ജാനകീരാവണൻ 🖤: ഭാഗം 109

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാനാ.... ഞാനാ എല്ലാത്തിനും കാരണം...." അവൾ വിങ്ങലോടെ പറഞ്ഞു അത് കേട്ട വികാസ് ഞെട്ടലോടെ കാർ നിർത്തി.... "എന്താ.....?" വികാസിന്റെ ഉള്ളിൽ ചോദ്യങ്ങൾ നിറഞ്ഞു.... ജാനി ഒന്നും മിണ്ടാതെ കരയുകയായിരുന്നു.... പലകുറി ചോദ്യം ആവർത്തിച്ചിട്ടും മറുപടി ഒന്നും ഉണ്ടായിരുന്നില്ല.... മറുപടി കിട്ടില്ലെന്ന്‌ ഉറപ്പായതും അവൻ കാർ മുന്നോട്ടെടുത്തു.... കരഞ്ഞു വീർത്ത മുഖവുമായി അവൾ വികാസിനൊപ്പം ഹോസ്‌പിറ്റലിനുള്ളിലേക്ക് കയറി.... മാനസയെ വിളിച്ചു നോക്കിയെങ്കിലും റിങ് ചെയ്തതല്ലാതെ അറ്റൻഡ് ചെയ്തില്ല.... ഒടുവിൽ റിസപ്ഷനിൽ തിരക്കി വികാസ് ജാനിയെ കൂട്ടി ലിഫ്റ്റിലേക്ക് കയറി..... എല്ലാവരുടെയും മുഖത്ത് ആശ്വാസം കണ്ടപ്പോഴാണ് ജാനിയുടെ ശ്വാസം നേരെ വീണത്.... വികാസ് നേരെ റാവണിന് നേരെ നടന്നു..... "എന്തായി.... ഡോക്ടർ എന്ത് പറഞ്ഞു....?" അവൻ തിരക്കി....

"കുഴപ്പം ഒന്നുമില്ല.... തലയിലെ മുറിവ് ഒരുപാട് ആഴത്തിൽ ഉള്ളതൊന്നും അല്ല.... ഇപ്പൊ ഒബ്സെർവേഷനിലാണ്..... " ആരവാണ് പറഞ്ഞത്... ജാനിക്ക് അപ്പോഴാണ് സമാധാനം ആയത്..... റാവണിന്റെ നോട്ടം ജാനിയിലേക്ക് നീണ്ടു.... വികാസ് അത് കണ്ട് ജാനിയെ ഒന്ന് നോക്കി "ഞാനാ എല്ലാത്തിനും കാരണമെന്ന് പറഞ്ഞു കാറിൽ ഇരുന്ന് ഒരേ കരച്ചിലായിരുന്നു.... കണ്ടില്ലേ..... ഇപ്പഴാ ആ ശ്വാസം നേരെ വീണത്...." വികാസ് പറഞ്ഞു..... ജാനി റാവണിനെ നോക്കി.... റാവൺ അവളെ നോക്കാതെ വികാസിലേക്ക് നോട്ടംതെറ്റിച്ചു.... "ആരാ അവി അത്.... നീ അയാളെ കണ്ടിരുന്നോ....?" അവളുടെ ഇരു തോളിലും കൈ വെച്ച് യുവ തിരക്കി "മ്മ്.... മുഖം കണ്ടില്ല.... പക്ഷേ ഇതൊക്കെ ആരാ ചെയ്യിക്കുന്നതെന്ന് എനിക്കറിയാം...." അവൾ അവനോട് പറഞ്ഞു.... "ആരാ....?" അവൻ ചോദിച്ചു "സിദ്ധാർഥ്....."

