ജാനകീരാവണൻ 🖤: ഭാഗം 145

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എനിക്കവളെ ഇഷ്ടമാണ്.... ക്ഷമിക്കണം.... എപ്പോഴോ തോന്നിപ്പോയൊരു ഇഷ്ടമാണ്... പക്ഷേ ഒരിക്കലും അവളെ ശല്യം ചെയ്യില്ല ഞാൻ.... ഞാൻ അങ്ങനെ ഒരുത്തൻ അല്ല.... മനസ്സിലുള്ള ഇഷ്ടം അവളോട് പോലും പറയരുതെന്ന് തീരുമാനിച്ചതാണ്..... ഞാൻ മൂലം അളിയന് ഒരു തലവേദന ഉണ്ടാവില്ല.... പിന്നെ ഇത് മൂലം നന്ദു വിഷമിക്കാൻ ഇട വരരുത്.... അപേക്ഷയാണ്...."അതും പറഞ്ഞു അവൻ തിരിഞ്ഞ് നടക്കുമ്പോൾ യുവയുടെ ചുണ്ടിൽ നിറ ചിരി ഉണ്ടായിരുന്നു.... ആരവ് കയറിപ്പോകാൻ നേരം വാതിൽക്കൽ നിന്ന റാവണിനെ കണ്ട് അവൻ ഒന്ന് നിന്നു... അവനെ കണ്ട് ആരവിന്റെ ശിരസ്സ് കുനിഞ്ഞു.... "സോറി...." അത്ര മാത്രം പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് കയറിപ്പോയി.... റാവൺ നോക്കിയത് യുവയെയാണ്..... അവനെയും നോക്കി അവന്റെ അടുക്കലേക്ക് നടന്നു..... "എന്ത് തോന്നുന്നു....?"

ആരവ് പോയ വഴിയേ നോക്കി അവൻ തിരക്കി.... "സമ്മതം..... ഒന്നല്ല ഒരു നൂറു വട്ടം....." യുവ ചിരിച്ചു.... "എന്റെ പെങ്ങളെ കെട്ടാനുള്ള യോഗ്യത അവന് ആവോളം ഉണ്ട്...." യുവ ചിരിച്ചു.... "അവന്റെ ഇഷ്ടം മറച്ചു വെക്കാതെ തുറന്ന് പറഞ്ഞപ്പോ തന്നെ എനിക്കവനെ ഇഷ്ടമായി.... പക്ഷേ അത് സ്വന്തം പെങ്ങളെ കരയിച്ചിട്ടാവരുതെന്ന അവന്റെ ആ ചിന്ത ഇല്ലേ അവിടെയാടാ ഞാൻ കൺവിൻസ് ആയത്.... അവന്റെ ലൈഫിനെക്കാൾ അവന് വലുത് നിങ്ങളെയൊക്കെയാ.... ഫാമിലിക്കു പ്രാധാന്യം കൊടുക്കുന്ന ഒരുവന്റെ കൈയിൽ എന്റെ യാമിയെ ഏൽപ്പിക്കാൻ എനിക്ക് ഒരു പേടിയും ഇല്ല...." യുവ മനസ്സ് തുറന്ന് ചിരിച്ചു.... "അച്ഛനോടും അമ്മയോടും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.... ഇനി എനിക്ക് ധൈര്യമായി ഇത് യാമിയോട് അവതരിപ്പിക്കാം.... അവൾക്ക് ഇഷ്ടമാവണല്ലോ.... അവൾക്കും എതിർപ്പ് ഇല്ലെങ്കിൽ നമുക്ക് ഇത് ഫിക്സ് ചെയ്യാം... പിന്നെ ആരവ് ഇപ്പൊ അറിയണ്ട.... യാമിയുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് മതി...." യുവ അവനെ ഓര്മപ്പെടുത്തി.... റാവൺ ചിരിച്ചു....

