ജാനകീരാവണൻ 🖤: ഭാഗം 113

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അളിയാ.... എന്തായി....."ജിത്തു അവന്റെ കാർ കൊണ്ട് വന്ന് നിർത്തി കാറിൽ നിന്നിറങ്ങി.... കാറിൽ ഇരുന്ന വിക്രം യുവയെ പകയോടെ നോക്കി.... "എന്താവാൻ... ഇവർക്കൊന്നും ഒരു ഉഷാറില്ല അളിയാ... കണ്ടില്ലേ...." അവൻ ഗുണ്ടകളെ നോക്കി പറഞ്ഞു.... ഗുണ്ടകൾ ആണെങ്കിൽ എങ്ങനെ വലിയും എന്ന ചിന്തയിൽ അന്യോന്യം ദയനീയമായി നോക്കുന്നുണ്ട്.... "അളിയൻ ചെല്ല്.... മുഹൂർത്തം തെറ്റിക്കണ്ട.... ഇത് ഞങ്ങൾ നോക്കിക്കോളാം... " മനുവും കാറിൽ നിന്നിറങ്ങി.... വിക്രം ചാടി പോവാതിരിക്കാൻ ജിത്തു കാർ ലോക്ക് ചെയ്തു.... ജിത്തുവിന്റെ ഗൺ അവനെ തിരികെ ഏൽപ്പിച്ചുകൊണ്ട് യുവ ഗുണ്ടകളെ ഒന്ന് നോക്കി... "അപ്പൊ പോട്ടെ ചേട്ടന്മാരെ.... മര്യാദക്ക് ഒക്കെ നിന്നോണെ.... എന്റെ ഈ വല്യളിയൻ പോലീസാ...." ജിത്തുവിനെ കാട്ടിക്കൊടുത്തു യുവ അവരോട് പറഞ്ഞു.... ഗുണ്ടകളൊക്കെ മുതലാളിയെ കണ്ട തൊഴിലാളികളെ പോലെ ഭവ്യതയോടെ നിന്നു.... മുഖത്ത് പേടി നിറഞ്ഞത് വ്യക്തമാണ്.... "എന്നാൽ ചേട്ടന്മാര് എന്റെ അളിയന് വഴി കൊടുത്തേ....

"ജിത്തു അത് പറഞ്ഞതും ഒരുത്തൻ ഓടിപ്പോയി വൻ എടുത്ത് മാറ്റി... ഗുണ്ടകൾ ഇരുവശത്തേക്കും ഒതുങ്ങി നിന്നുകൊടുത്തതും യുവ കാറിൽ ഇരിക്കുന്ന വിക്രത്തെ ഒന്ന് നോക്കി.... ചെറു പുഞ്ചിരി അവനായി സമ്മാനിച്ചുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്നും പോയി... "അപ്പൊ എങ്ങനെ.... തുടങ്ങുവല്ലേ....?" മനു അവരോട് ചോദിച്ചു.... "നമ്മൾ അൻപത് പേരുണ്ട്..... നമ്മൾ വിചാരിച്ചാൽ നടക്കും.... ആരും ധൈര്യം കൈ വിടരുത്.... എങ്ങനേലും ആ തോക്ക് കാണിക്കലാക്കണം..." തലവൻ എന്ന് തോന്നിക്കുന്നയാൾ പതിഞ്ഞ സ്വരത്തിൽ നിർദേശം കൊടുത്തു.... അതനുസരിച്ചു തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചവനെ മനു ചവിട്ടി വീഴ്ത്തി..... ജിത്തു തോക്ക് ചൂണ്ടിയതും എല്ലാവരും ഭയന്നു.... "ജിത്തു..... നേരം വൈകുന്നു...." മനു വാച്ച് നോക്കി പറഞ്ഞു... ജിത്തു ഒന്ന് ആലോചിച്ചു... ശേഷം തോക്ക് എടുത്തു ചറ പറ ഷൂട്ട്‌ ചെയ്തതും ഗുണ്ടകളൊക്കെ ചിതറി ഓടി.... അത് കണ്ട് ചിരിച്ചുകൊണ്ട് അവർ കാറിൽ കയറി..... കാർ മുന്നോട്ടെടുത്തു..... "വിക്രം....." ഡ്രൈവിംഗിനിടയിൽ ജിത്തു വിളിച്ചു....

