ജാനകീരാവണൻ 🖤: ഭാഗം 130

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എനിക്ക് അവിയെ ഒന്ന് കാണണം.... കൊണ്ട് വരുമോ നീ അവളെ....?" പ്രതീക്ഷയോടെ ഗൗരി അവനെ നോക്കാം.... "പറയാം.... പക്ഷേ ഫോഴ്സ് ചെയ്യില്ല...." അതും പറഞ്ഞു അവൻ മുറി വിട്ടിറങ്ങി..... അവൻ പോകുന്നതും നോക്കി ഇരുന്ന ഗൗരിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..... "ഇതൊക്കെ നീയൊന്ന് നേരത്തെ ചിന്തിച്ചിരുന്നെങ്കിൽ ഇന്നീ അവസ്ഥ ഉണ്ടാവില്ലായിരുന്നു...." ഗൗതം പറയുന്നത് കേട്ട് ഗൗരി തല കുനിച്ചു.... തന്റെ സ്വാർത്ഥതയാണ് എല്ലാം തകർത്തത്.... അവരെ അംഗീകരിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ അവർക്കൊപ്പം കഴിയാമായിരുന്നു തനിക്ക്.... തന്റെ എടുത്തു ചാട്ടം അതൊന്നുകൊണ്ട് മാത്രമാണ് എല്ലാം നശിച്ചത്.... ഓർമ്മകൾ വീണ്ടും ഗൗരിയെ മുറിവേൽപ്പിച്ചു.... താനൊരു ഭാഗ്യദോശിയായ അമ്മയാണെന്ന് ആ നിമിഷം അവർ തിരിച്ചറിഞ്ഞു... രണ്ട് മക്കളെയും നഷ്ടപ്പെട്ടു.... എല്ലാം സ്വന്തം തെറ്റാണെന്നവർ തിരിച്ചറിഞ്ഞു.... എങ്കിലും ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷ.... തന്റെ മകൾ അവി അമ്മയെ തള്ളി കളയില്ലെന്ന്....

ഇപ്പോഴുള്ള ദേഷ്യം മാറുമ്പോൾ അവളീ അമ്മയെ തേടി വരുമെന്ന്.... അവൾക്ക് അമ്മയെ വെറുക്കാനാവില്ലെന്ന്.... •••••••••••••••••••••••••••••••••••••••° "എങ്ങനെ ഉണ്ടായിരുന്നു മൂവി....?" തീയേറ്ററിൽ നിന്നിറങ്ങിയ പാടെ യുവ അവളോട് തിരക്കി.... നന്ദു ആണേൽ അവന്റെ പെരുമാറ്റം ഒക്കെ കണ്ട് സംശയത്തോടെ നോക്കുന്നുണ്ട്.... ഒരു ഭർത്താവിന്റെ അധികാരത്തോടെ തന്നോട് സംസാരിക്കുന്നതും കെയർ ചെയ്യുന്നതും ഒക്കെ അവളെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.... നേരെ കണ്ടാൽ കീരിയും പാമ്പും പോലെ നടന്നവരാണ്.... അവനിൽ നിന്ന് ഇങ്ങനൊരു ഭർത്താവിനെ ഒട്ടും പ്രതീക്ഷിച്ചില്ല നന്ദു.... "വാ...." ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൻ അവളുടെ കൈകൾ കവർന്നു മുന്നോട്ട് നടന്നു... "എങ്ങോട്ടാ...." ഒരടി അനങ്ങാതെ തന്നെ അവൾ തിരക്കി.... "ഫുഡ്‌ കഴിച്ചിട്ട് പോകാം...." എതിർ വശത്തുള്ള റെസ്റ്ററന്റ് ചൂണ്ടിയവൻ പറഞ്ഞു.... അത് കേട്ടവൾ മുന്നോട്ട് നടന്നു അവനൊപ്പം.... രണ്ട് പേരും അവർക്കിഷ്ടമുള്ളതൊക്കെ ഓർഡർ ചെയ്തു.... കഴിക്കുന്നതിനിടയിൽ യുവ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് എന്നവൾക്ക് തോന്നി.... "എന്തെങ്കിലും പറയാനുണ്ടോ....?" ഫുഡ്‌ കഴിക്കുന്നതിനിടയിൽ തന്നെ അവൾ ചോദിച്ചു.... യുവ ഒന്ന് മൂളി...

