ജാനകീരാവണൻ 🖤: ഭാഗം 121

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അന്ന് മുഴുവൻ റാവൺ ജാനിയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞു മാറി... പക്ഷേ മുഖാമുഖം കാണുമ്പോൾ അവൾക്ക് നേർത്ത പുഞ്ചിരി അവൻ സമ്മാനിച്ചിരുന്നു.... അതുകൊണ്ട് അന്ന് രാത്രിയിലും ജാനി ഏറെ പ്രതീക്ഷകളോടെയാണ് മുറിയിലേക്ക് കടന്നു ചെന്നത്.... അവളുടെ പ്രതീക്ഷക്ക് വിപരീതമായി റാവൺ ഉറങ്ങിയിരുന്നു.... അത് കണ്ട് തലേ ദിവസത്തെ രാത്രി അവളുടെ ഓർമകളിലേക്ക് കടന്നു വന്നു.... ലൈറ്റ് ഓഫ്‌ ചെയ്തതും ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ മാറുന്നതും അറിഞ്ഞ പോൽ കണ്ണുകൾ തുറന്നപ്പോൾ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ റാവണിന്റെ മുഖം അവൾ കണ്ടു.... അവന്റെ ചുംബനങ്ങളിൽ തളരിതമാവുകയായിരുന്നു അവൾ.... അവൾ അതിൽ തൃപ്തയാവുന്നതിന് മുന്നേ തന്നെ റാവൺ മറ്റെന്തിനൊക്കെയോ ഉള്ള തിടുക്കത്തിലായിരുന്നു.... അവളിലെ നഗ്നത ആദ്യമായി അറിഞ്ഞപ്പോൾ മനസ്സിന്റെ പിടി വിട്ട് പോയിരുന്നു..... വികാരത്തെ അടക്കി നിർത്താൻ അവന് സാധിച്ചില്ല... എന്തിനൊക്കെയോ ഉള്ള തിടുക്കമായിരുന്നു....

മുന്നിൽ കിടക്കുന്നവളുടെ വിധേയത്വം കൂടി ആയപ്പോൾ അവൻ ബലമായി അവളിലേക്ക് ആഴ്ന്നിറങ്ങാൻ ഒരു ശ്രമം നടത്തി.... ചുംബനങ്ങളിൽ ലയിച്ചു അതോർത്തു നാണത്തോടെ കിടന്നിരുന്ന ജാനി അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.... പെട്ടെന്നുള്ള ആക്രമണമായിരുന്നു അത്.... ജാനിയുടെ കണ്ണുകൾ തുറിച്ചു..... വല്ലാത്ത വേദന തോന്നി അവൾക്ക്.... പെട്ടെന്നുണ്ടായ വെപ്രാളത്തിൽ അവൾ അവനെ തള്ളി മാറ്റി... അറിയാതെ അവൾ തേങ്ങിപ്പോയി.... അത് കണ്ട് അവനൊന്ന് പകച്ചു.... അവനൊന്നും മനസ്സിലായില്ല.... "ജാനി...."അവൻ അവളുടെ തോളിൽ കൈകളമർത്തി..... "വേദനിക്കുന്നു രാവണാ...." അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.... അത് കേട്ടതും അവന് പാവം തോന്നി..... ഒന്നും മിണ്ടാതെ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി.... ജാനി ബെഡിലേക്ക് ചാരി ഇരുന്നു.... അവൾക്കും ഇതേ പറ്റി വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല.... തള്ളി മാറ്റിയതിൽ പിന്നീട് അവൾക്ക് കുറ്റബോധം ആയി.... വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി....

