ജാനകീരാവണൻ 🖤: ഭാഗം 151

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അവീ...." സ്നേഹത്തോടെ ഗൗരി വിളിച്ചു.... "കൈ വിടാനാ പറഞ്ഞെ.... നല്ലൊരു ദിവസമായിട്ടു ഇവിടെ ഒരു ഇഷ്യൂ ഉണ്ടാക്കരുത്...."അവൾ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞൂ.... "എന്തിനാ അവീ എന്നോടിങ്ങനെ....?" വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ദയനീയമായി ഗൗരി അവളെ നോക്കി... ആ ചോദ്യം കേട്ട ജാനിക്ക് പുച്ഛമാണ് തോന്നിയത്.... എന്തിനാണെന്ന് പോലും... അവൾ ചുണ്ടൊന്ന് കോട്ടി.... "എന്നോട് ചെയ്തതൊക്കെ മറന്ന് നിങ്ങളെ നോക്കി ചിരിക്കണോ ഞാൻ.... അത്ര വിശാലമായ മനസ്സൊന്നും ഇന്ന് ജാനകിക്ക് ഇല്ല...." അവൾ മുഖം തിരിക്കവേ പറഞ്ഞു.... "ഇനിയെങ്കിലും അതൊക്കെ മറന്നൂടെ നിനക്ക്.....? എത്ര കാലം എന്നെ നീ ഇങ്ങനെ മാറ്റി നിർത്തി ശിക്ഷിക്കും....?" തീരെ ദുർബലമായിരുന്നു ആ സ്വരം.... "അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല എനിക്ക് നിങ്ങൾ ചെയ്ത് തന്ന സഹായങ്ങൾ.... ദയവ് ചെയ്ത്.... നൊന്ത് പ്രസവിച്ചവൾ എന്ന ഒരു ചെറിയ പരിഗണന എങ്കിലും ഉണ്ടെങ്കിൽ എന്നെ ഒന്ന് വെറുതെ വിട്.... ഞാൻ ഒന്ന് ജീവിച്ചോട്ടെ...."

അവൾ കൈകൂപ്പി പറയുന്നത് കേട്ടാണ് മാനസയും നന്ദുവും അവിടേക്ക് വന്നത്... അവൾ പറഞ്ഞത് അവർ വ്യക്തമായി കേട്ടു.... ഗൗരിക്ക് അപമാനവും വേദനയും ഒക്കെ തോന്നി.... നന്ദുവും മാനസയും തിരിഞ്ഞു നടക്കണോ വേണ്ടയോ എന്ന മട്ടിൽ നിൽക്കുമ്പോൾ ജാനി വെട്ടി തിരിഞ്ഞു യാമിയുടെ മുറിയിലേക്ക് കയറിയിരുന്നു.... അവൾക്ക് പിന്നാലെ കയറാൻ മടിച്ചു നിന്ന നന്ദുവിനെയും മാനസയെയും ഒന്ന് നോക്കാൻ പോലും ആവാതെ ഗൗരി തിരിഞ്ഞു നടന്നു.... അതോടെ അവരും യാമിയുടെ മുറിയിൽ കയറി.... യാമി ഒരു സിമ്പിൾ സെറ്റ് സാരിയാണ് വേഷം.... അമ്മേടെ നിർബന്ധത്തിൽ ഉടുത്തതാണ്.... സിംപിൾ ആയിരുന്നെങ്കിലും അതിലും ഒരു ഐശ്വര്യം ഉണ്ടായിരുന്നു.... നന്ദുവും മാനസയും യാമിയോട് കത്തിയടിക്കുമ്പോൾ ജാനി ഒരു അരികിൽ മൗനം കൂട്ട് പിടിച്ചിരുന്നു..