"എന്താ കാര്യം...."ജ്യൂസ്‌ ചുണ്ടോട് ചേർത്തുകൊണ്ട് അവൾ ചോദിച്ചു.... "താനെന്താടോ ഇപ്പൊ എന്നോട് ഉടക്കിനു വരാത്തെ....? കല്യാണത്തിന് മുന്നേ നേർക്ക് നേരെ കണ്ടാൽ പിന്നെ പോക്കാണ്.... ഇതിപ്പോ ഞാൻ ചൊറിയാൻ വന്നാലും നോ മൈൻഡ്.... വല്ലാണ്ടങ് ഒതുങ്ങി പോയത് പോലെ...." ഉള്ളിലുള്ളത് അവൻ തുറന്ന് ചോദിച്ചു.... അത് കേട്ട് അവൾ പല്ല് കടിച്ചു... "അപ്പോ അതാണ് കാര്യം..... ഞാൻ വല്ലോം ചെയ്തിട്ട് വേണം പരാതിയും ആയിട്ട് ഏട്ടന്റെ നേർക്ക് പോവാൻ... ഏട്ടൻ വന്ന് എന്നെ പഞ്ഞിക്കിടുവേം ചെയ്യും.... എന്ത് നല്ല ഐഡിയ.... നടക്കത്തില്ലടാ...."അവൾ പല്ല് ഞെരിച്ചു മനസ്സിലോർത്തു... "To be frank.... ഞാനതൊക്കെ ഒത്തിരി എൻജോയ് ചെയ്തിരുന്നു.... ചുമ്മാ ഒരു പ്രശ്നം ഉണ്ടാക്കി തന്നോട് വഴക്കിടാൻ എനിക്ക് നല്ല താല്പര്യം ആയിരുന്നു.... പലപ്പോഴും ഇന്റെൻഷണലി തന്നെ പ്രൊവോക്ക് ചെയ്തിട്ടുണ്ട്.... I don't know.... എനിക്കതൊക്കെ ഭയങ്കര ഇഷ്ടമാണ്.... പക്ഷേ ഇന്ന്...." അവനൊന്ന് നിർത്തി.... അവന്റെ മനസ്സിലുള്ളതൊക്കെ അറിഞ്ഞപ്പോൾ അവൾക്ക് ആശ്ചര്യമാണ് തോന്നിയത്...

. "താനിങ്ങനെ മാറുമെന്ന് ഞാൻ സീരിയസ്‌ലി.... കരുതിയില്ലെടോ.... ആൻഡ് ഐ ഫീൽ മിസ്സിംഗ്‌...." അവൻ ചെറു ചിരിയോടെ അവളോട് പറഞ്ഞു.... "ഇന്നിങ്ങനെ ഒരു ഔട്ടിങ് പ്ലാൻ ചെയ്തത് തന്നെ തന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടി ആയിരുന്നു.... തനിക്ക് എങ്ങനെയായിരുന്നു എന്നെനിക്കറിയില്ല.... താൻ ഇല്ലാത്തപ്പോൾ ഞാൻ അവിടെ ഒറ്റപ്പെട്ടത് പോലെ തോന്നിപ്പോയി.... ഇത്രയും കാലം കൂടെ ഉണ്ടായിരുന്നവരൊക്കെ ഒപ്പം ഉണ്ടായിട്ടും തന്റെ കുറവ് എന്നെ ഹോണ്ട് ചെയ്തു... വല്ലാണ്ട്.... Slowly i realized that..."ഒന്ന് നിർത്തി അവൻ നന്ദുവിനെ നോക്കി... അവൾ എന്തെന്ന മട്ടിൽ മുഖത്തെ ആകാംക്ഷ മറച്ചു വെച് ഇരുന്നു... "I can't be without you... കാരണം ഞാൻ എന്റെ ഭാര്യയെ പ്രണയിക്കുന്നു......" നന്ദുവിന് അത് കേട്ടപ്പോൾ ആകെ ഷോക്ക് ആയിപ്പോയി.... അവന്റെ നാവിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വാക്കുകൾ.... "എനിക്കറിയാം... തനിക്ക് എന്നോട് അങ്ങനൊരു ഫീലിംഗ്സ് ഇല്ലെന്ന്.... എന്ന് വെച്ച് എനിക്ക് അങ്ങ് വിട്ട് കളയാൻ പറ്റില്ലല്ലോ.... കെട്ടി പോയില്ലേ....

