ജാനകീരാവണൻ 🖤: ഭാഗം 13

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവൻ ആ വലിയ ബിൽഡിങ് മുഴുവനും ഓടി നടന്നു അവളെ തിരഞ്ഞു സ്റ്റാഫ്സിനോടൊക്കെ അന്വേഷിച്ചെങ്കിലും എല്ലാവരും മീറ്റിംഗിന് പോയിരുന്നത് കൊണ്ട് ആരും അവളെ കണ്ടിരുന്നില്ല പുറത്തു ഇറങ്ങി എല്ലായിടത്തും അവൻ അവളെ തിരഞ്ഞുവെങ്കിലും അവളെ കണ്ടെത്താനായില്ല .... അവനു വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .... അവൻ നേരെ മുകളിലേക്ക് തന്നെ പോയി സിസിടിവി വിഷ്വൽസ് ചെക്ക് ചെയ്തപ്പോ അതിലുള്ള കാഴ്ചകൾ കണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി ....! ജിത്തു അവളെ കെട്ടിപ്പിടിക്കുന്ന ദൃശ്യം അവന്റെ രക്തം തിളപ്പിച്ചു ബാക്കിയുള്ളതൊക്കെ കണ്ടതും അവൻ ദേഷ്യത്തിൽ ചെയർ ചവിട്ടി ഒടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഫോൺ എടുത്ത് അവൾക്ക് വിളിക്കാൻ നിൽക്കുമ്പോഴാണ് അവൾക്ക് ഫോൺ ഇല്ലെന്നുള്ള കാര്യം ഒർക്കുന്നത്‌ "ആാാ ......" അവൻ ദേഷ്യത്തോടെ അലറിക്കൊണ്ട് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു .....

വിക്രം അവനെ തണുപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അവന്റെ ദേഷ്യം കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല "വിക്രം ...... അര മണിക്കൂറിനുള്ളിൽ അവൾ എവിടെയാണെന്ന് കണ്ട് പിടിച്ചു എന്നെ അറിയിക്കണം ..... Quick ....." അവൻ ദേഷ്യത്തോടെ അലറിയതും വിക്രം വേഗം ഫോണും എടുത്ത് പോയി "one minute sir ..... ഞാനാ വിഷ്വൽസിൽ കണ്ട കാറിന്റെ നമ്പർ നോട്ട് ചെയ്തില്ല ...." ആരോടോ ഫോണിൽ സംസാരിച്ചു നിന്ന വിക്രം അതും പറഞ്ഞു അകത്തേക്ക് പോകാൻ നിന്നതും " KL 81 8055" പെട്ടെന്ന് റാവണിന്റെ ശബ്ദം കേട്ടതും അവനൊന്ന് നിന്നു "RK .....?" അവൻ സംശയഭാവത്തോടെ വിളിച്ചു "It’s KL 81 8055..... Go man ...." അവന്റെ ശബ്ദം കടുത്തതും വിക്രം നമ്പർ നോട്ട് ചെയ്ത്‌ അവിടെ നിന്നും പോയി

"RK ....ലൊക്കേഷൻ കിട്ടിയിട്ടുണ്ട് ....." വിക്രം അല്പനേരത്തിനുള്ളിൽ അവനടുത്തേക്ക് ഓടിവന്നുകൊണ്ട് അവനു നേരെ ഫോൺ നീട്ടി റാവൺ ആ ഫോൺ വാങ്ങി അതിലേക്ക് നോക്കികൊണ്ട് കാറ്റുപോലെ അവിടെ നിന്നും പോയി "RK നീ ഇപ്പൊ ഡ്രൈവ് ചെയ്യണ്ട .... മാറ് ....." ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നിന്ന റാവണിനെ തടഞ്ഞുകൊണ്ട് വിക്രം പറഞ്ഞതും ഒരു കൂർത്ത നോട്ടമായിരുന്നു അവന്റെ മറുപടി അത് കണ്ടതോടെ വിക്രം അവനു വഴി മാറി കൊടുത്തു കാറിലേക്ക് കയറിയ നിമിഷം തന്നെ പൊടിപറത്തിക്കൊണ്ട് ആ കാർ അവിടെ നിന്നും പാഞ്ഞു പോയി "ആ പെണ്ണിനെ കൊല്ലാതെ വിട്ടാൽ മതിയായിരുന്നു ......!"