എത്രയൊക്കെ ദേഷ്യപ്പെട്ടാലും തന്റെ പെറ്റമ്മയാണ്.... ദേഷ്യം മുഴുവൻ വാക്കുകളിൽ കൂടി തീർക്കും.... പിന്നീട് അതോർക്കുമ്പോൾ കുറ്റബോധം തോന്നും.... എങ്കിലും ക്ഷമിക്കാൻ കഴിയുന്നില്ല.... തന്റെ ജീവനും ജീവിതവും വെച്ചാണ് അവർ കളിച്ചത്.... ഓർക്കുമ്പോൾ അവൾക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി.... "നിങ്ങൾ പുറത്തേക്ക് വാ...."അമ്മ വന്ന് വിളിച്ചപ്പോൾ യാമി ആദ്യം തന്നെ ചാടി എണീറ്റു.... ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല അവൾക്ക്.... പ്രൊപോസലിനെ പറ്റി അറിഞ്ഞപ്പോൾ ആദ്യമൊരു അത്ഭുതം തോന്നിയിരുന്നു.... ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലല്ലോ.... എങ്കിലും സമ്മതക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല.... എന്നാൽ താല്പര്യക്കൂടുതലും തോന്നിയില്ല.... പിന്നീട് നന്ദുവിൽ നിന്നും ബാക്കിയുള്ളവരിൽ നിന്നും ഇടക്ക് വീണു കിട്ടുന്ന ആ പേര് എപ്പോഴോ ശ്രദ്ധിക്കാൻ തുടങ്ങി.... പിന്നീട് ആ പേര് കേൾക്കാൻ മാത്രമായി അവരുടെ സംഭാഷണം ശ്രദ്ധിക്കൽ പതിവാക്കി.... ഇൻസ്റ്റഗ്രാമിൽ ഇടക്കിടക്ക് കയറി ഫോട്ടോ നോക്കുന്നതും പതിവായി.... എപ്പോഴോ ഇഷ്ടപ്പെട്ട് തുടങ്ങി....

പിന്നീട് എപ്പോഴോ നന്ദു രഹസ്യമായി പറഞ്ഞിരുന്നു അവന്റെ പ്രണയത്തെ പറ്റി.... അത് അറിഞ്ഞപ്പോൾ നാണമാണോ സന്തോഷമാണോ അങ്ങനെ എന്തോ വേർതിരിച്ചറിയാൻ കഴിയാത്ത ഒന്ന്.... എന്നാൽ ഇന്ന് അവൾ പൂർണമായും ഒരുങ്ങി കഴിഞ്ഞു.... ആരവിന്റെ, എല്ലാവരുടെയും അനന്തൂട്ടന്റെ ഭാര്യ ആവാൻ... ആ ഓർമയിൽ അവളുടെ ചുണ്ടുകൾ ചിരിച്ചു.... അവരങ്ങോട്ട് നടക്കുമ്പോൾ ഏറ്റവും പിന്നിലായി അവർക്കൊപ്പം ജാനിയും നടന്നു.... തന്നെ തേടിയെത്തിയ ഗൗരിയുടെ നോട്ടത്തെ മനഃപൂർവം അവഗണിച്ചു കൊണ്ട്.... ചായയും പലഹാരങ്ങളും ടേബിളിൽ നിറഞ്ഞിരുന്നു..... യാമിക്ക് ചുമ്മാ അങ്ങ് നിന്ന് കൊടുത്താൽ മാത്രം മതി.... അവൾ ഒരു ഭാഗത്തായി തലയും താഴ്ത്തി നിന്നു... ആരവ് അവളെ വിടാതെ നോക്കിക്കൊണ്ടും ഇരുന്നു.... അവന് മനസ്സ് നിറഞ്ഞിരുന്നു.... ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല.... ആരെയും വേദനിപ്പിക്കാതെ ഇങ്ങനൊരു നിമിഷം.... അതിൽ അവൻ കടപ്പെട്ടിരിക്കുന്നത് റാവണിനോടും യുവയോടുമാണ്....

അന്നേരം തന്നെ ആരവ് നന്ദിസൂചകമായി യുവയെ ഒന്ന് നോക്കി.... യുവ കണ്ണിറുക്കി ഒന്ന് ചിരിച്ചു.... യുവയുടെ നോട്ടം പിന്നെ നന്ദുവിലേക്കായി.... അവൻ പരിഭവത്തോടെ നോക്കുന്നത് കണ്ട് അവൾ പുരികം പൊക്കി... ശേഷം ഒറ്റ കണ്ണിറുക്കി ചിരിച്ചു.... ഇന്നലെ മാറി നിന്നതിന്റെ പരിഭവം ആണ് അതെന്ന് അവൾക്കറിയാമായിരുന്നു.... "എന്റെ യാമി.... നീയാ തല പൊക്കി ഒന്ന് ആൾക്കാരെ നോക്ക്... നീ ഇങ്ങനെ ഓവർ വിനയം കാണിക്കേണ്ട ഒരു ആവശ്യോം ഇല്ല.... നിന്നെക്കുറിച്ചു എന്നെ കൊണ്ട് ആകുംപോലെ എല്ലാർക്കും ഞങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.... അത് കൊണ്ട് ഈ ഇല്ലാത്ത അടക്കവും ഒതുക്കവും വെറുതെ അഭിനയിച്ചു കൊളമാക്കണ്ട...."നന്ദു ജാനിയുടെ കൂട്ട് പിടിച്ചു അവളെ ഉപദേശിച്ചു.... യാമി ഒരു വളിച്ച ചിരിയോടെ തല ഉയർത്തി എല്ലാവരെയും നോക്കി ചിരിച്ചു.... ആ നോട്ടം ആരവിൽ എത്തി നിന്നതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു.... അത്രയും നേരം ഇല്ലാത്ത ഒരു പതർച്ച അന്നേരം അവൾക്കുണ്ടായി.... നിമിഷനേരം കൊണ്ടവൾ നോട്ടം മാറ്റി കളഞ്ഞു...

