ജാനകീരാവണൻ 🖤: ഭാഗം 148

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 "ഞങ്ങൾക്ക് ശിവദയോടാണ് ആദ്യം ചോദിക്കാനുള്ളത്..... യുവ എന്നോട് ചോദിച്ചു കൈവെള്ളയിൽ ചെക്കനെ വെച്ചിട്ട് എന്തിനാ പുറത്ത് പോകുന്നേ എന്ന്.... ഞാനും പിന്നെയാ ചിന്തിച്ചേ.... ആരവിനെ ഞങ്ങൾക്കൊക്കെ അറിയാം.... നല്ലവനാ.... സ്നേഹമുള്ളവനാ...."ഗൗതം വാചാലനായി.... അവർ എന്താണ് പറഞ്ഞ് വരുന്നതെന്ന ചിന്തയിൽ അമ്മയും മകനും പരസ്പരം നോക്കി.... "ആരവിനെ ഞങ്ങടെ യാമിക്ക് തന്നൂടെ....?"വിനയത്തോടെ യുവയുടെ അമ്മ ആവശ്യം അറിയിച്ചതും ആരവ് ഞെട്ടിപ്പോയി.... കേട്ടത് മാറിപ്പോയോ എന്നവൻ സംശയിച്ചു പോയി.... അതവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.... അവൻ ബോധം വീണ്ടെടുത്ത പോലെ റാവണിനെയും യുവയെയും മാറി മാറി നോക്കി.... രണ്ട് പേരുടെയും ചുണ്ടിലെ പുഞ്ചിരി കണ്ട് അവന്റെ കണ്ണുകളും വിടർന്നു..... വിശാസിക്കാൻ ആവുന്നില്ല അവന്....

ഇതേസമയം ആ പ്രൊപോസൽ കേട്ട് സന്തോഷിക്കുകയാണ് സ്ത്രീ ജനങ്ങൾ.... യാമിയെ വളരെ അടുത്തറിയുന്നത് കൊണ്ടും അവളൊരു പാവം ആയത് കൊണ്ടും എല്ലാവരും അനുകൂലിച്ച മട്ടാണ്.... "ശിവദ ഒന്നും പറഞ്ഞില്ല...." ഗൗതം ചോദ്യംഭാവത്തിൽ ശിവദയെ നോക്കി.... ശിവദക്ക് സന്തോഷം ആയെങ്കിലും പെട്ടെന്നവരുടെ മുഖത്തെ ചിരി മാഞ്ഞു.... അവർ ആരവിനെ ഒന്ന് നോക്കി.... ഇത്ര നല്ലൊരു ബന്ധം ഇനി അവന് കിട്ടാനില്ല.... ഇതിലൂടെ നന്ദുവിന്റെ കുടുംബവുമായുള്ള ബന്ധം ഒന്ന് കൂടി ബലപ്പെടും... മക്കൾ എന്നും ഒരുമിച്ച് ഉണ്ടാകുമെന്ന സ്വാർത്ഥതയിൽ അവരും ആഗ്രഹിച്ചു പോയി ആ ബന്ധത്തെ.... പക്ഷേ ആരവ്.... അവന്റെ ഇഷ്ടങ്ങൾ.... എത്രയൊക്കെ നിർബന്ധം പിടിച്ചാലും അവന്റെ ഇഷ്ടമില്ലാതെ ഒന്നും അടിച്ചേൽപ്പിക്കാൻ ആ അമ്മയും ആഗ്രഹിച്ചിരുന്നില്ല..... ഇപ്പൊ എന്ത് പറയണമെന്ന് അറിയാതെ ശിവദ വലഞ്ഞു.... ആരവ് വിവാഹത്തിന് ഇപ്പൊ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോ ഞാൻ എങ്ങനെ സമ്മതം മൂളും....

