ജാനകീരാവണൻ 🖤: ഭാഗം 141

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുമ്പോൾ മനുവിന് ഹൃദയം പൊടിയുന്ന വേദന തോന്നി.... ഇനിയൊരിക്കലും ഇളയെ കാണാൻ സാധിക്കില്ല എന്നവൻ ഓർത്തു.... യാചിച്ചു കിട്ടുന്ന ജീവിതം ശാശ്വതമല്ല.... എന്നാലിവിടെ യാചിച്ചാൽ പോലും അത് കിട്ടുന്നില്ല.... ഇനിയും സ്വയം വില കളയാൻ അവൻ ഒരുക്കമല്ലായിരുന്നു..... കണ്ണുകൾ ഇറുക്കിയടച്ചു സീറ്റിൽ ചാരി ഇരുന്നവൻ.... ഒന്നും ഓർക്കരുതെന്ന് മനസ്സിനെ ചട്ടം കെട്ടി.... പക്ഷേ അവളുടെ ഓർമകളാൽ മനസ്സ് നിറഞ്ഞു.... അസ്വസ്ഥതയോടെ അവൻ കണ്ണുകൾ തുറന്നു... വെറുതെ അവനൊന്ന് തല ചെരിച്ചു നോക്കിയതാണ്.... നോട്ടം മാറ്റാൻ ഒരുങ്ങുമ്പോഴാണ് അടുത്തിരിക്കുന്നവളെ കണ്ട് അവൻ ഞെട്ടിയത്.... "ഇളാ....?" അവന്റെ കണ്ണുകൾ വികസിച്ചു.... ഉള്ളിൽ ആനന്ദം അല തല്ലി.... വിശ്വാസം വരാതെയവൻ അവളെ സൂക്ഷിച്ചു നോക്കി.... "എന്താടോ.... കുറച്ച് നേരം അല്ലേ ആയുള്ളൂ അവിടുന്ന് പോന്നിട്ട്.... അപ്പോഴേക്കും എന്നെ തിരിച്ചറിയാൻ പറ്റാതെ ആയോ...." ഇള ഗൗരവത്തോടെ തിരക്കി.... "താൻ.... താൻ ഇത് എങ്ങോട്ടാ.....?"

"വേറെ എങ്ങോട്ട്.... നാട്ടിലേക്ക്...."അവൾ അവനെ നോക്കി പറഞ്ഞു.... "നാട്ടിലേക്കോ....?" വിശ്വാസം വരാതെയവൻ തിരക്കി.... "ആന്നേ..... ഒരു മോഷണം നടന്നു.... ആ കള്ളനെ പൊക്കണം...." അവനെ നോക്കി അവൾ കുസൃതിയോടെ ചിരിച്ചു.... അവനൊന്നും മനസ്സിലായില്ല.... "എന്റെ ഹൃദയവും കട്ട് ഒരാൾ ഈ ഫ്ലൈറ്റിൽ നാട്ടിലേക്ക് പോകുന്നുണ്ട്..... അയാളെ പൊക്കാനാ...." അവന്റെ നോട്ടം കണ്ട് അവൾ വ്യക്തമാക്കി..... മനുവിന്റെ ഉള്ളിൽ പ്രതീക്ഷ മൊട്ടിട്ടു.... അവൻ സന്തോഷത്തോടെ അവളെ നോക്കി.... "അ... അതാരാ.....?" വർധിച്ച നെഞ്ചിടിപ്പോടെ അവൻ തിരക്കി.... ഇള ഒന്ന് പുഞ്ചിരിച്ചു.... അവനെ ഉറ്റുനോക്കി..... "ഇതിൽ കൂടുതൽ എങ്ങനെയാടോ ഞാൻ എന്റെ മനസ്സ് തുറക്കുന്നത്..... ഇനിയും മനസ്സിലായില്ലേ എനിക്ക് തന്നോടുള്ള ഫീലിംഗ്സ്...."അവൾ പുഞ്ചിരിയോടെ അവനെ ഉറ്റുനോക്കി.... മനുവിന് സന്തോഷം തോന്നി.... വിശ്വാസം വരാതെ അവളെ മിഴിച്ചു നോക്കി.... ഇനി കളിപ്പിക്കുവാണോ എന്നവൻ സംശയിച്ചു.... "ഇഷ്ടമായിരുന്നെടോ... എത്രയോ മുന്നേ....

