ജാനകീരാവണൻ 🖤: ഭാഗം 120

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അമ്പലത്തിൽ തൊഴുത് ഇറങ്ങിയതും യുവ അവളെയും കൂട്ടി പോയത് അവളുടെ വീട്ടിലേക്ക് തന്നെയായിരുന്നു.... അത് കുറച്ചൊന്നുമല്ല നന്ദുവിനെ ആശ്വസിപ്പിച്ചത്... ഗേറ്റ് കടന്ന് പോർച്ചിൽ കാർ വന്ന് നിന്നതും നന്ദു ഡോർ തുറന്ന് ഇറങ്ങി ഓടി.... ഇത്രയും നേരം അവളിൽ അന്യമായിരുന്ന ഉത്സാഹവും ചുറു ചുറുക്കും കണ്ട് പുഞ്ചിരിച്ചുകൊണ്ട് യുവ കാറിൽ നിന്ന് പുറത്തേക്കിറങ്ങി.... അതേസമയം എങ്ങോട്ടോ പോകാൻ തയ്യാറെടുത്തു കൊണ്ട് അവിടെ ഉള്ളവരും പുറത്തേക്ക് വന്നു.... നന്ദു ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു... റാവൺ അവളെ അണച്ച് പിടിച്ചു മുത്തി.... "ഞങ്ങൾ അങ്ങോട്ടേക്ക് ഇറങ്ങുവായിരുന്നു...." ശിവദ യുവയോടായി പറഞ്ഞു... യുവ ഒന്ന് പുഞ്ചിരിച്ചു... റാവൺ അവനെ ഒന്ന് ഹഗ് ചെയ്തു.... ആരവ് കൈ കൊടുത്ത് അകത്തേക്ക് ക്ഷണിച്ചു.... നന്ദു വീട് ആകെ ഒന്ന് കണ്ണോടിച്ചു... "എന്താടി പെണ്ണെ.... ആദ്യമായിട്ട് കാണുന്നത് പോലെ...?" ജാനി നന്ദുവിന്റെ തോളിൽ അടിച്ചുകൊണ്ട് തിരക്കി.... നന്ദു കണ്ണ് ചിമ്മി ചിരിച്ചു.... "എങ്ങനെ ഉണ്ട് നന്ദൂട്ടി എന്റെ ഫാമിലി ഒക്കെ....?"

ജാനി രഹസ്യമായി തിരക്കി... "എന്നോട് നല്ല സ്നേഹാ ഏട്ടത്തി.... പാവങ്ങളാ..." നന്ദു ചിരിച്ചു.... "യുവ എങ്ങനെയാ....?" ജാനി ഒറ്റ കണ്ണിറുക്കി... നന്ദു തുറിച്ചു നോക്കി... "അതിനെ പിടിച്ചു എന്റെ തലയിൽ വെക്കാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്‌തെന്ന എനിക്ക് മനസ്സിലാവാത്തെ....?" അവൾ കണ്ണുരുട്ടി... "അതിന് അവൻ നിന്നെ എന്തോ ചെയ്തെന്നാ...?" ജാനി അവളെ അടിമുടി നോക്കി.... "ഞങ്ങൾ തമ്മിൽ നേരെ നോക്കിയാൽ കീരിയും പാമ്പും ആണെന്ന് അറിഞ്ഞു വെച്ചിട്ട് അതിനെ പിടിച്ചു എന്റെ തലയിൽ വെച്ചു എല്ലാരും കൂടി..." നന്ദു മുഖം വീർപ്പിച്ചു കൊണ്ട് അടക്കത്തിൽ പറഞ്ഞു... "അത് നേരെ നോക്കുമ്പോൾ അല്ലേ... നീ നേരെ നോക്കണ്ടടി.... ഹാ ഒളികണ്ണിട്ട് നോക്കിയാൽ മതിയെടി...." ജാനി കണ്ണിറുക്കി ചിരിച്ചു.... നന്ദു ജാനിയെ നോക്കി പല്ല് ഞെരിച്ചു.... "ഞാൻ കുടിക്കാൻ എടുക്കാം...." യുവയെ സ്വീകരിച്ചു ഇരുത്തിയ ശേഷം ശിവദ കിച്ചണിലേക്ക് നടന്നു.... ജാനിക്ക് നേരെ ഒരു കലിപ്പ് ലുക്ക്‌ വിട്ട് നന്ദു അമ്മക്ക് പിറകെ നടന്നു.... അവൾക്ക് പിന്നാലെ ജാനിയും....

