ജാനകീരാവണൻ 🖤: ഭാഗം 111

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇന്നാണ് യുവയും നന്ദുവും തമ്മിലുള്ള വിവാഹം... രണ്ട് വീടുകളും വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞിരുന്നു.... അമ്പലത്തിൽ വെച്ച് ലളിതമായ രീതിയിൽ താലി കെട്ട്.... ശേഷം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ വിവാഹസൽകാരം.... അങ്ങനെയാണ് തീരുമാനിച്ചിരുന്നത്...... യുവയുടെ വീട്ടിലെ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാൻ ഗൗരി ആഗ്രഹിച്ചിരുന്നില്ല.... അത് കൊണ്ട് തന്നെ ഗൗരി അവിടെ നിന്നും മാറി നിന്നു.... വിക്രം റാവണിന്റെ വീട്ടു പരിസരത്ത് തന്നെ ഉണ്ടായിരുന്നു.... സെക്യൂരിറ്റിസ് കടത്തി വിടാത്തത് കൊണ്ട് അവന് അകത്തേക്ക് പോകാൻ കഴിഞ്ഞില്ല.... അപ്പോഴാണ് എന്തോ ആവശ്യത്തിന് പുറത്തേക്ക് വന്ന വികാസ് വിക്രത്തെ കാണുന്നത്.... "ഡാ... നീയെന്താ ഇവിടെ....?"

വികാസ് അവന് നേരെ നടന്നു.... അവനിൽ പരിഭ്രമം നിറയുന്നത് കണ്ട് വിക്രം പുച്ഛിച്ചു.... "നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതൊക്കെ നീ മറന്നോ... നീ പോ.... റാവൺ കാണുന്നതിന് മുൻപ് ഇവിടുന്ന് പോ... ചെല്ല്...." അവൻ വിക്രത്തെ ഉന്തി എന്നാൽ വോക്കിങ് സ്റ്റിക്ക് നിലത്ത് കുത്തി ഒരടി പോലും അനങ്ങാതെ അവൻ നിന്നു.... "ഈ കല്യാണം ഞാൻ മുടക്കും...." അവൻ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു.... വികാസിന്റെ ഉള്ളിൽ ആധി നിറഞ്ഞു "നീ.... നീയെന്ത് ചെയ്യാൻ പോകുവാ....?" "വധു ഇല്ലാതെ വിവാഹം എങ്ങനെ നടക്കും....?" അവൻ പുഞ്ചിരിച്ചു.... വികാസിന് ടെൻഷൻ ആയി.... "അവളെ ഞാൻ പൊക്കും...." അവൻ ഗൂഢമായി ചിരിച്ചു.... "ഡാ.... നീ വെറുതെ പ്രശ്നം ഉണ്ടാക്കരുത്.... " വികാസ് കെഞ്ചി.. അവൻ പുച്ഛത്തോടെ ചിരിച്ചു.... "നീ വന്നോ...?" സിറ്റ് ഔട്ടിൽ നിന്ന മാനസ ഓടി അവനരുകിൽ എത്തി... "ഞാൻ കരുതി നീ വരില്ലെന്ന്....

നീയെന്താ ഇവിടെ നിന്ന് കളഞ്ഞത്.... വാ...." മാനസ അവന്റെ കൈയിൽ പിടിച്ചു അകത്തേക്ക് നടന്നു.... വികാസ് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല... അകത്തേക്ക് പോകുമ്പോൾ വിക്രം ഗൂഢമായി ചിരിക്കുന്നത് കണ്ട് വികാസ് ഭയപ്പെട്ടു.... റാവൺ വിക്രത്തെ കണ്ടെങ്കിലും അവനെ മൈൻഡ് ചെയ്യാതെ വിട്ടത് വിക്രത്തെ അതിശയിപ്പിച്ചിരുന്നു.... അതുപോലെ തന്നെ മനുവും ജിത്തുവും ആരവും ഒക്കെ പ്രത്യേകിച്ച് ഒരു ഭാവം ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്.... അവരുടെ ഒക്കെ കണ്ണ് വെട്ടിക്കാൻ ഒരുഅവസരം കാത്ത് അവൻ നിന്നു.... അമ്പലത്തിലേക്ക് പുറപ്പെടാൻ സമയം അടുത്തു വന്നതും വിക്രം ഒരു വിധം സ്റ്റെയർ കയറി മുകളിൽ എത്തി.... ഒരുപാട് സ്ത്രീജനങ്ങൾക്കിടയിൽ സർവാഭരണവിഭൂഷിതയായി നിൽക്കുന്ന നന്ദുവിൽ അവന്റെ കണ്ണുകൾ തറഞ്ഞു... ജാനിക്കൊപ്പം ഒരു അപ്സരസിനെ പോലെ അണിഞ്ഞൊരുങ്ങി നിന്നവളെ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു...