അവൾ അല്പം പരിഭ്രമത്തോടെ പറഞ്ഞതും യുവയുടെ മുഖം മാറി.... "അവനോ....?" ദേഷ്യത്തോടെ യുവ ചോദിച്ചു.... ബാക്കി എല്ലാവരും അവരെ നോക്കുന്നതറിഞ്ഞ യുവ അവളെ കൂട്ടി മാറി നിന്നു.... "പറ.... എന്താ ഉണ്ടായത്.... അവൻ എങ്ങനെ ഇവിടെ....?" യുവ ദേഷ്യത്തോടെ തിരക്കി.. ജാനി ഉണ്ടായതൊക്കെ അവനോട് വിവരിച്ചു.... ഒക്കെ കേട്ട് അവന് കലിയിളകി... "എന്നിട്ട് നീ എന്ത് കൊണ്ട് എന്നെ ഇത് അറിയിച്ചില്ല....?" അവനവളെ കലിയോടെ നോക്കി... അവളൊന്നും മിണ്ടിയില്ല.... കണ്ണും നിറച്ച് തലയും കുനിച്ച് അവൾ നിന്നു... "ഞാൻ.... എനിക്ക് ഭ്രാന്ത്‌ പിടിക്കുകയാണ് യുവീ.... ഞാൻ കാരണം ആരുടെയും ജീവൻ അപകടത്തിലാവരുത് എനിക്ക് ആഗ്രഹം ഉണ്ട്.... പക്ഷേ രാവണനെ മറന്ന്.... രാവണനെ ഉപേക്ഷിച്ചു സിദ്ധാർത്തിനൊപ്പം ഒരു ജീവിതം.... അത് മറന്നതുല്യമാണ്.... എന്നാൽ എന്റെ സ്വാർത്ഥതക്ക് വേണ്ടി പ്രീയപ്പെട്ടവരെ കുരുതി കൊടുക്കാനും മനസ്സ് അനുവദിക്കുന്നില്ല.... ചത്തു കളഞ്ഞാലോന്ന് ചിന്തിക്കുവാ.... മരണം കൊണ്ടെങ്കിലും അവനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ അതല്ലേ നല്ലത്.....?"

അവൾ നിർവികാരമായി ചോദിച്ചതും യുവ അവളുടെ ചെകിട് നോക്കി കൈ നീട്ടിയടിച്ചിരുന്നു.... കവിളിൽ കൈ വെച്ച് അവനെ നോക്കുമ്പോൾ അവളുടെ ചുണ്ടിൽ വരണ്ട പുഞ്ചിരി ഉണ്ടായിരുന്നു.... "എങ്കിൽ പോടീ.... പോയി ചാവ്....." അവൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് അവളെ തള്ളി മാറ്റി അവൻ അവിടുന്ന് ഇറങ്ങിപ്പോയി.... ജാനിയുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു.... സിദ്ധാർഥ് എത്ര ദുഷ്ടനാണെന്ന് അവൾക്കറിയാമായിരുന്നു... താൻ കാരണം ഒരു ജീവൻ പൊലിഞ്ഞാൽ ആ കുറ്റബോധം പേറി ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കേണ്ടി വരും.... ചിന്തകൾ കാട് കയറി.... "ഹായ് സ്വീറ്റി...."ചിന്തകളിൽ നിന്ന് ഞെട്ടിച്ചുണർത്തി മുന്നിൽ നിൽക്കുന്ന സിദ്ധാർഥിനെ കണ്ട് അവൾ പകച്ചു.... അവളിലെ ഭയം അവനിൽ ഉന്മേഷം പകരുന്നത് കണ്ട് അവൾ ധൈര്യം സംഭരിച്ചു അവന്റെ കണ്ണിലേക്കു തുറിച്ചു നോക്കി...

