ജാനകീരാവണൻ 🖤: ഭാഗം 149

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 "അല്ലാ..... കുടുംബക്കാരുടെ ഭാവിയൊക്കെ പ്ലാൻ ചെയ്ത് ഇങ്ങനെ കിടന്നാൽ മതിയോ.... നമുക്ക് നമ്മുടെ ഭാവി ഒന്ന് പ്ലാൻ ചെയ്യണ്ടേ...."അവൻ അവളെ നോക്കി കണ്ണിറുക്കിയതും നന്ദു അവന്റെ കവിളിൽ പിടിച്ചു വലിച്ചു.... "എന്തിനാടി ഇങ്ങനെ ദ്രോഹിക്കുന്നെ.....?" കവിൾ തടവി അവൻ കണ്ണുരുട്ടി.... "സ്നേഹം കൊണ്ടല്ലേ ചേട്ടാ...."അവൾ കൊഞ്ചി.... "ചേട്ടനെ നീ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ ഭാര്യെ..." അവന്റെ പറച്ചിലിന്റെ ടോൺ കേട്ട് അവൾ നിർത്താതെ ചിരിച്ചു "അപ്പൊ എങ്ങനാ.... തുടങ്ങുവല്ലേ....?"യുവ താടി ഉഴിഞ്ഞുകൊണ്ട് അവളെ അടിമുടി നോക്കി... നന്ദു അവന്റെ കൈ നിവർത്തി വെച്ച് അതിൽ തലവെച്ചു കിടന്നു.... അവന്റെ കണ്ണുകളിലേക്ക് നോക്കി.... "ഞാൻ ഒരു കാര്യം ചോദിക്കട്ടെ....?" അവന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ ഉറ്റുനോക്കിക്കൊണ്ട് അവൾ തിരക്കി.... "ഇപ്പൊ തന്നെ വേണോ.... ചേട്ടൻ നല്ല മൂടിലാ...."അവൻ ചുണ്ട് കടിച്ചു ചിരിച്ചു.... നന്ദു അവന്റെ ചുണ്ടിന് ഒരടി കൊടുത്തു.... "ഞാൻ ചോദിക്കട്ടെ മനുഷ്യാ...."അവൾ കണ്ണുരുട്ടി....

"ഹാ ചോദിക്ക്...."അവളുടെ മുടി ഒതുക്കി വെച്ചുകൊണ്ട് അവൻ പറഞ്ഞു "ശരിക്കും നിങ്ങൾക്ക് എന്നോട് ഇഷ്ടം ഉണ്ടോ....?" അവന്റെ മുഖത്തെ ഭാവങ്ങൾ ഒപ്പി പുഞ്ചിരി വിടാതെ അവൾ ചോദിച്ചു... യുവ അവളെ അടിമുടി ഒന്ന് നോക്കി.... "ഇല്ലാഞ്ഞിട്ടാണല്ലോ നീയിപ്പോ ഇങ്ങനെ എന്റെ കൈയിൽ കേറി കിടക്കുന്നെ.... ഒന്ന് പോടീ...."അവൻ ചുണ്ട് കോട്ടി.... ഇത്രയും നാളും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ പറഞ്ഞത് പിന്നെ ഇഷ്ടം ഇല്ലെന്നാണോ... അവൻ നാവ് കടിച്ചു.... "അപ്പൊ ഇഷ്ടപ്പെട്ട് തന്നെയാണോ കെട്ടിയെ....?" ചോദ്യം കേട്ട് അവൻ അടിമുടി അവളെ ഒന്ന് നോക്കി.... "ഇഷ്ടപ്പെട്ടല്ലാതെ കഷ്ടപ്പെട്ട് ആരും കെട്ടില്ലല്ലോ....?" യുവ ഗൗരവത്തോടെ മറുചോദ്യം എറിഞ്ഞു... "നേരെ ചൊവ്വേ പറ ചെറുക്കാ.... കേൾക്കാൻ തോന്നീട്ടല്ലേ...."അവൾ എണീറ്റിരുന്ന് മുഖം വീർപ്പിച്ചു.... അതോടെ അവന്റെ ഗൗരവം മാറി അവിടെ പുഞ്ചിരി വന്നെത്തി.... തന്റെ വായിൽ നിന്ന് ഇഷ്ടമാണെന്ന് ഒന്ന് കൂടി പറയിപ്പിച്ചിട്ട് കുളിര് കോരണം ആശാത്തിക്ക്.... അത് തന്നെ കാര്യം...

