ജാനകീരാവണൻ 🖤: ഭാഗം 152

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അവർ... അവർ ഇന്നവിടെ ഉണ്ടായിരുന്നു...." അവൾ പറഞ്ഞു.... "ആര്...?"അവനവളെ ഉറ്റുനോക്കി.... "അമ്മ...." പറയുമ്പോൾ അവളുടെ തൊണ്ടയിടറി.... എത്രയൊക്കെ അറുത്ത് മുറിച് പറഞ്ഞാലും മനസ്സ് കൊണ്ട് അമ്മയെന്ന സത്യത്തിനു നേരെ മുഖം തിരിക്കാൻ അവൾക്കാവില്ലേന്ന് അവനറിയാം.... അതുകൊണ്ട് തന്നെ ആ മറുപടിയിൽ അവനൊന്ന് പുഞ്ചിരിച്ചു..... "ജാനി.... ദേഷ്യം വരുമ്പോൾ ഒരിക്കലും ഒരു തീരുമാനം എടുക്കരുത്.... പിന്നീട് അതോർത്തു ദുഖിക്കേണ്ടി വരും...."അവൾ ബന്ധം അറുത്തു മുറിച്ച ആ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് അവൻ ഉപദേശിച്ചു.... "പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് ഇന്ന് വരെ എനിക്ക് തോന്നിയിട്ടില്ല രാവണാ.... അതിന്റെ പേരിൽ ഒരു തരിമ്പ് കുറ്റബോധം പോലും ഇല്ലെനിക്ക്....." അവൾ മുഖം തുടച്ചുകൊണ്ട് അവനോട് പറഞ്ഞു..... "ക്ഷമിക്കാൻ കഴിയുന്നില്ല എനിക്ക്.... മുന്നിൽ വരുമ്പോൾ എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നിപ്പോവും ..... നേരിൽ കണ്ടാൽ വേദനിപ്പിക്കുന്ന വാക്കുകളെ എന്റെ നാവിൽ നിന്ന് വരൂ.....

ക്ഷമിക്കാനും വയ്യ സ്നേഹിക്കാനും വയ്യ.... അറിയില്ല എനിക്ക് എന്ത് വേണമെന്ന്....." അവളവന്റെ നെഞ്ചോരം പമ്മി കിടന്നു..... "നിനക്ക് ശരിയാണെന്ന് തോന്നുന്നത് മാത്രം ചെയ്യ്.... ക്ഷമിക്കാൻ കഴിഞ്ഞാൽ ഓഫ്‌കോഴ്സ് നീ ക്ഷമിക്കുക തന്നെ വേണം..... അതിന് കഴിഞ്ഞില്ലെങ്കിൽ കാലത്തിനു വിട്ട് കൊടുക്കണം...." അവൻ അവളെ തഴുകിക്കൊണ്ട് പറഞ്ഞു...... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ..... ••••••••••••••••••••••••••••••••••••••••° "ആണോ.... എന്നിട്ട് ചന്ദനയുടെ ഫാദറിനെ താൻ കോൺടാക്ട് ചെയ്തോ...?" ശിവശങ്കർ സർ വിളിച്ച കാര്യം മനുവിനോട് ഫോണിലൂടെ പങ്ക് വെക്കുകയാണ് ഇള.... "മ്മ് ഞാൻ വിളിച്ചിരുന്നു...." അവൾ മറുപടി പറഞ്ഞു... "എന്ത് പറഞ്ഞു അദ്ദേഹം.... സമ്മതിച്ചോ...." അവൻ തിരക്കി.... "ആഹ്.... ഞാൻ പറഞ്ഞില്ലേ.... മകൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും അദ്ദേഹം ഒരുക്കമാണ്...

പക്ഷേ ഇത്ര ദൂരത്തേക്ക് അയക്കാൻ അദ്ദേഹത്തിന് മനസ്സ് ഉണ്ടായിട്ടല്ല മനൂ... വേറെ ഓപ്ഷൻ ഇല്ല.... എന്റെ സിറ്റുവേഷൻ വ്യക്തമാക്കിയപ്പോൾ അദ്ദേഹത്തിനും പിന്നെ എതിർപ്പൊന്നും ഇല്ല....." അവൾ പറഞ്ഞു.... "എന്നാ ഇങ്ങോട്ട് വരുന്നേ.... വിവാഹത്തിന്റെ കാര്യവും ആ തിരക്കുകളും ഒക്കെ നീ പറഞ്ഞില്ലേ അദ്ദേഹത്തോട്...." എല്ലാം കൂടി ഒരുപോലെ ഹാൻഡിൽ ചെയ്യാൻ അവൾക്ക് പറ്റുമോ എന്ന ടെൻഷൻ ആയിരുന്നു അവന്.... "പറഞ്ഞേടോ..... അദ്ദേഹത്തിന് ചന്ദന നമ്മളിൽ ഒരാളായി ജീവിച്ചു കണ്ടാൽ മാത്രം മതി...... വൈകാതെ അവിടെ നിന്നും തിരിക്കുമെന്നാ പറഞ്ഞെ...." ഇള പറഞ്ഞു.... "അക്കോമഡേഷൻ എവിടെയാ.... വീട്ടിൽ നിർത്താമെന്നാണോ....?" അവൻ സംശയത്തോടെ തിരക്കി.... "എനിക്കൊപ്പം നിർത്താനാണ് ശിവശങ്കർ സാറിന് താല്പര്യം.... അതിലാണ് അദ്ദേഹത്തിന്റെ സമാധാനം....

