ജാനകീരാവണൻ 🖤: ഭാഗം 112

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 അവളെ ഒറ്റക്ക് കിട്ടാൻ കാത്തിരുന്ന വിക്രത്തിന് ആൾക്കൂട്ടത്തിനിടയിലുള്ള നന്ദുവിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല.... എന്ത് വന്നാലും വേണ്ടീല എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അവളെ വിളിച്ചിറക്കി കൊണ്ട് പോവാൻ അവൻ തീരുമാനിച്ചു.... ആരെയും വക വെക്കാതെ നന്ദുവിനെ ലക്ഷ്യം വെച്ചവൾ നടന്ന് നീങ്ങി.... ആരോ ഒരാൾ അവന് മുന്നിൽ വന്ന് നിന്ന് തടസ്സം സൃഷ്ടിച്ചു... വിക്രം ദേഷ്യത്തോടെ നോക്കിയതും അയാൾ അവന് നേരെ തിരിഞ്ഞു.. "വാ... " മുന്നിൽ നിന്ന ജിത്തു പുഞ്ചിരിയോടെ അവന്റെ തോളിൽ കൈയിട്ടു... വിക്രം കുതറി മാറാൻ നോക്കി... "ഹാ വാടോ.... പറയട്ടെ...."വിക്രത്തെ ബലമായി പിടിച്ച് ജിത്തു പറഞ്ഞതും മറുവശത്തു മനുവും വന്ന് നിന്നിരുന്നു.... ഒന്ന് അനങ്ങാൻ പോലും വിക്രത്തെ അവർ അനുവദിച്ചില്ല... മുതിർന്നവർക്ക് ദക്ഷിണ കൊടുത്ത് പുഞ്ചിരിയോടെ അനുഗ്രഹം വാങ്ങുന്നവളെ വിക്രം വേദനയോടെ നോക്കി....

റാവൺ നന്ദുവിന്റെ കൈ പിടിച്ച് ജാനിക്കൊപ്പം കാറിൽ കയറി.... എല്ലാവരും അവർക്ക് പിറകെ അമ്പലത്തിലേക്ക് പോയി... ജിത്തുവിന്റെ കാറിൽ മനു ബലമായി വിക്രത്തെ കയറ്റി... എല്ലാം കരുതി തന്നെയായിരുന്നു അവർ എല്ലാം ഇരുന്നത്.... അതേസമയം വിക്രത്തിന്റെ മനസ്സ് അടുത്ത വഴികൾ തേടുകയായിരുന്നു... ••••••••••••••••••••••••••••••••••••••° അമ്പലത്തിലേക്ക് പ്രവേശിക്കും മുന്നേ ജാനിയുടെ ഫോൺ റിങ് ചെയ്തത് കണ്ട് അവർക്കൊപ്പം കയറാതെ അവളൊന്ന് നിന്നു... ഡിസ്‌പ്ലെയിൽ തെളിഞ്ഞ പേര് കണ്ട് അവൾ ഭയന്നു എടുക്കാൻ മടിച്ചെങ്കിലും അവളുടെ ഉള്ളിലെ ആധി അവളെക്കൊണ്ട് അറ്റൻഡ് ചെയ്യിച്ചു.... "മുഹൂർത്തത്തിന് സമയമായി അല്ലേ...?" എടുത്തയുടനെ സിദ്ധാർഥിന്റെ ചോദ്യം ഇങ്ങെത്തി.... "എന്നാലും തനിക്കെങ്കിലും എന്നെയൊന്നു ക്ഷണിക്കാമായിരുന്നു...." അവൻ പറഞ്ഞു.... അവളൊന്നും മിണ്ടിയില്ല...

