ജാനകീരാവണൻ 🖤: ഭാഗം 127

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 "അച്ഛാ... അവി.... അവള് വന്നില്ലേ....?" അച്ഛനോടായി ഗൗരി തിരക്കി.... പ്രതീക്ഷയോടെ വാതിൽക്കലേക്ക് ഒരിക്കൽ കൂടി നോക്കി.... "അവളിനി വരുമെന്ന് തോന്നുന്നുണ്ടോ നിനക്ക്....?"അയാളുടെ മറുചോദ്യം കേട്ട് അവളുടെ ശിരസ്സ് താണു... "വേണ്ടിയിരുന്നില്ല ഗൗര്യേ...." അദ്ദേഹം ഒന്ന് നിശ്വസിച്ചു..... അതിന് മൗനമായി അവളൊന്ന് തേങ്ങി.... ആരും ഒന്നും മിണ്ടിയില്ല.... ഗുണമോ ദോഷമോ ഒന്നും പറയാൻ ആരും മെനക്കെട്ടില്ല.... ഇനിയെങ്കിലും എല്ലാം സ്വയം മനസ്സിലാക്കട്ടെ എന്ന് അവരും കരുതി.... എന്നാൽ ഗൗരി ആകെ തളർന്നിരുന്നു.... ശരീരത്തെക്കാൾ മനസ്സായിരുന്നെന്ന് മാത്രം.... മകളുടെ കാര്യത്തിൽ ഗൗരി എന്നും ദുർബലയാണ്.... മൂത്തവളെ അശ്രദ്ധ മൂലം എന്നന്നേക്കുമായി നഷ്ടപ്പെട്ടു.... അഹങ്കാരവും പിടിവാശിയും കാരണം ഇളയവളാൽ വെറുക്കപ്പെടുകയും ചെയ്തു.... എല്ലാം കൊണ്ടും തളർന്നിരുന്നു ഗൗരി.... ഒരു ആശ്രയതിനെന്ന വണ്ണം അമ്മയുടെ മാറിൽ അഭയം തേടി.... കണ്ണുനീർ ഒഴുക്കി വിടുന്ന മകളെ അലിവോടെ നോക്കാനല്ലാതെ മറ്റൊന്നിനും ആവാതെ ആ വൃദ്ധയും ഇരുന്നു പോയി... ••••••••••••••••••••••••••••••••••••••••°

"രാവണാ.... ഞാൻ റെഡി...."രാവിലെ ഓഫീസിൽ പോകാൻ റെഡി ആയി ജാനി പറഞ്ഞു.... റാവൺ വാച്ച് ഇടുന്നതിനിടയിൽ അവളെ നോക്കി.... "ഹോസ്പിറ്റലിൽ പോകണ്ടേ ....?" വാച്ചിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് അവൻ തിരക്കി.... "എന്തിന്....?" ഒട്ടും ഭാവഭേദമില്ലാതെ അവൾ തിരക്കി.... "നിന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് നി മറന്നോ.... അതോ മറന്നതായി ഭാവിക്കുന്നതോ....?" അവൻ ഗൗരവത്തോടെ തിരക്കി.... "എന്റെ അമ്മയോ....?" അവൾ നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കി.... "ഹോസ്പിറ്റലിൽ ഉള്ളത് ജാനകിയുടെ അമ്മയല്ല.... അവ്നിയുടെ അമ്മയാണ്... അവ്നി നന്ദയുടെ...." അവൾ ഒരുതരം വാശിയോടെ പറഞ്ഞു.... "പിന്നെ എനിക്ക് വേണ്ടപ്പെട്ടവർ ഒക്കെ ഇവിടെ... ഈ വീട്ടിലുണ്ട്.... അല്ലാതെ പുറത്ത് ആരുമായി എനിക്കൊരു ബന്ധവുമില്ല...." അവൾ പറഞ്ഞു "ആർ യൂ ഷുവർ....?" അവൻ ഒരിക്കൽ കൂടി തിരക്കി.... അതിന് അവളൊന്ന് മൂളി "ജാനി.... ഷി ഈസ്‌ യുവർ മദർ..... നീ..." "പ്ലീസ് രാവണാ.... എന്നോടൊന്നും പറയല്ലേ... എന്നെ.... എന്നെ നിർബന്ധിക്കല്ലേ....." അവൾ ദയനീയമായി പറഞ്ഞു...