. ചേച്ചിയെ പൊന്ന് പോലെ നോക്കുന്ന ഈ അനിയൻ കുട്ടനോട് ആരോരുമില്ലാത്തവൾക്ക് തോന്നിയ ആരാധന.... തന്റെ ജീവിതത്തിൽ ഒരു ഭാഗമാകാൻ പറ്റിയെങ്കിൽ എന്ന് പലകുറി കൊതിച്ചിട്ടുണ്ട് ഞാൻ....." ഒടുവിൽ ഇള മനസ്സ് തുറന്നു.... "തനിക്കും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.... ഒരുപാട് സന്തോഷം തോന്നി.... അച്ഛനും അമ്മയും നഷ്ടപ്പെട്ടതിന് ശേഷം എന്നെ അത്രത്തോളം സന്തോഷിപ്പിച്ച ഒന്നും ഉണ്ടായിട്ടില്ല....." അവൾ പുഞ്ചിരി വിടാതെ പറഞ്ഞ് നിർത്തി.... "പിന്നെ എന്തിനാ... എന്നെ അവഗണിച്ചത്..... ഒരു യാചകനെ പോലെ പിറകെ നടത്തിയത്....?" അവനിൽ പരിഭവം ആയിരുന്നപ്പോൾ..... അവന്റെ ആ വാക്ക് കേട്ട് അവൾ അവന്റെ വായ പൊത്തി.... "ഒരിക്കലും ഒരു യാചകൻ ആക്കണമെന്ന് വിചാരിച്ചിട്ടില്ല..... അതൊക്കെ ഒത്തിരി ആസ്വദിച്ചിട്ടുണ്ട്.... അത് തനിക്ക് എന്നോടുള്ള സ്നേഹം ഓർത്തിട്ടാണ്.... പലതവണ മനസ്സ് തുറക്കാൻ ശ്രമിച്ചതാ.... പക്ഷേ അത് ശരിയാവില്ല.... നമുക്കിടയിലുള്ള അന്തരം ഒരുപാട് വലുതാണ്....." അവൾ വിളറിയ ചിരിയോടെ പറഞ്ഞ് നിർത്തി....

"അന്തരമോ.....?" മനുവിന് മനസ്സിലായില്ല.... "Rk യുടെ സഹോദരന് എന്നെ പോലെ ഒരുവൾ അല്ല ചെരേണ്ടത്.... എന്റെ എല്ലാ സമ്പാദ്യവും കൂട്ടി വെച്ചാലും തന്റെ കുടുംബത്തോട് ബന്ധം സ്ഥാപിക്കാൻ ഉള്ള യോഗ്യത എനിക്കുണ്ടാവില്ല...."അവളുടെ സംസാരം കേട്ട് അവന് ചിരിയാണ് വന്നത്.... മറ്റുള്ളവരുടെ മനസ്സിനെ ചികിൽസിക്കുന്നവളാണ്.... ആ അവളുടെ ചിന്താഗതി കണ്ടില്ലേ.... അവൻ അവളുടെ തലക്ക് ഒന്ന് കൊടുത്തു.... "താൻ ഇത് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്.... ഒന്നുല്ലേലും ഒരു മനഃശാസ്ത്രവിദഗ്ദ്ധ അല്ലേ താൻ.... ഇത്രയും ഇടുങ്ങിയ ഒരു ചിന്താഗതി ആണോ തന്റേത്...." അവൻ ചോദിച്ചു.... "മറ്റുള്ളവരെ ഉപദേശിക്കാനും ചികിൽസിക്കാനും എളുപ്പമാണ്.... അത് സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് തോന്നുന്നത്...." അവൾ ചിരിച്ചു.... "ഈയൊരു കാരണം കൊണ്ടാണെങ്കിൽ താൻ എനിക്കല്ല.... ഞാൻ തനിക്കാണ് ചേരാത്തത്...." അവൻ കളിയായി പറഞ്ഞു.... "RK യുടെ സഹോദരൻ എന്ന് ലേബൽ അത് അവന്റെ മനസ്സിന്റെ വലുപ്പം....