ഇപ്പോഴത്തെ അവസ്ഥയിൽ ഇപ്പൊ അത് തന്നെയാണ് നല്ലത്....". ഇള അഭിപ്രായപ്പെട്ടു..... "പിന്നെന്താ.... കഴിച്ചോ നീ...." പുഞ്ചിരിയോടെ അവൻ തിരക്കി..... അവൾ നേർമയായി ഒന്ന് മൂളി.... "എന്തിനാ ഇപ്പൊ രണ്ടാളെയും രണ്ടിടത്തു കൊണ്ടിട്ടത്.... വല്ലാത്ത മിസ്സിംഗ്‌....."ബാൽക്കണിയിൽ ചാരി നിന്ന് ആർദ്രമായി പറയുന്നവന്റെ സ്വരം ഒരു കുളിർമഴയായി ഫോണിലൂടെ ഇളയുടെ കാതിൽ അരിച്ചിറങ്ങി..... •••••••••••••••••••••••••••••••••••••••° "Hi...." രാത്രി കിടക്കാൻ നേരമാണ് പരിചിതമല്ലാത്ത നമ്പറിൽ നിന്ന് യാമിയെ തേടി ഒരു മെസ്സേജ് വന്നത്..... ആരാണെന്ന് കുഞ്ഞൊരു ആലോചനയോടെ അവൾ ചാറ്റ് ഓപ്പൺ ആക്കി നോക്കി.... ഡിപിയോ മറ്റ് ഡീറ്റൈൽസോ കാണുന്നില്ല..... "ഹായ്.... എന്താടോ ഒരു റിപ്ലൈ ഇല്ലാത്തെ.... It's me ആരവ്...."ആ മെസ്സേജ് കണ്ട് അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.... പിന്നെയും അവളൊരു നിമിഷം ചിന്തിച്ചു നിന്നു.... ആരെങ്കിലും കളിപ്പിക്കുന്നത് ആവുമോ എന്ന്.... പിന്നീട് മെസ്സേജ് ഒന്നും ഇല്ലെന്ന് കണ്ടതും അത് പറ്റിപ്പ് ആണെന്ന് നിരാശയോടെ ഓർത്തുകൊണ്ട് ഫോൺ മാറ്റി വെച്ചു.... രണ്ട് മിനിറ്റ് തികയും മുന്നേ അതേ നമ്പറിൽ നിന്നും ഒരു കാൾ അവളെ തേടിയെത്തി..... എടുക്കണോ വേണ്ടയോ എന്നവൾ ഒരുനിമിഷം ചിന്തിച്ചു....

പിന്നെ എന്തും വരട്ടെ എന്ന മട്ടിൽ അങ്ങ് അറ്റൻഡ് ചെയ്തു.... "ഹലോ...." ആരവിന്റെ ശബ്ദത്തിനൊപ്പം എന്തോ ഒന്ന് ഉള്ളിലൂടെ കടന്ന് പോയതവൾ അറിഞ്ഞു.... "യാമിനി....??" ചോദ്യഭാവത്തിൽ അവൻ വിളിച്ചതും അവളൊന്ന് ഞെട്ടി..... "ആഹ്... അതേ...."അവൾ ബോധം വീണ്ടെടുത്തു കൊണ്ട് റെസ്പോണ്ട് ചെയ്തു.... "ഹാ..... റിപ്ലൈ തരാഞ്ഞപ്പോൾ ഞാൻ കരുതി അവൾ നമ്പർ മാറ്റി എന്നെ പറ്റിച്ചെന്ന്..." അവൻ ചെറു ചിരിയോടെ പറഞ്ഞു നിർത്തി..... "ഞാൻ കരുതി.... ആരെങ്കിലും.... ചുമ്മാ ... പറ്റിക്കാൻ..... വേണ്ടി...."അവൾ വിക്കി വിക്കി പറഞ്ഞു.... "അപ്പോ തനിക്കു വിക്കുമുണ്ടോ....?" അവൻ കുസൃതിയോടെ തിരക്കി...... "എനിക്ക് വിക്കൊന്നുല്ല...." അവളുടെ സ്വരം കടുത്തു.... "ആഹാ അപ്പൊ നാവുണ്ടായിരുന്നോ.... ഞാൻ കരുതി മിണ്ടാപ്രാണി ആവുമെന്ന്....."അവൻ ചിരിയോടെ പറഞ്ഞു..... "അല്ല .... അത് പിന്നെ...." അവൾ ഫോൺ ചെവിയോട് ചേർത്ത് മറുകൈ കൊണ്ട് തല ചൊറിഞ്ഞു "ചമ്മണ്ട.... നന്ദു പറഞ്ഞു തന്നെ കുറിച്ച് കുറച്ചൊക്കെ അറിയാം എനിക്ക്....

