ജാനകീരാവണൻ 🖤: ഭാഗം 140

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അങ്ങനെ അങ്ങ് പോയാലോ.... കിടക്കാൻ വരട്ടെ...."നന്ദു ഓഫ്‌ ചെയ്ത ലൈറ്റ് ഓൺ ചെയ്ത് അവൻ പറഞ്ഞു... നന്ദു ഗൗരവത്തിൽ അവനെ നോക്കി.... "ഒരു കണക്ക് ബാക്കിയുണ്ടല്ലോ.... മറന്നോ അത്....??"അവളുടെ അടുത്തായി കൈ മുട്ട് കുത്തി ആ കൈ വെള്ളയിൽ തലയൂന്നി അവളെ നോക്കി കിടന്നു കൊണ്ടാണ് അവന്റെ ചോദ്യം.... നന്ദുവിന് കാര്യം പിടി കിട്ടിയില്ല.... അവൾ എന്തെന്ന മട്ടിൽ അവനെ സംശയത്തോടെ നോക്കി.... "ഇത്ര പെട്ടെന്ന് മറന്നോ.... സാരല്ലാ.... ഞാൻ ഓർമിപ്പിക്കാം...."ഒരു പ്രത്യേക താളത്തിൽ പറഞ്ഞുകൊണ്ട് അവൻ അവളുടെ മേലേക്ക് മറിഞ്ഞു... നന്ദു ഞെട്ടിപ്പോയി.... യുവ അവളുടെ ഇരു വശത്തു കൂടി ബെഡിൽ കൈയൂന്നി അവളുടെ ശരീരത്തിൽ തൊട്ട് തൊട്ടില്ലാ എന്ന മട്ടിലാണ് നിന്നത്.... നന്ദു അവന്റെ ആ പ്രവർത്തിയിൽ ശ്വാസമടക്കി പിടിച്ചു അവനെ നോക്കി... കണ്ണുകൾ ചിമ്മി തുറന്നു.... യുവ പുഞ്ചിരിച്ചു.... പ്രതീക്ഷിച്ച പോലെ തള്ളി മാറ്റൽ ഉണ്ടായില്ല.... അത് അവന്റെ ഉള്ളിലെ പ്രതീക്ഷകൾക്ക് ഊർജം നൽകി....

ചുണ്ടിലെ ചിരിക്ക് വശ്യതയേറി.... അവന്റെ കണ്ണുകൾക്ക് വല്ലാത്ത ആകർഷണം.... ആ കണ്ണുകളിൽ കുരുങ്ങിപ്പോയി അവൾ.... അവന്റെ ചുണ്ടിലെ ആ കുസൃതി ചിരിയിൽ സ്വയം മറന്നു പോകുന്നു.... അവൻ മുഖം താഴ്ത്തി തമ്മിലുള്ള അകലം കുറക്കുന്നത് അവൾ കണ്ണും മിഴിച്ചു നോക്കി.... എങ്കിലും എന്തോ തള്ളി മാറ്റാൻ തോന്നിയില്ല.... നെഞ്ചിടിപ്പ് ഏറി ഒരു പരവേഷം ഒക്കെ തോന്നിയെങ്കിലും അതിന് ഒരു സുഗമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.... അവനിൽ നിന്ന് എന്തൊക്കെയോ മനസ്സ്കൊണ്ട് അവളും ആഗ്രഹിച്ചു തുടങ്ങി.... അവന്റെ മുഖം അടുത്തടുത്തു വന്നതും അവൾ കണ്ണുകൾ മൂടി.... എന്തോ ഏറ്റു വാങ്ങാൻ എന്ന പോലെ.... അത് കൂടി കണ്ടതും യുവയുടെ കള്ളച്ചിരി ഒന്നു കൂടി തെളിഞ്ഞു.... തല പതിയെ ചെരിഞ്ഞു വായ തുറന്ന് അവളുടെ കവിളിൽ അവന്റെ പല്ലുകൾ അമർത്തി....