യുവ ഉള്ളിലോർക്കവേ അവളെ നോക്കി പുഞ്ചിരിച്ചു.... "ഐഡിയ കൊള്ളാം.... പക്ഷേ അതിവിടെ നടക്കില്ല.... ആദ്യം ഒരിക്കലെങ്കിലും നിന്റെ നാവിൽ നിന്ന് കേൾക്കട്ടെ.. എന്നിട്ടേ ഞാനിനി ആവർത്തിക്കുന്നുള്ളൂ...."യുവ കട്ടായം പറഞ്ഞു.... നന്ദു ആ ഡിമാൻഡിൽ ഒരു വളിച്ച ചിരിയോടെ അവനെ നോക്കി... "ഇതൊക്കെ ഇനി പറയാൻ എന്തിരിക്കുന്നു.... മനസ്സിലാക്കി എടുക്കാവുന്നതേ ഉള്ളൂ..."നന്ദു തടി തപ്പാൻ നോക്കി.... "എങ്കിൽ എന്റെ ഉള്ളിൽ ഉള്ളതും നീയങ്ങു മനസ്സിലാക്കി എടുത്തോ...." അതും പറഞ്ഞ് യുവ ഉറങ്ങാനുള്ള ഭാവത്തിൽ കണ്ണുകളടച്ചു.... നന്ദു അവനെ ഉറങ്ങാൻ അനുവദിക്കാതെ അവൻ നെഞ്ചിന് മുകളിൽ വെച്ചിരുന്ന കൈകൾക്കിടയിലൂടെ അവൾ നൂഴ്ന്ന് കയറി അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു.... കണ്ണുകൾ അടച്ചിരുന്നെങ്കിലും അന്നേരം ചിരിക്കുകയായിരുന്നു യുവ.... അവളുടെ ശരീരം അവനിൽ അമരും തോറും അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഒഴുകി നടന്നു "എന്നെ നീ ചീത്തിയാക്കും...

."അവളുമായി ഒന്ന് ഉരുണ്ട് അവളുടെ മോളിൽ സ്ഥാനം പിടിച്ചുകൊണ്ടു അവൻ കണ്ണിറുക്കി..... അതിന് അവൾ പുഞ്ചിരിച്ചതും അവൻ അവളിലേക്ക് അമരാൻ ഒരുങ്ങി...നന്ദു കൈ കൊണ്ട് അവനെ തടഞ്ഞു.... യുവ എന്തെന്ന മട്ടിൽ അവളെ നോക്കി.... "ആദ്യം ഉത്തരം പറയ്...."അവൾ കുസൃതിയോടെ പറഞ്ഞു.... "സാഹചര്യം മുതലാക്കുന്നോ നീ..." എന്ന ചോദ്യത്തോടെ യുവ അവളുടെ കവിളിൽ കടിച്ചു..... "പറയ്...."കവിളിൽ തടവി അവൾ കൊഞ്ചി.... "പറയ് യുവീ...."അവൾ അവന്റെ താടിയിൽ തലോടി പറഞ്ഞതും അവൻ ചെറഞ്ഞൊന്ന് നോക്കി.... "എന്താ വിളിച്ചേ.... യുവിയോ....?"അവൻ ഒറ്റ പുരികം പൊക്കി നോക്കി.... സംശയത്തോടെ നോക്കിക്കൊണ്ടവൾ തല കുലുക്കി.... "നിന്റെ മടിയിൽ ഇരുത്തി ആണോടി എനിക്ക് പേരിട്ടത്...?"യുവ ഗൗരവത്തിൽ അവളെ ഒന്ന് നോക്കി.... "നീ അന്ന് വിളിച്ചത് പോലെ യുവിയേട്ടാ എന്ന് വിളിച്ചാൽ മതി.... കേട്ടല്ലോ....?" "കേട്ടില്ല...." അവൾ പറഞ്ഞതും അവൻ ഇരുത്തി ഒന്ന് നോക്കി.... "അതെന്താ നിനക്ക് വിളിച്ചാൽ.. ?"

