ജാനകീരാവണൻ 🖤: ഭാഗം 108

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

യുവ അവന്തിക എന്നെഴുതിയ റിങ്ങിലേക്ക് ഒന്ന് നോക്കി.... നന്ദു അവനിട്ട റിങ് ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.... റിങ് എക്സ്ചേഞ്ച് കഴിഞ്ഞതും വിവാഹതീയതിയും അന്നൗൺസ് ചെയ്തു.... വരുന്ന 19 ന് രണ്ടിനെയും പിടിച്ചു കെട്ടിക്കാൻ തീരുമാനം ആയതും നന്ദുവിന്റെ ഉള്ളൊന്ന് കാളി.... ഒരുനിമിഷം മനസ്സിലേക്ക് വിക്രം ഓടി വന്നു..... കണ്ണുകൾ റാവണിൽ തറഞ്ഞതും അവൾ അത് മറന്ന് അവനൊരു നിറഞ്ഞ ചിരി സമ്മാനിച്ചു.... റാവൺ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവളെ നോക്കി നിൽക്കുകയായിരുന്നു.... അവന്റെ വലിയൊരു സ്വപ്നമായിരുന്നു നന്ദുവിന്റെ വിവാഹം... അതിന്റെ സന്തോഷം അവന്റെ ഉള്ളിൽ അലയടിക്കുകയായിരുന്നു.... എങ്കിലും അവനത് പുറത്ത് കാട്ടാതെ അടുത്ത് നിന്ന ജാനിയുടെ കൈകളെ കോർത്തു പിടിച്ചു.... പിന്നീട് ഫോട്ടോസും മറ്റും എടുക്കാൻ തുടങ്ങി.... യുവയോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കുമ്പോൾ അവർ അവനെ നോക്കി പേടിപ്പിക്കുകയായിരുന്നു....

അതൊക്കെ ആസ്വദിച്ചു കൊണ്ട് പല പോസിലും യുവ ഫോട്ടോ എടുത്തു..... നന്ദു ഒക്കെ സഹിച് പല്ല് കടിച് നിൽക്കുന്നത് കണ്ട് അവൻ ഊറി ചിരിച്ചു... അവരുടെ കോപ്രായങ്ങളൊക്കെ നോക്കി ആസ്വദിച്ചു നിന്ന യാമിയിൽ ആയിരുന്നു ആരവിന്റെ കണ്ണുകൾ.... അവളുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കുന്ന അവന്റെ ചുണ്ടിലും പുഞ്ചിരി ആയിരുന്നു...."ഏട്ടത്തീ.... ഇത് ഞാൻ ഏട്ടത്തിക്ക് വേണ്ടി വാങ്ങിയതാ... ഇതൊന്ന് ഇട്ടിട്ട് വരോ.... കുറച്ച് ഫോട്ടോസ് കൂടി എടുക്കാം ഇതിട്ടിട്ട്...." യാമി അവളെ ഒരു ഹാമ്പർ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞതും അവളൊന്ന് മടിച്ച് നിന്നു.... ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞെന്ന് ആശ്വസിച്ചു നിൽക്കുകയായിരുന്നു അവൾ.... "അത് വാങ്ങിക്കോ നന്ദു.... " ശിവദ അവളോട് പറഞ്ഞു.... അവളത് വേണോ വേണ്ടയോ എന്ന മട്ടിൽ ചിന്തിച്ചു കൊണ്ട് കൈയിൽ വാങ്ങി.... "പോയി ഇട്ടിട്ട് വാ...." യാമി നിറഞ്ഞ ചിരിയോടെ പറഞ്ഞു.... നന്ദു ജാനിയെ ഒന്ന് നോക്കിയതും ജാനി റാവണിനെ നോക്കി...

. ആ നോട്ടം കണ്ട് അവൻ അവളുടെ കൈയിലെ പിടി വിട്ടു... ജാനി ചിരിച്ചുകൊണ്ട് നന്ദുവിനെ കൂട്ടി മുകളിലേക്ക് പോയി.... അവളെ റെഡി ആകാൻ സഹായിച്ചു.... "നീ നടന്നോ.... ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം...." ജാനി അതും പറഞ്ഞു പോയതും ഒറ്റക്ക് പോകാൻ മടിച്ച് അവൾ അവിടെ തന്നെ നിന്നു.... അവൾ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അവിടെ നിൽക്കുമ്പോഴാണ് തുറന്ന് കിടന്ന ബാൽക്കണി ഡോർ വഴി മുഖം മറച്ചു ഒരാൾ അവിടേക്ക് കടന്ന് വന്നത്.... അയാളെ കണ്ട് നന്ദു ഒന്ന് വിരണ്ടിരുന്നു.... "ആ.... ആരാ....?" അവൾ ചോദിച്ചതും അയാൾ കൈയിൽ ഇരുന്ന ചുറ്റിക എടുത്ത് അവളുടെ തലക്ക് അടിച്ചതും ഒപ്പമായിരുന്നു..... "ആാാാ....."അടി ഏൽക്കാൻ നേരം അവൾ ഭയത്തോടെ അലറി വിളിച്ചു.... ആ ശബ്ദം വീട് മുഴുവൻ പ്രതിധ്വനിച്ചു.... ബാത്റൂമിൽ നിന്ന് ഞെട്ടലോടെ ജാനി ഓടിയിറങ്ങി.... മുന്നിൽ നിൽക്കുന്നവനെ കണ്ട് ജാനി ഞെട്ടി.... "നന്ദൂ... " ചോര വാർന്നോഴുകുന്ന നന്ദുവിനെ കണ്ട് അവൾ അലറികരഞ്ഞു....