ഓരോരുത്തരുടെ ജീവിതം സേഫ് ആവുന്നത് ഓർത്ത് അവന്റെ മനസ്സ് നിറഞ്ഞു... ആ നിറവ് അവന്റെ ചിരിയിലും ഉണ്ടായിരുന്നു.... •••••••••••••••••••••••••••••••••••••••••° ഫുഡ്‌ ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴാണ് റാവണിന് മാനസയുടെ കാൾ വരുന്നത്.... അത്യാവശ്യമായി വരാൻ പറഞ്ഞു ആ കാൾ കട്ട്‌ ആയതും റാവൺ അവരോട് പറഞ്ഞു വേഗം ഇറങ്ങി.... ചെറിയൊരു ടെൻഷനോടെയാണ് അവൻ അവിടേക്ക് ഡ്രൈവ് ചെയ്തത്..... അവിടെ എത്തിയപ്പോൾ അവനെ സ്വീകരിച്ചത് മനുവാണ്.... മനുവിനെ അവൻ പ്രതീക്ഷിച്ചിരുന്നില്ല..... മാനസ കൂടി പുറത്തേക്ക് വന്നതും അവന് പകുതി ശ്വാസം വീണു.... "നീയെപ്പോ എത്തി....?"അവൻ മനുവിനോട് തിരക്കി മാനസയുടെ അടുത്തേക്ക് ചെന്നു.... "ഞാൻ കുറച്ചായെ ഉള്ളൂ...." മനു പറഞ്ഞു.... " ചേച്ചി.... എന്തെങ്കിലും വയ്യായ്ക ഉണ്ടോ....?" റാവൺ മാനസയുടെ കവിളിൽ കൈ വെച്ചു തിരക്കി.... "എനിക്ക് ഒന്നുല്ല കുഞ്ഞാ.... ഇളക്ക് നിന്നോട് സംസാരിക്കണത്രേ... അതാ വിളിച്ചേ...."മാനസ അവന്റെ കൈ കവർന്നുകൊണ്ട് പറഞ്ഞു.... മാനസയുടെ പിറകിൽ നിന്ന് ഇള അവന്റെ മുന്നിലേക്ക് കയറി നിന്നു.... അവളുടെ നോട്ടം അവന്റെ കണ്ണുകളിൽ പതിപ്പിച്ചു അവൾ പതറാതെ നിന്നു.... "RK എനിക്കൊരു കാര്യം പറയാൻ ഉണ്ട്...

."അവൻ എന്തെന്ന മട്ടിൽ അവളെ ഉറ്റുനോക്കി.... "ഞാനും മനുവും തമ്മിൽ ഇഷ്ടത്തിലാണ്..... ഒരുമിച്ച് ജീവിക്കാനും ആഗ്രഹം ഉണ്ട്.... എന്നെ ഇവിടേക്ക് കൊണ്ട് വന്നതാണ് താങ്കളാണ്..... അതുകൊണ്ട് ആദ്യം വേണ്ടത് RK യുടെ സമ്മതമാണ്.... ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.... എന്നാലും ചോദിക്കേണ്ടത് എന്റെ ആവശ്യമാണ്‌.... ഞാൻ കെട്ടിക്കോട്ടെ..... നിങ്ങടെ ചെക്കനെ.....?" അവളുടെ ആണ് ചോദിക്കൽ കേട്ട് മനുവിന് കുളിര് കോരി... റാവൺ രണ്ട് പേരെയും മാറി മാറി നോക്കി.... ശേഷം ഒന്ന് മന്ദഹസിച്ചു... "ഇതിന് എന്റെ സമ്മതം എന്തിനാണ്....?" അവൻ നെറ്റി ചുളിച്ചു.... "ജീവിതം നിങ്ങളുടെയാണ്.... ജീവിക്കേണ്ടതും നിങ്ങളാണ്...." അവൻ ചെറു മന്ദഹാസത്തോടെ പറഞ്ഞു.... അതൊരു ഗ്രീൻ സിഗ്നൽ ആയി കണക്കാക്കി എല്ലാവരുടെയും ഉള്ളൊന്ന് തണുത്തു.... "നടത്തിതരേണ്ടത് ഞങ്ങളും...." റാവൺ കൂട്ടിച്ചേർത്തു അതോടെ മനു അവനെ വാരിപുണർന്നു.... ഇളയുടെ മനസ്സിൽ അവശേഷിച്ച ആധിയുടെ അവസാന അണുവും ഇല്ലാതായി.... എല്ലാവരിലും ആനന്ദം നിറഞ്ഞു....