ആ കാറിന്റെ വേഗത നോക്കി വിക്രം ആരോടെന്നില്ലാതെ പറഞ്ഞു  "യ്യോ ന്നെ കൊല്ലല്ലേ രാവണാ ......!!" ഒരു അലർച്ചയോടെ അതും പറഞ്ഞുകൊണ്ടാണ് ജാനി ഞെട്ടിയുണർന്നത് "ജാനി ..... നീ എന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നേ .....?" ജിത്തു അമർഷത്തോടെ ചോദിക്കുമ്പോഴും അവൾ കണ്ട സ്വപ്നത്തെ പ്രാകി ഇരിക്കുവായിരുന്നു "ജാനി ...... നിന്നോടാ ഞാൻ ചോദിക്കുന്നെ .....?" അവന്റെ ശബ്ദമുയർന്നതും അവളൊന്ന് ഞെട്ടി അവനെയും ആ പരിസരത്തെയും അവൾ മാറി മാറി നോക്കുന്നുണ്ട് "ഞാൻ എങ്ങനെ ഇവിടെ .....?" അവൾ നെറ്റിയിൽ കൈവെച്ചതും മുറിവ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു "ബോധം പോയപ്പോ ഞാനാ ഇങ്ങോട്ട് കൊണ്ട് വന്നേ .....?" അവൻ അവളുടെ കൈയിൽ പിടിച്ചു സൗമ്യമായി പറഞ്ഞതും അവൾ അവന്റെ കൈ വേർപെടുത്തി അവിടെ നിന്നും എണീറ്റു "എനിക്ക് പോണം ...... ഞാൻ അവിടെ ഇല്ലെന്ന് പുള്ളി അറിഞ്ഞാൽ .....?"

"അറിഞ്ഞാലെന്താ ...... എന്താന്ന് .....!?" ബാക്കി പറയാൻ അനുവദിക്കാതെ ജിത്തു കുറച്ചു കടുപ്പിച്ചു ചോദിച്ചതും അവൾ തലയും താഴ്ത്തി നിന്നു "നീ അവനെ ഭയക്കുന്നുണ്ടോ ജാനി ....?" അവന്റെ സ്വരം നേർത്തു ...... അവൾ തലയുയർത്തി അവനെ നോക്കി "എന്തിനാടോ ഇങ്ങനെ ഒരു ജീവിതം ..... അവനെ ഭയന്നുള്ള ഈ ജീവിതം എത്രകാലം നീ മുന്നോട്ട് കൊണ്ട് പോകും ....? RK യെക്കുറിച്ചു നിനക്ക് അറിയില്ല ജാനി ..... അവനു ആരെയും സ്നേഹിക്കാൻ കഴിയില്ല ..... അവനു അനുസരിപ്പിക്കാനേ അറിയൂ ...... അവന്റെ മനസ്സിൽ ബിസിനസ്സ് മാത്രമേ ഉണ്ടാവു ..... നിനക്ക് സ്ഥാനമില്ലാത്തിടത്ത് കടിച്ചു തൂങ്ങാൻ നിൽക്കാതെ വന്നൂടെ നിനക്ക് എന്റെ പെണ്ണായി .....?" ജിത്തുവിന്റെ സ്വരം നേർത്തു വന്നു .....

അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു അവൻ അവളുടെ നേർക്ക് നടന്നതും ഡോർ വലിയ ശബ്ദത്തോടെ ആരോ തള്ളി തുറന്നതും ഒപ്പമായിരുന്നു രണ്ടുപേരും ഞെട്ടലോടെ വാതിൽക്കലേക്ക് നോക്കിയതും അവിടെ കണ്ണും ചുവപ്പിച്ചു ദേഷ്യത്തോടെ നിൽക്കുന്ന റാവണിനെയാണ് കണ്ടത് അവനെ കണ്ടതും ജാനകി നിന്ന് വിറക്കാൻ തുടങ്ങി അവൾ പതിയെ ജിത്തുവിന്റെ പിന്നിലേക്ക് നീങ്ങി നിന്നു അതുകൂടിയായപ്പോൾ റാവണിന്റെ നിയന്ത്രണം വിട്ടുപോയി അവൻ പാഞ്ഞു ചെന്ന് അവളെ പിടിച്ചു വലിച്ചു അവനു നേർക്ക് നിർത്തി അവളുടെ കരണം പൊളിയുന്ന വിധത്തിൽ ഒരടി അങ്ങ്‌ കൊടുത്തു ആ അടിയിൽ അവളൊന്ന് ആടിക്കൊണ്ട് വീഴാൻ പോയതും ജിത്തു അവളെ പിടിച്ചു

"hey മിസ്റ്റർ ..... നിങ്ങൾ എ ....." "കൈയെടുക്കെടാ *** മോനെ ....." ജിത്തു എന്തോ പറയാൻ വന്നതും ജാനിയെ ചേർത്ത് പിടിച്ചിരുന്ന ജിത്തുവിന്റെ കൈയിലേക്ക് നോക്കി റാവൺ അലറി അവൻ കൈയെടുക്കുന്നില്ലെന്ന് കണ്ടതും അവൻ ജാനിയെ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി "നിന്നോട് ഞാൻ പോകാൻ നേരം ക്യാബിനിൽ ഇരിക്കാൻ അല്ലെ പറഞ്ഞത് .....?" റാവൺ കൈ മുഷ്ടി ചുരുട്ടി പിടിച്ചു അവളോട് ചോദിച്ചതും അവൾ തലയും താഴ്ത്തി നിന്നു "മുഖത്തേക്ക് നോക്കെടി ....." അവൻ ഒച്ചയെടുത്തതും അവൾ ഞെട്ടലോടെ തലയുയർത്തി നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു ബഹളം കേട്ട് നേഴ്‌സ് ഒക്കെ വന്നെങ്കിലും ആർക്കും അവനെ തടയാനുള്ള ധൈര്യം ഇല്ലായിരുന്നു

"ഇനി പറ ..... നിന്നോട് അവിടെ ഇരിക്കാൻ ആണോ ഞാൻ പറഞ്ഞത് .....?" അവന്റെ ഭാവം കണ്ട് അവൾക്ക് പേടിയാവാൻ തുടങ്ങി "അ ..... അത് ..... ഞാൻ ...." "say yes or no .....!" വിക്കലോടെ പറഞ്ഞു തുടങ്ങിയ അവളെ തടഞ്ഞുകൊണ്ട് അവൻ അലറി "Yes ....." അത് പറയുമ്പോൾ അവൾ കരഞ്ഞു പോയിരുന്നു "ജാനി ..... നീ വാ ..... ഇത് എന്തോ മാനസികരോഗമാണ് ..... മറ്റുള്ളവരുടെ കണ്ണീർ കാണാൻ അത്രക്ക് ഇഷ്ടമാണെങ്കിൽ അതിന് വേറെ ആരെയെങ്കിലും നോക്കിക്കോ RK ....." ജിത്തു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് റാവണിന് നേരെ കുരച്ചു ചാടി "നിനക്ക് തട്ടിക്കളിക്കാൻ ഇവളെ ഞാൻ വിട്ട് തരില്ല ..... ഞാൻ കൊണ്ട് പോകുന്നു ഇവളെ ....."

