ജാനകീരാവണൻ 🖤: ഭാഗം 119

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാത്രി കിടക്കും മുന്നേ തന്നെ ഇള എല്ലാവരോടും പോകുന്ന കാര്യം അവതരിപ്പിച്ചു.... വികാസ് അവളെ തടഞ്ഞെങ്കിലും അവൾക്ക് ജോലിക്കാര്യം പറഞ്ഞപ്പോൾ അവനും പിന്നെ മിണ്ടിയില്ല... മാനസക്ക് സങ്കടമായിരുന്നു.... അവരെ ഒക്കെ സമാധാനിപ്പിച്ചുകൊണ്ടാൻ ഇള ഉറങ്ങാൻ കിടന്നത്... കിടന്നന്നെ ഉള്ളു ഉറങ്ങാൻ കഴിഞ്ഞില്ലവൾക്ക്.... ആദ്യമായി ഒരു ഫാമിലി എന്ന ഫീലിംഗ് കിട്ടിയത് ഇവിടെ നിന്നാണ്... ഇവിടെ തന്നെ ലൈഫ് ലോങ്ങ്‌ നിൽക്കാൻ അവൾ കൊതിച്ചു പോയി.... അതിന് കഴിയില്ലല്ലോ എന്നവൾ വിഷമത്തോടെ ഓർത്തു.... അന്നേരമാണ് ഡോറിൽ മുട്ട് കേട്ടത്.... ഇള എണീറ്റ് പോയി ഡോർ തുറന്നു..... മനുവാണ്.... അവൻ മുന്നിൽ നിന്ന് പരുങ്ങി കളിക്കുവാണ്.... "എന്താ മനൂ...." "ഒന്നുല്ല.... ഞാൻ... ഞാൻ ചുമ്മാ...." അവൻ തപ്പി തടഞ്ഞു... "ചുമ്മയോ....?" "അത് പിന്നെ.... ഒരു കാര്യം ചോദിക്കാൻ...."അവൻ പാതിയിൽ നിർത്തി "എന്ത് കാര്യം....?" "അത് പിന്നെ.... ഇനിയുള്ള കാലം ഇവിടെ നിൽക്കാൻ ഈ വീടുമായി ഒരു ബന്ധം ഇല്ലെന്നത് അല്ലേ പ്രശ്നം....

ബന്ധം ഉണ്ടായാൽ ഇവിടെ നിൽക്കുന്നതിൽ പ്രശ്നം ഇല്ലല്ലോ...?" അവൻ ആവേശത്തോടെ തിരക്കി.... "മനസ്സിലായില്ല...." "ഞാൻ.... ഞാൻ ഡോക്ടറെ കെട്ടിക്കോട്ടെ....?" അവൻ എടുത്തടിച്ച പോലെ ചോദിച്ചതും ഇള പകച്ചുപോയി... "എന്താ....?" അവളുടെ കണ്ണുകൾ മിഴിഞ്ഞു.... "ഞാൻ ഡോക്ടറെ കെട്ടിക്കോട്ടേന്ന്....?" അവൻ നീട്ടി ചോദിച്ചു.... ഇള കൈയും കെട്ടി അവന് മുന്നിൽ നിന്നു.... "ഈ പോക്ക് മാറ്റി വെയ്ക്കാൻ പറ്റില്ലേ....?" അവന്റെ മുഖം തീർത്തും ദയനീയ ഭാവത്തിൽ ആയിരുന്നു "ഏറ്റു പോയി മനൂ.... പോകാതെ തരമില്ല... " ഇള നിശ്വസിച്ചു.... അത് കേട്ട് വാടിയ മുഖത്തോടെ അവൻ തിരിഞ്ഞു നടന്നു... അവൻ പോകുന്നതും നോക്കി പുഞ്ചിരിയോടെ ഇള ഡോർ ചാരി... ബെഡിലേക്ക് മലർന്ന് കിടക്കുമ്പോഴും ചുണ്ടിൽ ശോഭ ഒട്ടും കുറയാത്ത പുഞ്ചിരി ഉണ്ടായിരുന്നു.... ••••••••••••••••••••••••••••••••••••••° ജാനി റൂമിലേക്ക് വരുമ്പോൾ റാവൺ അവളെ കാത്തിരിപ്പുണ്ട്..... അവനെ കണ്ടതും അവൾ പുഞ്ചിരിച്ചു... അതിന് പ്രതികരണം ഒന്നുമില്ലാതെ അവൻ അതേ ഇരുത്തം ഇരുന്നതും അവൾ ചുണ്ടൊന്ന് കോട്ടി ബെഡിൽ ഒരു ഓരത്തായി കിടന്നു.... നിമിഷനേരം കൊണ്ട് റാവൺ അവളുടെ വയറിലൂടെ കൈ ചുറ്റി അവളെ പൊക്കി എടുത്ത് മടിയിലേക്ക് ഇരുത്തി....