വിക്രം ഒന്നും മിണ്ടാതെ എന്തെന്ന മട്ടിൽ നോക്കി.... "നിന്റെ ഈ വരവ് വിവാഹം മുടക്കാനാണെന്ന് ഞങ്ങൾക്ക് അറിയാം.... എന്നിട്ടും ഒന്നും ചെയ്യാതെ നിന്നെ ആട്ടിയിറക്കിയില്ല..... ദേ.... ഈ ഗണിൽ ഉള്ള ഒരൊറ്റ ബുള്ളെറ്റ് മതി.... നിന്റെ ശല്യം അവസാനിപ്പിക്കാൻ.... അത് വേണ്ടാന്ന് വെച്ചത് റാവൺ പറഞ്ഞിട്ടാ.... അതൊരിക്കലും നിരപരാതിയെ കൊന്ന് എനിക്ക് പ്രശ്നം ഉണ്ടാവണ്ട എന്ന് മാത്രം കരുതി അല്ല...." ജിത്തു ഒന്ന് നിർത്തിക്കൊണ്ട് പിന്നിൽ ഇരുന്ന വിക്രത്തെ മിററിലൂടെ നോക്കി.... "ഒരുകാലത്തു നീ അവന് ഇമ്പോര്ടന്റ്റ്‌ ആയിരുന്നു വിക്രം.... റാവണിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ.... എന്നോടുള്ളതിനേക്കാൾ ബോണ്ടിഗ് നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നതല്ലേ.... ഒരു കൂടെപ്പിറപ്പായി കൊണ്ട് നടന്നതല്ലേ അവൻ നിന്നെ.... പിന്നേ എവിടെയാണ് ആ ബന്ധം നഷ്ടപ്പെട്ടത്....? എങ്ങനെയാ നീ അവനെ ഒരു ശത്രുവായി കണ്ടത്....?" അവൻ തിരക്കി.... വിക്രം ഒന്നും മിണ്ടിയില്ല... "നന്ദു... നീ ഓർക്കുന്നുണ്ടോ.... അവൾ ഇങ്ങനെ ഒക്കെ ആയിരുന്നോ.... നിന്നോട് ചിരിച്ചും കളിച്ചും നിന്റെ സാമിപ്യത്തിൽ സന്തോഷിച്ചും ഒക്കെ നടന്നവളല്ലേ....

നിന്നെ ഹൃദയത്തിൽ കൊണ്ട് നടന്നവളല്ലേ.... ആ ഹൃദയം തകർത്തത് ഞങ്ങളാണോ വിക്രം...? നീ തന്നെയല്ലേ ആ ഹൃദയം നോവിച്ചത്...? അവളുടെ പ്രണയം ഇല്ലാതാക്കിയത്....? അവൾ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ അത് നീ അവഹേളിച്ചു... റാവണിനോട് നീ എന്താ പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ നീ...?" ജിത്തു ചോദ്യഭാവത്തിൽ വിക്രത്തെ നോക്കി.... "അത്രക്ക് മുട്ടി നിൽക്കുകയാണെങ്കിൽ അവളെ പിടിച്ചു കെട്ടിക്കാൻ.... അതും ഒരു ആങ്ങളയുടെ മുഖത്ത് നോക്കി.... നീ ആ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് നിനക്കറിയുമോ വിക്രം....?" ആ ചോദ്യം കേട്ട് വിക്രത്തിന്റെ കണ്ണ് നിറഞ്ഞു.... "നിന്റെ പെങ്ങൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ, അവൾ സ്നേഹിക്കുന്നവൻ നിന്റെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞാൽ.... നീ എങ്ങനെ പ്രതികരിക്കും....? അവന് പിന്നേ കെട്ടിച്ചു കൊടുക്കുമോ നീ നിന്റെ പെങ്ങളെ...? മനസ്സുറപ്പോടെ അത് ചെയ്യാൻ നിനക്ക് കഴിയുമോ....?" ജിത്തുവിന്റെ ചോദ്യം വിക്രത്തെ തളർത്തി... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി......