ഒരിക്കൽ കൂടി ആ ചുറ്റിക ആഞ്ഞു വീശാൻ ഒരുങ്ങുന്നവനെ അവൾ പാഞ്ഞ് വന്ന് തള്ളി മാറ്റി.... ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ട് അയാൾ ബാൽക്കണി വഴി രക്ഷപെട്ടു.... "നന്ദു..... നന്ദൂ.... മോളെ.... നന്ദൂ...." അവൾ കരഞ്ഞു കൊണ്ട് അവളെ തട്ടി വിളിച്ചു.... "എന്താ....?" റാവൺ വാതിൽക്കൽ വന്ന് കിതച്ചു കൊണ്ട് തിരക്കി.... എന്നാൽ ജാനിയുടെ കൈകളിൽ ചോര ഒലിപ്പിച്ചു കിടക്കുന്നവളെ കണ്ട് അവൻ സ്ഥബ്ധനായി നിന്നു.... "നന്ദൂ...?" അവൻ ഞെട്ടലോടെ ഓടി വന്ന് മുട്ട് കുത്തി വീണിരുന്നു... അവളെ എടുത്ത് നെഞ്ചോട് ചേർത്തു... "മോളെ...." അവൻ നെഞ്ചിടിപ്പോടെ മൊഴിഞ്ഞു... പിറകെ എത്തിയ ആരവും യുവയും ഞെട്ടലോടെ തറഞ്ഞു നിന്നു.... റാവണിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു അവരുടെ ഭാവവും... കാറ്റുപോലെ പാഞ്ഞു വന്ന് അവളുടെ ഇടവും വലവും അവർ ഇരുന്നു...."എന്താ.... എന്താ ഉണ്ടായേ....?" ജാനിക്ക് നേരെ റാവൺ അലറി.... അവൾ പേടിച്ചു പോയിരുന്നു.... "അത്.... അവിടെ.... ആരോ.... ചുറ്റിക.... " അവൾ കരഞ്ഞു പോയി....

നന്ദുവിന്റെ അവസ്ഥ കണ്ട് അവൾ എങ്ങി കരഞ്ഞു.... അവളുടെ വാക്കുകൾക്ക് ശ്രദ്ധ കൊടുക്കാതെ റാവൺ കുഞ്ഞു പെങ്ങളെ കൈകളിൽ കോരി എടുത്തു... ശിവദയും വികാസും മാനസയും കണ്ണീരോടെ ഓടിയെത്തിയിരുന്നു.... "വണ്ടിയെടുക്കെടാ...." അവൻ ഉറക്കെ പറഞ്ഞതും ആരവ് പുറത്തേക്ക് ഓടി കാർ സ്റ്റാർട്ട്‌ ചെയ്ത് ഇട്ടു....റാവൺ അവളെ എടുത്ത് കാറിൽ കയറി മാനസയും യുവയും ശിവദയും ഒപ്പം കയറി.... ജാനി ഓടിയെത്തിയപ്പോഴേക്കും ആ കാർ പോയിരുന്നു.... "ജാനി വാ...." വികാസ് അവന്റെ കാറുമായി വന്ന് കൊണ്ട് വിളിച്ച് പറഞ്ഞതും അവൾ ഓടി ആ കാറിൽ കയറി.... അന്നേരം അവളുടെ ഫോൺ റിങ് ചെയ്തു...സിദ്ധാർഥ് എന്ന് കണ്ടതും അവൾ ഞെട്ടി.... കുറച്ച് മുന്നേ ചുറ്റികയുമായി മുറിയിലേക്ക് വന്നവന്റെ മുഖം മനസ്സിൽ തെളിഞ്ഞു...

അവൾ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ ചേർത്തു.... "ഹോസ്പിറ്റലിലേക്ക് പോകുവാണോ....?" അവന്റെ പുച്ഛം നിറഞ്ഞ ചോദ്യം.. "കല്യാണപ്പെണ്ണിന് എന്റെ വക ഒരു ഗിഫ്റ്റ്.... അത്ര മാത്രം കരുതിയാൽ മതി.... നാളെ ഇത് പോലെ ചെറിയ ഗിഫ്റ്റ് ആണെന്ന് തെറ്റിദ്ധരിക്കരുത്.... വരും ദിവസങ്ങളിൽ ആരുടെയൊക്കെ ജീവനാണ് കൊഴിയാൻ പോകുന്നതെന്ന് കണ്ടറിഞ്ഞോ നീ...."അത്രയും പറഞ്ഞു ആ കാൾ കട്ട് ആയി.... ജാനി പൊട്ടി പൊട്ടി കരഞ്ഞു... "എന്താ ജാനി.... ആരാ വിളിച്ചത്.... എന്താ എന്തെങ്കിലും....?" വികാസിന്റെ ചോദ്യത്തിൽ നന്ദുവിനെ പറ്റിയുള്ള ആധിയായിരുന്നു.... "ഞാനാ.... ഞാനാ എല്ലാത്തിനും കാരണം...." അവൾ വിങ്ങലോടെ പറഞ്ഞു അത് കേട്ട വികാസ് ഞെട്ടലോടെ കാർ നിർത്തി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story