ജാനകീരാവണൻ 🖤: ഭാഗം 132

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അത്ര വലിയ സുന്ദരൻ ആണെങ്കിൽ ഇന്നിവിടെ മരുമക്കൾ മൂന്നായേനേ... " ശിവദ വിടാനുള്ള ഉദ്ദേശമില്ലായിരുന്നു.... "പെണ്ണ് കെട്ടിയില്ലെന്ന് പറഞ്ഞ് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലല്ലോ...?" അമ്മയെ നോക്കി അവൻ പുരികം പൊക്കി... "കെട്ടിയാലും ഇടിഞ്ഞു വീഴില്ലല്ലോ....?" ജാനി ശിവദക്ക് സപ്പോർട്ട് കൊടുത്തു.... "എന്നാലേ ഞാൻ സന്യസിക്കാൻ പോണ്... തീർന്നില്ലേ...." അവൻ രണ്ട് പേരോടുമായി പറഞ്ഞു.... "കുഞ്ഞാ.... കേട്ടില്ലേടാ ഈ ചെറുക്കൻ പറയുന്നത്.... നീ ഒന്ന് ചോദിക്ക്.... എന്താ ഇവന്റെ ഭാവമെന്ന്...." ശിവദ റാവണിന് മുന്നിൽ എത്തി.... അതോടെ ആരവ് ഒന്ന് പരുങ്ങി.... റാവണിന്റെ മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കും.... അവൻ നെറ്റി ചൊറിഞ്ഞു.... മനസ്സിലുള്ളത് തുറന്ന് പറഞ്ഞാൽ അബദ്ധമാകുവോ.... അവൻ ചിന്തിച്ചു.... ഇന്നേരമത്രയും റാവണിന്റെ നോട്ടം അവനിൽ തന്നെയായിരുന്നു....

റാവൺ നോക്കുന്നത് കണ്ട് അവനൊന്ന് പതറിയെങ്കിലും അത് മറച്ചു പിടിച്ചു അവനെ നോക്കി ഒന്ന് ചിരിച്ചു.... "എന്താടാ.... എന്തെങ്കിലും പറയാനുണ്ടോ.....?" അവന്റെ ഭാവം കണ്ട് റാവൺ അവനോട് ചോദിച്ചു.... "ചോദിക്ക് രാവണാ.... ഇങ്ങേരിത് കൊറേ ആയി.... ചെറിയമ്മയെ ഇട്ട് കളിപ്പിക്കുന്നു.... ഒരു അനിയത്തി വന്ന് കയറണമെന്ന് എനിക്കുമില്ലേ ആഗ്രഹം..." ജാനിയുടെ സംസാരം കേട്ട് ആരവ് അവളെ ഒന്ന് നോക്കി.... പറഞ്ഞാലോ എന്ന് ഒരു നിമിഷം ചിന്തിച്ചു.... "എന്റെ ബലമായ സംശയം ഇങ്ങേര് മറ്റേത് ആണോന്നാ...." ജാനി അവനെ ചൂഴ്ന്ന് നോക്കി... "മറ്റേതോ....?" ശിവദ... "ആന്നേ... മറ്റേ ലത് ഇല്ലേ... ഗേ..." അവൾ സ്വരം താഴ്ത്തി പറഞ്ഞതും ആരവ് കണ്ണുരുട്ടി.... "ഡീ... വേണ്ടാതീനം പറയുന്നോടി.... കുട്ടിതേവാങ്കേ.... "ആരവ് അവളുടെ തലക്കിട്ട് ഒന്ന് കൊടുത്തു... "ആഹ്... പിന്നെ ന്താ കല്യാണം കഴിച്ചാല്... " അവൾ തല തിരുമ്മി അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു... ആരവ് എന്തോ ചിന്തിച്ചു നിന്നു... ശേഷം റാവണിനെ നോക്കി.... "അവനെ നിർബന്ധിക്കണ്ട....