അതേസമയം അവരുടെ മുഖത്ത് നോക്കി നോ പറയാനും കഴിയുന്നില്ല.... എന്നാൽ ഈ നേരം അത്രയും സമ്മതമാണെന്ന് പറയാൻ ആരവ് ആവുന്നത്ര ഗോഷ്ടികൾ കാണിക്കുന്നുണ്ടായിരുന്നു.... ആ ഗോഷ്ടികൾ അവന്റെ സമ്മതക്കുറവായി ശിവദ തെറ്റിദ്ധരിക്കുകയും ചെയ്തു.... "ചേട്ടാ... ചേച്ചി.... നിങ്ങളെ ഒക്കെ പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട് ഇത് നടന്നിരുന്നെങ്കിലെന്ന്.... പക്ഷേ എന്ത് ചെയ്യാൻ പറ്റും.... കല്യാണമേ വേണ്ടാന്ന് പറഞ്ഞ് വാശി പിടിക്കുന്ന മകന്റെ കാര്യത്തിൽ ഞാൻ എന്ത് ഉറപ്പാ നിങ്ങൾക്ക് തരുക.... അങ്ങനെ ഫോഴ്സ് ചെയ്ത് നമ്മൾ ഒരു തീരുമാനം എടുത്താൽ അത് കുട്ടികളുടെ ലൈഫിനെ തന്നെ ബാധിക്കില്ലേ..... ഞാൻ പറയുന്നത് നിങ്ങൾ തെറ്റായിട്ട് എടുക്കരുതേ.... ഞാനും ജാനിയും ഇവനോട് പറഞ്ഞ് മടുത്തു.... " ശിവദയുടെ മറുപടിയിൽ ആരവിന്റെ ഫ്യൂസ് പോയി...

. തൊലച്ച്.... അവൻ കണ്ണുകൾ ഇറുക്കിയടച്ചു.... ഇത്ര വലിയൊരു അവസരം..... അവസരം അല്ല എല്ലാവരുടെയും സമ്മതത്തോടെ തന്നെ യാമിയെ കേട്ടാനുള്ള ഭാഗ്യമാണ് മുന്നിൽ വന്ന് നിന്നത്.... അതേ അമ്മ പുറം കാല് കൊണ്ട് തട്ടി എറിയുന്ന ലക്ഷണമാ.... ആരവ് തല ഒന്ന് ചൊറിഞ്ഞു.... എന്നാൽ ശിവദ എല്ലാ ഭാഗവും ചിന്തിച്ചാണ് മറുപടി പറഞ്ഞത്..... ആരവിനെ മാത്രം അല്ല നന്ദുവിനെ കൂടി ഓർത്താണ് ആ തീരുമാനം.... ഈ പ്രൊപോസൽ മുന്നോട്ട് പോയാൽ എന്നെങ്കിലും അവനായി തന്നെ ഇവരോട് കടുപ്പിച്ചു സംസാരിക്കേണ്ട സാഹചര്യം വന്നാൽ അത് നന്ദുവിനെയും ബാധിക്കുമെന്ന് അവർ ചിന്തിച്ചു.... ഒപ്പം അവരെ മുഷിപ്പിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു.... അത് കേട്ട് എല്ലാവരിലും നിരാശ പടർന്നു.... യുവ ആരവിന്റെ നിൽപ്പ് കണ്ട് പൊട്ടി വന്ന ചിരി അടക്കി പിടിച്ചാണ് ഇരിപ്പ്....