"Aww... It's killing me...." അവൻ അവളുടെ നോട്ടം കണ്ട് നെഞ്ചിൽ തടവി പറഞ്ഞു... അവൾക്ക് പുച്ഛമാണ് തോന്നിയത്.... "പ്രീയപ്പെട്ട നാത്തൂന് നൊന്താൽ നിന്റെ ചങ്ക് പിടയും അല്ലേ...?" ആക്കിയ സ്വരത്തിൽ അവൻ ചോദിച്ചു.... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളുടെ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട് അവൻ അവൾക്ക് മുന്നിൽ കയറി നിന്നു.... "അപ്പൊ ഇപ്പോഴും നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലെന്നാണോ....?" അവൻ അല്പം ഗൗരവത്തോടെ ചോദിച്ചു.... അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... "എന്താടി.... ആരെ കണ്ടിട്ടാടി ഇത്ര ധൈര്യം....?" അവൻ ചുണ്ട് കോട്ടി "എന്റെ ഭർത്താവിനെ കണ്ടിട്ട്....." അവൾ ഒട്ടും ആലോചിക്കാതെ പറഞ്ഞു.... "ആഹാ.... എന്റെ നേർക്ക് നേർ നിന്ന് സംസാരിക്കാനുള്ള ധൈര്യം ഒക്കെ ആയോ....?" അവൻ വീണ്ടും വശ്യതയോടെ അവളെ നോക്കി.... "എന്തിനും ഏതിനും കൂടെ ആണൊരുത്തൻ ഉണ്ടെങ്കിൽ ഞാൻ എന്തിന് നിന്നെ ഭയക്കണം.... " അവളിൽ ധൈര്യം നിറഞ്ഞു.... റാവണിന്റെ മുഖം അവൾക്ക് ധൈര്യം പകർന്നു.... അത് കേട്ട് അവൻ ചിരിച്ചു.....

"ചിരിക്കണ്ട .... ഞാൻ അദ്ദേഹത്തെ രാവണൻ എന്ന് വിളിക്കുന്നത് ചുമ്മാതല്ല.... അത് നീ മനസ്സിലാക്കുന്ന ഒരു ദിവസം വരും... " അതും പറഞ്ഞു അവൾ അവിടെ നിന്നും മുന്നോട്ട് നടന്നു.... "നിന്നെ വിഷമിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല അവ്നി.... പക്ഷേ... നിന്റെ ഈ അഹങ്കാരത്തിനുള്ള ശിക്ഷ അത് ഞാൻ തന്നിരിക്കും... ചലനമറ്റ് കിടക്കുന്ന നിന്റെ പ്രീയപ്പെട്ടവരുടെ ശരീരമാണ് നിനക്ക് ഞാൻ വിധിക്കുന്ന ശിക്ഷ.... അത് കണ്ട് നീയും നിന്റെ രാവണനും തളർന്നിരിക്കുമ്പോൾ ഞാൻ വരും.... നിന്നെ എന്നന്നേക്കുമായി കൂടെ കൂട്ടാൻ...."അത്രയും പറഞ്ഞു സിദ്ധാർഥ് പോയതും തളർച്ചയോടെ ജാനി ഭിത്തിയിലേക്ക് ചാരി.... ••••••••••••••••••••••••••••••••••••••° നന്ദുവിന് കുഴപ്പമില്ലെന്ന് ഉറപ്പിച്ചു റാവൺ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ട് വന്നു.... യുവ ഇടക്ക് വന്ന് വിവരങ്ങൾ അറിഞ്ഞു പോയിരുന്നു... ജാനി പിന്നേ കുറ്റബോധം കൊണ്ട് നന്ദുവിന് മുന്നിലേക്ക് പോയില്ല.... കുറ്റം ചെയ്യാതെ എന്തിനാണ് കുറ്റബോധമെന്ന് അവൾ ചിന്തിക്കുന്നില്ല എന്നതാണ് അവളുടെ പ്രശ്നം.... ജാനി പിന്നേ റാവണിനെ ഫേസ് ചെയ്തില്ലായിരുന്നു....