"എനിക്ക് ജാനിയായി ജീവിച്ചാൽ മതി..... അവ്നി ആവണ്ട..... എനിക്ക്... എനിക്ക് നിങ്ങളുടെ ഭാര്യ ആയി ജീവിച്ചാൽ മതി.... അത് മാത്രം മതി എനിക്ക്.... ഞാൻ അവ്നി അല്ല.... ജാനിയാ.... നിങ്ങടെ മാത്രം ജാനി ആയാൽ മതി എനിക്ക്...." ഒരു കുഞ്ഞിനെ പോലെ അവൾ പുലമ്പി.... മുന്നിൽ നിൽക്കുന്നവനോട് പ്രണയമായിരുന്നു..... പ്രണയം നിറഞ്ഞ ഭ്രാന്തായിരുന്നു..... അത് മനസ്സിലാക്കിയവൻ അവളെ അണച്ച് പിടിച്ചു.... പുറത്ത് പതിയെ തട്ടിക്കൊടുത്തു.... അവളുടെ വാക്കുകൾ അവനിലും ആനന്ദം പകരുന്നവയായിരുന്നു.... മറ്റെല്ലാരെക്കാളും നമ്മളെ സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതും ഒരു ഭാഗ്യമാണ്.... അതും നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർ.... റാവൺ നിറഞ്ഞ മനസ്സോടെ അവളുടെ വിരി നെറ്റിയിൽ ചുംബിച്ചു.... അവൾ കിട്ടിയ അവസരം മുതലെടുത്തു അവന്റെ നെഞ്ചോരം ചേർന്നു നിന്നു....

എന്തോ ആ നെഞ്ചോരം ചേർന്ന് നിൽക്കാൻ വല്ലാത്ത കൊതിയാണവൾക്ക്.... എത്ര നിന്നാലും നിന്നാലും തീരാത്ത കൊതി..... "പോകാം...."അവളെ അടർത്തി മാറ്റി അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് അവനെ നോക്കി.... അവളുടെ ആ മുഖം കണ്ട് ചിരിച്ചിട്ട് അവൻ റൂം വിട്ടിറങ്ങി.... പിന്നാലെ ജാനിയും.... അവർ താഴേക്ക് ചെന്നപ്പോഴേക്കും യുവ ഉണ്ടായിരുന്നു ഹാളിൽ.... യുവയെ കണ്ടതും റാവൺ പോയി അവനെ ഹഗ് ചെയ്തു.... "നീ എപ്പോ എത്തി....?" "ഇപ്പോ എത്തിയെ ഉള്ളു അളിയാ..." യുവ അവനോട് പറഞ്ഞു.... അതേസമയം ശിവദ മരുമകനെ സൽക്കരിക്കാൻ ചായയും സ്നാക്സും ഒക്കെ കെട്ടിപ്പെറുക്കി അവന്റെ മുന്നിൽ കൊണ്ട് കാഴ്ച വെച്ചു.... എല്ലാം കൂടി കണ്ടപ്പോൾ തന്നെ അവന്റെ വയറു നിറഞ്ഞു.... "ആഹാ അളിയൻ ഇതെപ്പോ എത്തി....?" ആരവ് പോകാൻ റെഡി ആയി വരുമ്പോഴാണ് യുവയെ കാണുന്നത്.... യുവാക്കൾ മുന്നിൽ നിരത്തി വെച്ചിരുന്ന സ്നാക്സിൽ നിന്ന് ഒരു ലഡ്ഡു എടുത്ത് വായിലിട്ട് കൊണ്ടാണ് അവന്റെ ചോദ്യം.... "ഇപ്പൊ വന്നേ ഉള്ളളിയാ..." യുവയുടെ മറുപടി കേട്ട് അടുത്ത ലഡ്ഡു എടുക്കാനായി ആരവ് കൈ നീട്ടി.... അപ്പൊ തന്നെ ശിവദ അവന്റെ കൈക്ക് നല്ലൊരു തല്ല് കൊടുത്തു.... എന്നിട്ട് അവനെ നോക്കി പേടിപ്പിച്ചു.....

ആരവ് പതിയെ ആ കൈ പിൻവലിച്ചു.... "നീ കഴിക്ക് അളിയാ...." ഒക്കെ കണ്ട് ചിരിച്ചോണ്ട് യുവ പറഞ്ഞു.... അവൻ അമ്മയെ ഒന്ന് നോക്കി.... "ഓ വേണ്ടളിയാ.... ന്തോ മധുരം ഇഷ്ടല്ല്യ...." മനസ്സിന് മീതെ അവൻ പറഞ്ഞു.... യുവ ചിരിച്ചു പോയി.... ആരവ് അമ്മയെ ഒന്ന് നോക്കി.... ചെറുപ്പത്തിലേ ഉള്ള ശീലമാ.... വീട്ടിൽ വരുന്നവർക്ക് കഴിക്കാൻ കൊണ്ട് വെക്കുന്നതിൽ നിന്ന് കൈയിട്ട് വാരിയാൽ അവർ പോയി കഴിഞ്ഞ് അമ്മേടെ വക ഒരു കലാ പരിപാടിയുണ്ട്.... ഞാനും നന്ദുവും അതിന്റെ എവറോളിംഗ് ട്രോഫി കുറേ മേടിച്ചു കൂട്ടിയിട്ടും ഉണ്ട്.... പോത്ത് പോലെ വളർന്നിട്ടും അമ്മക്ക് ഒരു മാറ്റവും ഇല്ല.... അമ്മക്ക് മാത്രമല്ല ഞങ്ങൾക്കും.... "നിങ്ങൾ ഓഫീസിലേക്കാണോ....?" യുവ അവരോട് തിരക്കി.... "ഇനിയിപ്പോ നിങ്ങൾ പോവണ്ട...."ശിവദ ഇടയിൽ കയറി പറഞ്ഞു.... "അയ്യോ വേണ്ടമ്മേ.... അവർ പൊയ്ക്കോട്ടേ.... ഞാൻ നന്ദുവിനെ കൂട്ടാൻ വന്നതാ.... ഒരിടം വരെ പോകാനുണ്ടായിരുന്നു....." യുവയുടെ മറുപടി കേട്ട് ശിവദയുടെ മുഖം വാടി....