അവളുടെ കൈയിൽ പിടിച്ചു ജിത്തു മുന്നോട്ട് നടന്നതും ജാനിയുടെ മറുകൈയിൽ റാവണിന്റെ പിടുത്തം വീണിരുന്നു "എന്റെ ഭാര്യയെ കൊണ്ട് പോകാനുള്ള ധൈര്യം നിനക്ക് ഉണ്ടെങ്കിൽ എനിക്ക്‌ അതൊന്ന് കാണണം ....." അവൻ ഗൗരവം വിടാതെ പറഞ്ഞതും ജാനി നിറഞ്ഞകണ്ണുകൾ വിടർത്തി അവനെ നോക്കി "RK ..... നിനക്ക് അനുസരിപ്പിക്കാനും വേദനിപ്പിച്ചു രസിക്കാനുമുള്ള അടിമയല്ല ഇവൾ ..... വെറുതെ ഒരു ഇഷ്യൂ create ചെയ്യരുത് ...." ചുറ്റും കൂടുന്ന ആളുകളെ നോക്കി ജിത്തു ശബ്ദം താഴ്ത്തി പറഞ്ഞു അപ്പോഴും അവളിലുള്ള പിടി അവൻ വിടുന്നില്ലെന്ന് കണ്ടതും ജിത്തുവിനും ദേഷ്യം വന്നിരുന്നു റാവൺ ജാനിയെയും ജിത്തു പിടിച്ചിരിക്കുന്ന അവളുടെ കൈയിലേക്കും നോക്കിയതും ജാനി പേടിയോടെ ജിത്തുവിന്റെ കൈകളെ വേർപെടുത്തി റാവണിന്റെ പിന്നിലേക്ക് വന്നു നിന്നു അത് കണ്ടതും റാവൺ ജിത്തുവിന്റെ നോക്കി ചുണ്ടുകോട്ടി ചിരിച്ചു ജിത്തു വേദനയോടെ അവളുടെ മുഖത്തേക്ക് നോക്കി .....

അവളുടെ കണ്ണുകളിലെ ഭയം അവനെ വല്ലാതെ നൊമ്പരപ്പെടുത്തി "Now Please get out from here ....." റാവൺ പുറത്തേക്ക് ചൂണ്ടി പറഞ്ഞതും അവൻ ഒരിക്കൽ കൂടി അവളെ നോക്കി പുറത്തേക്ക് നടന്നു അവൻ പോയതും റാവൺ ജാനിക്ക് നേരെ തിരിഞ്ഞു അവളുടെ നെറ്റിയിലെ മുറിവിലൂടെ അവൻ ഒന്ന് കണ്ണോടിച്ചു അവൾ പേടിയോടെ അവനെ നോക്കി നിന്നു "സർ ...... സർ എന്താ ഇവിടെ ....?" അകത്തേക്ക് വന്ന ഡ്യൂട്ടി ഡോക്ടർ അത് ചോദിച്ചുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു "She is my wife .....!" അവൻ ജാനിയെ ചൂണ്ടി പറഞ്ഞു "ohh god !..... സാറിന്റെ ഭാര്യ ആണോ ..... ?" അയാളുടെ ചോദ്യത്തിന് അവനൊന്ന് മൂളി "പേടിക്കാനൊന്നുല്ല സർ ..... നെറ്റി ഒന്ന് പൊട്ടിയിട്ടുണ്ട് ..... ബ്ലഡ് കണ്ട് പേടിച്ചു ബോധം പോയതാകും ..... മുറിവ് ഇടക്കിടക്ക് ക്ലീൻ ചെയ്തു മരുന്ന് പുരട്ടണം ..... പിന്നെ വേദന കുറയാൻ കുറച്ചു ടാബ്ലെറ്റ്സും തരാം ..... ഇപ്പൊ തന്നെ ഡിസ്ചാർജ് ചെയ്യാം ...."

ഡോക്ടർ അത് പറഞ്ഞുകൊണ്ട് പ്രീസ്ക്രിപ്ഷൻ എഴുതി നേഴ്‌സിനെ ഏല്പിച്ചു അവർ പോയി ടാബ്ലെറ്റ്സ് കൊണ്ട് വന്നതും റാവൺ ബില്ല് സെറ്റിൽ ചെയ്തു അവിടെ നിന്നും ഇറങ്ങി അവളെ കാറിലേക്ക് കയറ്റി അവൻ വീട് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു അവൾ ഇനി എന്തൊക്കെയാണ് കിട്ടാൻ പോകുന്നതെന്ന് ഓർത്തു പേടിച്ചു പേടിച്ചാണ് കാറിൽ ഇരുന്നത് അവന്റെ വായീന്ന് എന്തേലും കേൾക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല അവൻ വീട്ടുമുറ്റത്തു കാർ കൊണ്ട് നിർത്തി കാറിൽ നിന്നിറങ്ങിയതും അവനു പിന്നാലെ അവളും ഇറങ്ങി വന്നു അകത്തേക്ക് കയറിയപ്പോൾ ശിവദ ഓടിവന്നു "ഡാ ..... എന്താടാ ഇത്‌ ..... ഇതെന്ത് പറ്റിയതാ .....?" ശിവദ ജാനിയുടെ തലയിൽ പിടിച്ചു നോക്കി ചോദിക്കുമ്പോൾ അവളെ പരിഭ്രമത്തോടെ നോക്കി നിൽക്കുന്ന മഹേഷിൽ ആയിരുന്നു റാവണിന്റെ കണ്ണ് "അതൊന്നുമില്ല ..... അവളൊന്ന് വീണു ..... ടെൻഷൻ അടിക്കാൻ മാത്രം ഒന്നുമില്ല ...."

