ജാനകീരാവണൻ 🖤: ഭാഗം 15

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"വാ ....." തല നന്നായി തോർത്തി ടവ്വൽ തോളിലേക്ക് ഇട്ട് അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു അവളെ ബെഡിൽ ഇരുത്തി അവളുടെ മുറിവിലെ നനവ് ഒരു കോട്ടൺ കൊണ്ട് ഒപ്പി മരുന്ന് പുരട്ടി അത് കെട്ടി വെച്ചുകൊണ്ട് അവൻ കൈ കഴുകി അവിടെ നിന്നും പോയി അവൻ പോകുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവൾ ഇരുന്നു __________________ ജാനകി താഴേക്ക് വന്നപ്പോഴേക്കും പരിചയമില്ലാത്ത രണ്ട് മുഖങ്ങൾ ഡൈനിങ്ങ് ടേബിളിൽ ഉണ്ടായിരുന്നു അതാരായിരിക്കുമെന്ന് അവൾ ഊഹിച്ചു "ജാനി .... വാ ...." തനു അവളെ അടുത്ത് പിടിച്ചിരുത്തിയതും അവളുടെ കണ്ണുകൾ ചുറ്റും റാവണിനെ പരതി സ്റ്റെയർ ഇറങ്ങി വരുന്ന റാവണിനെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു അവനത് നോക്കാതെ കിച്ചണിൽ പോയി അവന്റെ പ്ലേറ്റുമായി തിരികെ വന്നു ജാനിയുടെ അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ചെയറിൽ അവൻ ഇരുന്നു "ഇന്നലെ ഏട്ടത്തി ഒന്ന് വീണെന്ന് അമ്മ പറഞ്ഞാരുന്നു .... വേദന കുറവുണ്ടോ ഏട്ടത്തി ....?" നന്ദു അങ്ങോട്ട് വന്ന് ചോദിച്ചതും അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി "ജാൻ ..... ഇവരെ മനസ്സിലായോ നിനക്ക് ...?"

ആരവ് ഫുഡ് കഴിക്കുന്നതിനിടയിൽ റോഷനെയും റിയയെയും ചൂണ്ടി ചോദിച്ചതും അവളൊന്ന് തല കുലുക്കി "ഞാൻ റോഷൻ ..... ഇത് റിയ ...." റോഷൻ അവരെ പരിചയപ്പെടുത്തിയതും അവൾ രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ചു എന്നാൽ റിയ ജാനിയെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ഫുഡ് കഴിക്കുന്നത് തുടർന്ന് അത് കണ്ടപ്പോൾ ജാനിക്ക് എന്തോ പോലെ ആയി ..... അവൾ ചുണ്ട് ചുളുക്കി റാവണിനെ നോക്കി അവൻ അവളെ നോക്കാതെ ഫുഡ് കഴിക്കുന്നുണ്ട് ഫുഡ് കഴിച്ചു കഴിഞ്ഞതും അവൻ അവിടെ നിന്നും എണീറ്റ് പോയി "ഇവളല്ലേ ആ RK യുടെ വൈഫ് .... ?" കഴിച്ചെണീറ്റ റിയ ജാനിയെ ഇപ്പോഴാണ് കണ്ടതെന്ന മട്ടിൽ അവളെ നോക്കി ചോദിച്ചതും ജാനി അവളെ നോക്കി "അതെ റിയ ..... ഇതാണ് എന്റെ ഏട്ടത്തി ..."നന്ദു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു "ഏതോ പട്ടിക്കാട്ടിൽ നിന്നാണെന്ന് പപ്പ പറയുന്നത് കേട്ടു ..... അതെങ്ങനെയാ അമ്മയ്ക്കും ആ പട്ടിക്കാടായിരുന്നല്ലോ പ്രിയം ..... മകനും ആ വഴി തന്നെ പോയതിൽ അത്ഭുതമില്ല ....." റിയ ചുണ്ട് കോട്ടി പറഞ്ഞതും എല്ലാവരുടെയും മുഖം മാറി ആരും ഒന്നും മിണ്ടിയില്ല .....