"അന്ന് നന്ദുവിനോട് വിളിച്ചു പറഞ്ഞതൊക്കെ നിന്റെ പെങ്ങളാണ് കേൾക്കേണ്ടി വന്നിരുന്നതെങ്കിലും നീ സഹിക്കുമായിരുന്നോ.... അവളുടെ വേദന കണ്ട് നിനക്ക് പിന്നേ മനഃസമാധാനത്തോടെ ഉറങ്ങാൻ പറ്റുമോ....?" ജിത്തു ചോദ്യം തുടർന്നു.... മറുപടി ഇല്ലായിരുന്നവന്.... "അപമാനഭാരത്താൽ ഞങ്ങടെ നന്ദു എന്തേലും കടുംകൈ ചെയ്തിരുന്നെങ്കിൽ അത് നികത്താൻ നിനക്ക് കഴിയുമായിരുന്നോ...?" മനുവാണ് ചോദിച്ചത് വിക്രമിന്റെ ശിരസ്സ് അപമാനഭാരത്താൽ കുനിഞ്ഞു... "നിന്നെക്കാൾ യോഗ്യനായ വരനെ അവൾക്കായി കണ്ടെത്തണമെന്ന് റാവൺ ആഗ്രഹിച്ചതിൽ തെറ്റ് പറയാൻ പറ്റുമോ നിനക്ക്... ഇപ്പൊ നീ ചിന്തിക്കേണ്ടത് ഒരു കാമുകനായിട്ടല്ല.... ഒരു സഹോദരനായിട്ടാ... അപ്പൊ മനസ്സിലാവും നിനക്ക് എല്ലാം..." ജിത്തു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.... വിക്രത്തിന് ഒന്ന് പൊട്ടിക്കരയാൻ തോന്നിപ്പോയി.... "നീ അവളെ ഒരു അനിയത്തിയെപ്പോലെ കണ്ടതല്ലേ.... കുറ്റബോധം ഉണ്ടാക്കിയ സ്നേഹം ഒരിക്കലും പ്രണയം ആവില്ലടാ.... യുവ നല്ലവനാ.... സ്നേഹം ഉള്ളവനാ.... അവൾ അവനൊപ്പം സന്തോഷത്തോടെ ജീവിക്കും...

നമ്മുടെ പെങ്ങൾ അല്ലെടാ അവൾ.... അങ്ങനെ ചിന്തിച്ചൂടെ നിനക്ക്....?" മനു ദയനീയമായി ചോദിച്ചു.... ഒക്കെ കേട്ട് വിക്രം പൊട്ടികരഞ്ഞിരുന്നു.... "ജിത്തു...." അല്പം കഴിഞ്ഞ് അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് വിക്രത്തെ വിളിച്ചു "യുവ അവളുടെ കഴുത്തിൽ താലി കെട്ടുന്നതിന് മുൻപ്... എനിക്ക്.... എനിക്ക് അവളോടൊന്ന് സംസാരിക്കണം.... അവളുടെ നാവിൽ നിന്നെനിക്ക് കേൾക്കണം.... അവളീ വിവാഹം മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന്...." അവൻ പറഞ്ഞതിന് ജിത്തു സമ്മതം മൂളി... ജിത്തു കാറിന്റെ സ്പീഡ് കൂട്ടി... അമ്പലമുറ്റത്ത് അവരെ ഇറക്കി വിട്ട് അവൻ കാർ പാർക്ക്‌ ചെയ്ത് അവിടേക്ക് വന്നു.... വിക്രത്തെ പടികൾ കയറാൻ സഹായിച്ചു കൊണ്ട് ജിത്തുവും മനുവും ഒപ്പം തന്നെ ഉണ്ടായിരുന്നു..... അവർ എത്തിയപ്പോഴേക്കും മുഹൂർത്തം ആയിരുന്നു....

വിവാഹവസ്ത്രത്തിൽ അടുത്തടുത്തു നിൽക്കുന്ന നന്ദുവിനെയും യുവയെയും വിക്രം ഒന്ന് നോക്കി.... വോക്കിങ് സ്റ്റിക്ക് നിലത്തൂന്നി അവൻ അവൾക്ക് നേരെ നടന്നു.... അവന്റെ വരവ് കണ്ട് തടയാൻ ശ്രമിച്ച ആരവിനെ റാവൺ കണ്ണുകൾ കൊണ്ട് വിലക്കി.... കൈയും കെട്ടി നിന്ന് അവനെ വീക്ഷിച്ചു.... "നന്ദൂ...."അവൾക്ക് മുന്നിൽ ചെന്ന് നിന്ന് നേർത്ത ശബ്ദത്തിൽ വിളിക്കുമ്പോഴാണ് അവൾ വിക്രത്തെ കാണുന്നത്.... വിക്രത്തെ അവിടെ കണ്ട് അവൾ ശരിക്കും ഞെട്ടി.... അവളുടെ മുഖത്ത് ആ വിവാഹത്തിനോടുള്ള യാതൊരു ഇഷ്ടക്കേടും കണ്ടെത്താൻ അവന് കഴിഞ്ഞില്ല... "പേടിക്കണ്ടടോ.... ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നതല്ല ഞാൻ...."ഞെട്ടലോടെ നിൽക്കുന്ന നന്ദുവിനോടായി അവൻ പറഞ്ഞു... "ഒന്ന് അറിയണമായിരുന്നു..... ഈ മനസ്സിൽ എന്നോടുള്ള ഇഷ്ടം അല്പം എങ്കിലും ബാക്കിയുണ്ടോ എന്ന്....?"......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story