പിന്നീട് റാവൺ മുറിയിലേക്ക് വന്നിരുന്നില്ല.... അവനായി കുറെയേറെ നേരം അവൾ കാത്തിരുന്നെങ്കിലും അവൻ വന്നില്ല.... പിന്നെ അവനെ കാണുന്നത് രാവിലെ ഡൈനിങ് ടേബിളിന് മുന്നിലാണ്... അങ്ങോട്ട് ചെന്ന് സംസാരിക്കാൻ ഒരു അവസരം കൊടുക്കാതെ അവൻ ഒഴിഞ്ഞു മാറി... അവന് ദേഷ്യമില്ലെന്ന് ഇടയ്ക്കിടെ കിട്ടുന്ന പുഞ്ചിരിയിൽ നിന്ന് അവൾക്ക് മനസ്സിലായി... അവനോട് തുറന്ന് സംസാരിക്കണമെന്ന് ഉറപ്പിച്ചു കൊണ്ടാണ് അവൾ മുറിയിലേക്ക് പോയത്.... പക്ഷേ നിരാശയായിരുന്നു ഫലം.... ഉറങ്ങിക്കിടക്കുന്ന അവനരികിലായി അവൾ വന്ന് കിടന്നു.... അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... പരിഭവത്തോടെ.... ഉറക്കം നടിച്ചു കിടന്നവൻ അവളുടെ സാമിപ്യം അറിഞ്ഞെങ്കിലും അറിയാത്ത മട്ടിൽ ആ കിടപ്പ് തുടർന്നു... ജാനി അവനെ ശല്യപ്പെടുത്താതെ കണ്ണുകളടച്ചു കിടന്നു... അവൾ ഉറങ്ങിയതും അത് ഉറപ്പാക്കിക്കൊണ്ട് അവൻ പതിവ് പോലെ അവളെ തന്റെ കൈക്കുള്ളിലേക്ക് കയറ്റി കിടത്തി.... അവളുടെ ചൂടില്ലാതെ പറ്റില്ലെന്നായി അവനിപ്പോൾ.... പിന്നീടുള്ള ദിവസങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് കടന്നു പോയത്... •••••••••••••••••••••••••••••••••••••••°

"ഇളാ.... ആർ യൂ ദേർ ...?" രാവിലെ റാവണിന്റെ കാൾ ആണ് ഇളയെ ഉണർത്തിയത്.... മനുവും ഇളയും കൂടി ഒരു ഫ്ലാറ്റിലാണ് താമസം... പുതിയ ജോലിയുമായി ബന്ധപ്പെട്ടാണ് ഇള അവിടേക്ക് പോയത്.... റാവൺ അവന്റെ പ്രശ്നങ്ങൾ പറയുന്നത് ക്ഷമയോടെ ഇള കേട്ടിരുന്നു... മറുപടി ഇല്ലാതായപ്പോൾ അവന്റെ ചോദ്യം വന്നു... "ഹാ.... കേൾക്കുന്നുണ്ട് RK sir...." അവൾ പറഞ്ഞു.... "ഇളാ.... ഞാൻ.... ഞാൻ ഇനി എന്താ ചെയ്യേണ്ടത്.... എത്ര ശ്രമിച്ചിട്ടും.... I can't...." അവന്റെ വാക്കുകൾ ഇളയിൽ ഒരു പുഞ്ചിരി വിടർത്തി.... "വിഷമിക്കണ്ട സർ ... ഇത് അത്ര വലിയ പ്രശ്നം ഒന്നുമല്ല... പലരും ഇങ്ങനെ ഒക്കെ തന്നെയാണ്.... ഇത് നിങ്ങൾ രണ്ട് പേർക്കും ആദ്യാനുഭവമാണ്.... അതിന്റെതായ പിഴവുകൾ ഒക്കെ ഉണ്ടാവും... ജാനിയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യാൻ സാധിക്കുന്നില്ല..... അത് തന്നെയാണ് പ്രശ്നം.....പിന്നെ സർ ഇത്രയും കാലം ജീവിച്ച രീതിയും ഒരു കാരണമാണ്.... ജാനി ഒരു ആഗ്രഹം പറഞ്ഞപ്പോൾ അതിന് വേണ്ടി മാത്രം ആയി സർ അവളെ യൂസ് ചെയ്തു എന്നവളും ചിലപ്പോ ചിന്തിച്ചേക്കാം...." ഇള സാവധാനം പറഞ്ഞു... "നോ ഇള... ഞാൻ...." "അറിയാം സർ..... ജാനിയെ സർ പ്രണയിക്കുന്നുണ്ടെന്ന്.... അവൾക്കും ചിലപ്പോ അത് അറിയാമായിരിക്കും....