ഏറ്റവും സന്തോഷം മാനസക്കായിരുന്നു... "കണ്ടോ.... എന്റെ കുഞ്ഞിന്റെ വരവോടെ കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കുന്നത് കണ്ടോ...." വികാസ് വീമ്പിളക്കി.... വിക്രം മാറി നിന്ന് അതൊക്കെ കാണുന്നുണ്ട്.... ചെറു ചിരിയോടെ.... മനുവിന്റെ സന്തോഷവും ഒരു കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുന്ന ഏട്ടനും റാവണും.... അവരെ ഒക്കെ അവൻ നോക്കി കണ്ടു.... ഉള്ളിൽ എവിടെയോ ഒരു വേദന തോന്നി.... അത് നഷ്ടബോധത്തിന്റേത് ആയിരുന്നു.... തന്റെ ചെയ്തികൾ കൊണ്ട് തനിക്കന്യമായ ഒരു മഹാഭാഗ്യത്തെ ഓർത്തുള്ളൊരു നഷ്ടബോധം.... താനൊന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഇവരെ പോലെ അല്ലെങ്കിൽ ഇവരേക്കാൾ ഒരു പിടി മേലെ സന്തോഷത്തോടെ ജീവിക്കേണ്ടവൻ ആയിരുന്നു താനെന്ന് അവനോർത്തു.... ഓർമ്മകൾ എത്തി നിന്നത് റിയ എന്ന തന്റെ ഭൂതകാലത്തിലും..... അവളെ പറ്റിയുള്ള ഓർമയിൽ അവന്റെ മുഖം കടുത്തു.... തന്റെ ജീവിതം തകർത്തെറിഞ്ഞ ആ രാക്ഷസിയോട് അവനിന്നും തീർത്താൽ തീരാത്ത പകയുണ്ട്....

മരിക്കുന്നതിന് മുൻപ് റിയയുടെ പതനം കാണണമെന്ന ഒറ്റ പ്രാർത്ഥനയെ അവനിന്ന് ഉള്ളൂ.... ••••••••••••••••••••••••••••••••••••••••° പിന്നീട് ആരവിന് യുവയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് തോന്നി.... യുവ തന്നെ അല്പം ഗൗരവത്തോടെ വീക്ഷിക്കുന്നത് അവനെ അസ്വസ്ഥനാക്കി.... അവൻ യുവയിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറി.... കുറച്ച് ദിവസം നിൽക്കാനാണ് വന്നതെന്ന് അറിഞ്ഞപ്പോൾ നന്ദുവിന് ഇരട്ടി സന്തോഷം.... ആരവിന്റെയും യാമിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടേ ഒരു തിരിച്ചു പോക്ക് യുവക്കുള്ളു.... കിട്ടുന്ന സമയം അവൻ ആരവിനെ മുള്ളിൻമേൽ നിർത്തുകയായിരുന്നു... സത്യം പറഞ്ഞാൽ ആരവ് ശ്വാസം മുട്ടുകയായിരുന്നു.... യുവയുടെ വെറുപ്പ് സമ്പാദിക്കുന്നത് അവനെക്കൊണ്ട് ചിന്തിക്കാൻ പോലും കഴിയില്ല.... അത്രത്തോളം അവൻ നന്ദുവിനെ സ്നേഹിക്കുന്നുണ്ട്.... ഒതുക്കത്തിൽ നന്ദുവിനെ തനിച്ചു കിട്ടിയപ്പോൾ ആരവ് അവളെ പിടിച്ചു നിർത്തി.... അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.... തന്റെ മരംചുറ്റി പ്രേമം ഒരു കരിനിഴലായി അവളുടെ ജീവിതത്തിൽ അവശേഷിക്കുന്നുണ്ടോ എന്നൊരു തിരച്ചിൽ....

സങ്കടത്തിന്റെ ഒരംശം എങ്കിലും ആ മുഖത്തുണ്ടോ എന്നവൻ ചികഞ്ഞു നോക്കി.... "നന്ദു...." അവൻ അവളുടെ കവിളിൽ തലോടി വിളിച്ചു.... "എന്താ ഏട്ടാ.... ഏട്ടനെന്താ ഇങ്ങനെ നോക്കുന്നെ....?" "നീ ഹാപ്പി അല്ലേ....?" അവളുടെ മുഖം കൈക്കുമ്പിളിലാക്കി അവൻ ആരാഞ്ഞു.... നന്ദു തല കുലുക്കി..... "അളിയൻ നിന്നോട് എങ്ങനാ.. സ്നേഹം ഒക്കെ ആണോ....? ഇഷ്ടക്കുറവ് വല്ലതും ഉണ്ടോ നിന്നോട്...."" അവൻ തിരക്കി.... "ഏയ്യ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ.... ഇഷ്ടം കുറച്ച് കൂടുതലാ.... അതൊഴിച്ചാൽ വേറെ പ്രശ്നം ഒന്നുമില്ല...."നന്ദു കുസൃതിയോടെ ചിരിച്ചു.... അത് കേട്ട് അവന് ആശ്വാസം തോന്നി.... "നിനക്ക് കിടക്കണ്ടേ വാ... "അവളെ കൂടി സമാധാനം കിട്ടിയ മനസ്സോടെ അവൻ തിരിഞ്ഞതും അവനെ നോക്കി കൈയും കെട്ടി യുവ നിൽക്കുന്നു.... "അളിയോ.... ഞാൻ നിന്റെ പെങ്ങളെ ഇട്ട് കഷ്ടപ്പെടുത്തുന്നൊന്നും ഇല്ല.... ആ പേടി നിനക്ക് വേണ്ടാ....