അതിലുപരി സ്നേഹിച്ചുപോയില്ലേ...."ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി.... നന്ദു ആകെ വിയർത്തിരുന്നു.... ഇപ്പൊ ഒരു പ്രൊപോസൽ സീൻ അല്ലേ കഴിഞ്ഞത്.... എന്ത് പറയും.... അവൾക്ക് ടെൻഷനായി.... "പിന്നെ താൻ എന്നോട് പറഞ്ഞില്ലേ നമ്മുടെ വഴക്ക്.... ഞാൻ അതൊക്കെ എൻജോയ് ചെയ്തിട്ടേ ഉളളൂ.... ഇനിയും അങ്ങനെ ഒക്കെ ആവാൻ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം.... അതിന്റെ പേരിൽ താൻ എന്നോട് അടുക്കാതിരിക്കണ്ട.... പിന്നെ വേറൊരു കാര്യം.... താൻ ഈ വിവാഹത്തിന് സമ്മതിച്ചപ്പോ ഞാനും കരുതി താനും ആ ഒരു സെൻസിലെ എടുത്തിട്ടുള്ളൂ എന്ന്...."നന്ദു അവനെ തന്നെ ഉറ്റു നോക്കുകയായിരുന്നു.... "എല്ലാവരെയും പോലെ ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഞാനും ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നത്.... വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളെ കുറിച്ച് എനിക്ക് കുറച്ച് സങ്കൽപ്പങ്ങളൊക്കെ ഉണ്ടായിരുന്നു.... പക്ഷേ തന്റെ പെരുമാറ്റം കണ്ടപ്പോൾ ആ സങ്കൽപ്പങ്ങളൊക്കെ തകർന്ന് തരിപ്പണമായി...

" യുവ ചിരിച്ചു.... നന്ദു ഒരു കേൾവിക്കാരിയായി.... "തമാശക്ക് വേണ്ടി ഞാൻ ചെയ്തതൊക്കെ സീരിയസ് ആയിട്ടാണ് താൻ മനസ്സിൽ കയറ്റിയത്.... പറഞ്ഞു നോക്കി.... സോഫ്റ്റ്‌ ആയി ബീഹെവ് ചെയ്തു നോക്കി.... താൻ കൂടുതൽ അകലുന്നതല്ലാതെ ഒരു മാറ്റവും എനിക്ക് തോന്നിയില്ല.... അതുകൊണ്ട് ചോദിക്കുവാ.... തനിക്ക് എന്നെ ഇഷ്ടമല്ലേടോ....?" പതിഞ്ഞ സ്വരത്തിൽ അവൻ ചോദിക്കുന്നതിന് എന്ത് മറുപടി കൊടുക്കണം എന്നറിയാതെ നന്ദു വലഞ്ഞു.... "ചോദിക്കുന്നത് കൊണ്ട് തെറ്റിദ്ധരിക്കല്ലേടോ.... എല്ലാം ക്ലിയർ ചെയ്യണമെന്ന് തോന്നി.... വിക്രം ഇപ്പോഴും തന്റെ മനസ്സിലുണ്ടോ.... ആ ഇഷ്ടത്തിന്റെ ബാക്കി ഇന്നും തന്റെ മനസ്സിൽ അവശേഷിക്കുന്നുണ്ടോ....?"അവന്റെ ആ ചോദ്യത്തിൽ ഞെട്ടിപ്പോയവൾ.... യുവയുടെ താലി ഏറ്റു വാങ്ങിയ ആ നിമിഷം മുതൽ മറ്റൊരാളെ പറ്റി ചിന്തിച്ചിട്ടില്ല... അത് ആ താലിയെ അപമാനിക്കുന്നതിന് തുല്യമാണ്.... ഇതൊക്കെ പറയണമെന്ന് ഉണ്ടെങ്കിലും നാവ് പൊന്തിയില്ല.... "അല്ലടോ ആ ഇഷ്ടം ഇപ്പോഴും ഉണ്ടെങ്കിൽ ഞാനീ കാത്തിരിക്കുന്നതിന് അർത്ഥമില്ലാതായി പോവില്ലേ....

