ജാനകീരാവണൻ 🖤: ഭാഗം 116

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കണ്ണുകൾ കൊണ്ട് വിക്രത്തോട് യാത്ര പറയുന്നവളെ ഒന്ന് നോക്കിക്കൊണ്ട് യുവ മുന്നിൽ നടന്നു.... റാവണിനെ നോക്കി തലയൊന്ന് ആട്ടി അവൻ കാറിൽ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.... വീട്ടിലെ ഒരുക്കങ്ങൾക്കായി യുവയുടെ അച്ഛനും അമ്മയും അവർക്ക് മുന്നേ പോയിരുന്നു.... റാവൺ നന്ദുവിന്റെ കൈയും പിടിച്ച് കാറിന് നേരെ നടന്നു.... ഡോർ തുറന്ന് അവളെ കോഡ്രൈവിംഗ് സീറ്റിലേക്ക് ഇരുത്തി... നന്ദു റാവണിനെ തന്നെ നോക്കുന്നത് കണ്ട് റാവൺ തലയൊന്ന് അനക്കി കണ്ണ് ചിമ്മി കാണിച്ചു... ശ്രദ്ധയോടെ ഡോർ അടച്ചു.... റാവണിനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞുകൊണ്ട് യുവ കാർ മുന്നോട്ടെടുത്തു.... കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.... നന്ദു യുവയെ ശ്രദ്ധിക്കാനെ പോയില്ല.... ഒരു തർക്കത്തിനുള്ള മൂഡിൽ ആയിരുന്നില്ല എന്നതാണ് സത്യം.... തികച്ചും അന്യമായ ഒരു വീട്ടിലേക്ക് കയറി ചെല്ലുന്നതിന്റെ പരിഭ്രമം അവളിൽ ഉണ്ടായിരുന്നു.... യുവക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.... പക്ഷേ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നവളെ കാണെ അവൻ ചോദിക്കാൻ വന്നത് വിഴുങ്ങി...

വിവാഹം ഉറപ്പിച്ചത് മുതൽ ഒരുമിച്ചുള്ള ഈ നിമിഷങ്ങളൊക്കെ സങ്കൽപ്പിക്കാറുണ്ടായിരുന്നു.... തല്ലും വഴക്കും ആയി അവൾക്ക് മുന്നിൽ ഒരു ഗൗരവക്കാരനായി നിൽക്കണമെന്നും അവളെ വട്ട് പിടിപ്പിക്കണമെന്നൊക്കെ സ്വപ്നം കണ്ട നിമിഷങ്ങൾ ഓർത്ത് അവൻ നീട്ടി ഒരു നെടുവീർപ്പിട്ടു.... അവളുടെ ആ ഇരിപ്പിന് പിന്നിൽ ഇനി വിക്രം ആണോ എന്ന് പോലും അവൻ ചിന്തിച്ചു പോയി... എങ്കിലും അവൻ ഒന്നും ചോദിച്ചില്ല.... വഴക്കിടാനുള്ള താല്പര്യം ഒക്കെ കെട്ടടങ്ങിയിരുന്നു.... കാർ പോർച്ചിലേക്ക് കാർ കൊണ്ട് കയറ്റിക്കൊണ്ട് അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... യാമി വന്ന് ഡോർ നന്ദുവിനെ പുറത്തേക്ക് ഇറക്കി.... യുവയുടെ അമ്മ നിലവിളക്കുമായി വന്നതും അവളത് വാങ്ങി വലതു കാല് വെച്ച് അകത്തേക്ക് കയറി... അമ്മയുടെ നിർദേശപ്രകാരം വിളക്ക് പൂജാമുറിയിൽ കൊണ്ട് വെച്ച് രണ്ട് പേരും പ്രാർത്ഥിച്ചിറങ്ങി... യാമിയും അമ്മയും കൂടി നന്ദുവിനെ റൂമിലേക്ക് കൊണ്ട് പോയി ഫ്രഷ് ആയി വന്നവളുടെ വേഷമൊക്കെ മാറ്റിച്ചു.... അവളെ അണിയിച്ചൊരുക്കി വീണ്ടും ബന്ധുക്കളുടെ നടുവിലേക്ക് കൊണ്ട് വന്നു....

