ജാനകീരാവണൻ 🖤: ഭാഗം 123

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനിക്ക് അതുവരെയുണ്ടായിരുന്ന നിരാശയൊക്കെ മാറി മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു..... റാവൺ തന്നോട് അടുത്തിടപെഴുകുന്നത് തന്നെയാണ് അതിന് കാരണം.... റാവണിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതിരുന്ന കരുതലും പരിഗണനയും ഒക്കെ അവളെ സന്തോഷിപ്പിച്ചു.... ചെറിയ കാര്യങ്ങളിൽ പോലും അവനത് പ്രകടമാക്കുന്നത് അവളിൽ ആനന്ദം നിറച്ചു..... എന്നാൽ തീർത്തും പൈങ്കിളിയായ ഒരു കാമുകൻ ആവാനും അവന് കഴിയുന്നുണ്ടായിരുന്നില്ല.... അവളുടെ സന്തോഷം കാണുമ്പോൾ അവൾ അതൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോവും അവന്.... എന്നാൽ ആ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്നില്ല താനും..... അവന്റെ മനസ്സിന്റെ കട്ടി അവന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു..... പെട്ടെന്നൊരു ദിവസം അതൊക്കെ മാറ്റുക അസാധ്യമാണ്.. എന്നാൽ ജാനിയെ കൈ വിട്ട് കളയാനും മനസ്സ് അനുവദിക്കുന്നില്ല.... അവൾ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തന്നിൽ നിന്ന് ലഭിക്കാതായാൽ അവൾ അകലുമൊ എന്ന ചിന്ത മനസ്സിൽ കയറിക്കൂടി....

ഓഫീസിൽ ഇരിക്കുമ്പോഴും അവന്റെ ചിന്തകൾ പല ദിക്കിലേക്കും സഞ്ചരിച്ചു.... വെറുതെ ഒന്ന് ജാനിയെ നോക്കി... അവിടെ ഫയലും തുറന്ന് വെച്ച് തന്നെ നോക്കി ദിവാസ്വപ്നം കണ്ടിരിക്കുന്നവളെ കണ്ട് അവന് ചിരി വന്നു..... അവൻ നോക്കുന്നതൊന്നും അറിയാതെ ഏതോ സ്വപ്നലോകത്താണ് ആള്.... തന്നെ നോക്കി സ്വപ്നം കാണുന്ന കണ്ണുകൾ അവനെ കുളിരണിയിപ്പിച്ചു... അവളെ നോക്കുമ്പോൾ ആദ്യമായി അവന് പരവേഷം തോന്നി.... നോട്ടം വേഗം മാറ്റിയെങ്കിലും കണ്ണുകൾ വീണ്ടും അവളെ തേടിപ്പോയി.... അവളുടെ ഇരിപ്പും ചിന്തയും ഒക്കെ കാണുമ്പോൾ അറിയാതെ ചുണ്ടുകളിൽ ഒരു ചിരി സ്ഥാനം പിടിക്കും.... ആദ്യമായി ആ ചിരി ഏറെനേരം അവന്റെ ചുണ്ടിൽ നിലനിന്നു.... താൻ ചിരിക്കുകയായിരുന്നോ....? അവന് അത്ഭുതം തോന്നി.... പ്രണയം എന്ന ചിന്ത മനസ്സിലിട്ട നിമിഷം മുതൽ അവൾക്ക് വല്ലാത്തൊരു ഭംഗി.... വെറുതെ നോക്കിയിരിക്കാൻ തന്നെ ഒരു പ്രത്യേക രസം... അവൻ അവന്റെ നിലവാരത്തിൽ നിന്ന് താഴേക്ക് പോവുകയാണോ എന്ന് ചിന്തിച്ചു പോയി....