മിണ്ടിയിട്ട് കാര്യമില്ലെന്ന് അവർക്കറിയാം റാവണിന്റെ അമ്മ ഒളിച്ചോടിയതിന്റെ ദേഷ്യം റിയയുടെ അച്ഛന് ഇന്നും സഹോദരീപുത്രനായ റാവണിനോടുണ്ട് അവനെ കുറിച്ച് നല്ലതൊന്നും ഇന്നേവരെ അയാൾ പറഞ്ഞിട്ടില്ല ..... അയാൾക്ക് അവനോടുള്ള വെറുപ്പ് അയാളിലൂടെ റിയയിലേക്കും പകർന്നിരുന്നു ചെറുപ്പം മുതൽക്കേ റാവണിനോട് അവൾക്ക് പുച്ഛവും വെറുപ്പും ഒക്കെ ആയിരുന്നു അത് അവനും അറിയാം ..... പ്രത്യക്ഷമായും പരോക്ഷമായും അവൾ പലതവണ അത് പ്രകടിപ്പിച്ചിട്ടുണ്ട് "ആട്ടെ നീ എത്രവരെ പഠിച്ചിട്ടുണ്ട് .....?" ആരുടേയും മുഖത്തെ ഇഷ്ടക്കേട് വകവെക്കാതെ അവൾ ജാനിയോടായി ചോദിച്ചു "പ് .... പ്ലസ് ടു ....." അവൾ പരിഭ്രമത്തോടെ പറഞ്ഞതും റിയ പൊട്ടിച്ചിരിക്കാൻ തുടങ്ങി "oh god ..... Renowned business man Raavan karthikeya ..... The great RK യുടെ വൈഫിന്റെ ക്വാളിഫിക്കേഷൻ വെറും പ്ലസ് ടു .... വെരി ഫണ്ണി ....." അവൾ പരിഹാസത്തോടെ പറഞ്ഞതും ജാനി ഇപ്പൊ കരയും എന്ന നിലക്ക് എല്ലാവരെയും നോക്കി "റിയാ ..... ജസ്റ്റ് സ്റ്റോപ്പ് ഇറ്റ് ..... ഏട്ടത്തിക്ക് മാർക്ക് ഇടാനുള്ള യോഗ്യത നിനക്ക് ആയിട്ടില്ല ..... നീ നിന്റെ കാര്യം നോക്കി പോ ....."

നന്ദു ദേഷ്യം കടിച്ചമർത്തി പറഞ്ഞതും റിയ അവളെ പുച്ഛിച്ചു അവിടെ നിന്നും പോയി "നിന്റെ വായിലെന്താ നാക്കില്ലേ ..... അവൾ പറയുന്നതിന് മറുപടി പറയാതെ ഇരുന്ന് മോങ്ങുന്നു ....." ആരവ് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അവനെ നോക്കി ചുണ്ടുപിളർത്തി "ഇവളെ ഒന്ന് മാറ്റി എടുക്കണല്ലോ അനന്തൂട്ടാ ..... " റോഷനായിരുന്നു അത് പറഞ്ഞത് റോഷൻ റിയയെ പോലെ ഒന്നുമല്ല ..... എല്ലാവരോടും സ്നേഹം മാത്രം .....! "ആദ്യം ഇതിന്റെ ഈ ലുക്ക് വേണം മാറ്റിയെടുക്കാൻ ..... എന്നിട്ട് സ്വഭാവവും ..... നോക്കട്ടെ നന്നാക്കാൻ പറ്റുമോന്ന് ...." തനു അവളുടെ മൂക്കിൽ നുള്ളി പറഞ്ഞതും അവൾ ചുണ്ട് പിളർത്തി അവരെ ഒക്കെ നോക്കിയിരുന്നു അപ്പോഴേക്കും റാവൺ ഓഫീസിൽ പോകാനായി സ്റ്റെയർ ഇറങ്ങി വന്നു ശിവദയോട് പറഞ്ഞു അവൻ കോട്ടും എടുത്ത് അവിടെ നിന്നും പോകുന്നതും നോക്കി ജാനി ഇരുന്നു  "അല്ല ഇന്നല്ലേ നന്ദു നിന്റെ റിസൾട്ട് വരുന്നേ .....?"പെട്ടെന്നുള്ള തേജിന്റെ ചോദ്യം കേട്ട് കുടിച്ചോണ്ടിരുന്ന വെള്ളം നന്ദുവിന്റെ തരിപ്പിൽ കയറി അവൾ കുറേനേരം ഇരുന്ന് ചുമച്ചു

"എന്റെ റിസൾട്ട് അറിയാൻ നിങ്ങൾക്കെന്താ ഇത്ര ശുഷ്‌കാന്തി .....?" അവൾ തേജിനെ നോക്കി പല്ല് കടിച്ചു "വരേണ്ട സമയം കഴിഞ്ഞല്ലോ ..... ഞാൻ നോക്കാം ....."ആരവ് വേഗം ഫോൺ എടുത്ത് റിസൾട്ട് നോക്കി നന്ദു അവനെ നോക്കി നഖം കടിച്ചിരുന്നു "പൊട്ടിയോ ......☹️" അവന്റെ നിരാശാഭാവം കണ്ട് നന്ദു ചുണ്ട് ചുളുക്കി ചോദിച്ചതും എല്ലാവരും ആരവിനെ നോക്കി "മ്മ് പൊട്ടി ..... " അവനത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒരു പോക്കങ് പോയി "അതെങ്ങനെ പൊട്ടും .... ഫസ്റ്റ് ഇയറിൽ എനിക്ക് നല്ല മാർക്ക് ഉണ്ടല്ലോ ....?" നന്ദു എന്തോ ഓർത്ത പോലെ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു "വിശ്വാസം ഇല്ലെങ്കിൽ നീ തന്നെ നോക്ക് .....!"അവൻ അവൾക്ക് നേരെ ഫോൺ നീട്ടിയതും അവൾ വിറച്ചു വിറച്ചു ഫോൺ വാങ്ങി നോക്കി അതിലേക്ക് നോക്കിയതും അവളുടെ കണ്ണ് തള്ളി "Full A plus ...🙀" അവൾ അതിൽ നോക്കി വായും പൊളിച്ചു പറഞ്ഞു ആരവ് അവളുടെ മണ്ടക്ക് ഒന്ന് കൊടുത്തു പൊട്ടിചിരിച്ചതും അവൾ ബോധം വന്നതുപോലെ എണീറ്റ് നിന്നു പൊരിഞ്ഞ ഡാൻസ് ആയിരുന്നു 95% മാർക്കോട് കൂടി ലവൾ പ്ലസ് ടു പാസായി .... !