അവൻ അവളുട കവിളിൽ ഒന്ന് കൂടി കടിച്ചു.... നന്ദു കണ്ണുരുട്ടി... "വിളിക്ക് ഭാര്യേ.... എന്നെയല്ലേ...."അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു.... "വിളിച്ചാൽ എനിക്കുള്ള മറുപടി തരുവോ....?" അവൾ കുഞ്ഞൊരു ആലോചനയോടെ അവന് നോക്കി... സമ്മതമെന്ന മട്ടിൽ അവൻ തലയിളക്കി.... "യു.... അയ്യേ.... എന്തോ പോലെ.... എനിക്കെങ്ങും പറ്റത്തില്ല...."അവൾ ജാള്യതയോടെ മുഖം ചുളിച്ചു.... "നീ വിളിക്കുന്നുണ്ടോ....?" "അയ്യേ എന്തോ പോലെ...." "എങ്കിൽ ശരി.... ഞാൻ പോയേക്കാം...." അതും പറഞ്ഞ് യുവ തിരിഞ്ഞതും "അയ്യോ യുവിയേട്ടാ നിക്ക്...." അവൾ അവനെ തന്നോട് വലിച്ചടുപ്പിച്ചു.... യുവയുടെ ചുണ്ടിൽ മനോഹരമാം വിധം പുഞ്ചിരി തെളിഞ്ഞു..... "ഒന്നൂടി..." "യു... യുവിയേട്ട...." ജാള്യതയോടെയവൾ വിളിച്ചു.... അവന്റെ ചിരിക്ക് ഭംഗി കൂടി "ഇനി പറയ്..... ഇഷ്ടപ്പെട്ട് ആണോ കെട്ടിയത്....?" അവൾ ആവർത്തിച്ചു.... "അതേല്ലോ ഗുണ്ടുമണി.... ഞാൻ നിന്നെ കണ്ട് ഫ്ലാറ്റ് ആയിട്ട് തന്നെയാ കെട്ടിയത്...."അവളുടെ ഉരുണ്ട കവിളിൽ പിടിച്ചു വലിച്ചു അവൻ പറഞ്ഞു....

അതോടെ അവളുടെ കവിളുകൾ ചുമന്നു.... അധികം തടി ഇല്ലെങ്കിലും അവളുടെ ആപ്പിൾ പോലുള്ള കവിളുകൾ കാണുമ്പോൾ അങ്ങനെ വിളിക്കാനും കടിച്ചു തിന്നാനും തോന്നിപ്പോവും അവന്.... ആ മറുപടിയിൽ മനസ്സ് നിറഞ്ഞെന്ന പോലെ അവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങി കൂടി.... "വിവാഹത്തിന് ഒരുപാട് മുന്നേ എനിക്കീ ഗുണ്ടുവിനെ ഇഷ്ടമായിരുന്നു.... ഇഷ്ടമെന്ന് പറഞ്ഞാൽ നല്ല കറതീർന്ന ഇഷ്ടം..... അതാണ് നഷ്ടപ്പെട്ടു പോകുമെന്ന ഭയം വന്നതും ഞാൻ കെട്ടി കൂടെ കൂട്ടിയത്...."അവന്റെ മറുപടിയിൽ അവൾ തൃപ്തയായിരുന്നു.... അതീ ഭാര്യമാരുടെ സന്തോഷം ഭർത്താവിന്റെ നാവിൽ നിന്ന് നമ്മളോടുള്ള ഇഷ്ടം അറിയുന്നതാണ്.... എത്ര കേട്ടാലും അക്കാർക്ക് മതി വരില്ല.... അങ്ങനെ ചോദ്യവും പറച്ചിലുമായി പരസ്പരം ഇഴുകി ചേർന്നും അവർ ആ രാവിനെ സുന്ദരമാക്കി.... മത്സരിച്ചു പ്രണയിച്ചു കൊണ്ടേയിരുന്നു..... •••••••••••••••••••••••••••••••••••••••••° ഗൗരി ജനകനും കുടുംബത്തെയും കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു....