"ക്ഷമിക്കണം...."ശിവദ അവരുടെ മുഖഭാവം കണ്ട് പതറി.... "ഏയ്യ് സാരമില്ല ശിവദേ.... പിള്ളേരുടെ ലൈഫ് വെച്ച് ഒരു പരീക്ഷണം വേണ്ട.. നമുക്കത് മറന്നേക്കാം.... " ഗൗതം അത് പറഞ്ഞപ്പോൾ ആരവിന് തല ചുറ്റുന്നത് പോലെ തോന്നി.... ഇനിയും നോക്കി നിന്നാൽ അവളെ വേറെ വല്ലവനും കെട്ടിക്കൊണ്ട് പോവും.... ബുദ്ധി ഉപദേശിച്ചപ്പോൾ അവൻ അവർക്കിടയിലേക്ക് ചെന്നു... "അങ്കിൾ ഒന്ന് ചുമ്മാതിരുന്നേ.... നമ്മൾ എന്തിനാ അത് മറക്കുന്നെ.... എനിക്ക് വിവാഹത്തിന് സമ്മതമാണ്.... ഈ അമ്മ വെറുതെ ഓരോന്ന് പറയുവാ.... അങ്കിൾന്റെ മോളെ കെട്ടാൻ എനിക്ക് സമ്മതാ... 1 ശതമാനം പോലും താല്പര്യക്കുറവ് ഇക്കാര്യത്തിൽ എനിക്കില്ല.... " അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി... ബാക്കി എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.... എന്നാൽ ജാനിക്കും ശിവദക്കും ഞെട്ടലായിരുന്നു.... പെണ്ണും പിടക്കോഴിയും വേണ്ടാന്ന് പറഞ്ഞ് നടന്ന ചെക്കന് വന്ന മാറ്റമേ.... ശിവദ താണ്ടിക്ക് കൈ കൊടുത്തു.... "അങ്ങനെ വരാൻ വഴിയില്ലല്ലോ...."ജാനി ചിന്തയിലാണ്ടു....

"നീയല്ലേടാ ഇന്നലെ വരെ കെട്ടുന്നില്ലെന്ന് പറഞ്ഞത്....?"ശിവദക്ക് സന്തോഷം ആയെങ്കിലും അവർ ചിരിക്കാതെ നിന്നു അവന് മുന്നിൽ.... "അത് ഇന്നലെ.... ഇന്ന് ആ തീരുമാനം മാറി.... എന്റെ പൊന്ന് അങ്കിൾ..... ഈ അമ്മ പറയുന്നത് കേട്ട് നിങ്ങൾ എടുത്തു ചാടി ഒന്നും തീരുമാനിക്കരുത്.... യാമിയെ കെട്ടാൻ എനിക്ക് സന്തോഷമേ ഉള്ളൂ...." അവന്റെ വാക്കുകൾ എല്ലാവരും പുഞ്ചിരിച്ചു അത് കേട്ട് എല്ലാവരേക്കാൾ സന്തോഷിച്ചത് ശിവദയാണ്.... "അമ്മേ... സമ്മതം ആണെന്ന് പറയ്.... എനിക്കവളെ കെട്ടണം...."ശിവദയുടെ കാതിലായി അവൻ പറഞ്ഞതും നിറഞ്ഞ മനസ്സോടെ അവർ സമ്മതം മൂളി.... അതോടെ എല്ലാം പറഞ്ഞുറപ്പിച്ചു പെണ്ണ് കാണലും ഫിക്സ് ചെയ്ത് യുവയുടെ അച്ഛനും അമ്മയും ഇറങ്ങിയത്.... അവർ പോയതും യുവ ആരവിന്റെ വൺ സൈഡ് ലവ് അവിടെ പാട്ടാക്കി.... എല്ലാം കേട്ട് നന്ദുവും ജാനിയും കൊറേ വാരി.... ശിവദ അവനിട്ട് ഒന്ന് കൊടുക്കുവാണ് ചെയ്തേ.... "മനുഷ്യന്റെ സ്വസ്ഥത കളയാൻ ആയിട്ട്.... നിനക്കിത് നേരത്തെ പറയാൻ മേലെ....?"ശിവദ അവന്റെ കവിളിൽ കുത്തി..... ഈ വിവാഹത്തിനൊപ്പം മനുവിന്റേത് കൂടി നടത്തണമെന്ന് കണക്ക് കൂട്ടുകയായിരുന്നു റാവൺ അന്നേരം.... ••••••••••••••••••••••••••••••••••••••••*