സാറിനെ മനസ്സിലാക്കാൻ സാധിക്കുമായിരിക്കും.... പക്ഷേ സാറിന്റെ പ്രണയം അവൾക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല... പ്രണയം എന്ന് പറയുന്നത് ഫിസിക്കൽ റിലേഷൻ മാത്രമല്ല.... അതിന് മറ്റൊരു തലം കൂടി ഉണ്ട്.... പരസ്പരം ഒളിമറയില്ലാതെ എന്തും പങ്ക് വെക്കാൻ ആ പ്രണയത്തിന് കഴിയണം.... പങ്കാളിയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻ കഴിയണം.... ഇഷ്ടം ആണെങ്കിൽ അത് തുറന്ന് പറയണം.... പ്രകടിപ്പിക്കണം.... വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും.... ഒരിക്കലും താലി കെട്ടിയ ഭർത്താവ് ആയത് കൊണ്ട് മാത്രം പ്രണയം തോന്നണം എന്നില്ല സർ.. അതിന് നമ്മൾ തന്നെ വിചാരിക്കണം... എല്ലാം മനസ്സിൽ ഒതുക്കി നടക്കുന്ന സാറിന്റെ ഈ രീതി കുറച്ചൊക്കെ മാറ്റാൻ ശ്രമിക്കണം.... പ്രകടിപ്പിക്കേണ്ടത് പ്രകടിപ്പിക്കുക തന്നെ വേണം.... യാതൊരു തുറന്ന് പറച്ചിലും ഇല്ലാതെ പെട്ടെന്നൊരു ദിവസം നേരിട്ട് ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചത് കൊണ്ടുണ്ടായ കുഴപ്പമാണിത്.... അതുകൊണ്ട് സർ മനസ്സ് തുറന്ന് ഒന്ന് പ്രണയിച്ചു നോക്ക്.... ഒരാളുടെ ബേസിക് നേച്ചർ പെട്ടെന്നൊന്നും മാറ്റിയെടുക്കാൻ കഴിയില്ല.... അറിയാം.... പക്ഷേ ശ്രമിക്കുക.... പരസ്പരം പ്രണയിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കുന്നത് സർന് കാണാൻ പറ്റും...." ഇളയുടെ ഫോൺ ഡിസ്കണക്റ്റഡ് ആയതും റാവൺ അൽപനേരം ചിന്തയോടെ ഇരുന്നു.... •••••••••••••••••••••••••••••••••••••°

"നന്ദൂ...." ബെഡിൽ ഇരുന്ന് ഫോണിൽ തോണ്ടുകയായിരുന്നവൾ പരിചിതമായ ആ ശബ്ദം കേട്ട് ഒന്ന് തലയുയർത്തി നോക്കി.... യുവയെ കണ്ടതും അവൾ ഒറ്റ പുരികം പൊക്കി ഒരു ലുക്ക്‌ വിട്ടു... ഇത്രയും സ്നേഹത്തിൽ ഒക്കെ തന്റെ പേര് വിളിക്കാൻ അറിയോ എന്ന ഭാവത്തിൽ.... ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ അല്ലറ ചില്ലറ തട്ടും മുട്ടും ഒക്കെ ഉണ്ടായെങ്കിലും അതൊന്നും കാര്യാമാക്കാതെ യുവ തഞ്ചത്തിൽ മുന്നോട്ട് പോവുകയായിരുന്നു.... അവൻ എന്ത് പറഞ്ഞു ചെന്നാലും അവളത് ഒരു വഴക്കിൽ എത്തിക്കുന്നത് ഒരു പതിവാക്കി.... അതുകൊണ്ടാണ് അവളോട് മനസ്സ് തുറന്ന് സംസാരിക്കാൻ അവനും തീരുമാനിച്ചത്... "നന്ദൂ....." "എന്തേ....?" അവൾ പുരികം ചുളിച്ചു കൊണ്ട് തിരക്കി "എനിക്ക് സംസാരിക്കണം..." അവൻ അവളുടെ അടുത്തേക്ക് നടന്നു.... "സംസാരിച്ചോ... ആരാ ഇപ്പൊ വേണ്ടാന്ന് പറഞ്ഞത്....🙄" അവൾ ചുണ്ട് കോട്ടി നോട്ടം ഫോണിലേക്ക് മാറ്റി യുവക്ക് അരിശം തോന്നിയെങ്കിലും അവനത് പ്രകടിപ്പിച്ചില്ല.... അവളെ ഇഷ്ടമാണ്....