അവന് ഓക്കേ ആണെന്ന് തോന്നുമ്പോൾ അപ്പൊ നോക്കാം...."അതും പറഞ്ഞു അവൻ കുടിച്ചു കൊണ്ടിരുന്ന കോഫി കപ്പുമായി അവൻ എണീറ്റു.... "റാവൺ...." കിച്ചണിലേക്ക് നടക്കാൻ ഒരുങ്ങിയവനെ ആരവ് പിന്നിൽ നിന്ന് വിളിച്ചു.... റാവൺ തിരിഞ്ഞു നോക്കി.... ആരവ് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായി.... "It's okay..." അത് മനസ്സിലാക്കിയ പോലെ റാവൺ ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു.... അത് കണ്ട് എന്തോ ആലോചിച്ചു ഉറപ്പിച്ചു പിന്നാലെ ആരവും.... റാവൺ കപ്പ് കഴുകി വെച് തിരിഞ്ഞപ്പോൾ പിന്നിൽ നിൽക്കുന്ന ആരവിനെ കണ്ട് പുഞ്ചിരിച്ചു.... അവനത് പ്രതീക്ഷിരുന്നു എന്ന പോലെ... "റാവൺ... എനിക്കൊരു കാര്യം പറയാനുണ്ട്...." ഒരു മുഖവരയോട് കൂടി തന്നിലേക്ക് അടുക്കുന്നവനെ നോക്കി കൈയും കെട്ടി കിച്ചൺ സ്ലാബിൽ റാവൺ ചാരി നിന്നു... "എനിക്ക്... എനിക്കൊരാളെ ഇഷ്ടാണ്...." അവൻ റാവണിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.... "മുഖത്ത് നോക്കി സംസാരിക്ക് ആരവ്...." ഇളം ചിരിയോടെ അവൻ ആവശ്യപ്പെട്ടു.... ആരവ് തലയുയർത്തി അവനെ നോക്കി....

ബാക്കി എന്ത് പറയുമെന്നറിയാതെ ... "ആരെ....?" റാവൺ ചോദിച്ചു..... ആരവ് പേര് പറയാൻ മടിച്ചു.... അവന് ദേഷ്യം തോന്നിയാലോ....?? "യാമിനി.... റൈറ്റ്.....?" കുഞ്ഞൊരു മന്ദഹാസത്തോടെ റാവൺ തിരക്കി.... ആരവ് അമ്പരന്നു പോയി.... "ഇതെങ്ങനെ....?" ആശ്ചര്യത്തോടെ അവൻ ചോദിച്ചു പോയി.... അവളോട് പോലും പറയാതെ ഉള്ളിൽ കൊണ്ട് നടന്നത് ഇന്ന് റാവൺ അറിഞ്ഞിരിക്കുന്നു.... എങ്ങനെയെന്നു മാത്രം മനസ്സിലാവുന്നില്ല.... "നിങ്ങളിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് ഒക്കെ മുന്നേ എനിക്ക് മനസ്സിലാവും...." അവന്റെ നിൽപ്പ് കണ്ട് റാവൺ അവന്റെ തോളിൽ തട്ടി.... "ദേഷ്യമുണ്ടോ റാവൺ....?"അവൻ പരുങ്ങലോടെ ചോദിച്ചു.... "എന്തിന്.... 🙄" റാവൺ... "അല്ല യാമി അളിയന്റെ പെങ്ങളല്ലേ.... എന്റെ മനസ്സിൽ ഇങ്ങനെയാണെന്ന് അറിഞ്ഞാൽ അളിയൻ എങ്ങനെയാവും റിയാക്ട് ചെയ്യുക... എന്നോടുള്ള ഈ ആറ്റിട്യൂട് ഒക്കെ മാറുമോ... നന്ദുവിനെ അത് ബാധിച്ചാലോ... അങ്ങനെയൊക്കെ ചിന്തിച്ചു പോകുന്നു... അത് കൊണ്ട് ഇഷ്ടമാണെന്ന് അവളോട് പോലും പറഞ്ഞിട്ടില്ല....