ശേഷം ചെറു ചിരിയോടെ സ്വയം തലക്ക് ഒന്ന് മേട്ടി.... മുന്നിൽ ഇരുന്ന പേപ്പർ ചുരുട്ടി എടുത്ത് അവൻ അവൾക്ക് നേരെ എറിഞ്ഞു.... കാര്യമായ ചിന്തയിൽ ഇരുന്നവൾ ഞെട്ടി അവനെ നോക്കി.... കൈ മുട്ട് ടേബിളിൽ ഊന്നി കൈവിരലുകൾ കോർത്തു വെച്ച് അതിന് മുകളിൽ താടിയൂന്നി അവൻ അവളെ നോക്കി.... ഇരു പുരികവും ഉയർത്തി എന്താണെന്ന് തിരക്കി.... അവള് ചുമല് കൂച്ചി.... അവൻ ചിരിച്ചു... ആ ചിരി അവളിലും പടർന്നു.... കുറച്ച് ദിവസമായി അവർക്കിടയിൽ ഉണ്ടായ അകൽച്ച ഓർത്തുള്ള പരിഭവം പൂർണമായും അവളിൽ ഇല്ലാതായിരുന്നു..... വീണ്ടും പ്രതീക്ഷകൾ നിറഞ്ഞു ആ മനസ്സിൽ.... അവൻ പതിയെ എണീറ്റ് അവൾക്ക് അരികിലേക്ക് നടന്നു... അവളുടെ ടേബിളിൽ ചാരി അവൾക്കഭിമുഖമായി നിന്നു.... ജാനി തലയുയർത്തി അവനെ നോക്കി.... "ജാനി.... ഈ ലൈഫിൽ നി ഹാപ്പിയാണോ...?" മുഖവരെയൊന്നും തന്നെ ഇല്ലാതെ അവൻ നേരിട്ട് ചോദിച്ചു.... പെട്ടെന്നവൾ ഒന്ന് അന്താളിച്ചെങ്കിലും പിന്നീട് അവൾ തല കുലുക്കി... "ഐ മീൻ..... എന്നോടൊപ്പോം ഉള്ള ലൈഫിൽ നീ സാറ്റിസ്ഫൈഡ് ആണോ....?" അവൻ വിശദീകരിച്ചു....

. "ഇതെന്താ... ഇങ്ങനെ ഒക്കെ....?" അവൾ പാതിയിൽ നിർത്തി.... "I know... ജാനിയെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല... ജാനി ആഗ്രഹിക്കുന്നത് പോലെ ഒരു ഭർത്താവായി ഞാൻ ജീവിച്ചിട്ടില്ല.... ഐ ആം സോറി....." അവൻ അത്ര മാത്രം പറഞ്ഞു നിർത്തി... റാവൺ ഒരു മിതഭാഷിയാണ്.... വെറുതെ വാചകമടിക്കാൻ തീരെ ഇഷ്ടമല്ലാത്ത പ്രകൃതം..... ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും അവൻ അത്രയും പറഞ്ഞൊതുക്കി..... ജാനിക്ക് ആകെ കൺഫ്യൂഷൻ ആയി...... പുള്ളിക്ക് ഇതെന്താ പറ്റിയെ എന്ന ചിന്തയായി അവൾക്ക്.... അവളറിയുന്ന രാവണൻ ഇങ്ങനെ ഒന്നും അല്ല.... അവനെ തന്നെ സംശയഭാവത്തിൽ നോക്കുമ്പോഴാണ് ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്.... രണ്ട് പേരുടെയും നോട്ടം ജാനിയുടെ ഫോണിലേക്കായി... ജാനി ഫോൺ എടുത്ത് നോക്കി.... സിദ്ധാർഥ് ആണെന്ന് കണ്ടതും അവളുടെ കണ്ണുകൾ കുറുകി..... ഒരു വീഡിയോ ആണെന്ന് മനസ്സിലാക്കി അല്പം പരിഭ്രമത്തോടെ അവളത് ഓപ്പൺ ചെയ്തു... "അമ്മാ..." അവളുടെ കണ്ണുകൾ മിഴിഞ്ഞു.... ഉള്ളിൽ ഭയം നിറഞ്ഞു...

