ജാനകീരാവണൻ 🖤: ഭാഗം 117

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

റാവണിന്റെ മുഖം അവളുടെ മാറിൽ അമർന്നതും അവളിൽ ഒരു വിറയൽ നിറഞ്ഞു.... അത്രമേൽ പ്രീയപ്പെട്ടവന്റെ ഒരു നിശ്വാസം മതി ഉള്ളിലൊരു തരിപ്പ് പടർത്താൻ.... അവന്റെ ആ കിടപ്പിൽ അവൾ ശ്വാസം നന്നായി വലിച്ചു വിട്ടു... അതിനൊപ്പം അവളുടെ മാറിടങ്ങൾ ഉയർന്നു താഴ്ന്നു.... കഴുത്തിറങ്ങിയ ടോപ്പിൽ അവളുടെ മാറിടങ്ങൾ മുക്കാലോളം അവന്റെ കണ്ണുകളിൽ പതിഞ്ഞു.... അവളിലെ നഗ്നത അവനിലെ വികാരങ്ങളെ ഉണർത്തി... ഒപ്പം അവ ക്രമാതീതമായി ഉയർന്നു താഴുന്നതവൻ ഉറ്റുനോക്കി... ജാനിക്ക് എന്തോ ഒരു വിമ്മിഷ്ടം തോന്നി.... ആദ്യമായാണ് അവനിങ്ങനെ.... അവളുടെ മുഖത്തെ ഭാവം മനസ്സിലായിട്ടെന്നോണം റാവൺ അവളിൽ നിന്ന് വേർപെട്ടു... ഒന്നും മിണ്ടാതെ അവളെ നോക്കാതെ അവൻ തിരിഞ്ഞു കിടന്നു.... "സോറി...." അൽപനേരം കഴിഞ്ഞ് അവൻ പറഞ്ഞു... ജാനിയുടെ മുഖം വീർത്തു... "അതിന് ഞാനിപ്പോ എന്ത് പറഞ്ഞിട്ടാ..." അവൾ പിറുപിറുത്തു... അവനത് കേട്ടിരുന്നില്ല...

ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് അവനിൽ നിന്ന് അവൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു.... അവന് മുന്നിൽ അങ്ങനെ കിടക്കണ്ടി വന്നതിൽ ഒരു നാണക്കേട് തോന്നിയിരുന്നു എങ്കിലും അവളും എന്തൊക്കെയോ ആഗ്രഹിച്ചിരുന്നു.... അതിന് കാരണം വിവാഹത്തിനെത്തിയ ബന്ധുക്കളുടെയും മറ്റും ചോദ്യശരങ്ങളാണ്.... അവൾ ഒന്ന് നിശ്വസിച്ചു.... വലത് കൈ അറിയാതെ വയറിലേക്ക് നീണ്ടു... അവളും ആഗ്രഹിക്കുന്നുണ്ട്.... അവരുടേതെന്ന് പറയാൻ ഒരു പിഞ്ചോമനയെ..... ആ ഓർമയിൽ അവൾ കണ്ണുകളടച്ചു.... ചിന്തകളിൽ നിറയെ പല്ലില്ലാ മോണ കാട്ടി ചിരിക്കുന്ന പൈതലാണ്.... ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ കണ്ണുകൾ തുറന്നു.... റാവണിനെ ഒന്ന് നോക്കി.... അവൻ അവൾക്ക് പുറം തിരിഞ്ഞ് അതേ കിടപ്പാണ്.... ആ കിടപ്പ് കണ്ട് അവളൊന്ന് നിശ്വസിച്ചു.... അവന്റെ ഈ അകൽച്ച അവളെ ബാധിച്ചു തുടങ്ങിയിരുന്നു.... തന്നെ ചേർത്തു പിടിച്ചും ചിലപ്പോൾ നെറ്റിയിൽ ചുണ്ടമർത്തുകയും ചെയ്ത് അവൻ അവന്റെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ അവളും സന്തുഷ്ടയായിരുന്നു.... ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ പറ്റി അവൾ ചിന്തിച്ചു തുടങ്ങിയിരുന്നില്ല എന്നതാണ് സത്യം.... പക്ഷേ ഇപ്പോൾ അങ്ങനെ അല്ല....

പലരുടെയും ചോദ്യങ്ങളാണ് അവളെ ചിന്തിപ്പിച്ചത്... വിവാഹം കഴിഞ്ഞിട്ട് വർഷം നാലിനോട് അടുക്കുന്നു.... അവൾ ജീവിതത്തെ കുറിച്ച് സീരിയസ് ആയി ചിന്തിച്ചു തുടങ്ങിയിരുന്നു.... പക്ഷേ റാവണിനോട് എങ്ങനെ അവതരിപ്പിക്കും എന്ന ചിന്ത അവളെ കുഴപ്പിച്ചു.... എന്തൊക്കെയോ തിരിച്ചും മറിച്ചും ചിന്തിച്ചു കൊണ്ടവൾ ഉറക്കത്തിലേക്ക് വീണു... •••••••••••••••••••••••••••••••••••••••° യാമി ഒരു ഗ്ലാസ്‌ പാലുമായി എവിടെ നിന്നോ പാഞ്ഞു വന്ന് അത് നന്ദുവിന്റെ കൈയിൽ പിടിപ്പിച്ചു... "ഇതൊക്കെ ഓൾഡ് ആണെന്ന് അറിയാം... നമ്മളായിട്ട് കീഴ്വഴക്കങ്ങൾ ഒന്നും തെറ്റിക്കണ്ടാന്നേ...." യാമി ഒറ്റ കണ്ണിറുക്കി ചിരിച്ചു.... നന്ദു ഒന്നും മിണ്ടിയില്ല.... അല്ലെങ്കിലും എന്ത് പറയാനാണ്.... ഈ പാല് യുവ തന്റെ മുഖത്തേക്ക് ഒഴിക്കുമോ അതോ തല വഴി കമഴ്ത്തുമോ എന്ന സംശയമേ അവൾക്കുണ്ടായിരുന്നുള്ളു.... അത്രക്ക് സ്നേഹത്തിലാണേ..... കൈയിൽ പാലും ഗ്ലാസും ആയി പോരിന് തയ്യാറായി നിൽക്കുന്ന മരുമകളെ അമ്മയും യാമിയും കൂടി യുദ്ധഭൂമിയിലാക്കി തിരികെ പോയി....