ഞങ്ങടെ കാര്യത്തിൽ ഇതൊക്കെ നേരെ തിരിച്ചാ...."അല്പം കളിയായും എന്നാൽ ഗൗരവം വിടാതെയും യുവ പറഞ്ഞപ്പോൾ ചിരിക്കണോ വേണ്ടയോ എന്ന മട്ടിൽ അവൻ നിന്നു.... "ഏട്ടൻ പോയി കിടന്നോ.... ഗുഡ് നൈറ്റ്‌...."നന്ദു അത് പറഞ്ഞതും രക്ഷപ്പെട്ട ഭാവത്തിൽ ആരവ് അവിടെ നിന്നും പോയി.... "എന്താടി.... നിന്നെ കാണാൻ കൂടി കിട്ടുന്നില്ലല്ലോ.... സ്വന്തം വീട്ടിൽ വന്നപ്പോ ഡിമാൻഡ് കൂടിയോ... ഹ്മ്മ്....?" ആരവ് പോയതും യുവ അവളോട് തിരക്കി.... "കണ്ടോ സ്വപ്നത്തിന്റെയും മിഥ്യയുടെയും ഒക്കെ പിന്നാലെ പോകുന്നവരോട് ഒരല്പം ഡിമാൻഡ് ഒക്കെ ആവാം...."അവനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ സ്റ്റെയർ കയറി പോയി.... ഓഹോ എന്ന് പറഞ്ഞ് സ്റ്റെയർ കയറാൻ നിൽക്കുമ്പോഴാണ് റാവണിനെ കാത്ത് വഴിക്കണ്ണുമായി ജാനി ഇരിക്കുന്നത് അവൻ കണ്ടത്.... "എടീ.... അളിയൻ വന്നോളും.... പോയി കിടന്ന് ഉറങ്ങു പതിവ്രതേ...." അവൻ കളിയാക്കി.... "നീ പോടാ കോഴി...." അവൾ പുച്ഛിച്ചു.... "കോഴിയോ.... നീ എന്നെയാണോ കോഴീന്ന് വിളിച്ചത്....?" അവൻ ടീ ഷർട്ടിന്റെ സ്ലീവ് മേലേക്ക് തിരുകി സ്റ്റെയർ തിരിച്ചിറങ്ങി....

"വല്ലാണ്ട് നല്ലുണ്ണി ചമയല്ലേ.... ആ സ്വപ്നയും ആയിട്ടുള്ള ചുറ്റിക്കളി ഞാൻ അറിഞ്ഞു..." അവൾ കണ്ണുരുട്ടി.... "ഓഹോ.... അപ്പഴേക്കും ഈനാം പേച്ചി മരപ്പട്ടീടെ ചെവിയിൽ ന്യൂസ്‌ എത്തിച്ചു...." യുവ അവളെ നോക്കി ഗൗരവം നടിച്ചു.... "മരപ്പട്ടി നിന്റെ കെട്യോൾ...."അവൾ പല്ല് കടിച്ചു.... "അക്കാര്യത്തിൽ ഇനി നിങ്ങൾ തമ്മിൽ തർക്കം വേണ്ടാ.... ആര് ആരാണെന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോ... "അവൻ അവളെ ആക്കി വിട്ടു.... "ഡാ പോടാ.... എന്റെ കൈയീന്ന് ഒന്നും മേടിക്കാതെ പോയി കിടന്നുറങ്ങു...."ജാനി പല്ല് കടിച്ചു..... "അപ്പൊ പോട്ടേ..... പതിവ്രതെ...."അവൻ ഇളിച്ചു കാണിച്ചു.... "കേറിപ്പോടാ കാട്ടുകോഴി...." "കാട്ടുകോഴി നിന്റെ കെട്ടിയോൻ...."യുവ അത് വിളിക്കലും റാവൺ ഫ്രണ്ട് ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... യുവ വിളിച്ചത് അവൻ കൃത്യമായി കേട്ടിരുന്നു ... "ആഹാ .... ആരിത് അളിയനോ.... എന്താ ഇവിടെ.... എന്നാൽ ശരി ട്ടോ.... ഗുഡ് നൈറ്റ്‌...." എന്തൊക്കെയോ തപ്പി തടഞ്ഞവൻ മുകളിലേക്ക് ഓടി......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story