അലറാൻ നിന്നവളുടെ വായ വലത് കൈ കൊണ്ട് പൊത്തി അവളുടെ കവിൾ കടിച്ചു വലിച്ചു.... അവളുടെ കവിൾ അവന്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു..... അവൾ കൈകാലുകൾ ഇട്ടടിച്ചു.... യുവ ഇടതു കൈകൊണ്ട് അവളുടെ കൈകളെ പിടിച്ചു വെച്ചുകൊണ്ട് അവന്റെ മുഴുവൻ ഭാരവും അവളുടെ മേലേക്ക് ഇറക്കി വെച്ചു.... കാലുകൾ കൊണ്ട് അവളുടെ കാലുകൾ ബന്ധിച്ചു.... അവളിൽ അമർന്നു അങ്ങനെ കിടക്കുമ്പോൾ പതിയെ അവനിലെ പുരുഷൻ ഉണരാൻ തുടങ്ങി.... വേദനയോടെ അവൾ മുക്കുകയും മൂളുകയും ഞെരങ്ങുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.... തുടർച്ചയായി അവന്റെ നെഞ്ചിൽ അമർന്നു ഉരയുന്ന അവളുടെ മാറിടങ്ങളും അവന്റെ ശരീരത്തിനടിയിൽ ചൂട് പിടിപ്പിക്കുന്ന അവളുടെ ദേഹവും അവളുടെ മൂളലും ഒക്കെ അവനെ വേറേതോ ലോകത്ത് എത്തിച്ചു.... പതിയെ അവൻ പല്ലുകൾക്കിടയിൽ നിന്ന് അവളുടെ കവിൾ മോചിപ്പിച്ചു... അവളിൽ നിന്ന് അവന്റെ കൈകൾ അയഞ്ഞു.... പ്രണയത്തോടെ അവളെ നോക്കി....

തിരിച്ചു തുറിച്ചൊരു നോട്ടവും ഒരു തള്ളുമാണ് അവന് കിട്ടിയത്.... ആ തള്ളലിൽ യുവ തെറിച്ചു മാറി.... നന്ദു ബെഡിൽ നിന്ന് എണീറ്റു.... ഓടിപോയി കണ്ണാടിക്ക് മുന്നിൽ നിന്ന് കവിൾ നോക്കി.... "കാലൻ.... കടിച്ചു മുറിച്ചല്ലോ...." കവിളിൽ തൊട്ട് എരിവ് വലിച്ചു അവൻ കേൾക്കും വിധം അവൾ പറഞ്ഞു.... "ശ്ശെ.... ആ മൂഡ് കളഞ്ഞു...."അവൻ പുഞ്ചിരിയോടെ പുലമ്പി.... അത് കേട്ട് ഗൗരവത്തിൽ നിന്ന നന്ദുവിന് ചിരി വന്നെങ്കിലും അവൾ കേൾക്കാത്ത മട്ടിൽ നിന്നു.... "ഇതിനുള്ളത് ഞാൻ തരുന്നുണ്ട്...." നന്ദു അവന് മുന്നറിയിപ്പ് കൊടുത്തു.... "നീ എന്തെങ്കിലും ഒക്കെ ചെയ്യണേ എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന.... എന്നാലേ എനിക്കത് രണ്ടിരട്ടി ആയിട്ട് തരാൻ പറ്റൂ..." അവൻ ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് അവൾ തുറിച്ചു നോക്കി.... "എന്തിനാടി കഷ്ടപ്പെട്ട് അഭിനയിക്കുന്നെ.... ഇനിയെങ്കിലും സമ്മതിച്ചൂടെ എന്നെ ഇഷ്ടമാണെന്ന്....?" അവൻ ബെഡിലേക്ക് ചാരി ഇരുന്ന് പുഞ്ചിരിച്ചു.... "ആ... ആര് പറഞ്ഞു.... എനിക്കെങ്ങും ഇഷ്ടമല്ല...."അവൾ മുഖം വെട്ടിച്ചു.... "അല്ലേ....?" അവൻ കുസൃതിയോടെ തിരക്കി.... "അല്ല...."