ജാനിയും തനുവും ഒക്കെ അവളെ രണ്ട് സൈഡിൽ കൂടി കെട്ടിപ്പിടിച്ചതും ശിവദ വന്ന് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു പെട്ടെന്ന് പുറത്തു നിർത്താതെ ഹോൺ അടിക്കുന്നത് കേട്ടതും എല്ലാവരും പുറത്തേക്ക് പോയി പുറത്തു നിർത്തിയിരിക്കുന്ന സ്കൂട്ടിയിൽ ചാരി നിൽക്കുന്ന റാവണിനെ കണ്ട് നന്ദു കണ്ണ് വിടർത്തി നിന്നു "come .....!" അവൻ അവളെ കൈകാട്ടി വിളിച്ചതും അവൾ അവനു നേർക്ക് ഓടി "A small gift for you ma dear sister ....." അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കീ അവൾക്ക് നേരെ നീട്ടിയതും അവൾ അത് വാങ്ങി അവനെ കെട്ടിപ്പിടിച്ചു "താങ്ക്സ് ഏട്ടാ ..... You are the best ....." അവൾ അവനെ നോക്കി തുള്ളിചാടിയതും അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി മാറി നിന്നുകൊടുത്തു ഒട്ടും വൈകിക്കാതെ അവൾ അതിൽ കയറി ഇരുന്ന് രണ്ട് റൗണ്ട് അടിച്ചു ..... ജാനിയെയും തനുവിനെയും ഒക്കെ കയറ്റി അവൾ നല്ല ഹാപ്പി ആയിരുന്നു ഇതൊക്കെ കണ്ട് പുഞ്ചിരിയോടെ റാവൺ അകത്തേക്ക് പോയി അകത്തേക്ക് പോകുന്നതിനിടയിൽ മാറി നിന്ന് ജാനിയെ നോക്കി പുഞ്ചിരിക്കുന്ന മഹേഷിനെ കണ്ടതും റാവൺ ഒന്ന് നിന്നു "ജാ ....."

അവൻ ജാനിക്ക് നേരെ തിരിഞ്ഞു അവളെ വിളിക്കാൻ നിന്നതും നന്ദുവിനൊപ്പം സ്കൂട്ടിയെ തൊട്ടും തലോടിയും സന്തോഷത്തോടെ നിൽക്കുന്ന അവളെ കണ്ടതും അവനു വിളിക്കാൻ തോന്നിയില്ല അപ്പോഴും മഹേഷ് നോട്ടം മാറ്റിയിരുന്നില്ല "മഹേഷ് ..... Come to my room ...." അവൻ മഹേഷിനോടായി പറഞ്ഞുകൊണ്ട് മുകളിലേക്ക് പോയതും മഹേഷ് ദേഷ്യത്തോടെ അവനു പിറകെ നടന്നു "എന്താ സർ ....?" മഹേഷ് ഇഷ്ടക്കേടോടെ ചോദിച്ചു "ഈ ഫയൽ മുഴുവൻ തെറ്റാണ് ..... 1 മണിക്കൂറിനുള്ളിൽ എല്ലാം കറക്റ്റ് ചെയ്തു എന്നെ ഏൽപ്പിക്കണം ....." ഫയൽ മഹേഷിന് നേരെ എറിഞ്ഞുകൊണ്ട് അവൻ പറഞ്ഞതും മഹേഷ് അതും എടുത്തു ദേഷ്യത്തോടെ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും "എങ്ങോട്ടാ .....?" മറ്റൊരു ഫയലിൽ കണ്ണും നട്ടിരുന്നു അവൻ ചോദിച്ചു "ഞാനിത് കറക്റ്റ് ചെയ്തു കൊണ്ട് വരാം ....." അവൻ അലസമായി മറുപടി പറഞ്ഞു "വേണ്ട ..... ഇവിടെ ഇരുന്ന് ക്ലിയർ ചെയ്തിട്ട് പോയാൽ മതി ....." ഫയലിന്റെ പേജ് മറിച്ചു അവൻ ഗൗരവത്തോടെ പറഞ്ഞതും മഹേഷ് ദേഷ്യം കടിച്ചു പിടിച്ചു അവിടെ ഇരുന്നു റാവൺ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് ഫയലിലൂടെ കണ്ണോടിച്ചു ജോലി തീർത്തു മഹേഷ് പുറത്തേക്കിറങ്ങിയതും റാവണും ഫയൽ അടച്ചു വെച്ച് അവനൊപ്പം പോയി പുറത്തേക്കിറങ്ങിയതും ഹാളിലിരിക്കുന്ന ആളെ കണ്ട് റാവൺ ഒന്ന് നിന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story