യുവ ഫ്രഷ് ആയി വരുന്നത് കണ്ട് അവൾ പാലിനെയും അവനെയും നോക്കി.... അവൾ പേടിച്ച പോലെ ഒന്നും നടന്നില്ല... അവൻ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് മുടി ചീകി ഒതുക്കി.... ബോഡി സ്പ്രേ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും രണ്ട് വീശ്..... എന്നിട്ട് ഷർട്ട് എടുത്ത് ഇട്ടു... ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ... " അവന്റെ ഒരുക്കം കണ്ട് നന്ദു ചിന്തിച്ചു.... എന്നാൽ അവൻ അവളെ കണ്ട ഭാവം നടിക്കാതെ ബെഡിന്റെ ഒരു വശം ചേർന്നു കിടന്നു.... നന്ദു ആദ്യം ഒന്ന് അന്താളിച്ചെങ്കിലും അതവൾക്ക് ഒരു ആശ്വാസമായി തോന്നി.... ഒരു വാക്കുതർക്കം അവൾ പ്രതീക്ഷിച്ചിരുന്നു.... കരണം കണ്ടാൽ കൊത്താൻ നിൽക്കുന്ന കീരിയും പാമ്പും പോലെയായിരുന്നവരാണ്.... ഇഷ്ടം ഉണ്ടാവില്ലെന്ന് ഉറപ്പാണ്.... എന്നിട്ടും എന്തിനാണീ വിവാഹത്തിന് അവൻ സമ്മതിച്ചെന്ന് അപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു... "എന്തേ...." അവൾ ആ നിൽപ്പ് തുടരുന്നത് കണ്ട് അവൻ തല പൊന്തിച്ചു പുരികം ഉയർത്തി.... ഒന്നുമില്ലെന്നവൾ ചുമല് കൂച്ചി....

"അത് കുടിച്ചിട്ട് വന്ന് കിടക്കാൻ നോക്ക്....." അവൻ അത് പറഞ്ഞതും അവൾ അവനെ സൂക്ഷിച്ചു നോക്കി.... ഇത്ര നല്ല പെരുമാറ്റം അവനിൽ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.... അവൻ വിളിച്ചതും അവൾ പാല് ടേബിളിൽ അതേ പടി മൂടി വെച്ച് ആഭരങ്ങൾ ഒക്കെ അഴിച്ചു വെച്ചുകൊണ്ട് ബെഡിന്റെ മറുവശം ചേർന്ന് കിടന്നു.... യുവയെ നോക്കാൻ പോയില്ല.... അവളുടെ ചിന്ത വീടിനെയും വീട്ടുകാരെയും പറ്റി മാത്രമായിരുന്നു... യുവയെ അത് ആസ്വസ്ഥമാക്കിയിരുന്നു.... തല്ലും വഴക്കും കുസൃതിയും ഒക്കെ ആയി മുന്നോട്ട് പോകാമെന്നൊക്കെ കരുതിയിരുന്നെങ്കിലും വിക്രത്തെ കുറിച്ചുള്ള ചിന്തയിൽ അവൻ അസ്വസ്ഥനായി.... ശേഷം ആ ചിന്തകളെയൊക്കെ മനസ്സിൽ നിന്ന് ആട്ടി പായിച്ചു കൊണ്ടവൻ കണ്ണുകളടച്ചു.... നന്ദുവിനെ അവൻ പിന്നേ ശ്രദ്ധിക്കാനെ പോയില്ല.... മണിക്കൂറുകൾ കടന്ന് പോയി.....

രണ്ട് പേരും സുഖനിദ്രയിലാണ്ടു..... ••••••••••••••••••••••••••••••••••••••••° ഗൗരി പറഞ്ഞതൊക്കെ ഓർത്തുകൊണ്ട് രാത്രി ഒറ്റക്കിരുന്നു മദ്യപിക്കുകയായിരുന്നു സിദ്ധാർഥ്.... ജാനിയെ വഴിക്ക് കൊണ്ട് വരാൻ പറ്റിയ ഒരു പ്ലാനിനു വേണ്ടി ഗാഡമായി ചിന്തിക്കുന്നുമുണ്ട്..... "തട്ടിക്കൊണ്ടു വന്നാലോ....?" അവൻ ചിന്തിച്ചു.... "ഏയ്യ്.... എത്രകാലം അവളെ പിടിച്ചു വെക്കാൻ പറ്റും....?" അവൻ തന്നെ അത് സ്വയം വേണ്ടെന്ന് വെച്ചു.... അവൻ തല പുകഞ്ഞാലോചിച്ചു.... ഒടുവിൽ എന്തോ കണ്ടെത്തിയ പോലെ അവൻ വന്യമായി ചിരിച്ചു.... മനസ്സിൽ തെളിഞ്ഞ അക് വഴി ഗൗരിയായിരുന്നു.... ഗൗരിയെ തുറുപ്പു ചീട്ടാക്കി ജാനിയെ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങൾ സിദ്ധാർഥ് മെനഞ്ഞു തുടങ്ങിയിരുന്നു അപ്പോൾ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story