ജാനകീരാവണൻ 🖤: ഭാഗം 11

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പോയി ചേഞ്ച് ചെയ്യ് ....." അവൻ അത് പറഞ്ഞതും മനസ്സിലുള്ള സംശയങ്ങളെ അടക്കി അവൾ ഡ്രസിങ് റൂമിൽ കയറി ചേഞ്ച് ചെയ്തു ഇട്ടിരുന്ന ധാവണി കൈയിലിട്ട് കൊണ്ട് വന്നതും അവിടെയുള്ള കാഴ്ച കണ്ട് അവൾ ഞെട്ടി അവൻ വലിച്ചു വാരിയിട്ട അവളുടെ എല്ലാ ധാവണിയും ആ മുറിയിൽ കിടന്നു കത്തുന്നു ..... അതിന്റെ തൊട്ട് അടുത്തായി ലൈറ്ററും പിടിച്ചു ദേഷ്യത്തോടെ നിൽക്കുന്ന രാവണനും .....! അവളെ ഒന്ന് നോക്കി അവൻ കൈയിൽ കത്തിച്ചു പിടിച്ചിരിക്കുന്ന ലൈറ്റർ ബാസ്‌ക്കറ്റിൽ കിടന്ന് കത്തുന്ന ഡ്രെസ്സിലേക്ക് എറിഞ്ഞു ജാനകിയുടെ കൈയിൽ ഉണ്ടായിരുന്ന ധാവണി കൂടി അവൻ ആ തീയിലേക്ക് എറിഞ്ഞു "ഇനി ഇമ്മാതിരി ഡ്രസ്സ് ഇട്ടാൽ ..... ഈ ഡ്രസ്സിന് പകരം നീയാവും കത്തുന്നത് ...."

അവൻ അവളുടെ ഷോൾഡറിൽ പിടിച്ചു ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവളെ പിന്നിലേക്ക് തള്ളി അവളെ ഒന്ന് തിരിഞ്ഞു നോക്കി ഡോർ വലിച്ചടച്ചു പുറത്തേക്ക് പോകുന്ന അവനെ നോക്കി അവൾ കണ്ണും മൂക്കും തുടച്ചു "എന്റെ കണ്ണാ .....ഇങ്ങേർക്ക് വല്ല പ്രാന്തും ഉണ്ടോ ..... ഞാൻ എന്ത് ചെയ്തിട്ടാ ..... ?"അവൻ പിടിച്ച ഷോൾഡറിൽ ഒന്ന് തടവിക്കൊണ്ട് അവൾ ആരോടെന്നില്ലാതെ ചോദിച്ചു അവൾക്ക് സങ്കടം വന്നെങ്കിലും അവന്റെ ദേഷ്യം ഓർത്തപ്പോൾ കണ്ണീരൊന്നും പുറത്തേക്ക് വന്നില്ല എങ്കിലും അവൾ ചുണ്ട് പിളർത്തി ഓരോന്ന് പിറുപിറുത്തുകൊണ്ട് അവൻ പോയ ഭാഗത്തേക്കും നോക്കി നിന്നു റാവൺ പുറത്തേക്കിറങ്ങി റൂം ക്ലീൻ ചെയ്യാൻ ഒരു സെർവ്വന്റിനെ മുറിയിലേക്ക് പറഞ്ഞയച്ചു എല്ലാരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാനിരുന്നതും റാവൺ കിച്ചണിലേക്ക് പോയി ഒരു പ്ലേറ്റ് എടുത്തു കഴുകി തിരിച്ചു ഹാളിലേക്ക് വന്നിരുന്നു അവൻ പ്ലേറ്റിലേക്ക് ഫുഡ് വിളമ്പുമ്പോഴാണ് ജാനി താഴേക്ക് വരുന്നത്

"ഏട്ടത്തിക്ക് ധാവണിയേക്കാൾ ചുരിദാർ തന്നെയാ ഭംഗി ....." നന്ദു അവളെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു "ആഹ് ശരിയാ ..... നല്ല ഭംഗി ഉണ്ട് ....." തനു അതിനെ പിന്താങ്ങി റാവൺ ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ ഫുഡ് കഴിക്കുകയായിരുന്നു ആരവും തേജും ഇറങ്ങി വന്ന് റാവണിന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു .....ജാനി നന്ദുവിന്റെ അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ചെയർ ലക്ഷ്യമാക്കി നടന്നതും റാവണിന്റെ കൈകൾ അവളുടെ കൈയിൽ പിടുത്തമിട്ടു അവൾ തലയുയർത്തി നോക്കിയപ്പോൾ റാവൺ തലയുയർത്താതെ കുനിഞ്ഞിരുന്ന് ഫുഡ് കഴിക്കുകയായിരുന്നു പക്ഷെ അവന്റെ കൈ അപ്പോഴും ജാനിയുടെ കൈകളെ മുറുകെ പിടിച്ചിരുന്നു

