ജാനകീരാവണൻ 🖤: ഭാഗം 122

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മറുപടി പറയ്....!" യുവ ആവശ്യപ്പെട്ടതും നന്ദു കണ്ണുകൾ ചിമ്മി അവനെ നോക്കിപ്പോയി.... ഇതിന്റെയൊക്കെ അർത്ഥം.... യുവ താനുമായി ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെന്നോ....?? അവൾക്ക് വിശ്വസിക്കാനായില്ല.... ഒരിക്കൽ പോലും അങ്ങനൊരു ജീവിതം ഉണ്ടാവുമെന്ന് കരുതിയതല്ല.... സങ്കൽപ്പിച്ചു പോലും നോക്കിയിട്ടില്ല.... "എന്താ നിനക്ക് ഇപ്പൊ നാവ് ഇല്ലേ.... അല്ലെങ്കിൽ നല്ല നീളമാണല്ലോ....?" അവൻ കുറച്ച് ദേഷ്യത്തിൽ തന്നെ തിരക്കി.... "വിവാഹത്തിന് മുൻപ് നമ്മൾ എങ്ങനെ ആയിരുന്നെന്നു ഞാനായിട്ട് ഓർമിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ.... എനിക്ക് നിങ്ങളോടുള്ള മനോഭാവം എന്തായിരുന്നു എന്ന് അറിഞ്ഞു വെച്ചിട്ട് തന്നെ അല്ലേ താങ്കൾ എന്നെ വിവാഹം കഴിച്ചത്....?" അവളുടെ ചോദ്യത്തിന് മുൻപിൽ അവന് ഉത്തരം മുട്ടി.... "നല്ലൊരു ദാമ്പത്യജീവിതം നിങ്ങൾ ആഗ്രഹിച്ചിരുന്നു എങ്കിൽ താങ്കൾ എന്ത് കൊണ്ട് എന്നെ തന്നെ ചൂസ് ചെയ്തു.... നമ്മൾ തമ്മിൽ വഴക്ക് മാത്രമേ ഉണ്ടാവാറുള്ളു എന്ന് അറിയില്ലായിരുന്നോ....?"

അവൾ കൈയും കെട്ടി നിന്ന് അവനെ ഉറ്റുനോക്കി..... "ലുക്ക്‌ മിസ്റ്റർ യുവരാജ്.... ഞാൻ ഒരു ദാമ്പത്യ ജീവിതത്തിന് മനസ്സ് കൊണ്ട് ഒട്ടും ഒരുക്കമല്ല...." അവൾ തീർത്ത് പറയുമെന്ന് അവനും പ്രതീക്ഷിച്ചിരുന്നില്ല.... "പിന്നെ നീ എന്തിനാ താലി കെട്ടാൻ വേണ്ടി നിന്ന് തന്നത്.... ഏട്ടന് വേണ്ടിയാണോ....?" ദേഷ്യവും നിരാശയും അടക്കി അവൻ തിരക്കി അതിന് മറുപടി പറയാതെ അവൾ അവിടെ നിന്നും പോകാൻ ഒരുങ്ങി.... യുവ അവളുടെ കൈയിൽ പിടിച്ചു നിർത്തി.... നന്ദു തല ഉയർത്തി നോക്കി.... അവന്റെ കൈയിലേക്ക് നോട്ടം വീണു..... "താലി കെട്ടി എന്ന് കരുതി ഭാര്യയുടെ സ്നേഹത്തിനും ശരീരത്തിനും അവകാശം കിട്ടി എന്നാണോ....?" അവൾ തിരക്കി.... യുവ പതിയെ കൈ പിൻവലിച്ചു.... നന്ദു അവനെ അടിമുടി നോക്കി.... "ഭാര്യയും ഭർത്താവും ആയാലും അവർക്കിടയിൽ ഒരു സ്പേസ് ഉണ്ടാവണം.... താലിയുടെ ബലത്തിൽ ഭാര്യ തനിക്ക് വഴങ്ങി തരണം എന്ന് വാദിക്കാൻ ആണെങ്കിൽ സോറി എനിക്കതിനോട് വിയോജിപ്പുണ്ട്.... തന്നെപ്പോലെ എനിക്കും ഉണ്ടെടോ സ്വന്തമായി ഒരു കാഴ്ചപ്പാട്.....