മഹേഷിനെ നോക്കിയാണ് അവൻ മറുപടി പറഞ്ഞത് "എന്നാൽ മോള് പോയി ഒന്ന് റസ്റ്റ് എടുക്ക് ..... ചെല്ല് ......" ശിവദ ജാനിയെ മുകളിലേക്ക് പറഞ്ഞയച്ചതും മഹേഷ് അവൾ പോകുന്നതും നോക്കി നിന്നു "റിയയും റോഷനും എയർപോർട്ടിൽ എത്തിയിട്ടുണ്ട് ..... നന്ദുവും നന്തൂട്ടനും അവരെ പിക്ക് ചെയ്യാൻ പോയിരിക്കുവാ ...... നാലും കൂടി കറങ്ങി തിരിച്ചു രാത്രിയെങ്കിലും വന്നാൽ മതിയായിരുന്നു .....!" മഹേഷിനെ നോക്കി നിന്ന റാവണിനോട് ശിവദ പറഞ്ഞതും അവനൊന്ന് മൂളിക്കൊണ്ട് മുകളിലേക്ക് കയറിപ്പോയി അവൻ റൂമിൽ ചെന്നപ്പോഴേക്കും അവൾ ബെഡിലേക്ക് വീണിരുന്നു അവൻ അവളെ ഒന്ന് നോക്കി വാച്ച് അഴിച്ചു വെച്ച് ഫ്രഷ് ആവാൻ പോയി ഫ്രഷ് ആയി ഇറങ്ങിയതും അവൻ താഴേക്ക് പോയി ഒരു പ്ലേറ്റിൽ അവൾക്കുള്ള ഫുഡുമായി തിരികെ വന്നു "ജാനി ......"

അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചതും അവൾ മടിയോടെ കണ്ണ് തുറന്ന് നോക്കി മുന്നിൽ റാവണിനെ കണ്ടതും അവൾ എണീറ്റിരുന്നു പേടിയോടെ അവനെ നോക്കി "മ്മ് .... കഴിക്ക് ....." അവൻ ഫൂഡ് അവൾക്ക് നേരെ നീട്ടി നല്ല വിശപ്പുള്ളത് കൊണ്ടും അവനെ ചൊടിപ്പിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടും അവൾ അവൻ പറഞ്ഞ ഉടൻ അത് വാങ്ങി കഴിച്ചു അവൾ കഴിച്ചു കഴിഞ്ഞതും അവൻ ആ പ്ലേറ്റ്‌ വാങ്ങി ടേബിളിൽ വെച്ചുകൊണ്ട് ഒരു കുഞ്ഞു ബൗളിൽ വെള്ളം നിറച്ചു അവളുടെ കൈ കഴുകിപ്പിച്ചു വായും കഴുകി ടവൽ വെച്ച് തുടച്ചു കൊടുത്തു ഇതൊക്കെ അവൾ ഞെട്ടലോടെ നോക്കിക്കണ്ടു ഒരുവേള ഇതൊക്കെ സ്വപ്‌നമാണെന്ന്‌ അവൾക്ക് തോന്നിപ്പോയി "കിടന്നോ ....."