വഴിയിൽ പലരും പറഞ്ഞറിഞ്ഞു... ഒരു മകൾ കൂടി ഉണ്ടെന്ന്..... ജനനി.... ഈ പോക്ക് കൊണ്ട് അവർക്കൊരു സഹായമാണ് ഗൗരി ഉദ്ദേശിക്കുന്നത്.... തനിക്ക് വേണ്ടി പ്രത്യുപകാരമില്ലാത്ത ഒരു സഹായമാണ് ചെയ്തു തന്നത്.... ഒരുപക്ഷെ ഇവരുടെ കാരുണ്യം കൊണ്ടാവും ജാനി ഇന്നും ജീവനോടെ ഇരിക്കുന്നത്.... പ്രത്യുപകാരം ചെയ്യണമെന്ന് ഗൗരി മനസ്സ് കൊണ്ട് തീരുമാനം എടുത്തിരുന്നു.... അതിന് കണ്ട വഴിയും അവരുടെ മകൾ ജനനിയും.... അവളുടെ ജീവിതം സുരക്ഷിതമാക്കിയാൽ അതിൽപരം അവർക്കൊന്നും നൽകാനില്ല... എന്നവർ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു... ആരോടും പറയാതെയാണ് ഈ യാത്ര.... ചെയ്ത തെറ്റുകൾ തിരുത്താൻ ആവില്ല..... എന്നാൽ ചിലരെയെങ്കിലും സന്തോഷിപ്പിക്കാൻ ആവുമെങ്കിൽ അതിൽപരം നന്മ വേറെ ഉണ്ടോ....?

ഒറ്റക്കുള്ള യാത്രയിൽ ഭയമൊന്നും ഗൗരിക്ക് തോന്നിയില്ല.... ആദ്യമായിട്ടാണ് ആ ഗ്രാമത്തിലേക്ക് പോകുന്നത്.... ഡ്രൈവർ ആരോടൊക്കെയോ വഴി ചോദിച്ചു മനസ്സിലാക്കിയിരുന്നു..... ഒടുവിൽ എത്തി നിന്നത് പ്രതീക്ഷിച്ച പോലെ ഒരു കുടിലിനു മുന്നിൽ ആയിരുന്നിള്ള.... റാവണിന്റെ തറവാടിന് അടുത്തായി പുതുതായി പണിതെന്ന് തോന്നിക്കുന്ന ഒരു വലിയ ഒറ്റ നിള വീട്.... അവർക്ക് ഒരുപാട് മുന്നേ തേടി എത്തിയ റാവണിന്റെ പ്രത്യുപകാരം ആയിരുന്നതെന്ന് അവർക്ക് മനസ്സിലായിരുന്നില്ല..... കുറച്ച് നേരം പുറം ഭംഗി നോക്കി നിന്ന ഗൗരി ഉമ്മറത്തേക്ക് കയറി.... ഉമ്മറത്തേക്ക് കയറി മണി അടിച്ചു ഗൗരി കാത്ത് നിന്നു.... ഉള്ളിൽ നിന്ന് വാതിൽ തുറന്ന് ഇറങ്ങിയ ആളെ കണ്ട് ആ കണ്ണുകൾ വിടർന്നു.... "ശാരദ...."...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story