ജാനി ഒന്ന് അമ്പരന്നു.... അവൻ എന്തിനുള്ള പുറപ്പാടാണെന്ന മട്ടിൽ അവൾ ഉറ്റുനോക്കി.... അവനിൽ യാതൊരു ഭാവവും അവൾക്ക് കണ്ടെത്താനായില്ല.... "കുഞ്ഞിനെ വേണമെങ്കിൽ അത് പറയേണ്ടത് എന്നോടാ.... അല്ലാതെ ചെറിയമ്മയോടല്ല...." എടുത്തടിച്ച പോൽ അവൻ പറഞ്ഞതും ജാനി വേണോ വേണ്ടയോ എന്ന മട്ടിൽ ഇളിച്ചു.... "കേട്ടല്ലേ....😁?" "മ്മ് " അവൻ കനത്തിൽ ഒന്ന് മൂളി... "അത്.... ഞാനോർത്തു...." അവന്റെ ഗൗരവം നിറഞ്ഞ മുഖം കണ്ടവൾ എന്തോ പറയാൻ തുടങ്ങി... "നീ അതിൽ ഓക്കേ അല്ലെന്ന് തോന്നി.... അത് കൊണ്ട് ഞാനും ഒരു ലിമിറ്റ് വെച്ചു... That's all...." അവളെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.... അവൾ പുഞ്ചിരിച്ചു.... റാവൺ അവളെ മടിയിലേക്ക് ഒന്നുകൂടി കയറ്റി ഇരുത്തി... കൈകളാൽ അവളെ ചുറ്റിപ്പിടിച്ചു.... അവളുടെ കഴുത്തിൽ താടി മുട്ടിച്ചു ഉരസി.... അവൾ ഇക്കിളിയോടെ തല വെട്ടിച്ചു.... റാവണിൽ നിന്ന് ആദ്യമായാണ് ഇങ്ങനൊക്കെ... അതിൽ അവളും ഒത്തിരി സന്തോഷിച്ചിരുന്നു.... അവന്റെ ചുണ്ടുകളിൽ നിന്ന് തുടരെ തുടരെ ചുംബനങ്ങൾ ഏറ്റു വാങ്ങുമ്പോൾ അവളിൽ ആവേഷമായിരുന്നു....

അവന്റെ ഓരോ ചുംബനങ്ങളും അവളെ ഉണർത്തുകയായിരുന്നു.... കഴുത്തിലൂടെ ഇടഞ്ഞു വന്ന ചുണ്ടുകൾ അർദ്ധനഗ്നമായ മാറിടുക്കിൽ എത്തി നിന്നതും അവൻ അവിടെ ഒന്ന് അമർത്തി ചുംബിച്ചു... അവളുടെ കരങ്ങൾ അവനിൽ മുറുകിയതും കൈ എത്തിച്ചു കൊണ്ടവൻ ലൈറ്റ് കെടുത്തി അവളിലേക്ക് ഇഴുകി ചേരാൻ ഒരുങ്ങി.... •••••••••••••••••••••••••••••••••••••••° മുത്തശ്ശിയുടെ നിർദേശപ്രകാരം അമ്പലത്തിലേക്ക് പോയതാണ് യുവയും നന്ദുവും... കാറിലാണ് പോയത്.... യാത്രയിലുടനീളം നന്ദു നിശബ്ദയായിരുന്നു... അത് യുവക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.... "പഴയ നാക്കിന്റെ നീലമൊന്നും കാണുന്നില്ല.... എന്ത് പറ്റി.. പൂർവകാമുകനെ ഓർത്തുള്ള വിഷമം ആണോ...?" അവനൊന്ന് ചൊറിഞ്ഞു നോക്കി "ആണെങ്കിൽ തനിക്ക് വല്ല നഷ്ടവും ഉണ്ടോ....?" തുറിച്ചു നോക്കിക്കൊണ്ട് മറുപടി എത്തി....