അവൻ ഒരുകൈ കൊണ്ട് പ്ലേറ്റിൽ നോക്കി ഫുഡ് കഴിച്ചുകൊണ്ട് മറുകൈ കൊണ്ട് അവളെ പിടിച്ചു വലിച്ചു അവനടുത്തായി ഇരുത്തി ബാക്കിയുള്ളവരൊക്കെ കാര്യമായ ചർച്ചയിലായിരുന്നു ജാനി അവനെ കൗതുകത്തോടെ നോക്കിയിരുന്നതും അവൻ ഫുഡ് കഴിച്ചു കഴിഞ്ഞു കൈ തട്ടി ടിഷ്യു എടുത്ത് മുഖം തുടച്ചു അവളെ നോക്കി അവൾ കഴിക്കാതെ അവനെ നോക്കി ഇരിക്കുന്നത്‌ കണ്ടതും അവൻ തന്നെ അവളുടെ പ്ലേറ്റിലേക്ക് വിളമ്പിക്കൊടുത്തു അത് കണ്ടതും ജാനിയടക്കം എല്ലാവരും ഞെട്ടി അവൻ തന്നെയാണോ അതെന്ന് പോലും അവർ ചിന്തിച്ചു പോയി "have it ...." അവൻ പ്ലേറ്റ് അവൾക്ക് നേരെ നീക്കി വെച്ചുകൊണ്ട് ചോദിച്ചതും അവൾ ഏതോ ലോകത്തെന്ന പോലെ തലകുലുക്കി അത് കണ്ടതും അവൻ കൈയിലെ പൊടിയും തട്ടി അവന്റെ പ്ലേറ്റുമായി അവിടെ നിന്നും എണീറ്റതും എല്ലാവരും അവനെ ഫോക്കസ് ചെയ്തു ഇരിക്കുന്നതാണ് കണ്ടത് "എന്തേ .....?"

അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും എല്ലാം കൂടി ചുമലുകൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു അതിന് ഒന്ന് മൂളിക്കൊണ്ട് അവൻ പ്ലേറ്റ് എടുത്ത് കിച്ചണിലേക്ക് നടന്നു അത് കഴുകി വെച്ച് അവൻ റൂമിലേക്ക് പോയി റെഡി ആയി തിരികെ വന്നപ്പോൾ ശിവദ അവനടുത്തേക്ക് വന്നു "കുഞ്ഞാ ...... ആ മഹേഷിനെ ഇന്ന് ഒരു ദിവസത്തേക്ക് ഇവിടെ നിർത്തണം ..... നന്ദുവിന്റെ സിസ്റ്റം എന്തോ കംപ്ലൈന്റ്റ് ആയി ..... പുറത്തു നിന്ന് ഒരാള് വന്ന് ശെരിയാക്കുന്നതിനേക്കാൾ നല്ലത് മഹേഷ് നോക്കുന്നതാ ..... അവൻ ചെയ്തോളാമെന്ന് ഏറ്റിട്ടുണ്ട് ......" ശിവദ അത് പറഞ്ഞതും അവനൊന്ന് മൂളിക്കൊണ്ട് ഫോണിൽ തോണ്ടി മുന്നോട്ട് നടന്നു ഫോണിൽ നോക്കി നടന്ന റാവൺ പെട്ടെന്നൊന്ന് നിന്നു തലയുയർത്തി നോക്കിയപ്പോൾ തനുവുമായി ചിരിച്ചു കളിച്ചു ഇരിക്കുന്ന നന്ദിയും ഹാളിലെ ഡോറും ചാരി പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന മഹേഷും പെട്ടെന്ന് ശിവദ പറഞ്ഞത് ഓർമ വന്നതും അവൻ മഹേഷിനെ ഒന്ന് കൂടി നോക്കി തന്നെ നോക്കി ചുണ്ട് കോട്ടി ചിരിക്കുന്ന മഹേഷിനെ കണ്ടതും റാവണിന്റെ മുഖത്തു പുച്ഛം നിറഞ്ഞു