സ്നേഹം പിടിച്ചു വാങ്ങാൻ ഞാനില്ലടോ.... എന്തോ.... തന്നെ അത്രയേറെ അപമാനിച്ചവനൊപ്പം താൻ ജീവിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി.... അതൊക്കെ അവസാനിച്ചതാണെന്ന വിശ്വാസത്തിലാണ് ഞാൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും.... നല്ലൊരു ജീവിതം തനിക്ക് തരണമെന്ന് ആഗ്രഹിച്ചു.... പക്ഷേ...." അവൻ ദീർഘമായി നിശ്വസിച്ചു.... "ഞാൻ ചെയ്തത് തെറ്റായിപ്പോയൊന്ന് ഒരു തോന്നൽ.... തനിക്ക് എന്നോട് തുറന്ന് പറയാം.... ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പറഞ്ഞോടോ.... ഞാൻ ഒരു വിലങ്ങു തടിയാവില്ല.... ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ മാത്രമേ പറയാവു കേട്ടോ...." അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.... നന്ദുവിന് വല്ലാതെയായി.... തന്റെ ഭാഗത്തെ തെറ്റുകളെ കുറിച്ച് അവൾ ചിന്തിച്ചു തുടങ്ങി.... ഒരു ഭാര്യ എന്ന നിലയിൽ താൻ കാണിച്ചതൊക്കെ അനീതിയാണെന്ന് അവൾ തിരിച്ചറിഞ്ഞു..... ഇഷ്ടം ഇല്ലായിരുന്നെങ്കിൽ ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന് ജീവിതം നശിപ്പിക്കാൻ പാടില്ലായിരുന്നു.... അവൾ ഓർത്തു..... പക്ഷേ.... അങ്ങനൊരു ഇഷ്ടക്കേട് തനിക്കുണ്ടോ....

എന്തിന്റെ പേരിലാണ് തനിക്ക് ഇഷ്ടക്കേട് ഉണ്ടാവുക.... കണ്ട നാൾ തൊട്ട് വഴക്കാണ്.... പക്ഷേ തന്നെ വേദനിപ്പിക്കതൊന്നും അദ്ദേഹം ചെയ്തിട്ടില്ല.... തനിക്ക് ദോഷമാവുന്ന ഒന്നും ആ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.... താലി ചാർത്തി കൂടെ കൂട്ടിയ ശേഷം ഒരു വഴക്കിനു പോലും വന്നിട്ടില്ല.... അത്ര പോലും ബുദ്ധിമുട്ടിച്ചിട്ടില്ല.... ഒരു ഭർത്താവിന്റെ അവകാശങ്ങൾ കൊടുക്കാത്തിരുന്നിട്ട് കൂടി ക്ഷമയോടെ നിന്നു.... അദ്ദേഹത്തിന്റെ വീട്ടിൽ എനിക്കൊരു അസൗകര്യം ഉണ്ടാവാതെ അവർ എല്ലാവരും നോക്കുന്നുമുണ്ട്.... ചില പെൺകുട്ടികൾ വിവാഹശേഷം ഭർതൃ വീട്ടിൽ അനുഭവിക്കുന്നത് വെച് നോക്കിയാൽ താൻ എത്ര ഭാഗ്യവതിയാണെന്ന് അവൾ ഓർത്തു.... വിക്രം തന്നോട് ചെയ്തതൊക്കെ പൊറുക്കാനും മറക്കാനും തനിക്ക് സാധിച്ചു.... അതേ താൻ തന്നെ താലി കെട്ടിയവനെ നിസാര കാരണങ്ങളാൽ അകറ്റി നിർത്തുന്നു.... ശരി തെറ്റുകൾ മനസ്സെന്ന തുലാസിലിട്ടു അവൾ അളന്നുനോക്കി.... അവിടെ യുവ എന്ന ശെരിയുടെ തട്ടാണ് താണിറുന്നത്.... "താനെന്താടോ ഒന്നും മിണ്ടാത്തെ....?"

യുവയുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്..... അതിന് മറുപടി ഒന്നും പറയാതെ നന്ദു എണീറ്റ് പോയി... കൈ കഴുകി കാർ ലക്ഷ്യം വെച് നടക്കുന്നവളെ കണ്ട് അവൻ നിശ്വസിച്ചു.... ശേഷം ബില്ല് സെറ്റിൽ ചെയ്തു അവൾക്ക് പിറകെ പോയി.... •••••••••••••••••••••••••••••••••••••••° "ജാനി....." ഓഫീസിൽ നിന്ന് തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലാണ് റാവണും ജാനിയും.... സീറ്റ് ബെൽറ്റ് നേരെ ഇരുന്നവൾ അവന്റെ വിളി കേട്ട് എന്തെന്ന മട്ടിൽ അവനെ നോക്കി... "ഇന്ന് ഞാൻ നിന്റെ അമ്മയെ കാണാൻ പോയിരുന്നു.... നിന്നെ കാണണമെന്ന് ആഗ്രഹമുണ്ട് ഡോക്ടർക്ക്...." അവൻ ഡ്രൈവിംഗിനിടയിൽ പറഞ്ഞു.... ജാനിയുടെ നെറ്റി താനേ ചുളിഞ്ഞു..... "ജാനിയുടെ അച്ഛനും അമ്മയും ഒക്കെ ഇവിടെ അല്ല.... അങ്ങ് ബാലരാമപുരത്താണ്.... ആ ഗ്രാമത്തിലെ പാവപ്പെട്ട ജനകന്റെയും ശാരദയുടെയും മകളാണ് ഞാൻ.... അവരുടെ അവസ്ഥയൊക്കെ ഞാൻ അറിയുന്നുണ്ട്.... ആ അമ്മക്ക് എന്നെ കാണാൻ തോന്നുമ്പോൾ ഞാൻ പോയി കാണുകയും ചെയ്യും...." അവളുടെ മറുപടി കേട്ട് റാവൺ അവളെ ഒന്ന് നോക്കി.... പിന്നൊന്നും പറയാൻ തോന്നിയില്ല...

. ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു.... ജാനിയും കുറച്ച് നേരം നിശബ്ദയായിരുന്നു.... "എന്തിനാ പോയത്.... വേണ്ടിയിരുന്നില്ല...." പരിഭവത്തോടെ അവൾ പറഞ്ഞു.... "കാണണമെന്ന് പറഞ്ഞു...." അവൻ മറുപടി കൊടുത്തു.... "എന്തിനാ ഇനി അവർ കാണുന്നെ.... കൊല്ലാനോ.... അതോ കൊല്ലിക്കാൻ ആണോ....?" ജാനിക്ക് അമർഷം തോന്നിപ്പോയി.... "മാപ്പ് ചോദിക്കാൻ.... മകൾക്ക് വേണ്ടി അപേക്ഷിക്കാൻ...." അത്രയിൽ ഒതുങ്ങി അവന്റെ മറുപടി.... അത് കേൾക്കാൻ താല്പര്യപ്പെടാതെ അവൾ പിന്നൊന്നും ചോദിച്ചില്ല.... തന്നെയും തന്റെ ഭർത്താവിനെയും വർഷങ്ങളോളം പിരിച്ചുകൊണ്ട് ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവർ കാണിച്ച്.... എന്നിട്ടും ക്ഷമിച്ചു.... ഒരു ആപത്ത് വന്നപ്പോൾ സ്വന്തം ജീവനും ജീവിതവും മറന്ന് ഓടി ചെന്നപ്പോൾ തനിക്ക് കിട്ടിയത് വഞ്ചനയും.... അതോർക്കവേ അവളുടെ കണ്ണുകൾ ചുവന്നു.... ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് മനസ്സിനെ അവൾ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അവളപ്പോൾ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story