ഇത്രയും നാലും തമ്മിൽ അടിച്ചു നടന്നിട്ട് പെട്ടെന്നൊരു ദിവസം താലി കെട്ടിയിട്ട് തന്നെ സ്നേഹിക്കണമെന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ നടക്കും....? നിങ്ങൾ ആരാ എന്താ എങ്ങനെയാ എന്നൊന്നും അറിയാതെ എങ്ങനെ സ്നേഹിക്കാനാ ഞാൻ....?" അത്രയും ചോദിച്ചുകൊണ്ട് അവൾ ഒന്ന് നിർത്തി.... അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൾ അവിടെ നിന്നും പുറത്തേക്കിറങ്ങി.... അവൾ പറഞ്ഞതൊന്നും അവന്റെ ചിന്തകളിൽ ഉണ്ടായിരുന്നില്ല.... വിക്രം അവളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടോ...?? എന്ന ചോദ്യത്തിനായിരുന്നു അവന്റെ മനസ്സിൽ മുൻ‌തൂക്കം.... എന്നാൽ ഇതേസമയം പുറത്തിറങ്ങിയ നന്ദു ഒന്ന് ശ്വാസം വലിച്ചു വിട്ടു.... അവൾ പതിയെ ഒന്ന് തിരിഞ്ഞു വാതിൽക്കലേക്ക് നീങ്ങി നിന്ന് അവനെ ഒളിഞ്ഞു നോക്കി.... എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്നവനെ കണ്ടപ്പോൾ മെല്ലെ അവൾ അവിടെ നിന്നും വലിഞ്ഞു.... വായിൽ വന്നതൊക്കെ തട്ടി വിട്ട് അവിടെ നിന്ന് ഊരി പോന്നതാണ്.... യുവയോട് അടുക്കാൻ അവൾക്ക് എന്തൊക്കെയോ തടസ്സം പോലെ.... പെട്ടെന്നുള്ള യുവയുടെ ഭാവമാറ്റം അവളെ തെല്ലൊന്നുമല്ല കുഴപ്പിച്ചത്.... അവന്റെ ആത്മാർഥതയിൽ സംശയം തോന്നിയിരുന്നു.... മാത്രവുമല്ല യുവയെ പെട്ടെന്ന് ഭർത്താവായി കാണാൻ ഒരു ബുദ്ധിമുട്ടും.... •••••••••••••••••••••••••••••••••••••••••°