റാവൺ അവളുടെ മുറിയിലേക്ക് വരുന്നത് കണ്ട് വിക്രം മറഞ്ഞു നിന്നു... റാവൺ വന്ന് അവളുടെ കൈ പിടിച്ചു മുറിക്ക് പുറത്തേക്ക് പോയി.... അവൻ കൊണ്ട് പോയത് അവന്റെ മുറിയിലേക്ക് തന്നെ ആയിരുന്നു.... ടേബിളിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ശിവകാമിയുടെ ചിത്രം കണ്ട് അവളുടെ കണ്ണ് നിറഞ്ഞു.... അവനൊന്നും പറയാതെ തന്നെ കൂപ്പുകൈകളോടെ അവൾ അമ്മക്ക് മുന്നിൽ നിന്നു..."അമ്മാ.... നല്ലതാണോ ചീത്തയാണോ എന്നൊന്നും അറിയില്ല... ഏട്ടന്റെ തീരുമാനം തെറ്റില്ലെന്ന വിശ്വാസത്തിൽ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്.... അനുഗ്രഹിക്കണം...." അത്ര മാത്രേ അവൾക്ക് പറയാനുണ്ടായിരുന്നുള്ളു... അതേ കൂപ്പുകൈകളോടെ അവൾ റാവണിന്റെ കാൽക്കൽ വീണു.... ഒന്ന് വിറച്ചുകൊണ്ട് റാവൺ പിന്നിലേക്ക് മാറി... "എന്നെ അനുഗ്രഹിക്ക് ഏട്ടാ..."

നനവ് പടർന്ന കണ്ണുകളോടെ അവൾ പറയുമ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു.... അവളുടെ തലയിൽ കൈ വെച്ച് അവളെ പിടിച്ചെണീപ്പിച്ചുകൊണ്ട് അവൻ നന്ദുവിനെ നെഞ്ചോടടക്കി പിടിച്ചു.... ആശ്വസിപ്പിക്കാനോ സ്നേഹപ്രകടനത്തിനോ ഒന്നും മുതിരാതെ റാവൺ അവളിൽ നിന്ന് വിട്ട് നിന്നു.... പുഞ്ചിരിയോടെ അവളുടെ കവിളിൽ മെല്ലെ തട്ടി... ഇതൊക്കെ കണ്ട് കൊണ്ട് വാതിൽക്കൽ തന്നെ ജാനിയും ഉണ്ടായിരുന്നു... നിറഞ്ഞ പുഞ്ചിരിയോടെ..... "ഞാനൊരു ഇമോഷണൽ സീൻ പ്രതീക്ഷിച്ചു...." ജാനി അകത്തേക്ക് വന്നു.... നന്ദു പുഞ്ചിരിയോടെ ജാനിക്ക് നേരെ തിരിഞ്ഞു.... അവളെ ഞെട്ടിച്ചു കൊണ്ട് അവളുടെ കാലിൽ തൊട്ട് വണങ്ങി.... "അനുഗ്രഹിക്ക് ഏട്ടത്തി...." ഞെട്ടലോടെ നിൽക്കുന്നവളെ നോക്കി നന്ദു പറഞ്ഞതും വെളിവ് വന്നത് പോലെ ജാനി അവളെ പിടിച്ചെണീപ്പിച്ചു.. നന്ദു ജാനിയെ കെട്ടിപ്പിടിച്ചു....

ജാനി അവളുടെ നെറ്റിയിൽ മുത്തി.... ഒരിക്കലും കരുതിയതല്ല ഇങ്ങനൊരു ആത്മബന്ധം ഇവർക്കിടയിൽ ഉണ്ടാകുമെന്ന്.... തന്റെ കൂടെപ്പിറപ്പിനെ സ്വന്തം ആയി കാണുമെന്ന്.... ജാനിയെ നോക്കി നിന്ന അവന്റെ മനസ്സിൽ അതായിരിക്കാം.... ആ സ്നേഹം കണ്ട് പുഞ്ചിരിക്കാതിരിക്കാൻ അവനായില്ല.... "നന്ദു... ഡാ...."കാറ്റ് പോലെ എന്തോ ഒന്ന് പാഞ്ഞുവന്നു അവളെ പുണർന്നു.... ഞെട്ടലോടെ നിന്ന നന്ദു പെട്ടെന്ന് അയാളെ അടർത്തി മാറ്റി... മുന്നിൽ നിൽക്കുന്നവളെ കണ്ട് ആ മുഖം വിടർന്നു... "തനു ചേച്ചി...?" അവൾ ആവേശത്തോടെ കെട്ടിപ്പിടിച്ചു.... ജാനി വർഷങ്ങൾക്ക് ശേഷം ഇന്നാണ് തനുവിനെ കാണുന്നത്.... "ഇപ്പോഴാണോ ഇങ്ങോട്ട് തിരിഞ്ഞു നോക്കാൻ തോന്നിയത്....?" നന്ദു പരിഭവം പറഞ്ഞു.... "എന്റെ നന്ദൂട്ടി.... മനഃപൂർവം അല്ലടി.... റാമിന് തിരക്കൊഴിഞ്ഞ് ഒന്നിനും നേരം ഇല്ല.... ഇന്നലെ രാത്രി ഒരുമിച്ച് ഇങ്ങോട്ട് വരാമെന്നു കരുതിയതാണ്...