"ഹാ... പോട്ടെ അല്ലേലും മുടങ്ങാൻ പോകുന്ന കല്യാണത്തിന് വന്നിട്ട് എന്ത് കാര്യം..?" അവൻ ചിരിച്ചു... ജാനി ഞെട്ടി.... "എ.... എന്താ പറഞ്ഞെ....?" അവളിൽ ഭയം നിറഞ്ഞു... "ഓഹ് സോറി... പറയാൻ മറന്നു.... വരനും കുടുംബവും വരുന്ന വഴിയിൽ അവർക്ക് നേരെ ഗുണ്ടാക്രമണം ഉണ്ടായി...."അവൻ പറയുന്നത് കേട്ട് അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി.... "പേടിക്കണ്ട..... ഉണ്ടായിട്ടില്ല..... ഉണ്ടാവാൻ ടൈം ആവുന്നതേ ഉള്ളു...."അവൻ ഗൂഢമായി ചിരിച്ചു.... "എന്തിനാ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നെ...?" അവൾ തേങ്ങി പോയിരുന്നു.... "ഞാൻ പറഞ്ഞില്ലെ... നീയൊരാൾ വിചാരിച്ചാൽ ഇതൊന്നും ഉണ്ടാവില്ല.... എന്റെ ആഗ്രഹത്തിനൊപ്പം നിന്നാൽ ഇനിയിതൊന്നും ആവർത്തിക്കപ്പെടില്ല.... എന്തേ സമ്മതമാണോ....?" "അല്ല.... സമ്മതമല്ല...." അവൾ വീറോടെ പറഞ്ഞു.... "എങ്കിൽ വരന്റെ ശവം ഏറ്റു വാങ്ങാൻ ഒരുങ്ങി ഇരുന്നോ...?" അത്രയും പറഞ്ഞു ആ ഫോൺ ഡിസ്കണക്റ്റ് ആയി...

ജാനിയുടെ സമാധാനം പോയി.... റാവണിനെ അറിയിക്കാൻ അവൾ അമ്പലപ്പടികൾ ഓടിക്കയറി... സന്തോഷത്തോടെ നിൽക്കുന്ന മാനസയെയും നന്ദുവിനെയും നോക്കി കൈയും കെട്ടി മാറി നിൽക്കുന്ന റാവണിനെ കണ്ട് അവൾ അങ്ങോട്ട് ഓടി.... "രാവണാ.... യു.... യുവി...." അവൾ കിതച്ചു.. അവൻ നെറ്റി ചുളിച്ചു... "യുവി.... യുവി അപകടത്തിലാ..... സിദ്ധാർഥ്... സിദ്ധാർഥ് യുവിയെ കൊല്ലും....." അവൾ കിതാച്ചുകൊണ്ട് പറഞ്ഞു.... എന്നാൽ അവളെ ഞെട്ടിച്ചുകൊണ്ട് റാവൺ പുഞ്ചിരിച്ചു.... "അങ്ങോട്ട് ചെല്ല്.... അവനിങ് വന്നോളും..."അവളുടെ കവിളിൽ ഒന്ന് തട്ടി മുണ്ടിന്റെ അറ്റം കൈയിൽ പിടിച്ച് അവൻ തിരിഞ്ഞു നടന്നു.... യാതൊരു ടെൻഷനും ഇല്ലാതെ ബന്ധുക്കൾക്കിടയിലേക്ക് പോകുന്നവനെ കണ്ട് അവൾ പകച്ചു... അവൾ അമ്പലത്തിന് പുറത്തേക്ക് ഓടി.... അവർ വരുന്നുണ്ടോന്നു നോക്കി... ഇല്ലെന്ന് കണ്ട് അവളുടെ ആധി കൂടി.... ഫോൺ എടുത്ത് യുവിയെ വിളിച്ചു....അറ്റൻഡ് ചെയ്തില്ല...