പെണ്ണ് കാണൽ ഒക്കെ ഭംഗിയായി കഴിഞ്ഞു.... ജാനി ആകെയൊരു മൗനത്തിൽ ആയിരുന്നു.... അതിന്റെ കാരണം അറിയുന്നത് കൊണ്ട് തന്നെ നന്ദുവും മാനസയും അവളെ അധികം ബുദ്ധിമുട്ടിക്കാൻ പോയില്ല... എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ പൊട്ടി തെറിക്കുമോ എന്ന ചിന്തയിൽ ഗൗരി പിന്നെ ഒന്നും പറയാൻ നിന്നില്ല... മൗനമായി ആ ചടങ്ങിൽ പങ്ക് ചേർന്നു.... എൻഗേജ്മെന്റും വിവാഹവും ഒക്കെ മുതിർന്നവർ ചേർന്നങ് ഫിക്സ് ചെയ്തു.... ഇതിനിടയിൽ നന്ദുവിൽ നിന്ന് ആരവ് യാമിയുടെ ഫോൺ നമ്പർ ഒപ്പിച്ചെടുത്തു.... എല്ലാം തീരുമാനം ആയതും എല്ലാവരും യാത്ര പറഞ്ഞിറങ്ങി.... "നീ വരുന്നുണ്ടോ....?" ആരവ് നന്ദുവിനോട് ചോദിച്ചതും അവൾ എന്തേലും പറയും മുന്നേ യുവ അവളെ പിടിച്ചു നിർത്തി ഇല്ലെന്ന് പറഞ്ഞു.... അതോടെ ആരവ് യാമിയെ നോക്കി കണ്ണ് കൊണ്ട് യാത്ര പറഞ്ഞു.... അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചതും അവൾ വെപ്രാളത്തോടെ നോട്ടം മാറ്റികളഞ്ഞു.... അത് കണ്ട് പുഞ്ചിരിച്ചു കൊണ്ട് അവൻ കാറിലേക്ക് കയറി.....

പിന്നാലെ ബാക്കിയുള്ളവരും.... ••••••••••••••••••••••••••••••••••••••••° "സർ.... ഒന്ന് മനസ്സിലാക്കു.... ഞാൻ ഇപ്പൊ എന്റെ ജീവിതത്തിലെ ഇമ്പോര്ടന്റ്റ്‌ ആയ ഒരു നിമിഷത്തിലേക്ക് നടന്നടുക്കുകയാണ്.... ആൻഡ് ഇപ്പൊ മറ്റൊന്നിലും എൻഗേജ്ഡ് ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല....." ഇള ഫോണിൽ കൂടി പറയുന്നത് കേട്ടുകൊണ്ടാണ് വികാസ് വന്നത്.... എന്തോ സീരിയസ് കാര്യമാണെന്ന് തോന്നി കൈകൾ കൊണ്ട് അവളോട് കാര്യം എന്താണെന്ന് തിരക്കി.... അവൾ കൈകൊണ്ട് എന്തോ തിരികെ കാട്ടിയതും അവൻ ഹാളിലെ സോഫയിലേക്ക് ഇരുന്നു.... "ഓക്കേ.... ഞാൻ സമ്മതിക്കുന്നു.... ഒരു ഡോക്ടറിന് മറ്റെന്തിനെക്കാളും വലുത് അവരുടെ പ്രൊഫഷൻ ആയിരിക്കണം... ഞാനും അങ്ങനെ തന്നെ ആയിരുന്നു.... പക്ഷേ ഞാൻ ആ പേരിൽ അവിടെ തന്നെ തുടർന്നിരുന്നെങ്കിൽ ജീവിതത്തിൽ വിലപ്പെട്ട പലതും എനിക്ക് നഷ്ടമായേനെ...." ആ വാക്കുകൾക്കൊപ്പം അവൾ ഏതോ ഓർമകളിലേക്ക് പോയി... മറുവശത്തു നിന്ന് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.... "ഓക്കേ.... ഞാൻ ഒന്ന് ആലോചിക്കട്ടെ.... ശരി സർ...." അത്രയും പറഞ്ഞു അവളാ ഫോൺ കട്ടാക്കി വികസിനു എതിർവശത്തായി വന്നിരുന്നു.... "എന്താ പ്രശ്നം....?" വികാസ് അവളോട് തിരക്കി....