"ജാനി ......!" അവൻ ഉറക്കെ വിളിച്ചതും ചിരിച്ചോണ്ടിരുന്ന ജാനി ഒന്ന് ഞെട്ടി അവന്റെ വായിൽ നിന്നും ജാനി എന്ന് ആദ്യമായി കേൾക്കുകയായിരുന്നു അവൾ ..... അതിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നിയെങ്കിലും അവന്റെ മുഖഭാവം കണ്ട് അവൾ ചെറുതായി ഒന്ന് ഭയന്നു അവൾ വിറച്ചു വിറച്ചു അവന്റെ അടുത്തേക്ക് ചെന്നതും അവൻ അവൾക്ക് നേരെ തിരിഞ്ഞു അവൻ അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു അത് കണ്ട് ജാനി ഞെട്ടിത്തരിച്ചു നിന്നുപോയി ആദ്യമായിട്ടാണ് അവനെ ഇങ്ങനെ ചിരിച്ചു കാണുന്നത് ഞെട്ടലോടെ നിൽക്കുന്ന അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൻ അവളുടെ കൈയിൽ കോർത്തു പിടിച്ചുകൊണ്ട് അവൻ മുന്നോട്ട് നടന്നു നടക്കുന്നതിനിടയിൽ മഹേഷിനെ നോക്കി ഒന്ന് പുച്ഛിക്കാനും അവൻ മറന്നില്ല "ചെറിയമ്മേ..... പോയിട്ട് വരാം...." സിറ്റ്ഔട്ടിൽ ചിരിയോടെ നിൽക്കുന്ന ശിവദയെ നോക്കി റാവൺ പറഞ്ഞു

ജാനിയുടെ അമ്പരപ്പ് അപ്പോഴും വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല "ഏട്ടൻ ഒരുപാട് മാറി അല്ലെ അമ്മാ.....?" അവരെ നോക്കി നിറഞ്ഞ മനസ്സുമായി നിൽക്കുന്ന ശിവദയോട് നന്ദു പറഞ്ഞതും അവർ ഒന്ന് ചിരിച്ചു ഇതൊക്കെ കണ്ടും കേട്ടും മുഷ്ടി ചുരുട്ടി നിൽക്കാൻ മാത്രമേ മഹേഷിനായുള്ളൂ....! കാറിൽ ഇരിക്കുമ്പോഴും ജാനി അവനെ കണ്ണും വിടർത്തി നോക്കി ഇരിക്കുവായിരുന്നു അവൻ അത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ഇരിക്കുകയാണ് "മ്മ് എന്തേ....?" അവൻ ഫോണിലേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചതും അവൾ അവനിൽ നിന്ന് തല വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു അല്പനേരത്തെ യാത്രക്ക് ശേഷം അവർ അവന്റെ ഓഫീസിൽ എത്തി ചേർന്നു റാവൺ ഇറങ്ങി മുന്നേ നടന്നതും അവൾ അത്ഭുതം കൂറുന്ന മിഴികളുമായി ചുറ്റുമുള്ളതൊക്കെ നോക്കി അവനു പിന്നാലെ നടന്നു പോകുന്ന വഴിക്ക് വലിയൊരു മിറർ കണ്ടതും അവൾ കൗതുകത്തോടെ അതും നോക്കി

അവിടെ നിന്നു അവൾ അതിന് മുന്നിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും നോക്കി ആർക്കോ റ്റാറ്റാ കൊടുക്കുന്നത് പോലെ അവൾ മിറർ നോക്കി കൈ വീശി കാണിക്കുന്നുമുണ്ട് കുറച്ച് ദൂരം നടന്ന ശേഷം തിരിഞ്ഞു നോക്കിയ റാവൺ കാണുന്നത് ഈ കോപ്രായങ്ങളാണ് അത് കണ്ട് അവനൊന്നു നെടുവീർപ്പിട്ടുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു നേരെ ചെന്ന് അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവൻ അവളെയും തൂക്കി തിരിച്ചു നടന്നു അവരെ നോക്കി നിൽക്കുന്ന സ്റ്റാഫ്സിനെ ഒന്നും വകവെക്കാതെ അവൻ അവളെയും പൊക്കി അവന്റെ കാബിനിലേക്ക് കയറി ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story