാത്രമാണ് അവൾ അവനോട് പ്രണയം നടിച്ചതും....

എന്നാൽ പാവം രാഘവ് അവൾക്ക് തന്നോടുള്ളത് ആത്മാർത്ഥമായ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു..... അവളെ അന്തമായി പ്രണയിക്കുകയാണ് അവനിപ്പോൾ....! ••••••••••••••••••••••••••••••••••••••••° എൻഗേജ്മെന്റിന് വേണ്ടി റാവണിന്റെ വീടൊരുങ്ങി.... യുവയുടെ ഫാമിലി ആദ്യമായി വരുന്നത് കൊണ്ട് അവർക്ക് വേണ്ടി എന്തൊക്കെയോ ശിവദ ധൃതി പിടിച്ച് ഒരുക്കുന്നുണ്ടായിരുന്നു.... അന്നത്തെ ദിവസം പകർത്താൻ ഒരുപാട് ക്യാമറകണ്ണുകൾ ആ വീട്ടിൽ നിറഞ്ഞു.... നന്ദു ഒരു രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി.... ഒട്ടും പിന്നിലാവാതെ തന്നെ ജനിയും മാനസയും കട്ടക്ക് നിന്നു.... "കുഞ്ഞാ.... അവരെത്തി....." ശിവദ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും കൈയിലെ വാച്ച് ശരിക്കൊന്ന് കെട്ടി റാവൺ താഴേക്ക് ഇറങ്ങി വന്നു.... ജാനി അവന് മാർക്ക്‌ ഇടുകയായിരുന്നു.... അവൻ നടന്ന് പോകുന്ന പോക്കിൽ മാനസയെ കണ്ണ് കൊണ്ട് വരാൻ ആവശ്യപ്പെട്ടു..... മാറി നിന്ന് അവന് മാർക്ക്‌ഇടുന്ന ജാനിയുടെ ഇടത് കൈയിൽ പിടിച്ചു അവൻ പുറത്തേക്ക് നടന്നു.... ജാനിയെ ഒപ്പം നിർത്തി അവൻ യുവയെയും വീട്ടുകാരെയും സ്വീകരിച്ചു.... "ഇവിടെ തോണ്ടി ഇരിക്കാതെ വന്ന് അവരെ സ്വീകരിക്കെടാ ചെക്കാ...

."ഹാളിൽ സോഫയിൽ ഇരുന്ന് ഒന്നും അറിയാതെ ഫോണിൽ തോണ്ടുന്ന ആരവിനെ കുത്തി പൊക്കി ശിവദ പറഞ്ഞതും അവൻ സല്യൂട്ട് അടിച്ചു പുറത്തേക്ക് ചാടി... ഓടി ചാടി പോയ അവൻ പെട്ടെന്ന് സഡൻ ബ്രേക്ക്‌ ഇട്ട് നിന്നു... ആ കണ്ണുകൾ ബുൾസൈ പോലെ ആയി.... തൊട്ട് മുന്നിൽ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്ന ആ പെൺ കുട്ടിയെ കണ്ട അവന്റെ കണ്ണിലെ നക്ഷത്രത്തിളക്കം ആരും ശ്രദ്ധിച്ചില്ലെങ്കിലും റാവൺ ശ്രദ്ധിച്ചു.... "എന്തോ നോക്കി നിൽക്കുവാ... വഴി മാറടോ.... 🙄" അവൾ പറഞ്ഞതും ബോധം വന്നത് പോലെ അവൻ വഴി മാറി കൊടുത്തു.. ജാനി ഗൗതമിന്റെ തോളിൽ തൂങ്ങി അവരെ അകത്തേക്ക് കൊണ്ട് വന്നു.... യുവയും യാമിയും വന്നത് മുതൽ നന്ദുവിനെ തിരയുന്നുണ്ട്.... യാമി നാവ് കൊണ്ടും യുവ കണ്ണുകൾ കൊണ്ടും... അവരെ ഡ്രിങ്ക്സും മറ്റും കൊടുത്ത് ശിവദ സ്വീകരിച്ചു.... "ഗൗരിയേച്ചി വന്നില്ല.... ല്ലേ....?" തെല്ല് സങ്കടത്തോടെയാണ് ശിവദ അത് തിരക്കിയത്.... ഗൗതം ഒന്ന് നിശ്വസിച്ചു... ജാനിയുടെ മുഖം വാടി.... "വാശി ഒക്കെ അവസാനിപ്പിച്ചു അവൾ വരും.... അവളുടെ ഹൃദയം ഇപ്പൊ ഇവിടെ അല്ലേ.... അവൾക്ക് വരാതിരിക്കാൻ ആവുമോ....?" ജാനിയെ ആശ്വസിപ്പിച്ചുകൊണ്ട് ഗൗതം പറഞ്ഞു...