റാവണിന്റെ ഒഴിഞ്ഞു മാറ്റത്തിൽ ആകെ വിഷമിച്ചായിരുന്നു ജാനിയുടെ നടപ്പ്.... കാണുമ്പോൾ ഒരു പുഞ്ചിരി.... അത്രേ ഉള്ളു.... അതൊക്കെ ഓർത്ത് രാവിലെ ബാൽക്കണിയിൽ നിൽപ്പായിരുന്നു ജാനി.... പെട്ടെന്ന് അവിടേക്ക് റാവൺ കടന്നു വന്നു.... ജാനി ആദ്യമൊന്ന് ഭയന്നു.... അവനാണെന്ന് കണ്ടതും ആശ്വസിച്ചു..... "വേഗം റെഡി ആയി വാ...." അവൻ പറഞ്ഞു.... മുഖത്ത് പതിവ് ഗൗരവം ഒന്നും ഇല്ല.... എന്നാൽ പുഞ്ചിരിയും ഇല്ല... ശാന്തമായ ഭാവം.... "എന്തിനാ....?" അവൾ തിരക്കി.... "ഓഫീസിലേക്ക്.... എത്ര ദിവസം ആയി ലീവെടുത്തു വീട്ടിൽ ഇരിക്കുന്നു.....?" അവൻ മുഖത്ത് ഗൗരവം നിറച്ചു.... "ഓ ഞാനില്ലന്നെ.... വീട്ടിൽ വെറുതെ ഇരുന്ന് ഇപ്പൊ ഓഫീസിൽ പോകാനൊക്കെ ഒരു മടി...." അവൾ തല ചൊറിഞ്ഞു ജാള്യതയോടെ പറഞ്ഞു.... "ജസ്റ്റ്‌ ഡൂ വാട്ട്‌ ഐ സെഡ്...." അത്രയും പറഞ്ഞവൻ റൂമിലേക്ക് പോയി.... അവൻ പോയതും നോക്കി അവൾ മടിയോടെ നിന്നു... വെറുതെ ഇരുന്ന് ഇപ്പൊ ഒരു മടിച്ചിക്കോത ആയിട്ടുണ്ടവൾ.... പിന്നെ റാവണിനെ കണ്ടിരിക്കാം എന്ന ചിന്ത വന്നപ്പോൾ വേഗം പോയി റെഡി ആയി താഴേക്ക് പോയി...

അവൾ ചെന്നതും എല്ലാവരും ഫുഡ്‌ കഴിച്ച് ഇറങ്ങി.... റാവണും ജനിയും ഒരുമിച്ചാണ് പോയത്.... അവനാണ് ഡ്രൈവ് ചെയ്തത്.... ജാനി അവനെ നോക്കി ഇരുപ്പാണ്..... ഇടയ്ക്കവൻ തല ചെരിച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു കാണിച്ചു.... "ഇനി റെഗുലർ ആയിട്ട് ഓഫീസിൽ വരണം...." അവൻ പറഞ്ഞു... അവൾ അതേ ഇരുപ്പാണ്.... "പറഞ്ഞത് കേട്ടോ....?" അവൻ നെറ്റി ചുളിച്ചു അവളെ നോക്കി... "മ്മ് കേട്ടു...." അവനെ നോക്കി തന്നെ അവൾ പറഞ്ഞു.... "എന്റെ ഭാര്യയെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ എനിക്ക് താല്പര്യം ഇല്ല.... അതുകൊണ്ട് പറയുന്നതാ...."അവൻ പറഞ്ഞ വാചകങ്ങൾ അവളിൽ ആനന്ദം പടർത്തി.... എന്റെ ഭാര്യ എന്ന അഭിസംബോധന അവളെ കുളിരണിയിച്ചിരുന്നു.... •••••••••••••••••••••••••••••••••••••••° "ഡാ.... നന്നായിട്ട് കെട്ടിക്കോ.... വായിൽ തുണി കൂടി തിരുക്...." സിദ്ധാർഥ് സഹായികളോട് ഉത്തരവിട്ടു.... അത് കേട്ട് തലയാട്ടി അവർ ഗൗരിയെ ചെയറിൽ ഇരുത്തി കെട്ടിയ കെട്ട് ഒന്ന് കൂടി മുറുക്കി.... ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി തത്തി... മകളെ തിരിച്ചു കിട്ടുന്ന സന്തോഷത്തിൽ ആയിരുന്നു അവർ.... അപ്പോഴേക്കും അവർ ഗൗരിയുടെ വായിൽ തുണി തിരുകി കയറ്റി.. സിദ്ധാർഥിന്റെ നിർദ്ദേശപ്രകാരം ബോധം നഷ്ടപ്പെട്ടവളെ പോലെ കിടന്നു.... അന്നേരം സിദ്ധാർഥിന്റെ ക്യാമറാകണ്ണുകൾ അത് റെക്കോർഡ് ചെയ്യുകയായിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story