"ശിവശങ്കർ സർ ആയിരുന്നു..... ഞാൻ തിരികെ ചെല്ലണമത്രേ...." അവളൊരു നിശ്വാസത്തോടെ പറഞ്ഞു.... "എന്ത് പറ്റി.... പെട്ടെന്ന്...?" വികാസ് നെറ്റി ചുളിച്ചു.... "അദ്ദേഹത്തിന് ഒറ്റമകളാണ്.... ചന്ദന.... ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില ദുരനുഭവങ്ങൾ ആ കുട്ടിയുടെ മനസ്സിനെ സാരമായി ബാധിച്ചു.... ഞാൻ ഇവിടെ വരുമ്പോൾ മാനസേച്ചി എങ്ങനെ ആയിരുന്നോ അത് പോലൊരു അവസ്ഥ.... ഒരു ഡിപ്രെഷൻ സ്റ്റേറ്റ്.... അതായിരുന്നു അവസ്ഥ.... പണം ശിവശങ്കർ സാറിന് ഒരു പ്രശ്നം അല്ലായിരുന്നോ... ഒരിക്കലെങ്കിൽ ഒരിക്കൽ മകളൊന്ന് മനസ്സ് തുറന്ന് ചിരിച്ചു കാണണം.... അങ്ങനെ ഇരിക്കെയാണ് എന്റെ ഒരു ഫ്രണ്ട് വഴി അദ്ദേഹം എന്നെ കോൺടാക്ട് ചെയ്യുന്നതും ഞാൻ അവിടേക്ക് പോയതും.... കുറച്ച് നാളുകൾ കൊണ്ട് എനിക്ക് ചന്ദനയുമായി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കി എടുക്കാൻ സാധിച്ചിരുന്നു.... ആരോടും മനസ്സ് തുറക്കാതിരുന്ന അവൾ പതിയെ എന്നോട് പലതും പറയാൻ തുടങ്ങി.... എന്നോട് മാത്രം സംസാരിക്കാൻ തുടങ്ങി.... ആ സമയത്താണ് മനു നാട്ടിലേക്ക് വരാൻ ഒരുങ്ങിയത്.... ഈ ഭൂമിയിൽ ആകെ എനിക്ക് സ്നേഹിക്കാൻ ഇനി അവനെ ഉള്ളൂ എന്ന ചിന്ത കൊണ്ടാവും മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവിടെ നിന്നും ഇങ്ങോട്ട് പോന്നത്....

. ആദ്യമായിട്ടാണ് ഏറ്റെടുത്ത ജോലി പാതിവഴിക്ക് ഇട്ടേച്ചു പോകുന്നത്.... നല്ല വിഷമം തോന്നി.... ശിവശങ്കർ സർ പിന്നെയും ഒരുപാട് വട്ടം വിളിച്ചു.... ചന്ദന എന്നോടല്ലാതെ ആരോടും സംസാരിച്ചു കണ്ടിട്ടില്ലല്ലോ.... എനിക്കെ അവളെ സഹായിക്കാൻ കഴിയൂ എന്നാണ് അദ്ദേഹം പറയുന്നത്... " അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.... "എന്നിട്ട് ഇപ്പോ എന്ത് തീരുമാനിച്ചു....?' അവൻ ആലോചനയോടെ തിരക്കി..... "ഇനിയൊരു തിരിച്ചു പോക്ക് അത് ശരിയാവില്ല വികാസേട്ടാ.... RK വിവാഹം തീരുമിച്ച സ്ഥിതിക്ക് ഞാൻ തിരികെ പോയാൽ.... എല്ലാം കഴിഞ്ഞ് ഇനി എന്നാ വരാൻ പറ്റുക എന്ന് പോലും അറിയില്ല.... എല്ലാത്തിനുമുപരി ഇനിയും മനുവിനെ വേദനിപ്പിക്കാൻ വയ്യ..... പക്ഷേ...." അവളൊന്ന് നിർത്തി.... "ചെയ്യുന്ന തൊഴിലിനോട് അനീതി കാണിക്കാനും വയ്യ... അല്ലേ...?" വികാസ് പുഞ്ചിരിയോടെ തിരക്കി.... ഇള ഒന്നും മിണ്ടിയില്ല.... "താനൊരു കാര്യം ചെയ്യ്... ചന്ദനയുടെ ഫാദർ എന്തിനും റെഡി ആണെന്നല്ലേ പറഞ്ഞത്.... ആ കുട്ടിയെ ഇവിടേക്ക് കൊണ്ട് വരാൻ പറയ്...."