അല്ലാതെ എനിക്ക് പറയാൻ പറയത്തക്ക കുടുംബമഹിമയോ സ്വത്തോ ഒന്നും ഇല്ല...... മനു ഒരു സാധാരണക്കാരൻ ആണ്... ഇട്ട് മൂടാനുള്ള സ്വത്ത്‌ ഒന്നും ഇല്ലാത്ത അധ്വാനിച്ചു ജീവിക്കുന്ന ഒരു സാധാരണക്കാരൻ.... ആ മനുവിനെ അതി പ്രശസ്തയായ ഈ ഡോക്ടർക്ക് കെട്ടാൻ സമ്മതമാണോ എന്നാണ് എന്റെ ചോദ്യം...." അവന്റെ ആ മറുപടിയിൽ അവൾ മനസ്സ് തുറന്ന് ചിരിച്ചു.... അവന്റെ കൈയിൽ പിടിച്ചു കൊണ്ട് തല കുലുക്കി.... അപ്പോഴാണ് മനുവിനും ആശ്വാസമായത്.... അവൻ അവളുടെ കൈ വിടാതെ മുറുകി പിടിച്ചിട്ടുണ്ട്.... "അല്ല.... പെട്ടെന്ന് എന്ത് പറ്റി.... ഇങ്ങനൊരു തുറന്ന് പറച്ചിൽ....?" കുറച്ച് നിമിഷങ്ങൾക്ക് ശേഷം മനു തിരക്കി.... "താനില്ലാതെ എനിക്ക് പറ്റില്ലെടോ..... ഞാൻ ഒരുപാട് ആലോചിച്ചു നോക്കി...... ഒരിക്കലും ആരെയും ഡിപെൻഡ് ചെയ്യരുതെന്ന് തീരുമാനിച്ചവളാ ഞാൻ.... പക്ഷേ തന്റെ കാര്യത്തിൽ അത് പറ്റുന്നില്ല ... RK യോട് നേരിട്ട് ചെന്ന് തന്നെ എനിക്ക് കെട്ടിച്ചു തരുവോന്ന് ചോദിക്കാനാ ഈ വരവ് തന്നെ.. "അവൾ ചിരിച്ചു.... മനുവിന്റെ മനസ്സ് നിറഞ്ഞു.... ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടും ഒരു നോട്ടത്തിൽ പോലും തനിക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയിലായി പിന്നീട് അവൻ.... •••••••••••••••••••••••••••••••••••••••°

"ജാനി..... റെഡി ആയില്ലേ....."വാച്ചിലേക്ക് നോക്കി റാവൺ മുകളിലേക്ക് നോക്കി വിളിച്ചു.... "ദാ വരുന്നു....." മറുപടിക്കൊപ്പം അവൾ സ്റ്റെയർ ഓടിയിറങ്ങി..... "കഴിച്ചിട്ട് പോ പിള്ളേരെ...."ശിവദ അവരെ കഴിക്കാൻ വിളിച്ചു..... "നീ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ....?" ഫുഡ്‌ കഴിക്കുന്ന ആരവിനോട് അവൻ ചോദിച്ചു.... "ആഹ്.... ഇപ്പോ ഇറങ്ങും...." ആരവ്.... "ഇന്ന് ഉച്ചക്ക് ഇറങ്ങിക്കോ.... നന്ദുവും യുവയും വരുന്നുണ്ട്.... നീ ഇവിടെ വേണം...." അവൻ കാര്യമായി പറഞ്ഞു.... "ആഹാ അവര് വരുന്നുണ്ടോ.... എങ്കിൽ ഞാൻ ഇന്ന് പോവുന്നില്ല...." ആരവ് പറഞ്ഞു.... "എങ്കിൽ ഞാനും...."ജാനിയും ഏറ്റു പിടിച്ചു.... "അവർ ഉച്ചക്കെ എത്തൂ.... അതുകൊണ്ട് അന്നേരം വന്നാൽ മതി.... തല്ക്കാലം നിങ്ങൾ രണ്ടിന്റേം ആവശ്യം ഇവിടില്ല...."ശിവദ രണ്ട് പേരോടുമായി പറഞ്ഞു .... ആ സമയം കാളിങ് ബെൽ മുഴങ്ങി.... ജാനിയാണ് പോയി ഡോർ തുറന്നത്.... ഡോർ തുറന്ന അവൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.... ഗൗതമിനൊപ്പം ഗൗരി അകത്തേക്ക് വന്നു... ജാനിയുടെ മുഖം മാറി... അവൾ റാവണിനെ നോക്കി.... "ആഹാ ഇത് ആരൊക്കെയാ.... വരൂ...."ശിവദ അവരെ ക്ഷണിച്ചു ജാനി ഇഷ്ടക്കേടോടെ അവിടെ നിന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഗൗരി അവളെ പിടിച്ചു നിർത്തി....