റാവണും ഫോണിലേക്ക് നോക്കി.... വീഡിയോ കണ്ടിട്ടും അവന് പ്രത്യേകിച്ചൊന്നും തോന്നിയില്ല.... ചുണ്ടിന്റെ കോണിൽ എവിടെയോ ഒരു പുച്ഛഭാവം മിന്നി മറഞ്ഞു.... "രാവണാ.... എന്റമ്മ...." അവൾ ഏങ്ങിപ്പോയി.... "എന്റമ്മയെ അയാൾ കൊല്ലും.... രക്ഷിക്ക് രാവണാ.... എന്റമ്മയെ രക്ഷിക്ക്..... " അവൾ ഏങ്ങലോടെ അവന്റെ കോട്ടിൽ പിടിച്ചു കുലുക്കി.... റാവൺ അവളുടെ പിടിച്ചു മെല്ലെ അയച്ചു..... പൊടുന്നനെ അവൾക്കൊരു കാൾ വന്നു.... സിദ്ധാർഥ് ആണെന്ന് കണ്ടതും അവൾ വേഗം അറ്റൻഡ് ചെയ്തു... "എനിക്കിപ്പോ ഒരേ ഒരു ചോദ്യമേ നിന്നോട് ചോദിക്കാനുള്ളു.... നിന്നെ നൊന്ത് പ്രസവിച്ച അമ്മയോ.... അതോ ഇന്നലെ കണ്ട ഭർത്താവിനെയോ.... ഇതിൽ ആരാണ് നിനക്ക് ഇമ്പോര്ടന്റ്റ്‌.... ഭർത്താവിനെ ആണെങ്കിൽ നിന്റെ അമ്മയുടെ ജീവൻ എന്റെ കൈകളിൽ പിടഞ്ഞു തീരും.... നീ സ്നേഹിക്കുന്നവരുടെ ഒക്കെ അവസ്ഥ അത് തന്നെയായിരിക്കും... മറിച്ചാണെങ്കിൽ അമ്മയെ നിനക്ക് ജീവനോടെ കിട്ടും.... പക്ഷേ നീ എന്റെ അടുത്തേക്ക് വരേണ്ടി വരും....

എല്ലാം ഉപേക്ഷിച്ചു.... നീ ആലോചിക്ക്.... ഒരു വിധവയായി.... അനാഥയായി..... ജീവനറ്റ് കിടക്കുന്ന പ്രീയപ്പെട്ടവരുടെ ശരീരം കണ്ട് നീറി നീറി ജീവിക്കണോ.... അതോ എല്ലാവരും ജീവിച്ചിരിക്കുന്നത് കണ്ട് എന്റെ ഭാര്യ ആയി ജീവിക്കണോ.....? വേഗം തീരുമാനിച്ചോ..... നിനക്ക് ഇനി സമയം തീരെ കുറവാണ്...." ഒരു പൊട്ടിച്ചിരിയോടെ ആ കാൾ നിലച്ചു.... ജാനി തളർന്നു പോയി..... ഗൗരിയുടെ മുഖം മനസ്സിൽ നിറഞ്ഞു.... ഒപ്പം റാവണിന്റെ മുഖവും.... കണ്ണുകൾ നിറഞ്ഞൊഴുകി.... രണ്ട് പേരെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ..... മരണത്തെ കുറിച്ച് പോലും ചിന്തിച്ച അവസ്ഥ.... "ഒരു മണിക്കൂറിനുള്ളിൽ നീ എത്തിയില്ലെങ്കിൽ ഒരു വീഡിയോ കൂടി ഞാൻ അയക്കും.... നിന്റെ അമ്മയുടെ അവസാനത്തെ വീഡിയോ...." സിദ്ധാർഥിന്റെ മെസ്സേജ് കൂടി ആയപ്പോൾ അവളുടെ സ്വസ്ഥത പോയി.... റാവൺ എല്ലാം കണ്ടും കേട്ടും അടുത്ത് തന്നെ ഉണ്ട്.... അവനിൽ യാതൊരു ഭാവവും അവൾ കണ്ടില്ല.... ജാനി ഏറെ നേരം ആ ഇരുപ്പ് ഇരുന്ന് പോയി.... ഒടുവിൽ പ്രതീക്ഷയോടെ റാവണിനെ നോക്കി....