ഒരു ഭാര്യയെ പോലെ ഒരു കാമുകിയെ പോലെ അവളെ സ്നേഹിക്കണമെന്നും അവളാൽ സ്നേഹിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നൊരു മനസ്സ് അവനുണ്ട്.... പക്ഷേ അവളുടെ അഹങ്കാരവും ദേഷ്യവും അവനെ പലപ്പോഴും പ്രകോപിപ്പിക്കുന്നു.... യുവയുടെ ഫാമിലിയോട് അവൾ നല്ല ചേർച്ചയിൽ ആണ്... ചേർച്ചയില്ലായ്മ യുവയോട് മാത്രം.... അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ അവളോട് സംസാരിക്കാൻ ഒരുങ്ങിയത്... രണ്ടും കല്പ്പിച്ചു കൊണ്ടവൻ നേരെ ചെന്ന് അവളുടെ ഫോൺ പിടിച്ചു വാങ്ങി..... "ഡോ..." "എനിക്ക് നിന്നോടാണ് സംസാരിക്കേണ്ടത്...." അവൾ പറയാൻ വന്നത് തടഞ്ഞുകൊണ്ട് അവൻ തീർത്ത് പറഞ്ഞു.... "എനിക്കൊരു വഴക്കിനു താല്പര്യം ഇല്ല...." നന്ദു ഫോൺ വാങ്ങാൻ ഒരു ശ്രമം നടത്തി.... "ഞാൻ സംസാരിക്കും.... അത് നി കേൾക്കുകയും ചെയ്യും.... എന്നിട്ടേ നീ ഇവിടുന്ന് പോകു...."ഫോൺ പാന്റ്സിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് അവൻ ഡോർ ലോക്ക് ചെയ്തു.... നന്ദു കൈയും കെട്ടി അവനെ ഉറ്റുനോക്കി....

അവൾക്ക് നേരെ ചെയർ വലിച്ചിട്ട് അവൻ അതിൽ ഇരുന്നു.... അവളെ ഉറ്റുനോക്കി.... "എന്താ നിന്റെ പ്രശ്നം....?" അവൻ വളച്ചു കെട്ടാതെ കാര്യം ചോദിച്ചു "എന്ത്...?" "എന്നോടുള്ള നിന്റെ സമരം... അതെന്തിനാണെന്ന്....?" അവൻ നോട്ടം മാറ്റാതെ വ്യക്തമാക്കി "മനസ്സിലായില്ല...." "ഇങ്ങനെ വഴക്കും ആർഗ്യുമെന്റസ് ഒക്കെയായിരുന്നു മനസ്സിലെങ്കിൽ പിന്നെന്തിനാ ഈ വിവാഹത്തിന് നിന്ന് കൊടുത്തത്..... അംഗീകരിക്കാൻ പറ്റില്ലെങ്കിൽ അത് തീർത്ത് പറയാമായിരുന്നില്ലേ നിനക്ക്....?" അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് അമ്പരന്നു.... "ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഞാൻ ഒരു വിവാഹത്തിന് തയ്യാറായത്.... പക്ഷേ താനിപ്പോൾ കാണിക്കുന്നതൊക്കെ കാണുമ്പോൾ അതൊരു തെറ്റായ തീരുമാനം ആയിപ്പോയി എന്ന് തോന്നുന്നു.... എനിക്കും ഉണ്ട് അവന്തികാ.... ജീവിതത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ.... ഭാര്യയെ പറ്റിയുള്ള സങ്കൽപ്പങ്ങൾ.... പക്ഷേ എന്നെ കണ്ടാൽ തന്നെ തനിക്ക് ചതുർത്തിയാണ്.... പതിയെ മാറും മാറും എന്ന് കരുതി... വിവാഹം കഴിഞ്ഞിട്ട് എത്ര ദിവസങ്ങളായി.... ഇതുവരെ തന്നിൽ ഒരു മാറ്റം ഞാൻ കണ്ടിട്ടില്ല.... ഒട്ടും അംഗീകരിക്കാൻ പറ്റിയില്ലെങ്കിൽ എന്തിന് വിവാഹത്തിന് ഓക്കേ പറഞ്ഞു.... അത് എന്റെ ലൈഫിനെ കൂടി ബാധിക്കുമെന്ന് താനെന്ത് കൊണ്ട് ചിന്തിച്ചില്ലാ....?" അവന് നിയന്ത്രണം വിട്ടിരുന്നു.... നന്ദു ആണേൽ അവന്റെ മാറ്റം കണ്ട് ആകെ ഞെട്ടലിൽ ആണ്.... "മറുപടി പറയ്.....!"..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story