ജാനകീരാവണൻ 🖤: ഭാഗം 110

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

വിവാഹം വന്നെത്തി..... നാളെയാണ് യുവരാജിന്റെയും അവന്തികയുടെയും വിവാഹം....! നന്ദുവിന് ആകെ ടെൻഷൻ ആണ്..... യുവയുടെ താലി അണിയുന്ന നിമിഷം ഓർത്തോർത്തു ഞെട്ടലാണ് അവളുടെ ഇപ്പോഴത്തെ പണി.... യുവ ഒരു വാശിക്ക് വേണ്ടി കല്യാണം കഴിക്കുന്നു എന്ന ചിന്തയാണ് നന്ദുവിന്.... പക്ഷേ പാവം യുവ എങ്ങനെയെങ്കിലും ഒന്ന് അടുത്ത ദിവസം ആയാൽ മതിയെന്ന മട്ടിലാണ് ഇരുപ്പും നടപ്പും ഒക്കെ.... വിക്രം വീണ്ടും ഇടയിൽ വരുമോ... നന്ദുവിന്റെ മനസ്സ് മാറുമോ... വിവാഹം മുടങ്ങുമോ... എന്നൊക്കെയാണ് അവന്റെ ചിന്ത.... വിവാഹഘോഷങ്ങൾ പൊടി പൊടിക്കുമ്പോൾ സ്വസ്ഥത നഷ്ടപ്പെട്ട മനസ്സുമായി അലയുകയായിരുന്നു വിക്രം.... വിവാഹത്തിനു ഇനി മണിക്കൂറുകൾ മാത്രേ ബാക്കിയുള്ളു എന്നത് അവന്റെ സ്വര്യം കളഞ്ഞു.... വിവാഹം മുടക്കണമെന്നുള്ള ചിന്ത അവനിൽ ഉടലെടുത്തു.... എന്ത് ചെയ്യുമെന്ന് അവൻ തല പുകഞ്ഞാലോചിച്ചു.... നന്ദുവിനെ കിഡ്നാപ് ചെയ്താലോ എന്ന് പോലും അവൻ ചിന്തിച്ചു....

ഒടുവിൽ അത് തന്നെ ചെയ്യണമെന്ന് അവൻ മനസ്സിലുറപ്പിച്ചു.... രാത്രി ആയതും വിക്രമിനെ തേടി വികാസ് കാറിൽ വന്ന് ഇറങ്ങിയതും സിറ്റ്ഔട്ടിൽ ഇരുന്ന വിക്രത്തിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... "എന്ത് പറ്റി.... വിവാഹാഘോഷം ഒക്കെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ....?" അവൻ പുച്ഛത്തോടെ തിരക്കി....വികാസ് മറുപടി പറയാതെ അവനരികിൽ ഇരുന്നു.... "നിങ്ങൾക്ക് എങ്ങനെ കഴിയുന്നു.... ഈ ആഘോഷത്തിൽ ഒക്കെ പങ്കെടുക്കാൻ....?" അവൻ അസ്വസ്ഥതയോടെ തിരക്കി.... "നിന്റെയും അവളുടെയും നന്മക്ക് ഇതൊക്കെ നടക്കേണ്ടത് അത്യാവശ്യമാണ് വിക്രം...." അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... വിക്രം ചുണ്ട് കോട്ടി.... "പരസ്പരം സ്നേഹിച്ചവരെ പിരിക്കുന്നതാണോ നിങ്ങൾ ഈ പറഞ്ഞ നന്മ....?" അവൻ പുച്ഛിച്ചു... "തെറ്റ്.... നിങ്ങൾ രണ്ടുപേരും പരസ്പരം ഒരുപോലെ പ്രണയിച്ചിട്ടില്ല വിക്രം.... അവൾ പ്രണയിച്ചു..... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആത്മാർത്ഥമായി പ്രണയിച്ചു.... അന്ന് അവളുടെ പ്രണയത്തെ നീയായി തന്നെ മണ്ണിട്ട് മൂടി... ഒരു പെണ്ണിനെ എത്രയൊക്കെ അപമാനിക്കാമോ അത്രയും നീ അവളെ അപമാനിച്ചു....