അവൾ അവനെ നോക്കാതെ പറഞ്ഞു.... "കള്ളം പറയുന്നവരാണ് കണ്ണിൽ നോക്കാൻ മടിക്കുന്നത്...."അവൻ പറഞ്ഞത് കേട്ട് അവൾ അവനെ ഒന്ന് നോക്കി.... നേരിടാൻ കഴിയാതെ അവൾ നോട്ടം മാറ്റി.... യുവ പുഞ്ചിരിച്ചു.... "നിന്റെ വായിൽ നിന്ന് അത് കേട്ടിട്ടേ ഇന്നിനി ഉറക്കമുള്ളൂ...."അവൻ കൈയും കെട്ടി ഇരുന്നു.... "ഉറങ്ങണ്ട.... ഞാൻ എന്തായാലും ഉറങ്ങാൻ പോവാ...."അവൾ ബെഡിലേക്ക് കേറി കിടന്നു പുതപ്പ് വലിച്ചിട്ടു.... യുവ കുസൃതിയോടെ ഇട്ടിരുന്ന ടീഷർട്ട് ഊരി മാറ്റി... ആ പുതപ്പിനുള്ളിൽ നുഴഞ്ഞു കേറി.... നന്ദു കണ്ണും മിഴിച്ചു അവനെ നോക്കി.... യുവ ചിരിച്ചു.... "എന്താന്ന്....?" "പറയാതെ ഞാൻ ഉറങ്ങേമില്ല... നിന്നെ ഒട്ടു ഉറക്കേമില്ല..... മനസ്സിലായോ....?" അവൻ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു.... നന്ദു ഇപ്പൊ ബോധം പോവും എന്ന അവസ്ഥയിലാണ്.... അവൻ ഇത്ര ക്ലോസ് ആവുമ്പോ ഒക്കെ ഒരു വിറയലാ.... ഹോ.... "താനൊന്ന് പോയെ.... എനിക്ക് അങ്ങനെ ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ...."നന്ദു അവനെ തള്ളി മാറ്റാൻ നോക്കി... യുവ അവളുടെ ആ കൈ പിടിച്ചു വെച്ചു....

അവളോട് ചേർന്നു കിടന്നു.... നന്ദു ആകെ വിയർത്തു പോയി.... അവന്റെ നഗ്നമായ നെഞ്ചിൽ ഒന്ന് ചായാൻ മനസ്സ് വെമ്പുന്നുണ്ട്.... "അങ്ങനെ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ നീ ബെഡിന് നടുക്ക് ഇപ്പൊ അതിർത്തി പണിയാത്തത്.....?" അവളോട് ചേർന്നു കിടന്ന് അവളുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ തിരക്കി.... അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.... അവൾ ഉമിനീരിറക്കി അവളുടെ മുഖത്ത് ഒഴുകി നടക്കുന്ന അവന്റെ വിരലുകൾ നോക്കി..... "എന്തിനാ സ്വപ്നയെ കാണുമ്പോൾ ഇറിറ്റേറ്റ് ആവുന്നത്.... എന്തിനാ ജലസ്സ് ആയത്.....?" അവൻ അവളുടെ കീഴ്ച്ചുണ്ടിൽ വിരല് കൊണ്ട് കുത്തി ചോദിച്ചു.... "ഞാൻ ജലസ് ഒന്നും ആയിട്ടില്ല...."അവന്റെ കൈ തട്ടി മാറ്റി അവൾ പറഞ്ഞു.... "ജലസ് ഇല്ലാഞ്ഞിട്ടാണോ നീ തീരുമാനം മാറ്റി ഓഫീസിൽ വരുന്നത്....?" അവന്റെ ചോദ്യത്തിൽ അവളൊന്ന് പതറി.... "എനിക്ക് ജലസ് ഒന്നുല്ല.... നിങ്ങൾ സ്വപ്നയോട് സംസാരിക്കുകയോ ചിരിക്കുകയോ കെട്ടിപ്പിടിച്ചു നിൽക്കുകയോ എന്ത് വേണേലും ചെയ്തോ... I don't care...." അവൾ മുഖം വെട്ടിച്ചു....