റാവൺ ഒന്നും മിണ്ടിയില്ല.... "മോള് എവിടെ....?" യുവയുടെ അമ്മ തിരക്കി "മോളെ... പോയി നന്ദുവിനെ വിളിക്ക്...." മാനസയോട് ശിവദ പറഞ്ഞതും അവൾ ഉത്സാഹത്തോടെ സ്റ്റെയർ കയറി.... അവളുടെ ഉത്സാഹം കണ്ട് വികാസ് പുഞ്ചിരിച്ചു കുറച്ച് കഴിഞ്ഞ് നന്ദുവിനെ കൂട്ടി മാനസ താഴേക്ക് വന്നു.... എല്ലാവരുടെയും കണ്ണുകൾ നന്ദുവിൽ തങ്ങി നിന്നു.... സാരി ഉടുത്തു അവളെ ആദ്യമായി കാണുന്നതിന്റെ ത്രിൽ അവനിൽ ഉണ്ടായിരുന്നു.... യുവയുടെ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കിഎടുക്കാൻ കഴിയാത്തക്ക വിധം അവൻ ഗൗരവം നടിച്ചു അവളെ നോക്കി... അവൾ മുഖം വെട്ടിച്ചത് കണ്ട് അവൻ ദേഷ്യം നടിച്ചു.... "അപ്പോ ഇനി വെച്ച് താമസിപ്പിക്കണ്ട... റിങ് എക്സ്ചേഞ്ച് ചെയ്യാം...." നന്ദു വന്നതും ഗൗതം പറഞ്ഞു.... റാവൺ സമ്മതം മൂളി.. കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ യുവ വന്നിരുന്നു.... യാമി നന്ദുവിനെ അവനടുത്തായി കൊണ്ട് വന്നിരുത്തി... ആരവ് കാര്യമായ ഫോട്ടോ പിടുത്തത്തിൽ ആണ്.....

നന്ദു ഇരുന്ന ശേഷം യുവയെ ചെറഞ്ഞൊന്ന് നോക്കി.... ഒരു ബ്ലൂ കളർ ഷർട്ടും സെയിം കരയുള്ള മുണ്ടുമാണ് അവന്റെ വേഷം.... അവൻ മീശ കൈ കൊണ്ട് പിരിച്ചു അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു... അവളത് കണ്ട ഭാവം നടിച്ചില്ല.... പരസ്പരം പേരെഴുതിയ മോതിരങ്ങൾ അവർ അണിയിച്ചു.... ഒരു പോർക്കളത്തിലാണ് താൻ കാലെടുത്തു വെക്കുന്നതെന്ന ചിന്തയിലാണ് നന്ദു അവന് മോതിരം അണിയിച്ചത്.... യുവ അവന്തിക എന്നെഴുതിയ റിങ്ങിലേക്ക് ഒന്ന് നോക്കി.... നന്ദു അവനിട്ട റിങ് ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.... റിങ് എക്സ്ചേഞ്ച് കഴിഞ്ഞതും വിവാഹതീയതിയും അന്നൗൺസ് ചെയ്തു.... വരുന്ന 19 ന് രണ്ടിനെയും പിടിച്ചു കെട്ടിക്കാൻ തീരുമാനം ആയതും നന്ദുവിന്റെ ഉള്ളൊന്ന് കാളി.... ഒരുനിമിഷം മനസ്സിലേക്ക് വിക്രം ഓടി വന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story