ബിക്കോസ്..... എനിക്ക് നമ്മുടെ ഫാമിലിയാണ് ഇമ്പോർട്ടന്റ്...." ചെറു ചിരിയോടെ ആരവ് പറഞ്ഞു.... റാവൺ മുന്നോട്ട് ആഞ്ഞു അവനെ ഹഗ് ചെയ്തു.... അവന്റെ കവിളിൽ ഒന്ന് തട്ടി റാവൺ അവിടെ നിന്നും നടന്നകന്നു.... ഒരാളോടെങ്കിലും തുറന്ന് പറഞ്ഞപ്പോൾ ആരവിനും ആശ്വാസം തോന്നി.... കൂടാതെ റാവണിന് ദേഷ്യം ഒന്നും ഇല്ലെന്ന് അറിഞ്ഞപ്പോ ഒരു സമാധാനവും.... ആ സമാധാനത്തിൽ അമ്മയുടെ മുന്നിൽ പോയി പെടാതെ അവൻ പതിയെ മുറിയിലേക്ക് വലിഞ്ഞു.... ••••••••••••••••••••••••••••••••••••••••° "എന്താ രാവണാ അനന്തൂട്ടനോട് ഒന്നും ചോദിക്കാഞ്ഞേ.... നിങ്ങൾ നിർബന്ധിരുന്നേൽ അനന്തൂട്ടൻ സമ്മതിച്ചേനെ...." ബെഡിൽ ഇരുന്നവൾ ഫ്രഷ് ആയി ടവ്വൽ കൊണ്ട് മുഖം തുടച്ച് വരുന്നവനോടായി പറഞ്ഞു.... "അതൊക്കെ അവരവരുടെ പേഴ്‌സണൽ ചോയ്സ് ആണ്... നിർബന്ധിച്ചു ചെയ്യിക്കേണ്ടതല്ല...."അവൻ ടവ്വൽ ചെയറിൽ വിരിക്കുന്നതിന് ഇടയിൽ പറഞ്ഞു.... "എന്നിട്ട് നന്ദുവിന്റെ കാര്യത്തിൽ ഇങ്ങനെ അല്ലായിരുന്നല്ലോ....?" ജാനി അവനെ ഏറു കണ്ണിട്ട് നോക്കി പറഞ്ഞു.....

ആ ചോദ്യം കേട്ട് അവൻ ബെഡിലേക്ക് കേറി ചാരി ഇരുന്നു.... അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.... "ഞാൻ യുവയെ ചൂസ് ചെയ്തില്ലായിരുന്നെങ്കിൽ ആ സ്ഥാനത് വിക്രം നിൽക്കുമായിരുന്നു.... ആസ് എ ഗാർഡിയൻ, അവൾക്ക് ഏറ്റവും ബെസ്റ്റ് തന്നെയാണ് ഞാൻ സെലക്ട്‌ ചെയ്തത്...." അതിൽ ഉണ്ടായിരുന്നു അവന്റെ മറുപടി അവന്റെ കണ്ണിൽ തെറ്റും ശരിയും തിരിച്ചറിയാൻ മാത്രം അവൾ വളർന്നിർട്ടില്ല.... വിക്രം മാറി എങ്കിലും അവനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു.... റിയ ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പേരിൽ നന്ദുവിന് താങ്ങാവുന്നതിൽ അപ്പുറം വേദന അവൻ കൊടുത്തു.... നാളൊരു കാലത്ത് ഇത് പോലെ മറ്റൊരു തെറ്റിദ്ധാരണ ഉണ്ടായാൽ.... അന്നും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കില്ലേ അവന്റെ പ്രതികരണം..... തെറ്റ് മാനുഷികമാണ്, തെറ്റ് പറ്റാത്ത മനുഷ്യരില്ല.... പക്ഷേ പെങ്ങളുടെ ജീവിതം വെച് ഒരു പരീക്ഷണത്തിന് അവൻ ഒരുക്കമല്ലായിരുന്നു.... മാത്രമല്ല.... ചില തെറ്റുകൾ അങ്ങനെയാണ്..... അത് അനുഭവിച്ചവരുടെ മനസ്സിൽ ഉണങ്ങാത്ത വൃണമായി നിലനിൽക്കും....