"ഉറപ്പാന്നെ....?" അവൻ ചിരി കടിച്ചു പിടിച്ചു വെച്ചു തിരക്കി.... അതിന് അവൾ കനത്തിൽ ഒന്ന് മൂളി.... "എങ്കിൽ ശരി... നിനക്ക് എന്നോട് ഒന്നും ഇല്ലെങ്കിൽ പിന്നെ ഇനി ഞാൻ എന്തിനാ എന്റെ ലൈഫ് കളയുന്നത്.... സ്വപ്നയോട് യെസ് പറയണ്ട എന്ന് കരുതിയതാ.... നോ പറയാതിരുന്നത് നന്നായി...." അവളിൽ നിന്ന് അകന്ന് മാറി അവൻ ഫോൺ കൈയിൽ എടുത്തു... നന്ദു അന്താളിപ്പോടെ അവനെ നോക്കി.... അവൻ ഫോൺ എടുത്ത് സ്വപ്നയെ വിളിക്കാൻ ഒരുങ്ങിയതും അവളത് തട്ടി പറിച്ചു ദേഷ്യത്തിൽ കട്ട് ചെയ്തു.... എന്നിട്ട് അവനെ തുറിച്ചു നോക്കി... "നിങ്ങളെന്തിനാ ഈ പാതിരായ്ക്ക് അവളെ വിളിക്കുന്നെ....??" അവൾ ദേഷിച്ചു.... "യെസ് പറയാൻ.... നിനക്ക് എന്നോട് താല്പര്യം ഇല്ലെങ്കിൽ താല്പര്യം ഉള്ളവരോട് യെസ് പറയുന്നത് അല്ലേ...."പറഞ്ഞു തീരും മുന്നേ അവൾ അവന്റെ ചുണ്ടുകൾ പൊതിഞ്ഞു.... ചുംബനമാണെന്ന് ഞെട്ടലോടെ ചിന്തിക്കും മുന്നേ അവൾ അവന്റെ അധരങ്ങളിൽ പല്ലുകൾ അമർത്തി.... അവന്റെ ചുണ്ടുകൾ വാശിയോടെ കടിച്ചു മുറിച്ചു.... യുവ താങ്ങാൻ ആവാതെ അവളെ തള്ളി മാറ്റി.....

നന്ദു ബെഡിലേക്ക് വീണു.... വീണിടത്തു കിടന്ന് അവൾ കിതച്ചു പോയി.... യുവ എരിവ് വലിച്ചു കൊണ്ട് ചുണ്ട് മലർത്തി മുറിവ് നോക്കി.... ചെറുതായി പൊട്ടിയിട്ടുണ്ട്.... കടി പറ്റിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ.... സ്വയം പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി... എന്റെ പൊക കാണാൻ ഇറങ്ങിയതാണോടി..... എന്ന് അവൾടെ മുഖത്ത് നോക്കി ചോദിക്കണമെന്നുണ്ടെങ്കിലും ഇനിയൊന്നു കൂടി താങ്ങില്ലെന്ന തിരിച്ചറിവിൽ അവൻ മൗനം പാലിച്ചു.... "ഇനി അവളോട് സംസാരിക്കുന്നത് കണ്ടാൽ ശിക്ഷ ഇതിലും കടുക്കും.... " അവന് താക്കീത് കൊടുക്കുന്ന നന്ദുവിനെ ഉള്ളിന്റെ ഉള്ളിൽ സന്തോഷത്തോടെയാണ് അവൻ നോക്കി ഇരുന്നത്.... അവൾ പറയാതെ പറഞ്ഞിരിക്കുന്നു.... ഉള്ളിലുള്ള ഇഷ്ടം... അതിൽപരം സന്തോഷം അവനില്ലായിരുന്നു.... "എന്നാൽ മോൻ കിടന്നോ.... ഗുഡ് നൈറ്റ്‌...." എന്നും പറഞ്ഞു അവന്റെ കവിളിൽ തട്ടി അവൾ കിടക്കാൻ നിന്നതും.... "ഹാ അങ്ങനെ അങ്ങ് പോയാലോ... കണക്ക് ഇനിയും ബാലൻസ് ആയിട്ടില്ല...."