"ഹാവു.... നാവിനൊന്നും പറ്റിയിട്ടില്ല...." അവളെ കളിയാക്കും പോലെ അവൻ ആശ്വസിച്ചു.... "ഞാനോർത്തു എന്നെ കെട്ടേണ്ടി വന്നതിന്റെ ഷോക്കിൽ സൗണ്ട് സിസ്റ്റം അടിച്ചു പോയെന്ന്..." അവൻ ചുണ്ട് കോട്ടി പറഞ്ഞു... അവൾ കേൾക്കാത്ത മട്ടിൽ ഇരുന്നു.... എന്തോ അവളെ ചൊറിഞ്ഞു അവളെ വായിലിരിക്കുന്നത് കേൾക്കാതെ അവനൊരു സുഖമില്ല.... "നീയെന്താടി കരുതിയെ.... നിന്നോടുള്ള പ്രേമം കൊണ്ടാണ് ഞാൻ നിന്നെ കെട്ടിയതെന്നോ....?" യുവ മാക്സിമം പുച്ഛം വാരി മുഖത്ത് വിതറി.... നന്ദു അവനെ തുറിച്ചു നോക്കി.... "എന്താടി മിണ്ടാതെ നോക്കി പേടിപ്പിക്കുന്നെ....?" യുവി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പുരികം പൊക്കി.... "നിന്റെ നാവിറങ്ങിപ്പോയോ.... ഹ്മ്മ്....?" അവൻ നിർത്താനുള്ള ഉദ്ദേശമില്ലെന്ന് കണ്ടതും നന്ദു നാവ് കടിച്ചു.... "ഡാ ചെർക്കാ...." അവൾ അവന് നേരെ വിരൽ ചൂണ്ടി.... "ചെറുക്കാന്നോ.... 🙄 ചേട്ടാന്ന് വിളിക്കെടി...." അവൻ കണ്ണുരുട്ടി.... "മര്യാദക്ക് വായടച്ചു ഡ്രൈവ് ചെയ്യാൻ പറ്റില്ലെങ്കിൽ കാർ നിർത്ത്.... ഞാൻ നടന്ന് വന്നോളാം...." അവൾ ചൂടായി "ഓ പിന്നെ.... നീ പറയും പോലെ ഡ്രൈവ് ചെയ്യാനും പറയുന്നിടത്ത് നിർത്താനും ഞാൻ നിന്റെ ഡ്രൈവർ ആണോ...?" അവൻ ചുണ്ട് കോട്ടി.... "നിർത്തിയില്ലെങ്കിൽ ചാടാൻ എനിക്ക് അറിയാം.....

"നന്ദു ചാടാൻ തുനിഞ്ഞതും യുവ ഒന്ന് വിരണ്ടു.... "ഡീ ഡീ.... ഞാൻ മിണ്ടുന്നില്ല.... പോരെ....." അവൻ തോൽവി സമ്മതിച്ചു.... നന്ദു കനത്തിൽ ഒന്ന് പുച്ഛിച്ചു വിട്ടു... "പേടിച്ചിട്ടൊന്നുമല്ല.... റാവൺ എന്നെ വിശ്വസിച്ചു ഏൽപ്പിച്ചതാ.... ആ വിശ്വാസം തകർക്കണ്ടന്ന് കരുതിയാ സഹിച്ചും പൊറുത്തും നിന്ന് തരുന്നത്...." അവൻ അവളെ നോക്കി അലസമായി പറഞ്ഞു... "അതിന് ഞാൻ വല്ലതും ചോദിച്ചോ....?" അവളുടെ ചോദ്യം കേട്ട് അവന്റെ മുഖം വീർത്തു.... അവളെ നോക്കി കണ്ണുരുട്ടിയവൻ കാർ അമ്പലമുറ്റത്ത് പാർക്ക്‌ ചെയ്ത് ഇറങ്ങി.... പിന്നാലെ നന്ദുവും.... ശത്രുക്കൾ പോകുന്നത് പോലെയാണ് ഡിസ്റ്റൻസ് ഇട്ട് രണ്ടും അകത്തേക്ക് പോയത്.... രണ്ടായി നിന്ന് തന്നെ പ്രാർത്ഥിച്ചു.... രണ്ട് പേരുടെയും മനസ്സിൽ ഒരേ പ്രാർത്ഥന തന്നെയായിരുന്നു.... എന്തൊക്കെ വന്നാലും ഈ ബന്ധം രണ്ടായിപ്പോവരുതേ എന്ന്.... നന്ദു അത് പ്രാർത്തിച്ചത് റാവണിന്റെ മുഖം ഓർത്തിട്ടാണെന്ന് മാത്രം... അമ്പലത്തിൽ തൊഴുത് ഇറങ്ങിയതും യുവ അവളെയും കൂട്ടി പോയത് അവളുടെ വീട്ടിലേക്ക് തന്നെയായിരുന്നു.... അത് കുറച്ചൊന്നുമല്ല നന്ദുവിനെ ആശ്വസിപ്പിച്ചത്.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story