തരം താഴ്ത്തി.... വാക്കുകൾ കൊണ്ട് നീ ആ പ്രണയത്തെ തന്നെ ഇല്ലാതാക്കി... അന്ന് അവിടെ കഴിഞ്ഞു ആ പ്രണയം...." വികാസ് ഒന്ന് നിർത്തി.... വിക്രം ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.... "പിന്നേ നിന്റെ പ്രണയം... അത് ശരിക്കും പ്രണയമാണോ വിക്രം....?" വികാസിന്റെ ചോദ്യം കേട്ട് വിക്രം അവനെ തുറിച്ചു നോക്കി "റിയയുടെ ചതി മനസ്സിലായപ്പോൾ നീ തകർന്നു.... ആ തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ നന്ദുവിനെ തിരഞ്ഞെടുത്തു നീ.... ജീവൻ രക്ഷിച്ചതിന്റെ കടപ്പാട്.... അവളെ നോവിച്ചതിന്റെ കുറ്റബോധം..... അതൊക്കെയല്ലേ നിനക്ക് അവളോട് പ്രണയം തോന്നിച്ചത്....? റിയയുടെ ചതി തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ നീ നന്ദുവിനെ പ്രണയിക്കുമായിരുന്നോ...? ഇപ്പോഴും അവളെ ശത്രു ആയി കാണില്ലായിരുന്നോ നീ....?" വികാസിനെ സംസാരം അവനെ ചൊടിപ്പിച്ചെങ്കിലും അവനൊന്നും മിണ്ടിയില്ല.... "വേണ്ട വിക്രം.... നിങ്ങൾക്ക് ഒരുമിക്കാനുള്ള അവസരം ദൈവം ഒരിക്കൽ തന്നതാ... നീയായിട്ട് അത് തട്ടി തെറിപ്പിച്ചു.... നിങ്ങൾക്ക് ഒരുമിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു...

. ഇനി എല്ലാം മറക്കുന്നതാണ് എല്ലാവർക്കും നല്ലത്.. " അത്രയും പറഞ്ഞുകൊണ്ട് വികാസ് അകത്തേക്ക് കയറിപ്പോയി.... "സമയം ഇനിയും കഴിഞ്ഞിട്ടില്ല... ഞാൻ വിളിച്ചാൽ എന്റെ നന്ദു ഇറങ്ങി വരും... അവൻ പേടിച്ചിട്ടാ ഇതിന് സമ്മതിച്ചത്... ഞാൻ ചെന്ന് വിളിച്ചാൽ വരാതിരിക്കാൻ കഴിയില്ല അവൾക്ക്... എനിക്കുറപ്പാണ്...." അവൻ പദം പറഞ്ഞു കൊണ്ടേയിരുന്നു... ••••••••••••••••••••••••••••••••••••••••° ഇതേസമയം റാവണിന്റെ വീട് ബന്ധുക്കളാൽ നിറഞ്ഞു... മൂർത്തിയുടെ അമ്മയും കുടുംബവും ഒക്കെ ഉണ്ട്.... ജിത്തുവും ഉണ്ട് കൂട്ടത്തിൽ.. "നന്ദൂ...." ഫ്രണ്ട്സിന്റെ നടുവിൽ ഇരുന്ന നന്ദുവിനെ ജിത്തു വിളിച്ചു.... അവനെ കണ്ട് ഉത്സാഹത്തോടെ അവൾ ഓടി വന്നു... "ഏട്ടനെപ്പോ എത്തി....? ഞാൻ കരുതി വരില്ലെന്ന്...." അവൾ കണ്ണും വിടർത്തി തിരക്കി.... "ഇപ്പൊ വന്നേ ഉള്ളു.... നിനക്ക് അറിയില്ലേ നന്ദൂ ഏട്ടന്റെ ജോലിതിരക്ക്..... ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.... കുറച്ച് ദിവസമായി ഒരു കേസിന്റെ പിറകെ അലച്ചിൽ തുടങ്ങിയിട്ട്...." അവളുടെ കവിളിൽ തലോടി അവൻ പറഞ്ഞു.... "ഇത് പിടിക്ക്...."

കൈയിൽ ഉണ്ടായിരുന്ന ജ്വൽ ബോക്സ്‌ ജിത്തു അവൾക്ക് നേരെ നീട്ടി "എന്താ ഏട്ടാ ഇത്...?" അവൾ നെറ്റി ചുളിച്ചു.... "എന്റെ നന്ദൂട്ടിക്ക് ഈ ഏട്ടന്റെ വക ഒരു കുഞ്ഞു സമ്മാനം...." ജ്വൽ ബോക്സ്‌ തുറന്ന് അവൻ അവൾക്ക് നേരെ നീട്ടി.... സ്വർണത്തിൽ ഡയമണ്ട് പതിപ്പിച്ച മനോഹരമായ നെക്ക്ലേസും അതിന് ചേർന്ന ജിമിക്കിയും.... അത് കണ്ട് അവൾ പുഞ്ചിരിയോടെ അവനെ നോക്കി.... ജിത്തു അത് അവളുടെ കൈയിൽ പിടിപ്പിച്ചു.... "അച്ഛനും അമ്മയും അച്ഛമ്മയും ഒക്കെ വന്നിട്ടുണ്ട്.... കാണണ്ടേ നിനക്ക്....?" അവനത് ചോദിച്ചതും അവനെ തള്ളി മാറ്റി അവന് മുന്നേ അവൾ നടന്നു.... മൂർത്തിയോട് അവൾക്ക് വെറുപ്പ് ആണെങ്കിലും അയാളുടെ കുടുംബത്തോട് അവൾ വെറുപ്പ് വെച്ച് പുലർത്തിയിരുന്നില്ല.... റാവണിനെ പോലെ നന്ദുവും അച്ഛമ്മക്ക് പ്രീയപ്പെട്ടവൾ ആയി തീർന്നിരുന്നു.... അണിഞ്ഞൊരുങ്ങി നിൽക്കുന്ന പേരക്കുട്ടിയെ കണ്ട് ആ വൃദ്ധയുടെ കണ്ണുകൾ ആനന്ദാശ്രുക്കൾ പൊഴിച്ചു... •••••••••••••••••••••••••••••••••••••••°