നന്ദു പോകുന്നതോർത്തു ബാക്കി ഉള്ളവർക്കും ഉണ്ടായിരുന്നു ആ വാട്ടം.... "ഗൗരിയേച്ചിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്....?" വിഷമം മറച്ചു പിടിച്ചുകൊണ്ട് ശിവദ തിരക്കി.... ജാനി അങ്ങനൊരു കാര്യം കേൾക്കാത്ത ഭാവത്തിൽ അവിടെ തന്നെ നിന്നു.... "കുഴപ്പം ഒന്നുമില്ല.... ഇന്ന് ഡിസ്ചാർജ് ചെയ്യും...." അവൻ പറഞ്ഞു.... പിന്നെയും പരസ്പരം വിശേഷങ്ങൾ ഒക്കെ തിരക്കി... കുറച്ച് കഴിഞ്ഞ് അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.... "അവൾ മോളിൽ റൂമിലാ മോനെ.... എണീറ്റിട്ടില്ല..." അവന്റെ നോട്ടം കണ്ട് ശിവദ പറഞ്ഞു.... അതിന് ചമ്മിയ ഒരു ചിരിയും ചിരിച്ചു അവൻ എണീറ്റു.... "ഞാൻ അവളെ വിളിക്കട്ടെ.... ഒരിടം വരെ പോകാനുണ്ട്...." ജാള്യതയോടെ പറഞ്ഞുകൊണ്ട് അവൻ സ്റ്റെയർ കയറി മുകളിലേക്ക് പോയി.... അവന്റെ പെരുമാറ്റം ഒക്കെ കണ്ട് റാവണിന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..... നിർവൃതിയുടെ ചിരി..... "അളിയന് ഇരിപ്പുറക്കുന്നില്ല..... അവളെ കാണാഞ്ഞിട്ട്...." അവൻ പോകുന്നതും നോക്കി ആരവ് കമന്റ് അടിച്ചു..... ആ കമന്റ് കേട്ട് അവന്റെ തലക്കിട്ട് ഒന്ന് കൊടുത്ത് ശിവദ അകത്തേക്ക് പോയതും മുന്നിൽ ഇരുന്ന പലഹാരം അവൻ അകത്താക്കി... •••••••••••••••••••••••••••••••••••••°

യുവ നന്ദുവിന്റെ മുറിക്ക് മുന്നിൽ വന്ന് നിന്ന് ഒരു ദീർഘശ്വാസം എടുത്തു വിട്ടു.... ഡോറിൽ കൈ വെച്ചപ്പോൾ തന്നെ ലോക്ക് അല്ലെന്ന് മനസ്സിലായി.... ചാരി വെച്ച ഡോർ പതിയെ തുറന്ന് അകത്ത് കയറി..... ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞു... അവൻ ബെഡിലേക്ക് നോക്കി.... എന്താ ഒരു കിടപ്പ്.... ഒരു സൈഡ് കൊണ്ട് ചെരിഞ്ഞു ഭാഗികമായി കമിഴ്ന്നു.... ഒരുകാൽ താഴോട്ടും ഒരുകാൽ കുറച്ച് പൊക്കിയും വെച് സൈക്കിൾ ചവിട്ടുന്ന പോലത്തെ പൊസിഷനിൽ കിടക്കുന്നവളെ നോക്കി അവൻ തല കുടഞ്ഞു.... "എന്റെ വീട്ടിലൊക്കെ എന്ത് ഡീസന്റായിട്ട് കിടക്കുന്നവളാ.... പോരാത്തേന് പില്ലോ കൊണ്ട് ബെഡിന്റെ നടുക്കായിട്ട് ഒരു ചൈന വൻമതിലും.... ആ ഓർമയിൽ അവൻ പല്ലൊന്ന് കടിച്ചു.... അവൻ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു.... അവളെ പോലെ തന്നെ ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ഒരു മുറി.... അവന്റെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു.... സമയം 9: 35.... തന്റെ വീട്ടിൽ അവൾ ഇങ്ങനൊന്നുമല്ലെന്ന് അവനോർത്തു.... "ഡീ...." അവൻ ബെഡിൽ കിടന്ന പില്ലോ എടുത്ത് അവൾക്കൊരു ഏറു കൊടുത്തു....