അപ്പഴാ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു മീറ്റിംഗ്... പുള്ളി ഒരുപാട് ട്രൈ ചെയ്തതാ വരാൻ... അവസാനം എന്നോട് പൊക്കോളാൻ പറഞ്ഞു.... അവസാനം അച്ഛനും അമ്മയും തേജും വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ അവരുടെ കൂടെ ഇങ്ങ് പോന്നു...." അവൾ അത്രയും പറഞ്ഞുകൊണ്ട് ശ്വാസം വലിച്ചു വിട്ടു (തനു ആരാണെന്ന് മറന്ന് പോയിട്ടുണ്ടെങ്കിൽ... അത് ആരവിന്റെ അച്ഛൻ അനന്തന്റെ ജേഷ്ഠന്റെ മകളാണ്.... അദ്ദേഹത്തിന്റെ മകനാണ് തേജ്‌ (തനുവിന്റെ ഇരട്ട സഹോദരൻ ) തനുവിന്റെ വിവാഹം ഒന്നരവർഷം മുൻപ് കഴിഞ്ഞു.... ഭർത്താവ് ജയ്റാം ശങ്കർ... വിദേശത്തു ജോലി ചെയ്യുന്നു.... തനുവിന്റെ അച്ഛന്റെ ഫ്രണ്ട്ന്റെ മകനാണ് റാം.... അവർ എല്ലാവരും ബിസിനസ്സ് ഒക്കെ വിപുലീകരിച്ചു വിദേശത്ത് തന്നെ സെറ്റിലായി.... പിന്നേ തേജ്‌.... അവൻ അച്ഛന്റെ ബിസിനസ്സിന്റെ പങ്ക് പറ്റാതെ സ്വന്തമായി ചെറിയ ഒരു ബിസിനസ് തുടങ്ങി... തുടക്കം മറ്റൊരു കമ്പനിയിൽ ജോലി ചെയ്ത അവനിന്ന് സ്വന്തമായി ചെറിയൊരു ബിസിനസ് റൺ ചെയ്യുന്നു....

അവന്റെ ഫ്രണ്ടും ബിസിനസ് പാർട്ട്‌നറുമായ മെർലിനുമായി പ്രണയത്തിലാണ്.... വീട്ടുകാരെ കൺവിൻസ് ചെയ്ത് വിവാഹവും ഫിക്സ് ചെയ്തിരുന്നു....ഇതാണ് അവരുടെ വിശേഷങ്ങൾ.... "ജാനിക്കുട്ടീ.... നീയീ മുടിയൊക്കെ മുറിച് കളഞ്ഞോ....?" തോളൊപ്പം വരെ നീളമുള്ള ജാനിയുടെ മുടിയിൽ കൈ വെച്ച് തനു നിരാശയോടെ ചോദിച്ചു.... അവൾ ഒന്ന് ചിരിച്ചു... "സുഖല്ലേടാ നിനക്ക്....?" തനു ജാനിയുടെ കവിളിൽ തഴുകി.... ജാനി തലയാട്ടി "നിങ്ങൾ വാ.... എല്ലാവരും താഴെ ഉണ്ട്...." തനു രണ്ട് പേരെയും യും പിടിച്ചു താഴേക്ക് പോയി.... അവർ ദൂരെ നിന്ന് തന്നെ തേജിനെ കണ്ടിരുന്നു.... പണ്ടത്തെ പൊട്ടത്തരം ഒക്കെ മാറി ഇപ്പൊ ഒരു ബിസിനസുകാരന്റെ ഗൗരവം ഒക്കെ വന്നിട്ടുണ്ടെന്ന് ജാനി ഓർത്തു.... തേജ്‌ ചെറു ചിരിയോടെ നന്ദുവിന് നേരെ വന്ന് അവളെ അണച്ച് പിടിച്ചു.... ജാനിയോട് വിശേഷം തിരക്കി... കൂടെ ഉണ്ടായിരുന്ന മെർലിനെ അവർക്ക് പരിചയപ്പെടുത്തി... എന്നാൽ ഇതൊക്കെ കണ്ട് സമയം കടന്ന് പോകുന്നത് അറിഞ്ഞു വിക്രമിന്റെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story