"അവി പ്ലീസ്.... എനിക്ക് സംസാരിക്കണം....." ഗൗരി കെഞ്ചി.... "ജാനകി..... അങ്ങനെ വിളിച്ചാൽ മതി...." ജാനി അവരെ തിരുത്തി... "മോളെ.... അമ്മയേ നീ വെറുക്കല്ലേ..... നിന്റെ അമ്മയല്ലേ ഞാൻ....?" ഗൗരി വിങ്ങിപ്പോയി.... "ആണോ.... പക്ഷേ നിങ്ങൾ എന്നോട് ചെയ്തതൊന്നും ഒരു അമ്മ ചെയ്യുന്ന പ്രവർത്തികൾ അല്ലായിരുന്നല്ലോ....?" ഗൗരിയുടെ കൈ എടുത്തു മാറ്റി "അമ്മയെന്ന് വാദിച്ചത് കൊണ്ട് പറയുവാ.... എന്റെ ഓർമയിൽ ഇങ്ങനൊരു അമ്മയെ വെറും മൂന്ന് വർഷങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ..... അത് വരെ ഇങ്ങനെ ഒരു അമ്മ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു..... അതുവരെ ഈ മകളെ തേടി അമ്മയെന്ന അവകാശത്തിൽ ആരും വന്നതുമില്ല.... നൊന്ത് പ്രസവിച്ച മകളെ ആർക്കോ വളർത്താൻ എന്ന പേരിൽ എറിഞ്ഞു കൊടുത്തു.... പോട്ടെ അത് എനിക്ക് വേണ്ടിയാണെന്നല്ലേ വാദം....

എനിക്ക് വേണ്ടി നിങ്ങൾ എന്നെ മറ്റൊരാൾക്ക്‌ കൈമാറി.... അതെനിക്ക് മനസ്സിലാവും.... പക്ഷേ അതിന് ശേഷം ഒരു ദിവസം പോലും എന്നെ അന്വേഷിച്ചു വന്നിട്ടില്ല.... നിങ്ങൾ സ്വന്തം കേരിയർ ഒക്കെ നോക്കി തിരക്കിലായപ്പോ എന്നെ മനഃപൂർവം അങ്ങ് മറന്നു.... ഞാൻ എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒന്നും അന്വേഷിച്ചിട്ടില്ല..... ഒടുവിൽ കണ്മുന്നിൽ വന്ന് പെട്ടപ്പോൾ എന്റെ ഹൃദയം തകർത്തുകൊണ്ട് എന്റെ പ്രീയപ്പെട്ടവരെ എനിക്ക് അന്യരാക്കി അമ്മയെന്ന അവകാശവാദവുമായി വന്നു നിങ്ങൾ.... എന്നിട്ടും അതൊന്നും മനസ്സിൽ വെക്കാതെ ഞാൻ അംഗീകരിച്ചില്ലേ... സ്നേഹിച്ചില്ലേ..... എന്നിട്ടും നിങ്ങളെന്നോട് ചെയ്തത് ഒക്കെ....?" ബാക്കി പറയാനാവാതെ അവൾ തേങ്ങിപ്പോയി.... "മോളെ....."......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story