എവിടുന്ന്.... അവൾ സുഖസുന്ദരമായ നിദ്രയിലാണ്.... അത് കണ്ട് അവൻ ബെഡിലേക്ക് കയറി കിടന്നു.... അവൾ തല വെച് കിടന്ന പില്ലോ അവളുടെ തലക്കടിയിൽ നിന്ന് വലിച്ചെടുത്തു ബെഡിൽ ഇട്ട് അതിൽ കൈമുട്ട് കുത്തി അവൾക്ക് നേരെ ചരിഞ്ഞു കിടന്നു..... ഒന്ന് മൂളിക്കൊണ്ട് അവൾ അവൻ എരിഞ്ഞ പില്ലോ എടുത്ത് തലക്കടിയിൽ വെച്ചു വീണ്ടും കിടന്നുറങ്ങി.... യുവ അതും വലിച്ചെടുത്തു..... "അമ്മാ.. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ...."അവൾ കണ്ണ് തുറക്കാതെ ചിണുങ്ങി.... "അമ്മേടെ തക്കുടുവാവക്ക് ഇനിയും ഉറങ്ങണോ....?" അവൻ കൊഞ്ചിക്കുന്ന പോലെ അവളുടെ കാതോരം പറഞ്ഞതും അവൾ പതിയെ കണ്ണ് തുറന്നു.... ചിമ്മി ചിമ്മി തുറന്ന് മുന്നിൽ കിടക്കുന്നവനെ ഒന്ന് നോക്കി.... യുവയെ കണ്ട് അവൾ ഞെട്ടിപ്പോയി..... പെട്ടെന്നവൾ എണീറ്റിരുന്നു..... റൂം മൊത്തത്തിൽ ഒന്ന് നോക്കി.... ഇത് എന്റെ വീട് തന്നെയാണല്ലോ.... അവൾ സ്വയം പറഞ്ഞു.... "ഡോ.... തനിക്കെന്താ ഇവിടെ കാര്യം .....?" ബോധം വീണ്ടെടുത്ത അവൾ അവനെ നോക്കി ഗൗരവം നടിച്ചു....

"അത് കൊള്ളാം.... എന്റെ ഭാര്യവീട്ടിൽ എനിക്കെന്താ കാര്യമെന്നോ .... ഹല്ലേ.... 😼" അവൻ പില്ലോ മുകളിലേക്ക് വെച് ഒന്ന് കയറി കിടന്നു.... തലക്ക് പിന്നിൽ ഇടത് കൈ പത്തി വെച് അവളോട് പറഞ്ഞു അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല.... യുവ ഫോൺ എടുത്ത് അതിൽ തോണ്ടി കിടന്നു.... ഇടക്ക് അവളെ ഒന്ന് പാളി നോക്കും.... ആശാത്തി എന്തോ ചിന്തയിലാണ്..... അവനിലേക്ക് നോട്ടം വരുന്നത് കണ്ട് അവൻ നോട്ടം മാറ്റി.... "എന്താണാവോ വരവിന്റെ ഉദ്ദേശം....?"നന്ദു കൈയും കെട്ടി അവനോട് തിരക്കി... "സിമ്പിൾ.... ഇവിടുന്ന് ഒരു ലഗേജിനെ എടുത്ത് എന്റെ വീട്ടിൽ കൊണ്ട് പോകാൻ ഉണ്ടായിരുന്നു...." ഫോണിൽ നിന്ന് തലയുയർത്തി നോക്കി അവൻ പറഞ്ഞു.... "എന്നാൽ ആ ലഗേജ്‌ ഇപ്പൊ വരാൻ ഉദ്ദേശിക്കുന്നില്ല.... അപ്പൊ ശെരി എന്നാ...." അതും പറഞ്ഞവൾ പുതപ്പ് എടുത്ത് മേലേക്ക് വിരിച്ചു ബെഡിൽ കമിഴ്ന്നു കിടന്നു.... മുറിഞ്ഞുപോയ ഉറക്കം പൂർത്തിയാക്കാൻ ഒരുങ്ങുന്നവളെ കണ്ട് അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടു... നിനക്ക് ഉറങ്ങണമല്ലേ..... ഉറക്കം.... ഉറക്കി കിടത്താം.... എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവനും ആ പുതപ്പിനുള്ളിലേക്ക് കയറി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story