നിനക്ക് കിട്ടിയതൊന്നും പോരെ എന്ന ഭാവത്തിൽ നന്ദു അവനെ നോക്കി.... ഇല്ലെന്ന ഭാവത്തിൽ അവനും ഇരുന്നു... നന്ദു പുരികം പൊക്കി നോക്കി.... "എന്റെ ശരീരം നൊന്താൽ അറിയാല്ലോ....?" അവൾ ഭീഷണി സ്വരത്തിൽ ഓർമിപ്പിച്ചു.... "അതിന് ആര് വേദനിപ്പിക്കുന്നു...." എന്ന് പറഞ്ഞ് അവൻ അവളുടെ ചുണ്ടുകൾ വിഴുങ്ങി... കടി പ്രതീക്ഷിച്ചു നിന്ന നന്ദു അവന്റെ ഗാഡമായ ചുംബനത്തിൽ കോരി തരിച്ചു..... അവൻ അവളുടെ ചുണ്ടുകളെ മതി വരാതെ താലോലിച്ചു.... അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും താഴേക്ക് ഒഴുകി ഇറങ്ങി.... അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടി.... അവൻ അവളുടെ കഴുത്തിൽ മൃദുവായി ഒന്ന് മുത്തി.... അവൾ കണ്ണുകൾ ഇറുക്കിയടച്ചു.... യുവക്ക് അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... ചുണ്ടുകൾ അവളുടെ മാറിടുക്കിൽ എത്തി നിന്നു.... അവിടം തുടരെ തുടരെ ചുംബിച്ചു കൊണ്ടിരുന്നു.... നന്ദു ഞെട്ടലോടെ അവളെ തള്ളി മാറ്റാൻ നോക്കി..... അവൻ ബലമായി ചുംബിച്ചതും നന്ദു അവന്റെ മുടി പിടിച്ച് ഒറ്റ വലി.... "ആ..."

അവൻ വേദനയോടെ പിന്മാറി.... "എന്തിനാടി എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ...."തല ഉഴിഞ്ഞുകൊണ്ട് അവൻ തിരക്കി.... "പ്രതികാരം തല്ക്കാലം ഇത്രയൊക്കെ മതി.... കിടന്നുറങ്ങാൻ നോക്ക്...."അതും പറഞ്ഞ് അവൾ തലവഴി പുതപ്പിട്ടു അവളെ നോക്കി കണ്ണുരുട്ടി അവൻ ബെഡിൽ ചാരി ഇരുന്നു..... പിന്നെ ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി നേരെ കിടന്നു.... കുറച്ച് കഴിഞ്ഞ് ഒരുത്തി പുതപ്പോടെ നീങ്ങി നീങ്ങി അവനടുത്ത് വന്ന് കിടന്നതും അവന്റെ ചുണ്ടിൽ വീണ്ടും പുഞ്ചിരി മിന്നി.... നിറഞ്ഞ ചിരിയോടെ അവൻ ആ പുതപ്പിനുള്ളിൽ നുഴഞ്ഞു കേറി.... ഉറക്കം നടിച്ചു കിടക്കുന്നവളെ അഭിനയിച്ചു തകർക്കാൻ വിട്ട് അവനവളെ നെഞ്ചോട് ചേർത്തു കിടത്തി.... പതിയെ കണ്ണുകൾ അടച്ചു..... •••••••••••••••••••••••••••••••••••••••° പോകാനുള്ള സമയം ആയതും മനു റെഡി ആയി ഇറങ്ങി.... അവന്റെ ആഗ്രഹം പോലെ ഇള അവിടെ ഉണ്ടായിരുന്നില്ല.... അവളെ കണ്ട് കൊണ്ട് ഇവിടുന്ന് ഇറങ്ങാൻ കഴിയില്ലെന്ന് അവന് ഉറപ്പാണ്.... ഇനിയൊരിക്കലും അവളെ കാണാൻ കഴിയില്ലെന്ന് ഓർത്ത് അവന്റെ ഉള്ള് പിടഞ്ഞു....