അവൾക്ക് ആകെ ഒരു അസ്വസ്ഥത തോന്നി.... ഏറെനേരം പലരെയും പരിചയപ്പെട്ടും ചിരിച്ചു കാണിച്ചും അവൾ വീർപ്പു മുട്ടലോടെ നിന്നു.... സന്ധ്യയോടെ ബന്ധുക്കൾ ഓരോന്നായി പിരിഞ്ഞുപോയി... യാമി അവൾക്കൊരു കൂട്ടായി അവൾക്കൊപ്പം ഉള്ളത് നന്ദുവിന് അല്പം ആശ്വാസം പകർന്നു... ഗൗരിയെ അവൾ അവിടെ മുഴുവൻ കണ്ണുകൾ കൊണ്ട് തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല.... മുത്തശ്ശിയും മുത്തശ്ശനും യാമിക്കൊപ്പം അവൾക്ക് ഒറ്റപ്പെടൽ തോന്നിക്കാതിരിക്കാനുള്ള ശ്രമത്തിലാണ്.... രാത്രിയോടെ അതിഥികൾ എല്ലാവരും പോയി അവർ വീട്ടുകാർ മാത്രമായി..... ഫുഡ്‌ കഴിക്കാൻ നേരം എല്ലാവരും ഫുഡ്‌ കഴിക്കാൻ നടക്കുന്നത് കണ്ട് അവൾ മടിച്ചു നിന്നു.... യുവ അത് കണ്ടിരുന്നു.... അവൻ എന്തെങ്കിലും ചെയ്യും മുന്നേ യാമിയും അമ്മയും അവളെ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു.... യുവയുടെ അടുത്തായി തന്നെ അവളെ പിടിച്ചിരുത്തി... പരിചയമില്ലാത്ത ഒരിടത് വന്ന് കഴിക്കുന്നതിന്റെ ജാള്യത അവളിൽ ഉണ്ടായിരുന്നു.... അമ്മ അത് കണ്ട് അവൾക്ക് ഫുഡ്‌ വിളമ്പി....

വാത്സല്യത്തോടെ അവളെ തലോടി... അവൾ എന്നിട്ടും മടിച്ചു മടിച്ചു എല്ലാവരെയും നോക്കി.... "മോള് മടിച്ചിരിക്കയൊന്നും വേണ്ട.... മോൾടെ സ്വന്തം വീടായിട്ട് കണ്ടാൽ ഈ മടിയൊന്നും ഉണ്ടാവില്ല...."കഴിക്കാൻ മടിച്ചിരിക്കുന്നവളെ നോക്കി ഗൗതം പറഞ്ഞു... "മോളെ.... മോള് ഇന്ന് വന്ന് കയറിയതേ ഉള്ളു.... മോളെ സംബന്ധിച്ച് ഞങ്ങളൊക്കെ അന്യരാണ്.... അതിന്റെ പരിഭ്രമം ഒക്കെ ഉണ്ടാവും... കുറച്ചു കഴിയുമ്പോ ഒക്കെ മാറിക്കോളും.... ഇവിടെ ഞങ്ങൾ ആരിൽ നിന്നും മോൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല... സ്വന്തം വീട് പോലെ ഫ്രീ ആയിട്ട് നടന്നോട്ടോ.... അമ്മയും യാമിയും മോളോട് ഒരിക്കലും ഒരു പോരിന് വരില്ല..." ഗൗതം വാത്സല്യത്തോടെ പറഞ്ഞു... അവൾ പുഞ്ചിരിച്ചു "മോള് ഈ വീടിന്റെ മരുമകളാണ്.... ഞങ്ങളുടെ യുവിയുടെ ഭാര്യയാണ്.... യുവിക്ക് കിട്ടുന്ന അതേ സ്ഥാനം മോൾക്ക് ഇവിടെ ഉണ്ടാവും...." മുത്തശ്ശൻ ആണത് പറഞ്ഞത്... "നോക്കി ഇരിക്കാതെ കഴിക്ക് മോളെ...." അമ്മ വാത്സല്യത്തോടെ പറഞ്ഞതും അവൾ മടിച്ചാണെങ്കിലും കുറേശെ കഴിച്ചു തുടങ്ങി... ••••••••••••••••••••••••••••••••••••••••°

