ജാനകീരാവണൻ 🖤: ഭാഗം 134

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

താൻ എന്തൊക്കെയാണ് ഈ ചെയ്യുന്നത്.... പെട്ടെന്ന് വെളിവ് വന്നവളെ പോലെ അവൾ ഓർത്തു.... എങ്കിലും അവൾ അടർന്നു മാറിയിരുന്നില്ല.... ആ ഹൃദയമിടിപ്പിലും അവനിൽ നിന്നുയരുന്ന പെർഫ്യൂമിന്റെ ഗന്ധത്തിലും ബന്ധിക്കപ്പെട്ടു കിടക്കുകയായിരുന്നവൾ..... എങ്കിലും അവൻ ഉറക്കത്തിലാണോയെന്ന് തല പൊക്കി നോക്കി ഉറപ്പ് വരുത്തി.... വീണ്ടും ആ നെഞ്ചിലേക്ക് ചാഞ്ഞു.... തെറ്റോ ശരിയോ അറിയില്ല.... ആ നെഞ്ചോരം കിടക്കുമ്പോൾ ഇന്ന് വരെ ഒരു പട്ടു മെത്തക്കും തലയണക്കും തരാൻ കഴിയാത്ത എന്തോ ഒന്ന് അവൾക്ക് ഫീൽ ചെയ്തു.... അതുകൊണ്ട് മാത്രമാണ് അടർന്നു മാറാൻ കഴിയാത്തതും..... ഇങ്ങനെയൊക്കെ തോന്നാൻ മാറ്റാൻ തനിക്ക് ഈ മനുഷ്യനോട് പ്രണയമാണോ.... അതിന് ഇത്ര പെട്ടെന്നൊക്കെ ഒരാളോട് പ്രണയം തോന്നുമോ.... മനസ്സ് സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.... ഇന്ന് യുവ മനസ്സ് തുറന്നപ്പോൾ.... തന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നത് ആ നാവിൽ നിന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... കുറച്ച് ജാഡയൊക്കെ കാണിക്കാൻ തോന്നി....

വീട്ടിൽ വന്നിട്ടും വെറുതെ അവനെ കാണിക്കാൻ വേണ്ടി മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... അവൻ നോക്കുമ്പോൾ ഒഴിഞ്ഞു മാറും പോലെ ഭാവിച്ചു മാറി പോകും.... അവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ തോന്നിപ്പോകും.... അവൻ തന്നെ ശ്രദ്ധിക്കാതെയായപ്പോൾ ദേഷ്യം തോന്നി.... വിഷമം തോന്നി.... അങ്ങനെ എന്തൊക്കെയോ തോന്നി.... സാധാരണ അങ്ങനെ അല്ല യുവ.... അസാധാരണമായ പെരുമാറ്റം വന്നപ്പോൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.... തന്നോട് ചിരിക്കുന്ന ഒരുപാട് സംസാരിക്കുന്ന അതിലുപരി പ്രണയത്തോടെ നോക്കുന്ന യുവയാണ് തനിക്ക് ഇഷ്ടമെന്ന് അവൾ തിരിച്ചറിഞ്ഞു.... അപ്പോൾ താൻ അത് ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.... ഇതൊക്കെ തനിക്കും അങ്ങനൊരു ഇഷ്ടം ഉള്ളത് കൊണ്ടാണോ.... അവൾ നെറ്റി ചൊറിഞ്ഞു..... അവളുടെ ഈ ചിന്തകളൊക്കെ അവന്റെ നെഞ്ചത്ത് കിടന്നിട്ടാണ്.... ആ ചിന്തകളെ ആട്ടി പായിച്ചുകൊണ്ട് അവന്റെ നെഞ്ചിടിപ്പിന് കാതോർത്തു കിടക്കുന്നു... മറ്റ് ചിന്തകളെ ഒക്കെ ആട്ടിയകറ്റി അവൾ ആ കിടത്തം ആസ്വദിച്ചു....