താൻ ആഗ്രഹിക്കുന്നത് പോലൊരു ജീവിതം തങ്ങൾക്ക് ഉണ്ടാവില്ലെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു.... ഇത്രയും കാലം ഒരു പ്രതീക്ഷയും ഇല്ലാതെ എല്ലാവരെയും വിട്ട് ഇവിടെ അവൾക്കൊപ്പം വന്ന് ഒറ്റപ്പെട്ടു ജീവിച്ചു.... അന്നുണ്ടായ സന്തോഷം ഒന്നും ഇപ്പോൾ ഇല്ലെന്ന് അവനോർത്തു.... ആത്മാഭിമാനം പണയം വെച്ചു ഒരു കോമാളിയെ പോലെ എത്ര കാലം ഇവിടെ തുടരും.... ഒരു ദീർഘനിശ്വാസത്തോടെ അവൻ ഇളയുടെ റൂമിൽ കയറി... അവിടം മുഴുവൻ കണ്ണോടിച്ചു.... ടേബിളിൽ ഇരുന്ന ഇളയുടെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ എടുത്തു വെച്ചു.... ശേഷം തിരിഞ്ഞു നോക്കാതെ പുറത്തേക്ക് പോയി.... ഫ്ലാറ്റ് പൂട്ടി കീ ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റിൽ ഏൽപ്പിച്ചു അവൻ അവിടം വിട്ടു.... മനസ്സ് കലങ്ങി മറിഞ്ഞിരുന്നു.... ഇങ്ങോട്ട് വരുമ്പോൾ മനസ്സ് നിറയെ പ്രതീക്ഷകളായിരുന്നു.... തിരികെ അതെല്ലാം തകർന്നടിഞ്ഞാണ് പോകുന്നത്.... ഇളയുടെ ഓർമയിൽ അവന്റെ മനസ്സൊന്നു പിടഞ്ഞു അന്നേരം... ••••••••••••••••••••••••••••••••••••••••° "ഇത് കൊറേ ഉണ്ടല്ലോ ചെറിയമ്മേ....?" കിച്ചണിൽ ഉണ്ടാക്കി പാക്ക് ചെയ്ത് വെച്ച പലഹാരങ്ങൾ നോക്കി ജാനി തിരക്കി....

"മാനസക്കാ ജാനി..... അവൾക്കിതൊക്കെ ചെയ്ത് കൊടുക്കാൻ ഞാനല്ലേ ഉള്ളൂ...."പുഞ്ചിരിയോടെ ശിവദ ബാക്കിയുള്ളത് കൂടി പാക്ക് ചെയ്തു വെച്ചു.... "ചെറിയമ്മ ഒരു സംഭവമാട്ടോ...."അതിൽ നിന്ന് ഒരു അച്ചപ്പം എടുത്ത് പൊട്ടിച്ചു വായിലേക്ക് വെച്ചുകൊണ്ട് അവൾ പറഞ്ഞു..... "അതെന്താ നീ അങ്ങനെ പറഞ്ഞത്....?" ശിവദ ചിരിച്ചുകൊണ്ട് തിരക്കി.... "രാവണനെയും നന്ദൂനെയും ഒക്കെ സ്നേഹിക്കുന്നത് മനസ്സിലാക്കാം..... സ്വന്തം ചേച്ചീടെ മക്കൾ അല്ലേ.... പക്ഷേ മാനസ ചേച്ചിയെ ഒക്കെ ഒരു വേർതിരിവ് കാണിക്കാതെ സ്നേഹിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുവാ.... യൂ ആർ ഗ്രേറ്റ്‌ ചെറിയമ്മേ...." അവൾ ശിവദയുടെ കവിളിൽ പിടിച്ചു വലിച്ചു.... ശിവദ ഒന്ന് പുഞ്ചിരിച്ചു..... "നീയും വിശേഷം അറിയിച്ചാൽ നിനക്കും ഇതൊക്കെ ചെയ്ത് തരും ഞാൻ.... "ശിവദ ചിരിച്ചു.... "എങ്കിൽ അറിയിച്ചിട്ടു തന്നെ കാര്യം...."ജാനി അത് പറഞ്ഞതും ശിവദ അവൾക്കൊരു കിഴുക്ക് കൊടുത്തു.... ജാനി കൂടി സഹായിച്ചപ്പോൾ ശിവദയുടെ ജോലി പെട്ടെന്ന് കഴിഞ്ഞു....