എല്ലാവരുടെയും ഫോണിൽ മാറി മാറി വിളിച്ചെങ്കിലും ആരും അറ്റൻഡ് ചെയ്തില്ല.... അതോടെ അവളുടെ സമാധാനവും പോയി... •••••••••••••••••••••••••••••••••••••••° അമ്പലത്തിലേക്കുള്ള വഴിയിൽ ആണ് യുവയുടെ കാറിന് മുന്നിൽ ഒരു മിനി ബസ് വന്ന് നിന്നു... അതിൽ നിന്ന് ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന കുറേ പേര് ഇറങ്ങി വന്നു.... "മോനെ...." ഗൗതം അല്പം ആധിയോടെ യുവിയുടെ തോളിൽ കൈ വെച്ചു.... ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണ് ചിമ്മിക്കൊണ്ട് യുവ പുറത്തേക്ക് ഇറങ്ങി.... "എങ്ങോട്ടാ.... കല്യാണം കഴിക്കാൻ പോകുവാണോ....?" അതിൽ ഒരുവൻ ചോദിച്ചു.... യുവ പുഞ്ചിരിച്ചു.... "എന്നാൽ ഇപ്പൊ പൊന്നുമോൻ പോയാട്ടെ... ഞങ്ങൾക്ക് മോനോട് ഒരു വിരോധവും ഇല്ല... ഞങ്ങൾക്ക് കിട്ടിയ കൊട്ടേഷൻ കല്യാണം മുടക്കുക എന്നാണ്.... മോൻ തിരിച്ചു പോയാൽ തടി കേടാവില്ല.... ഞങ്ങടെ പണിയും കുറയും...."അയാൾ പറഞ്ഞു..... "അതെങ്ങനാ ചേട്ടാ.... ആശിച്ചു മോഹിച്ചു ഉറപ്പിച്ച കല്യാണം ആണ്.... അപ്പോ എങ്ങനാ തിരിച്ചു പോവാ....?" യുവ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു.... "അപ്പൊ മോൻ പോവില്ല....?"

അയാൾ കൈയിലെ വടി ഒന്ന് തലോടി.... "ഇല്ല...." അവൻ പറഞ്ഞു "തടി കേടാവും...." "അത്ര പെട്ടെന്ന് കേടാവുന്ന തടി അല്ല ചേട്ടാ...." "വെല്ലുവിളി ആണോ.... ഇത്രക്ക് ചങ്കൂറ്റം ഒക്കെ വേണോ നി ഒറ്റക്ക് ആണ്.... ഞങ്ങൾ അൻപത് പേരുണ്ട്.... ചത്തു പോകും നീ...." അയാൾ മുരണ്ടു.... ഒപ്പം ഒരുത്തൻ വാളുമായി അവന് നേരെ പാഞ്ഞു.... കാറിൽ ഇരുന്നവർ ആകെ ഭയന്നു പുറത്തേക്ക് വരാൻ തുനിഞ്ഞതും യുവ കാർ ലോക്ക് ചെയ്ത് തനിക്ക് നേരെ വരുന്നവനെ ചവിട്ടി വീഴ്ത്തി... "ഒറ്റക്ക് ഒറ്റക്ക് പോകാതെ കൂട്ടമായിട്ട് ചെല്ല്.... ചെന്ന് കുത്തി കീറടാ അവനെ....?"തലവൻ അലറി യാമിയും അമ്മയും കരയുകയാണ്.... ഗൗതം ആരോയോക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷേ റേഞ്ച് കിട്ടുന്നില്ല....

ആ ഗുണ്ടകൾ എല്ലാം ഒരുമിച്ച് യുവക്ക് നേരെ പാഞ്ഞു.... യുവ പുഞ്ചിരിച്ചു കൊണ്ട് ഇളിയിൽ നിന്ന് എന്തോ എടുത്തു.... അവൻ എടുത്ത സാധനം കണ്ട് എല്ലാവരും പിടിച്ചു നിർത്തിയത് പോലെ നിന്നു... യുവ കൈയിൽ ഇരിക്കുന്ന ഗൺ ഒന്ന് തലോടി അവന്റെ അടുത്തായി വെച്ചു... ഗുണ്ടകൾ പരസ്പരം നോക്കി ഉമിനീരിറക്കി.... "തോക്ക് ഉണ്ടെന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ....?" എല്ലാവരും തലവനെ നോക്കി ചെറയുന്നുണ്ട്.... "അളിയാ....എന്തായി....."ജിത്തു അവന്റെ കാർ കൊണ്ട് വന്ന് നിർത്തി കാറിൽ നിന്നിറങ്ങി.... കാറിൽ ഇരുന്ന വിക്രം യുവയെ പകയോടെ നോക്കി.... "എന്താവാൻ... ഇവർക്കൊന്നും ഒരു ഉഷാറില്ല അളിയാ... കണ്ടില്ലേ...." അവൻ ഗുണ്ടകളെ നോക്കി പറഞ്ഞു.... ഗുണ്ടകൾ ആണെങ്കിൽ എങ്ങനെ വലിയും എന്ന ചിന്തയിൽ അന്യോന്യം ദയനീയമായി നോക്കുന്നുണ്ട്..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story