നന്ദു റാവണിന്റെ ജീവനാണ്.... അവൾക്ക് ഒരു പോറൽ ഏൽക്കുന്നത് പോലും ക്ഷമിക്കില്ല അവൻ.... തന്നോട് അവന് ദേഷ്യമാവുമോ എന്ന ചിന്ത അവളെ ഉൾവലിയിപ്പിച്ചു.... എന്നാൽ നന്ദുവിനെ വീട്ടിലാക്കി റാവൺ ധൃതിയിൽ പുറത്തേക്ക് ഇറങ്ങിപ്പോയി.... അവന്റെ പോക്ക് കണ്ടപ്പോൾ തന്നെ അത് എങ്ങോട്ട് ആയിരിക്കുമെന്ന് ജാനി ഊഹിച്ചിരുന്നു..... •••••••••••••••••••••••••••••••••••••° "വരണം വരണം മിസ്റ്റർ RK.... " തന്റെ ഫ്ലാട്ടിനുള്ളിലേക്ക് കയറി വരുന്നവനെ കണ്ട് സിദ്ധാർഥ് പറഞ്ഞതും റാവൺ പാഞ്ഞു ചെന്ന് അവന്റെ മൂക്കിനിട്ട് പഞ്ച് ചെയ്തു.... മൂക്ക് പൊത്തിക്കൊണ്ട് സിദ്ധാർഥ് തല വെട്ടിച്ചതും അവിടെ ഉണ്ടായിരുന്ന ചെയർ എടുത്ത് അവന്റെ തലയ്ക്കടിച്ചു.... ആ അടിയിൽ ചെയർ പല കഷ്ണങ്ങളായി.... ചോദ്യമോ പറച്ചിലോ ഒന്നും ഉണ്ടായിരുന്നില്ല.... വന്ന സ്പീഡിൽ കാറ്റ് പോലെ അവൻ തിരികെ ഇറങ്ങിപ്പോയി.... അവന്റെ പ്രവർത്തി കണ്ട് ആ വേദനയിലും അവനൊന്ന് അന്താളിച്ചു പോയി.... ചോര ഒഴുകി ഇറങ്ങിയതും പതിയെ സിദ്ധാർഥിന്റെ ബോധം മറഞ്ഞിരുന്നു....

ഫോണിൽ വിളിച്ചിട്ട് അവനെ കിട്ടാതായ ഗൗരി അന്വേഷിച്ചു വരുമ്പോഴാണ് ചോര ഒലിപ്പിച്ചു കിടക്കുന്ന സിഥാർഥിനെ കണ്ടത്.... ആദ്യം അവനെ അവിടെ ഇട്ട് പോകാൻ തോന്നിയെങ്കിലും അവൻ തനിക്കിപ്പോൾ ആവശ്യമാണെന്ന ബോധം അവളെ അവിടെ പിടിച്ചു നിർത്തി.... ആംബുലൻസ് വിളിച്ചു വരുത്തി അവനെ ഹോസ്പിറ്റലിൽ എത്തിച്ചതും ഗൗരി തന്നെയായിരുന്നു.... ••••••••••••••••••••••••••••••••••••••° തിരികെ വന്ന റാവണിന്റെ മുഖത്ത് ദേഷ്യം ഒന്നും ഇല്ലെന്ന് കണ്ടതും സിഥാർഥിന് കൊടുക്കേണ്ടതൊക്കെ കൊടുത്തിട്ടുള്ള വരവാണെന്ന് ജാനി ഊഹിച്ചു.... റാവൺ വന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ ജാനി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.... "നീ കഴിക്കുന്നില്ലേ...?" അവൻ കുറച്ച് ഗൗരവത്തിൽ ചോദിച്ചതും ജാനി ചാടി എണീറ്റു.... അവന് തന്നോട് അകൽച്ച ഒന്നും വന്നിട്ടില്ലെന്ന് ആശ്വാസത്തോടെ അവളോർത്തു.... "എണീറ്റ് നടക്ക്...." അവൻ പറയേണ്ട താമസം അവൾ ചാടി എണീറ്റു മുന്നിൽ നടന്നു.... പിന്നാലെ അവനും.... നന്ദുവിന്റെ മുറിവിൽ സ്റ്റിച് ഇട്ടിട്ടുണ്ടായിരുന്നു....