"എന്റെ അമ്മയെ രക്ഷിക്ക് രാവണാ...." കെഞ്ചിക്കൊണ്ട് അവൾ പറഞ്ഞു.... "ഇല്ല...." ഉടനടി മറുപടി എത്തി ജാനി ആ മറുപടിയിൽ തളർന്നു പോയി.... അവൾ വേദനയോടെ അവനെ നോക്കി.... എത്ര ശത്രുതയാണോ എന്റെ അമ്മയോട്... അവൾ ചിന്തിച്ചു പോയി.... അവന്റെ മറുപടി അവളിൽ വാശി കൂട്ടി.... ഒന്നും ആലോചിക്കാതെ അവൾ ഇരുന്നിടത്ത് നിന്ന് എണീറ്റു... "എങ്ങോട്ടാ... " അവൾക്ക് മുന്നിൽ തടസ്സമായി കൈ നീട്ടി പിടിച്ചു അവൻ തിരക്കി.... "നിങ്ങൾ സഹായിച്ചില്ലെങ്കിൽ എനിക്ക് വിട്ട് കളയാൻ പറ്റുവോ.... എന്റെ അമ്മയല്ലേ.... എനിക്ക് രക്ഷിച്ചല്ലേ പറ്റൂ...." കണ്ണ് തുടച്ചു അവൾ വാശിയോടെ പറഞ്ഞു.... "ജീവൻ പോയാലും ശരി എന്റെ അമ്മയെ മരണത്തിന് വിട്ട് കൊടുക്കില്ല ഞാൻ...." അവൾ ഉറച്ച മനസ്സോടെ പറഞ്ഞു.... "നീ എങ്ങും പോകില്ല...." അവൻ ശാന്തമായി പറഞ്ഞു..... "പോ...." "നീ പോകില്ല...." പോകുമെന്ന് വാശിയോടെ പറയാൻ ഒരുങ്ങിയവളെ തടഞ്ഞു അവൻ പറഞ്ഞു.... അവനെ വാശിയോടെ നോക്കുന്നവളെ കണ്ട ഭാവം നടിക്കാതെ അവൻ ക്യാബിൻ തുറന്ന് പുറത്തേക്ക് പോയി....

ജാനി തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു.... എങ്ങനെ രാവണന് എത്ര ക്രൂരൻ ആവാൻ കഴിയുന്നു.... അമ്മയോട് ഇത്രത്തോളം ശത്രുത ആ മനസ്സിൽ സൂക്ഷിച്ചിരുന്നോ.... ഞാൻ കണ്ടതും മനസ്സിലാക്കിയതും ഒക്കെ തെറ്റായിരുന്നോ.... ഒരുനിമിഷം അവൾ ചിന്തിച്ചു പോയി..... ഇല്ലാ.... എനിക്ക് വേണം എന്റെ അമ്മയെ.... മരണത്തിലേക്ക് തള്ളി വിട്ടിട്ട് നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല.... എനിക്ക് പോണം... പോയെ പറ്റൂ.... " വാശിയോടെ പറഞ്ഞു കൊണ്ട് അവൾ വേഗം പുറത്തേക്ക് ഇറങ്ങി.... കാറിൽ കയറും മുന്നേ തടസ്സമായി റാവൺ അവൾക്ക് മുന്നിൽ വന്ന് നിന്നു.... "നീ എങ്ങും പോകില്ല...." അവളുടെ കൈയിൽ പിടിച്ചു മുറുക്കി അവൻ പറഞ്ഞു....

"നിങ്ങൾ ഇത്ര ക്രൂരൻ ആയിരുന്നോ....?" എത്ര അടക്കി പിടിച്ചും അമർഷം വാക്കുകളിലൂടെ പുറത്തേക്ക് ചാടി.... റാവൺ ഒന്നും മിണ്ടിയില്ല.... "എന്നോടുള്ള സ്നേഹം കൊണ്ടാ എന്റെ അമ്മ അങ്ങനെയൊക്കെ ചെയ്തത്.... അത് അറിഞ്ഞു വെച്ചിട്ടും എന്റെ അമ്മയെ ഒരു ശത്രുവായിട്ടാണ് നിങ്ങൾ കാണുന്നത്.... എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നോ അപ്പൊ....?" അവൾ ഓരോന്നായി ചോദിച്ചു.... "നിങ്ങളെപ്പോലെ സ്വന്തം ജീവിതം ഭദ്രമാക്കാൻ എന്റെ അമ്മയെ കുരുതി കൊടുക്കാൻ മാത്രം ക്രൂരയല്ല ഞാൻ... " അവളുടെ ആ വാക്കുകൾ കേട്ട് അവൻ അവളിലെ പിടി അയച്ചു... ദേഷ്യവും സങ്കടവും നിറഞ്ഞൊരു നോട്ടം അവനെ നേരെ തൊടുത്തു വിട്ട് അവൾ കാറിൽ കയറി അവിടെ നിന്നും പോയി..... അമ്മയുടെ ചതി അറിയാതെ.... സ്വാർത്ഥത അറിയാതെ.... അമ്മയെ ഓർത്ത് ഉരുകുകയായിരുന്നു അവൾ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story