അതും പറഞ്ഞു അവൻ പ്ലേറ്റ് ഒക്കെ എടുത്ത് അവിടെ നിന്നും താഴേക്ക് പോയി തലക്കടിയേറ്റ പോലെ അവൾ അങ്ങനെ തന്നെ ഇരുന്നു പിന്നീട് എപ്പോഴോ ക്ഷീണം തോന്നി ബെഡിലേക്ക് വീണു റാവൺ പ്ലേറ്റ് കിച്ചണിൽ കൊണ്ട് പോയി കഴുകി വെച്ച് തിരികെ വരുമ്പോൾ ശിവദ അവനെ ഫുഡ് കഴിക്കാൻ പിടിച്ചിരുത്തി ശിവദ പ്ലേറ്റ് എടുക്കാൻ പോകുന്നത് കണ്ട് അവൻ അവരെ തടഞ്ഞു കിച്ചണിലേക്ക് പോയി അവനുള്ള പ്ലേറ്റുമായി തിരികെ വന്നു സ്വയം വിളമ്പി കഴിച്ചു കഴിച്ചു കഴിഞ്ഞതും അവൻ മുറിയിലേക്ക് തന്നെ പോയി അവൻ ലാപും എടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു .....നേരം ഇരുട്ടി തുടങ്ങിയിരുന്നു അവൻ അത്യാവശ്യം ചെയ്യേണ്ട ജോലി ഒക്കെ അവിടെ ഇരുന്ന് ചെയ്തു തീർന്നപ്പോഴേക്കും രാത്രി ആയിരുന്നു അവൻ കൈരണ്ടും ഞൊട്ട പൊട്ടിച്ചുകൊണ്ട് ലാപും എടുത്ത് അവിടെ നിന്നും എണീറ്റു സീറോ ബൾബ് മാത്രം ഇട്ട് അവൻ വന്ന് കിടന്നു

തനിക്ക് നേരെ ചെരിഞ്ഞു കിടക്കുന്ന ജാനിയെ നോക്കി ഓരോന്ന് ഓർത്തു കിടക്കുമ്പോഴാണ് ജാനിയുടെ ചെറിയ ഞെരക്കം ഒക്കെ കേൾക്കുന്നത് അവൻ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിക്കിടന്നു തണുത്തിട്ടു വിറക്കുകയാണെന്ന് മനസ്സിലായതും അവൻ വേഗം എണീറ്റ് എസി ഓഫ് ചെയ്തു പുതപ്പ് എടുത്തു പുതപ്പിച്ചു കൊടുത്തു എന്നിട്ടും അവൾ വിറക്കുന്നത് കണ്ടതും അവൻ എന്തോ ചിന്തിച്ചു നിന്നു അവളുടെ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി ചെറിയ ചൂട് ഉണ്ടായിരുന്നു അവൻ വേഗം പോയി ഷെൽഫ് തുറന്ന് ഒരു ടാബ്ലറ്റ് എടുത്തു തിരികെ വന്നു ബെഡിലേക്ക് ഇരുന്നു "ജാനി ..... ജാനി ....." അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചതും അവൾ വിറക്കുന്നതല്ലാതെ പ്രതികരണം ഒന്നും ഇല്ലായിരുന്നു അവൻ അത് കണ്ട് അവളെ പിടിച്ചെണീപ്പിച്ചു അവന്റെ നെഞ്ചോട് ചേർത്ത് താങ്ങിയിരുത്തി അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്നതും അവൻ അവളുടെ വായിലേക്ക് ടാബ്ലറ്റ് ഇട്ടുകൊണ്ട് കുറേശ്ശെയായി വെള്ളം ഒഴിച്ചതും അവളത് വിഴുങ്ങിയിറക്കി അവൻ ഗ്ലാസ് അവിടെ വെച്ചുകൊണ്ട് അവളെ ബെഡിലേക്ക് കിടത്തി തണുത്തു വിറക്കുന്നത് കണ്ട് അവൻ ഇട്ടിരുന്ന ടീഷർട്ട് ഊരി അവളുടെ അടുത്തായി വന്നു കിടന്നു അവന്റെ നെഞ്ചിലെ ചൂട് പകർന്നുകൊണ്ട് അവൻ അവളെ അണച്ച് പിടിച്ചു കിടന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story