റാവൺ ജാനിയെ കൂട്ടി ആദ്യം പോയത് നന്ദുവിന്റെ അടുത്തേക്കാണ്...നന്ദുവിനെ കണ്ട് കണ്ണ് നിറക്കാൻ ഒരുങ്ങി നിന്ന ജാനിയെ റാവൺ നോക്കി പേടിപ്പിച്ചു.... അതോടെ ജാനിയുടെ കരച്ചിലൊക്കെ എങ്ങോട്ടോ പോയി... റാവൺ നന്ദുവിന് കഞ്ഞി കോരി കൊടുത്ത് മെഡിസിനും കൊടുത്തു.... അവളെ പുതപ്പിച്ചു കിടത്തി അവളുടെ നെറ്റിയിൽ മുത്തി തിരികെ വരുന്ന റാവണിനെ ഒരു കൗതുകത്തോടെയാണ് ജാനി നോക്കിയത്.... അവൾക്ക് അവനൊരു അത്ഭുതമായിരുന്നു.... അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു അവൻ താഴേക്ക് പോയി.... •••••••••••••••••••••••••••••••••••••••° ഫുഡ്‌ ഒക്കെ കഴിച്ച ശേഷം ഒരു കാൾ വന്ന് റാവൺ സിറ്റ് ഔട്ടിലേക്ക് നടന്നു.... അവൻ ഫോണിൽ ആണെന്ന് കണ്ട ജാനി കുറച്ച് നേരം ശിവദക്കൊപ്പം പോയി ഇരുന്നു.... കുറേ കഴിഞ്ഞു ശിവദയോട് ഗുഡ് നൈറ്റ്‌ പറഞ്ഞ് ജാനി ഹാളിലേക്ക് വന്നു.... റാവൺ അവിടെ ഉണ്ടായിരുന്നില്ല... ഹാളിലെ ഡോർ ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് അവൾ മുറിയിലേക്ക് പോയി.... അവൾ ചെന്നപ്പോൾ റാവൺ കിടന്നിരുന്നു....

ക്ഷീണം കൊണ്ടാവാം കണ്ണുകൾ അടച്ചാണ് അവൻ കിടന്നിരുന്നത്.... ജാനി അവനെ ശല്യം ചെയ്യാതെ പതിയെ ലൈറ്റ് ഓഫ്‌ ചെയ്ത് അവനരികിലായി വന്ന് കിടന്നു.... അവൾ കിടന്നതും അവൻ അവളെ അവനിലേക്ക് ചേർത്തു കിടത്തി.... രണ്ട് കൈകളും അവളിൽ ചുറ്റി വരിഞ്ഞു അവളുടെ കഴുത്തിൽ മുഖം അമർത്തി കിടന്നു..... അവളൊന്ന് ഞെട്ടി.... അവനിലെ മാറ്റം അവളെ സന്തോഷിപ്പിക്കാരുണ്ടെങ്കിലും എന്തോ അവൻ എല്ലാത്തിലും ഒരു പരിധി വെക്കുന്നത് പോലെ തോന്നി.... ഇപ്പോഴും ഒരു അകൽച്ച അവൾക്ക് ഫീൽ ചെയ്തിരുന്നു.... പക്ഷേ തുറന്ന് പറയാനോ ചോദിക്കാനോ അവളുടെ മനസ്സ് മടിച്ചു..... അവന്റെ ആ സാമിപ്യത്തിൽ തൃപ്തിപ്പെട്ടു അവൾ പതിയെ മയക്കത്തിലേക്ക് വീണു....•••••••••••••••••••••••••••••••••••••••° സിദ്ധാർഥ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് തന്നെ പിന്നീടുള്ള ദിവസങ്ങൾ വലിയ തലവേദന ഇല്ലാതെ കടന്ന് പോയി....

ദിവസങ്ങൾ ശരവേഗത്തിലാണ് കടന്നു പോയത്.... അതോടെ പോയത് നന്ദുവിന്റെ സമാധാനമാണെന്ന് മാത്രം.... ഇരു വീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ തുടങ്ങി.... ഡ്രസ്സ്‌ ഗോൾഡ് അങ്ങനെ തുടങ്ങി പർച്ചേസിങ് ഒക്കെ ഭംഗിയായി നടന്നു..... ഇതിനിടയിൽ നന്ദുവിന്റെ മുറിവൊക്കെ കുറേശെ കരിഞ്ഞു.... വിവാഹം വന്നെത്തി..... നാളെയാണ് യുവരാജിന്റെയും അവന്തികയുടെയും വിവാഹം....!.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story