എന്നും ഇങ്ങനെ പറ്റിയിരുന്നെങ്കിൽ.... അവൾ അറിയാതെ ആശിച്ചുപോയി..... അങ്ങനെ കിടന്ന് അവൾ കണ്ണുകൾ ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി... ആ മുഖം ശാന്തമായിരുന്നു.... കുറ്റി താടിയും മീശയും ഒതുക്കി വെട്ടി നിർത്തിയിരിക്കുന്ന മുഖത്തിന്‌ ഒരു പ്രത്യേക ഐശ്വര്യം തോന്നിച്ചു.... അവന്റെ മുഖമാകെ ആ കണ്ണുകൾ ഓടി നടന്നു.... ഒപ്പം അവന്റെ ഓരോ വാചകങ്ങളും..... ഒക്കെ ഓർക്കുമ്പോൾ ശരീരം കുളിരുന്നത് പോലെ ഒരു ഫീൽ.... ഇന്നുവരെ ഇങ്ങനെയൊന്നും തനിക്ക് തോന്നിയിട്ടില്ല.... വീണ്ടും വീണ്ടും അത് തന്നെ ഓർത്ത് കോരിത്തരിക്കുന്ന അവളെ ഓർത്ത് അവൾ തന്നെ അതിശയിച്ചു പോയി.... ആ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് ആ പെർഫ്യൂമിന്റെ ഗന്ധം അവൾ നാസികയിലേക്ക് വലിച്ചു കയറ്റി.... അവന്റെ ഗന്ധവും പെർഫ്യൂമിന്റെ ഗന്ധവും കൂടി കലർന്ന ആ ഗന്ധം അവൾക്ക് പ്രീയപ്പെട്ടതായി മാറാൻ അധിക നേരം നീണ്ട് നിന്നില്ല.... വീണ്ടും വീണ്ടും ആ ഗന്ധം അവൾ ആഞ്ഞു ശ്വസിച്ചു.... മൂക്ക് നെഞ്ചിൽ മുട്ടിച്ചുകൊണ്ട് തന്നെ അവൾ കിടന്നു ഒടുക്കം....

ഒരു മായാലോകത്ത് എത്തിപ്പെട്ട പോലെ.... കണ്ണുകൾ അടച്ചു.... ആ ഗന്ധം മാത്രം അറിഞ്ഞുകൊണ്ട്.... മറ്റൊന്നും അറിഞ്ഞില്ലവൾ.... ചുറ്റും മനം മയക്കുന്ന അവന്റെ ആ ഗന്ധം മാത്രം..... ആ ഗന്ധത്തിൽ ലയിച്ചു കിടന്നവൾ പതിയെ പതിയെ ഉറക്കത്തിലേക്ക് വീണു പോയി.... അവന്റെ നെഞ്ചിന്റെ ചൂടറിഞ്ഞു അവൾ ആദ്യമായി നിദ്രയെ പുൽകി..... ഇതൊന്നും അറിയാതെ അവനും.... ഉറക്കത്തിലെപ്പോഴോ അവളെ നെഞ്ചോരം ചേർത്തു പിടിച്ചു അവനും കിടന്നു.... ഉറക്കത്തിൽ ഒരു സ്വപ്നത്തിൽ എന്ന പോൽ അവന്റെ മുഖത്ത് ചെറു ചിരി തെളിഞ്ഞു... അവൻ ഏറെ ആഗ്രഹിച്ച ആ നിമിഷം അറിയാതെ അവൻ ഗാഡമായ നിദ്രയിലായിരുന്നു.... അവൻ ഉണരുന്നത് ആ കാഴ്ച കണ്ടിട്ടാവുമെന്നറിയാതെ അവളും.... •••••••••••••••••••••••••••••••••••••••••° അതിരാവിലെ ഉറക്കമുണർന്ന റാവൺ പുതപ്പിനടിയിൽ തന്റെ നെഞ്ചോരം നഗ്നമായി കിടക്കുന്ന തന്റെ പാതിയെയാണ് കാണുന്നത്.... അവളുടെ നിഷ്കളങ്കമായ ആ കിടത്തം കണ്ട് അവൻ ചിരിച്ചു.... അവളുടെ വിരി നെറ്റിയിൽ സംതൃപ്തിയോടെ ഒന്ന് മുത്തി....

അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു അവൻ എണീക്കാൻ ഭാവിച്ചു.... "പോവല്ലേ രാവണാ.... ഒരഞ്ചു മിനിറ്റ്... പ്ലീസ്...." അവൾ ഉറക്കം വിട്ട് മാറാതെ ചിണുങ്ങി.... അവനെ പോകാൻ അനുവദിക്കാതെ കൈകൾ കൊണ്ട് ഇറുക്കി പുണർന്നു..... ആ നെഞ്ചിലെ ചൂടിലേക്ക് അവൾ പതുങ്ങി.... നെഞ്ചിൽ ഒരു ഉമ്മ കൊടുത്ത് അവൾ അടുത്ത ഉറക്കത്തിനായി ഒരുങ്ങി.... എന്നാൽ അവളുടെ നഗ്നമായ ശരീരം അവന്റെ ശാരീരത്തിൽ അമർന്നതും അവനിൽ മാറ്റങ്ങൾ സംഭവിക്കുന്നത് അവനറിഞ്ഞു.... അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ അമർന്നതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... കുറച്ച് നേരം അവൻ കണ്ട്രോൾ ചെയ്തു.... അവളുടെ ശ്വാസം നെഞ്ചിനും കഴുത്തിനുമിടയിൽ വന്ന് പതിഞ്ഞതും അവൻ കണ്ണുകൾ വലിച്ചു തുറന്നു.... അവളെ പതിയെ അടർത്തി മാറ്റി വേഗം ഷോർട്സ് ധരിച്ചു എണീറ്റു.... ചിണുങ്ങി കൊണ്ടവൾ അവനിലേക്ക് കൈ നീട്ടും മുന്നേ അവൻ ബാത്‌റൂമിലേക്ക് കയറിയിരുന്നു.... അവൻ പോയെന്ന് കണ്ട് അവൾ മുഖം ചുളിച്ചു കൊണ്ട് കണ്ണുകൾ വീണ്ടും പൂട്ടി.....

വീണ്ടും ഉറങ്ങാൻ തുടങ്ങി.... കുറച്ച് കഴിഞ്ഞ് റാവൺ ഫ്രഷ് ആയി വന്നു.... മുടി ചീകി സ്പ്രേ പൂശി ബൂട്സ് ധരിച്ചു.... സുഖമായി ഉറങ്ങുന്നവളെ ഒന്ന് നോക്കി.... അവളുടെ അടുത്തേക്ക് വന്നു പുതപ്പ് നേരെ വലിച്ചിട്ടുകൊണ്ട് മൂർധാവിൽ ചുംബിച്ചു.... അവൾ കണ്ണുകൾ ചിമ്മി തുറന്ന് അവനെ നോക്കി.... ശേഷം ഒന്ന് പുഞ്ചിരിച്ചു.... തിരിച്ചു അവനും..... അവളുടെ കവിളിൽ മൃദുവായി ഒന്ന് തലോടി അവൻ.... അവളാ കൈ പിടിച്ചു തലക്കടിയിൽ വെച്ചു കിടന്നു.... അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ വിരല് കൊണ്ട് ഞൊട്ടി.... "സ്സ്...." അവൾ എരിവ് വലിച്ചുകൊണ്ട് കണ്ണുകൾ തുറന്ന്.... അവന്റെ കൈ വിടുവിച്ചുകൊണ്ട് ചുണ്ടിൽ കൈ വെച്ചു.... "ഗുഡ് മോർണിംഗ്... ☺️" പുഞ്ചിരിയോടെ പടഞ്ഞുകൊണ്ട് അവൻ അവളുടെ തലമുടി കൈ കൊണ്ട് ഒന്ന് പരത്തി.... "ഗുഡ് മോർണിംഗ്.... " അവൾ മടിയോടെ പറഞ്ഞു.... അത് കണ്ട് ചിരിച്ചിട്ട് അവൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട് ജാനിയോട് പറഞ്ഞു ജോഗിങ്ങിന് പോയി.... അവൻ പോയതും അവൾ തലവഴി പുതപ്പിട്ട് വീണ്ടും കിടന്നു ••••••••••••••••••••••••••••••••••••••••°