"കുറേ നാളായല്ലോ നീ അവിയെ തിരിച്ചു പിടിക്കും എന്ന് പറഞ്ഞിട്ട്... നിന്റെ എല്ലാ പ്ലാനും പൊളിയുമെന്നല്ലാതെ എന്റെ മോളെ ഇനി തിരിച്ചു കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല...." ഗൗരി സിദ്ധാർത്തിനോട് ഇഷ്ടക്കേടോടെ പറഞ്ഞു.... അത് അവന് അത്ര പിടിച്ചിട്ടില്ല.... "ആന്റിക്ക് എന്നെ കുറിച്ച് എന്തറിയാം.. ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഏത് വിധേനയും നടത്തിയിരിക്കും...." അവൻ ചുണ്ട് കോട്ടി.... "കുറേ ആയി ഈ വാചകമടി കേൾക്കുന്നു...."ഗൗരി പുച്ഛിച്ചു... "നിന്നെക്കൊണ്ട് ഇനി എന്തെങ്കിലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല... ഞാൻ പോകുവാ...." ഗൗരി ദേഷ്യത്തോടെ അവിടെ നിന്ന് ഇറങ്ങിപ്പോയതും സിദ്ധാർത്തിനും ദേഷ്യം വന്നു.... "ഞാൻ വിചാരിച്ചാൽ നടക്കാത്തതായിട്ട് ഒന്നുമില്ല.... അത് നിങ്ങൾ മനസ്സിലാക്കാൻ പോകുന്നേ ഉള്ളു...." ഗൗരി പോകുന്നതും നോക്കി അവൻ വാശിയോടെ പറഞ്ഞു.... ••••••••••••••••••••••••••••••••••••••••° വിവാഹം കഴിഞ്ഞയുടനെ തേജും തനുവും ഫാമിലിയും ഒക്കെ തിരികെപ്പോയി.... റാവണിനോട് യാത്ര പറഞ്ഞ് അച്ഛമ്മയൊക്കെ പോയി.... ജിത്തുവും ഭരത്തും സന്ധ്യയോടെ മടങ്ങി....

ബാക്കി എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു.... വിക്രം താലികെട്ട് കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയതാണ്... വികാസും മാനസയും പോയിട്ടില്ല.... നന്ദു പോയത് എല്ലാവർക്കും ഫീൽ ആയി.... ആരവിനും ജാനിക്കുമാണ് അത് കൂടുതൽ ബാധിച്ചത്... ഏത് നേരവും അവർക്കൊപ്പമല്ലായിരുന്നോ.... റാവൺ പിന്നേ ഒന്നും പ്രകടിപ്പിക്കാറില്ലല്ലോ.... ശിവദ എന്തോ ചിന്തയിലാണ്... നന്ദുവിനെ ചുറ്റി പറ്റി തന്നെ ആയിരിക്കും.... കുറേ കഴിഞ്ഞപ്പോൾ വികാസും മാനസയും മനുവും യാത്ര പറഞ്ഞ് പോയി.... അവസാനം ശിവദയും റാവണും ആരവും ജാനിയും മാത്രമായി.... ആർക്കും ഫുഡ്‌ കഴിക്കാനൊന്നും തോന്നിയില്ല.... എല്ലാവരും നേരത്തെ തന്നെ മുറികളിലേക്ക് പോയി.... ജാനി മുറിയിൽ എത്തിയപ്പോൾ റാവൺ അവിടെ ഉണ്ടായിരുന്നില്ല... അവൾ ഡോർ ചാരി വെച്ച് ബെഡിലേക്ക് കയറി ഒരു ഓരം ചേർന്ന് കിടന്നു....

കുറച്ച് കഴിഞ്ഞ് റാവൺ വന്ന് കിടന്നതറിഞ്ഞു അവൾ തിരിഞ്ഞ് അവന് നേരെ കിടന്നു.... അവൻ അവളെ നോക്കി കിടക്കുകയാണ്.... പക്ഷേ മനസ്സ് അവിടെ അല്ലെന്ന്മുഖഭാവത്തിൽ നിന്ന് അവൾക്ക് മനസ്സിലായി.... ആ മനസ്സ് ഇപ്പൊ നന്ദുവിനൊപ്പം ആണെന്ന് അവൾക്കറിയാമായിരുന്നു.... അതുകൊണ്ട് തന്നെ അവൾ അവന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചു... റാവൺ നോക്കുന്നത് കണ്ടതും അവൾ അവന്റെ തല പിടിച്ചു മാറോടടക്കി പിടിച്ചു.... ഇന്നവൻ ആശ്വസിക്കുന്നുണ്ടെങ്കിലും അതിനേക്കാളേറെ നന്ദുവിന്റെ കുറവ് ഓർത്ത് വേദനിക്കുന്നുണ്ടെന്നും അവൾക്കറിയാമായിരുന്നു... പെട്ടെന്നൊരു തോന്നലിൽ അവൾ അവന്റെ മുടിയിൽ ചുണ്ട് ചേർത്തു... റാവൺ ഇരു കൈകൾ കൊണ്ട് അവളെ പൊതിഞ്ഞു... അവളുടെ മാറിൽ മുഖമമർത്തി കിടന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story