"നാളെ ഇത് അവിടെ എത്തിക്കണം.... കുഞ്ഞനോട് പറയാം..." അതും പറഞ്ഞു ശിവദ എല്ലാം ഭദ്രമായി എടുത്ത് വെച്ചു..... "നിനക്ക് ഉറങ്ങണ്ടേ...."കിച്ചൺ ലോക്ക് ചെയ്ത് രണ്ട് പേരും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് റാവൺ വന്നത്.... ജാനി ചോദ്യം കേട്ട് തല കുലുക്കി.... ശിവദ അവർക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞ് കിടക്കാൻ പോയതും ജാനി അവനൊപ്പം മുറിയിലേക്ക് നടന്നു.... അവൻ ഡോർ ലോക്ക് ചെയ്ത് തിരിയും മുന്നേ ജാനി അവനെ പിന്നിൽ നിന്നും പുണർന്നു.... റാവൺ പുഞ്ചിരിച്ചു.... ജാനി അവനെ കൂടുതൽ ഇറുക്കി പിടിച്ചു.... കവിൾ അവന്റെ പുറത്ത് ചേർത്ത് കണ്ണടച്ച് നിന്നു.... "വിട് ജാനി...."അവൻ പതിയെ അവളുടെ കൈകൾ എടുത്ത് മാറ്റാൻ നോക്കി... "മ്മ്ഹമ്മ് " അവൾ ചിനുങ്ങിക്കൊണ്ട് കൂടുതൽ ചേർന്നു നിന്നു.... റാവൺ അവളുടെ വലത് കൈയിൽ പിടിച്ചു വലിച്ചു അവളെ മുന്നിൽ നിർത്തി.... അവൾ വീണ്ടും മുന്നിൽ നിന്ന് കെട്ടിപ്പിടിച്ചു.... അവന്റെ നെഞ്ചിൽ ചാരി നിന്നു.... അവൻ ചിരിച്ചു... അവളുടെ തലയിൽ വിരലോടിച്ചു.... "രാവണാ...." "മ്മ്..." അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി ചോദിച്ചു....

"ഉമ്മ താ...." അത് കേട്ട് ചിരിച്ചുകൊണ്ട് അവൻ അവളുടെ കവിളിൽ പിടിച്ചു മുത്തി.... "ഇനിയും...." അവൻ ചിരിച്ചുകൊണ്ട് ഇരു കവിളിലും മുത്തി.... അവൾ സന്തോഷത്തോടെ അവനോട് ഒട്ടി നിന്നു.... അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു.... അവൾ അനങ്ങില്ലെന്ന് കണ്ടതും റാവൺ അവളെ കോരി എടുത്ത് ബെഡിൽ കിടത്തി.... അടുത്തായി അവനും വന്നിരുന്നു... ജാനി അവന്റെ ടീ ഷർട്ട് മാറ്റി... രോമാവൃതമായ നെഞ്ചിൽ തല വെച്ചു കിടന്നു.... ഇന്ന് അവിടെ കിടന്നാലേ ഉറക്കം വരൂ എന്നായി അവൾക്ക്.... അവന്റെ നെഞ്ചിൽ കൈകൾ കൊണ്ട് ഓരോ കുസൃതി കാട്ടി അവൾ അവനോട് ഒട്ടി കിടക്കുമ്പോൾ രണ്ട് പേരുടെയും ചിന്തകളുടെ ദിശ മാറി.... അവർക്കിടയിൽ പ്രണയം നിറഞ്ഞു..... ആ പ്രണയം പകുത്ത് നൽകാൻ രണ്ട് പേരും ഇരുട്ടിന്റെ മറവിൽ മത്സരിച്ചു കൊണ്ടേയിരുന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story