"എന്ത് പറ്റി ഏട്ടത്തീ.... ഏട്ടൻ വരാൻ ടൈം ആയില്ലല്ലോ.....?" പതിവില്ലാതെ അതിരാവിലെ സിറ്റ് ഔട്ടിൽ വന്ന് റോഡിലേക്ക് നോക്കി നിൽക്കുന്നവളോടായി വിക്രം തിരക്കി.... ഇപ്പോൾ വിക്രം പഴേ വിക്രമാണ്.... മാനസയെ അവന് വലിയ കാര്യമാണ്... വികാസ് ഇപ്പോൾ നൈറ്റ്‌ ഡ്യൂട്ടിക്ക് പോവുമ്പോ വിക്രമാണ് ഏട്ടത്തിയമ്മക്ക് കൂട്ട്.... അവർ പാചകം ചെയ്തും മാനസ മറന്ന് പോയ പഴയ കാര്യങ്ങളും ഒക്കെ പറഞ്ഞു കളിയാക്കിയും ഒക്കെ നല്ല കൂട്ടുകാരെ പോലെ ആണ്.... അവനിപ്പോൾ ആരോടും പരാതിയില്ല പരിഭവമില്ല.... ചെയ്ത തെറ്റുകൾ ഒക്കെ തിരിച്ചറിഞ്ഞു സ്വയം മാറാൻ അവന് കഴിയുന്നുണ്ട് ഇപ്പോൾ.... "അത് ഞാൻ.... ചുമ്മാ...."

മാനസയുടെ മുഖത്ത് പലഭാവങ്ങളും മിന്നി മറയുന്നത് അവൻ ശ്രദ്ധിച്ചു.... "എന്തോ ഉണ്ടല്ലോ....?" പരിചിതമല്ലാത്ത അവളുടെ ഭാവം കണ്ട് അവൻ നെറ്റി ചുളിച്ചു... ചിരി വന്നെങ്കിലും അവളത് കടിച്ചു പിടിക്കാൻ ഒക്കെ ശ്രമിക്കുന്നു.... ആകെ മൊത്തം നല്ല സന്തോഷത്തിലാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം.... "ഹ്മ്മ്... എന്താണ്.... ഭയങ്കര സന്തോഷത്തിലാണല്ലോ....?" വിക്രം വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വെച്ച് അവളെ ഇരുത്തി ഒന്ന് നോക്കി അവൾ ഒരുനിമിഷം ഒന്ന് ചിന്തിച്ചു നിന്നു.... "ഹാ... എന്നോട് കൂടി പറയന്നെ...." അവൻ ചിരിച്ചു.... അന്നേരം അവൾ പുഞ്ചിരിച്ചു.... പിന്നിലേക്ക് മടക്കി പിടിച്ച വലത് കൈ അവന് നേരെ നീട്ടി.... ചുരുട്ടി പിടിച്ച കൈ തുറന്ന് അവൾ അവന് നേരെ നീട്ടി.... രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിൽക്കുന്ന കാർഡ് കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി.... അതേ... താനൊരു ചെറിയച്ഛൻ ആകാൻ പോകുന്നു....!...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story