പിന്നെ ഞാൻ ഇപ്പൊ വിളിച്ചത് ചുമ്മാ സൊള്ളാൻ ആയിട്ടോ ശല്യപ്പെടുത്താനോ അല്ല.... ഒരു കാര്യം ചോദിക്കാനായിരുന്നു.... വീട്ടിൽ വെച്ച് ചോദിക്കേണ്ടതായിരുന്നു പക്ഷേ ഞാൻ കരുതി താൻ ആലോചിക്കട്ടെ എന്ന്....."അവന്റെ വാക്കുകൾ അവൾ ശ്രദ്ധയോടെ കാതോർത്തിരുന്നു.... എന്താണെന്ന ഒരു ആകാംഷ അവളിൽ ഉണ്ടായി .... "യാമിനിക്ക് എന്നെ ഇഷ്ടമായോ....?" ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ വലഞ്ഞു.... ഒരു ഉത്തരത്തിനായി.... ഒടുവിൽ ഒരു മൂളലിൽ അവൾ മറുപടി ഒതുക്കുമ്പോൾ അവൾക്കുള്ള ആദ്യചോദ്യവും അവളുടെ പക്കൽ സുരക്ഷിതമായിരുന്നു..... "സ്വന്തം ഇഷ്ടപ്രകാരം തന്നെയല്ലേ ഈ വിവാഹത്തിന് സമ്മതിച്ചത്.... അല്ലാതെ ആരും ഫോഴ്സ് ചെയ്തില്ലല്ലോ.....?" അവന്റെ ചോദ്യത്തിന് അവൾ വേണ്ട പോൽ മറുപടി കൊടുത്ത് പോയി.... "ഒന്നും തോന്നല്ലെടോ.... ഒരുപാട് അടുത്തിട്ട് വേദനയ്ക്കുന്നതിനേക്കാളും അടുക്കുന്നതിന് മുന്നേ എല്ലാം പറഞ്ഞു സെറ്റ് ചെയ്യുന്നതല്ലേ നല്ലത്.... "ഉറപ്പാണല്ലോ.... എന്റെ ഭാര്യ ആവാൻ പൂർണസമ്മതം ആണല്ലോ.... " അതിനവൾ സന്തോഷത്തോടെ സമ്മതം അറിയിച്ചു..... "എങ്കിൽ ശരി.... താൻ കിടന്നോ.... ഇതൊന്ന് അറിയണമായിരുന്നു....

ഇനി സ്വസ്ഥമായി ഉറങ്ങാം.... ഗുഡ് നൈറ്റ്‌...." ആ കാൾ ഡിസ്‌ക്കണക്ട് ആവുമ്പോൾ രണ്ട് പേരുടെയും മുഖവും തെളിഞ്ഞിരുന്നു..... •••••••••••••••••••••••••••••••••••••••••° "എന്താ ഏട്ടാ.... ഏട്ടൻ എന്ത് തീരുമാനിച്ചു..... അവരോട് എന്താ ഇപ്പൊ പറയാ.....?" ശാരദ ഭർത്താവ് ജനകന്റെ അരികിലായി ഇരുന്നുകൊണ്ട് തിരക്കി..... "ഞാൻ റാവൺ കുഞ്ഞുമായി ഒന്ന് സംസാരിക്കട്ടെ.... ആരെന്തു പറഞ്ഞാലും കുഞ്ഞാണ് നമ്മുടെ മൂത്ത മരുമകൻ... നമ്മൾ ഇന്നീ നിലയിൽ കഴിയുന്നതും കുഞ്ഞിന്റെ സഹായം കൊണ്ടാണ്..... അവളെ പഠിപ്പിക്കുന്നതും മറ്റും ചെയ്യുന്നത് മോൻ അല്ലേ.... അപ്പൊ അവളുടെ വിവാഹക്കാര്യം വരുമ്പോൾ ആദ്യം അഭിപ്രായം ചോദിക്കേണ്ടതും കുഞ്ഞിനോടാണ്....." ജനകൻ ഭാര്യയോടായി പറഞ്ഞു.... അത് ശരിയാണെന്നു അവർക്കും തോന്നി...... അതിന് മുന്നേ ജെനിയോട് കാര്യം സൂചിപ്പിച്ചു.... അവൾക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.... മകന്റെ സ്ഥാനത് ഇന്ന് റാവൺ മാത്രമേ ഉളളൂ.... അത് കൊണ്ട് അവനോടെല്ലാതെ മാറ്റാരോടും അനുവാദം ചോദിക്കാൻ ഇല്ലായിരുന്നു അവർക്ക്..... പറയാൻ തീരുമാനിച്ച ഉടൻ ജനകൻ ഫോണും എടുത്ത് പുറത്തേക്ക് നടന്നു..... ജാനിയെ തലോടി അങ്ങനെ കിടക്കുമ്പോഴാണ് റാവണിന്റെ ഫോൺ റിങ് ചെയ്തത്.... ജാനി മയക്കത്തിലാണെന്ന് കണ്ടതും അവളെ ഉണർത്താതെ അവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.... "ഹലോ....".തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story