വികാസ് ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു.... അത് കേട്ട് ഇള ഒന്ന് ഞെട്ടി.... "ഞെട്ടണ്ടടോ.... ഇവിടെ വെച്ചും ചികിൽസിക്കാല്ലോ.... ഇവിടെ നിർത്താൻ അവർക്ക് ബുദ്ധിമുട്ട് ആണെങ്കിൽ അടുത്ത് തന്നെ അക്കോമഡേഷൻ ശരിയാക്കിയാൽ പോരെ....?" വികാസിന്റെ ചോദ്യത്തിൽ അവൾ കുറച്ച് നേരം ചിന്തിച്ചിരുന്നു.... ശരിയാണ്... തനിക്ക് അങ്ങോട്ട് പോകുന്നതല്ലേ ബുദ്ധിമുട്ട്.... അവർ ഇങ്ങോട്ട് വന്നാൽ ആ പ്രശ്നം തീരുമല്ലോ... "ഇള അദ്ദേഹത്തോട് ഒന്ന് സംസാരിച്ചു നോക്ക്.. സമ്മതം ആണെങ്കിൽ അങ്ങനെ ചെയ്യുന്നതാ നല്ലത്.... താൻ വിളിക്ക്...." വികാസ് പറഞ്ഞതും അവൾ ഫോണും എടുത്ത് ഡയൽ ചെയ്തു ചെവിയോട് ചേർത്തു നടന്നു.... •••••••••••••••••••••••••••••••••••••••° രാത്രി റാവണിന്റെ നെഞ്ചിൽ തല വെച്ച് ഗൗരിയെ പറ്റി ചിന്തിച്ചു കിടക്കുകയായിരുന്നു ജാനി.... റാവൺ വന്നപ്പോൾ മുതൽ അവൾ അങ്ങനെയാണെന്ന് അവൻ ശ്രദ്ധിച്ചിരുന്നു.... എന്നാൽ ജാനിയുടെ മനസ്സ് നീരുകയായിരുന്നു.... ഓരോ തവണ ഗൗരിയെവേദനിപ്പിക്കുമ്പോഴും പിന്നീട് അതോർത്തു അവളുടെ മനസ്സ് വേദനിക്കുന്നുണ്ട്....

. പക്ഷേ ആ മനസ്സിന് ഒന്നും മറക്കാനോ ക്ഷമിക്കാനോ കഴിയുന്നില്ല... അത്ര വേഗം ഗൗരി മാപ്പർഹിക്കുന്നില്ല എന്ന് അവൾക്കും അറിയാം..... ക്ഷമിക്കുക എന്നത് അവളെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.... എങ്കിലും എവിടെയൊക്കെയോ ഒരു വേദന.... തന്നോട് ചെയ്ത ക്രൂരതകൾ ഓർക്കുമ്പോൾ ഇന്നും അവളുടെ കണ്ണിൽ കണ്ണുനീർ പൊടിയും.... കണ്ണിൽ നിറഞ്ഞു വന്ന നീർ കണങ്ങൾ അവൾ തുടച്ചു മാറ്റുന്നത് റാവൺ കണ്ടിരുന്നു.... "എന്ത് പറ്റി.... മ്മ്...?"അവളുടെ തലയിൽ മൃദുവായി ഒന്ന് മുത്തി അവൻ തിരക്കി.... ജാനി അവനെ ഒന്ന് നോക്കി... ആ നോട്ടത്തിൽ വേദന കലർന്നിരുന്നു.... തന്നെ അതൊന്നും ബാധിക്കില്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുമ്പോൾ അവന് മുന്നിൽ മാത്രം അവൾക്ക് അഭിനയിക്കാൻ കഴിയാറില്ല.... കണ്ണുനീർ അതിർത്തികൾ ലംഘിച്ചുകൊണ്ട് അവന് മുന്നിൽ വെളിവാകും.... അവന്റെ ആ ചോദ്യത്തിൽ അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.... അവളുടെ ശിരസ്സിനെ തലോടി കൊണ്ട് അവന്റെ കരങ്ങളും.... "അവർ... അവർ ഇന്നവിടെ ഉണ്ടായിരുന്നു...." അവൾ പറഞ്ഞു.... "ആര്...?" ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story