മുറിയിൽ ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ഇരിക്കുവാണ് ഗൗരി.... മനസ്സിൽ അവളുടെ വാക്കുകളാണ് തങ്ങി നിൽക്കുന്നത്.... അവൾ ജനിച്ചത് മുതൽ അകന്നത് ഉലപ്പടെയുള്ള എല്ലാം ഓരോനായി ഓർമയിലേക്ക് ഓടിയെത്തി.... അന്നേരം മറന്ന് തുടങ്ങിയ രണ്ട് മുഖങ്ങളെ ഓർത്തെടുത്തു.... ജനകനും ശാരദയും.... തന്റെ മകളെ പൊന്ന് പോലെ വളർത്തിയവൾ..... സ്നേഹവും കരുതലും ഉള്ള ഓട് മനുഷ്യക്കുഞ്ഞായി വളർത്തിയെടുത്തത് അവരാണെന്ന് ശിവദ ഓർത്തു.... അന്നവർക്ക് അവിയെ കൈമാറിയത്തിൽ പിന്നെ പിന്നീട് അവരെ കുറിച്ച് അന്വേഷിച്ചിട്ടില്ല... മോളെ വളർത്താൻ ഒരു സഹായങ്ങളും ചെയ്തിട്ടില്ല.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം നൽകി സ്വന്തം മകളായി വളർത്തിയ അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല..... ഒന്ന് കാണണം അവരെ.... പറ്റുന്ന സഹായം ഒക്കെ ചെയ്യണം.... ഒപ്പം ഒരു നന്ദിയും..... അവരുടെ മനസ്സിൽ അവരത് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.... ആരോടും പറഞ്ഞില്ല പോകുന്ന കാര്യം....

അതൊക്കെ ചിന്തിക്കുമ്പോഴും അവിയുമായി അടുക്കാനുള്ള വഴികൾ തേടി അലയുകയായിരുന്നു ആ മനസ്സും.... ••••••••••••••••••••••••••••••••••••••° "യാമിയും ഏട്ടനും നല്ല മാച്ച് ആവും അല്ലേ....?" യുവയുടെ രോമാവൃതമായ നെഞ്ചിൽ തല വെച്ച് മലർന്നു കിടന്നു കൊണ്ടാണ് നന്ദുവിന്റെ ചോദ്യം.... അതിനവൻ പുഞ്ചിരിച്ചു.... "ആ പാവത്തിനെ കുറേ ഇട്ട് വട്ട് പിടിപ്പിച്ചു...."അവൾ കണ്ണുരുട്ടി.... "എടി.... അവന്റെ പ്രേമം ആത്മാർത്ഥമാണോന്ന് അറിയാൻ വേണ്ടി അല്ലേ......" യുവ ചിരിച്ചു.... "അങ്ങനെ എല്ലാവരും കെട്ടാൻ പോകുവാ... ജിത്തേട്ടൻ കൂടി ഒരാളെ കണ്ട് പിടിച്ചാൽ പിന്നെ കോളം തികഞ്ഞു..."അവൾ ആവേശത്തോടെ പറഞ്ഞു.... "അല്ലാ..... കുടുംബക്കാരുടെ ഭാവിയൊക്കെ പ്ലാൻ ചെയ്ത് ഇങ്ങനെ കിടന്നാൽ മതിയോ.... നമുക്ക് നമ്മുടെ ഭാവി ഒന്ന് പ്ലാൻ ചെയ്യണ്ടേ...."അവൻ അവളെ നോക്കി കണ്ണിറുക്കിയതും നന്ദു അവന്റെ കവിളിൽ പിടിച്ചു വലിച്ചു.... "എന്തിനാടി ഇങ്ങനെ ദ്രോഹിക്കുന്നെ.....?" കവിൾ തടവി അവൻ കണ്ണുരുട്ടി.... "സ്നേഹം കൊണ്ടല്ലേ ചേട്ടാ...."അവൾ കൊഞ്ചി.... "ചേട്ടനെ നീ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ ഭാര്യെ..." അവന്റെ പറച്ചിലിന്റെ ടോൺ കേട്ട് അവൾ നിർത്താതെ ചിരിച്ചു "അപ്പൊ എങ്ങനാ.... തുടങ്ങുവല്ലേ....?"....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story