അത്തരം തെറ്റുകൾ മാപ്പർഹിക്കുന്നില്ല..... ആരോ പറഞ്ഞത് പോലെ ഒരാളെ കുത്തി പരിക്കേൽപ്പിച്ച ശേഷം മാപ്പ് പറഞ്ഞാൽ ആ മുറിവ് ഇല്ലാണ്ടാകുമോ.... ആ വേദന മാറുമോ..... കുത്തിയവൻ മറന്നാലും കുത്ത് കിട്ടിയവൻ അതിന്റെ വേദന തിന്നുകയല്ലേ..... അപ്പൊ മാപ്പിന് എന്ത് പ്രസക്തി... മാപ്പ് കൊടുക്കാൻ ആള് ഉള്ളിടത്തോളം കാലം തെറ്റുകൾ ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും.... ചിലർ ക്ഷമിക്കും "എന്ത് പറ്റി....?" കാര്യമായ ചിന്തയിൽ ഇരിക്കുന്നവളോടായി അവൻ ചോദിച്ചു..... അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്റെ കൈ എടുത്തു മാറ്റി അവന്റെ നെഞ്ചിൽ ചാരിയിരുന്നു.... അന്നേരം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകൾ ആയിരുന്നു അപ്പോൾ മനസ്സിൽ.... അവനെ കാണുമ്പോൾ തന്നെ മുട്ട് വിറച്ചിരുന്ന ജാനിയിൽ നിന്ന് അവന്റെ നെഞ്ചോരം അവകാശത്തോടെ ചാഞ്ഞു കിടക്കുന്ന ഈ ജാനിയിലേക്കുള്ള മാറ്റം അവൾ ഓർത്തു.... ആ നെഞ്ചിൽ ചാഞ്ഞു അങ്ങനെ ഇരിക്കുമ്പോൾ അതാണ് സ്വർഗ്ഗമെന്ന് തോന്നിപ്പോയി....

വിവാഹം കഴിഞ്ഞ നാളുകളിൽ ഒരിക്കലും കരുതിയതല്ല ഇത്ര സന്തോഷം തനിക്ക് ഇദ്ദേഹത്തിൽ നിന്നും കിട്ടുമെന്ന്..... ഇന്ന് ആരെക്കാളും മേലെയാണ് തന്റെ രാവണന്റെ സ്ഥാനം.... അവൾ മനസ്സിൽ ഓർത്തുകൊണ്ട് അവന്റെ നെഞ്ചിൽ മൃദുവായി ചുംബിച്ചു..... അവൻ ചെറു ചിരിയോടെ അവളെ നോക്കി.... കണ്ണുകളുയർത്തി അവൾ അവനെയും.... ആ ചിരിയാണ് അവളെ അവനിൽ അടിമപ്പെടുത്തുന്നത്..... ആ പുഞ്ചിരിയിലേക്ക് നോക്കിക്കൊണ്ട് അവൾ പതിയെ അവന്റെ മടിയിലേക്ക് കയറി ഇരുന്നു.... അവനെ പ്രണയത്തോടെ നോക്കി..... റാവണിന്റെ പുരികം ഉയരുന്നത് കണ്ട് അവൾ ചിരിച്ചു.... ചുവന്ന് തുടുത്ത മുഖം അവന്റെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി.... ചുണ്ടുകൾ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ എത്തിയതും അവൾ ഒരു നിമിഷം മടിച്ചു നിന്നു.... ആ ഒരു നിമിഷം കൊണ്ട് റാവൺ മെല്ലെ ആ ചുണ്ടുകളെ ചുംബിച്ചിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story