നന്ദു ശിവദക്ക് പിന്നാലെ ചെന്ന് പിന്നിൽ നിന്ന് അവരെ കെട്ടിപ്പിടിച്ചു....ശിവദ ഒന്ന് പുഞ്ചിരിച്ചു... കണ്ണിൽ നനവ് പടർന്നു.... ആദ്യമായിയാണ് ഇങ്ങനെ മാറി നിൽക്കുന്നത്.... അതും ഒറ്റക്ക്.... ശിവദ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി... എന്നിട്ട് അവളെ പുണർന്നു.... കുറച്ച് കഴിഞ്ഞ് ശിവദ തന്നെ അവളെ അടർത്തി മാറ്റി... ശിവദ അവളെ അടിമുടി ഒന്ന് നോക്കി.... സാരിയാണ് വേഷം... സിംപിൾ ആയ ആഭരണങ്ങളും താലിമാലയും... നെറ്റിയിൽ ചാർത്തിയ സിന്ദൂരവും ഒക്കെ അവൾക്ക് ഒരു പ്രത്യേക ഭംഗി തോന്നിച്ചു... "സന്തോഷല്ലേ നിനക്ക്....?" അവളുടെ കവിളിൽ കൈ വെച്ച് ശിവദ തിരക്കി... നന്ദു തല കുലുക്കി.... "യുവ നല്ലവനാ നന്ദൂ.... പഴയതൊക്കെ മനസ്സിൽ നിന്ന് കളയണം.... തല്ലും വഴക്കും വേണ്ടാന്ന് ഒന്നും ഞാൻ പറയില്ല.... അതിനിടയിൽ സ്നേഹിക്കാൻ മറന്ന് പോകരുത്.... അവനെ മനസ്സിലാക്കാൻ ശ്രമിക്കണം...അതുപോലെ അംഗീകരിക്കാനും...." ശിവദയുടെ ഉപദേശം പുഞ്ചിരി വിടാതെ അവൾ ഏറ്റു വാങ്ങി.... ജാനി ജ്യൂസ് ഗ്ലാസ്സിലേക്ക് പകർന്നു ട്രേ കൈയിൽ എടുത്തു...

"ദാ വേണേൽ ഒന്ന് എടുത്തോ..." ജ്യൂസ് നന്ദുവിന് നേരെ നീട്ടി ജാനി ചുണ്ട് കോട്ടി... നന്ദു ജാനിയുടെ ചുണ്ടിൽ ഒന്ന് കൊട്ടി ഒരു ഗ്ലാസ്‌ കൈയിൽ എടുത്തു... ബാക്കിയുമായി അവൾ ഹാളിലേക്ക് നടന്നു... പിന്നാലെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അമ്മയും മോളും.... ജാനി മൂന്ന് പേർക്കും ജ്യൂസ് കൊടുത്തു.... "നീ അമ്മയെ കണ്ടായിരുന്നോ....?" ബാക്കിയുള്ളവർ ഓരോന്ന് സംസാരിച്ചു ഇരിക്കുന്നത് കണ്ട് ജാനി രഹസ്യമായി നന്ദുവിനോട് തിരക്കി.... ഗൗരിയെ പറ്റി ആയിരുന്നു ആ അന്വേഷണം.... "ഇല്ല ഏട്ടത്തി... ഞാൻ അവിടെങ്ങും ആന്റിയെ കണ്ടില്ല...." അവൾ പറഞ്ഞു..."എവിടെ പോയി...?" അവൾ ചോദിച്ചു.... "ആ അറിയില്ല ഏട്ടത്തി.... എന്തായാലും ആന്റി അവിടെ ഇല്ല.." നന്ദു ഉറപ്പിച്ചു പറഞ്ഞു.... "അമ്മ ഇനി തിരികെ അമേരിക്കക്ക് പോയോ...." ജാനി നഖം കടിച്ചുകൊണ്ട് ആലോചനയിലാണ്ടു... അവൾ ആ ഇരുപ്പ് ഇരുന്നതും റാവൺ അവൾ നഖം കടിക്കുന്ന കൈക്ക് ഒരു തട്ട് കൊടുത്തു.... നഖം കടിക്കരുതെന്ന് കണ്ണ് കാട്ടി.... അവൾ ഒരു കുട്ടിയെ പോലെ അടങ്ങി ഇരുന്നു....