വിവാഹത്തിന്റെ തിരക്കുകളിൽ പെട്ടതോടെ റാവണിനെ കണി കാണാൻ പോലും ജാനിക്ക് കിട്ടാതായി... മുറിയിൽ പോലും വരാൻ പറ്റാത്ത എന്ത് തിരക്കാണെന്ന് ഓർത്ത് അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... ഇടക്ക് ഒരു മിന്നായം പോലെ കാണുമ്പോ ഒക്കെ അവൾ അവനെ നോക്കി കണ്ണുരുട്ടും.... ഇതൊന്നും റാവൺ കണ്ടിരുന്നില്ല... ഇടക്ക് ഇടക്ക് ജിത്തുവിനെ മാറ്റി നിർത്തി സ്വകാര്യം മറയുന്ന റാവണിനെ കാണുമ്പോ അവൾ സംശയിച്ചു നിൽക്കും.. എന്തൊക്കെയോ പ്ലാനിങ് നടക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.... അങ്ങനെ നിൽക്കുന്ന അവരെ ജാനി വാച്ച് ചെയ്യാൻ തുടങ്ങി... റാവണും ജിത്തുവും റാവണിന്റെ റൂമിലേക്ക് പോകുന്നത് കണ്ട് ജാനി സംഭവം ന്താണെന്നറിയാൻ പിന്നാലെ പോയി.. റാവൺ ജിത്തുവിനെയും കൂട്ടി റൂമിൽ കേറി ഡോർ ക്ലോസ് ചെയ്തതും ജാനി ചെവി കൂർപ്പിച്ചു വെച്ച് വാതിൽക്കൽ നിന്നു.... ഒന്നും കേൾക്കുന്നില്ലെന്ന് കണ്ടതും അവൾ ഡോറിലേക്ക് ചാരി.... ചാരിയുന്ന ഡോർ മലർക്കേ തുറന്ന് ജാനി ചെന്ന് അകത്തേക്ക് വീണു... ഡോർ ലോക്ക് അല്ലായിരുന്നു എന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്...

അബദ്ധം പറ്റിയത് പോലെ ജാനി കണ്ണുകൾ ഇറുക്കിയടച്ചു... ശേഷം കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് റാവണിന്റെ കാലുകളാണ്.... നിലത്തിരുന്ന അവൾ മെല്ലെ തലയുയർത്തി നോക്കി... ആഹാ.... കൈയും കെട്ടി നിൽപ്പുണ്ട് രാവണൻ ..... അവൾ ഒരു വളിച്ച ചിരിയോടെ മെല്ലെ എണീറ്റു.... റാവൺ അവളെ കൂർപ്പിച്ചു നോക്കുന്നുണ്ട്.... "ഒളിഞ്ഞുനോട്ടം അത്ര നല്ല പരിപാടി ഒന്നും അല്ല ജാനി... ക്കുട്ടി...." ജിത്തു ഒന്ന് ഊന്നി പറഞ്ഞുകൊണ്ട് ചിരിച്ചു.... "അത്.... ഞാൻ.... അറിയാതെ...." അവൾ നിന്ന് വിക്കി.... "ജാനീ.... " ശിവദയുടെ വിളി കേട്ട് അവൾ ആശ്വസിച്ചു.... അവരെ രണ്ടിനേം നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അവൾ തിരിഞ്ഞോടി..... അത് കണ്ട് രണ്ട് പേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... റാവൺ അവൾ പോയി കഴിഞ്ഞ് ജിത്തുവിനെ നോക്കിയപ്പോൾ ജാനി പോയ വഴിയേ നോക്കി സ്വയം മറന്ന് പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടു....

അത് കണ്ട് റാവൺ ഒന്ന് മുരടനക്കിയതും ജിത്തു ഞെട്ടി... റാവണിനെ നോക്കാനാവാതെ അവൻ നിന്ന് തല ചൊരിഞ്ഞതും അവനത് ശ്രദ്ധിക്കാതെ അവൻ ചർച്ച തുടർന്നു •••••••••••••••••••••••••••••••••••••••° "അപ്പൊ നാളെയാണ് അവന്റെ പെങ്ങളുടെ വിവാഹം.... അപ്പൊ അടുത്ത സമ്മാനം കൊടുക്കേണ്ട സമയം ആയീ എന്നർത്ഥം...." ഹോസ്പിറ്റലിൽ നിന്നിറങ്ങിയ പാടെ സിദ്ധാർഥിന്റെ കാതിൽ എത്തിയത് നന്ദുവിന്റെ വിവാഹവാർത്ത ആയിരുന്നു.. സിദ്ധാർഥ് തന്ത്രങ്ങൾ മെനയുമ്പോൾ അവിടെ റാവൺ അവനുള്ള പെട്ടിക്ക് ആണിയടിക്കുകയായിരുന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story