ഊണ് കഴിഞ്ഞാണ് പിന്നീട് യുവയും നന്ദുവും തിരികെ പോയത്.... അവളെ കണ്ടപ്പോൾ റാവണിന് വല്ലാത്ത ആശ്വാസം തോന്നി.... അവൾ സന്തോഷത്തിലാണെന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു അവന്.... •••••••••••••••••••••••••••••••••••••••° എയർപോട്ടിൽ ഫ്ലൈറ്റിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ഇള.... അവൾക്ക് പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു.... എന്തൊക്കെയോ നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഈ യാത്രയെന്ന് അവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു.... ചിന്തകളിൽ മാനസയും കുടുംബവും തെളിഞ്ഞു... അതിൽ അല്പം മുന്നിട്ട് നിൽക്കുന്നത് കെട്ടിക്കോട്ടെ എന്ന ചോദ്യവുമായി മുന്നിൽ വന്ന മനു തന്നെയാണ്.... ആദ്യമായി അവൾക്കന്ന് നഷ്ടബോധം തോന്നി.... ആരുമില്ലാത്തവൾക്ക് ആരൊക്കെയോ ആയി മാറിയിരുന്നു അവർ.... അതൊക്കെ അവൾ ആസ്വദിച്ചു വരികയായിരുന്നു.... പെട്ടെന്ന് ഒരു നാൾ പിരിഞ്ഞു പോകുമ്പോൾ വല്ലാത്ത നീറ്റൽ..... എങ്കിലും മനസ്സിനെ നിയന്ത്രിച്ചു കൊണ്ടവൾ എല്ലാം മായ്ച്ചു കളഞ്ഞു.... ഒരു ഇളം പുഞ്ചിരി മുഖത്ത് പിടിപ്പിച്ചു കൊണ്ട് അവൾ ഫോണിലേക്ക് മിഴികൾ ഊന്നി.... അടുത്താരുടെയോ സാമിപ്യം അറിഞ്ഞാണ് അവൾ തല ഒരല്പം ചെരിച്ചു നോക്കിയത്...

അടുത്തായി ഇരുന്ന് ഫോണിൽ തോണ്ടുന്നവനെ കണ്ട് അവളൊന്ന് അന്താളിച്ചു.... "മാനവ്... താനോ....? താനെന്താ ഇവിടെ....?" അവൾ ആകാംക്ഷയോടെ തിരക്കി.... "ഞാനോ.... റേഷൻ വാങ്ങാൻ വന്നതാ...." ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ അയ്യേ എന്ന ഭാവം ഇട്ടു... "കഷ്ടം തന്നെ..." അവന്റെ ഫലിതം ഇഷ്ടപ്പെടാത്ത ഭാവത്തിൽ ഇള പറഞ്ഞു.... "പിന്നല്ലാണ്ട്.... സാധാരണ എയർപോർട്ടിൽ എന്തിനാ എല്ലാരും വരുന്നേ... അതിന് തന്നെയാ ഞാനും വന്നത്...." മനു ചിരിച്ചു... "താനിത് എങ്ങോട്ടാ....?" ഇള തിരക്കി.... "താൻ എങ്ങോട്ടാണോ അങ്ങോട്ടേക്ക്...." അവൻ ഫോണിൽ കണ്ണുകൾ നട്ട് അവൾക്ക് മറുപടി കൊടുത്തു.... അതിന് അവൾ ഒന്ന് ഇരുത്തി നോക്കി.... "എന്തേ..... കെട്ടിക്കോട്ടേന്ന് ചോദിച്ചപ്പോ ഡോക്ടർ സമ്മതിക്കുന്നില്ല... അതുകൊണ്ട് സമ്മതിക്കുന്നത് വരെ ഞാൻ ഇങ്ങനെ പുറകെ ഉണ്ടാവും...." അവൻ കണ്ണിറുക്കി.... ഇളക്ക് പുഞ്ചിരി വന്നെങ്കിലും അവളത് ഒളിപ്പിച്ചു... "അതിനി നരകത്തിലോട്ട് ആണെങ്കിലും ഞാൻ വരും...."...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story