ജാനകീരാവണൻ 🖤: ഭാഗം 156

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇനി അറിയില്ലെങ്കിൽ ഇപ്പൊ അറിഞ്ഞോ.... ജാനിയെ പ്രണയിച്ചവനാണ് ഞാൻ.... ചേച്ചിയെ പ്രേമിച്ചവനെ ഭർത്താവക്കാൻ അനിയത്തിക്ക് എന്തെങ്കിലും എതിർപ്പുണ്ടോ....??"അവൾക്ക് നേരെ നിന്ന് കൊണ്ടാണ് അവന്റെ ചോദ്യം.... "ഇല്ല...." ഒരു ആലോചനക്ക് പോലും മുതിരാതെയുള്ള അവളുടെ മറുപടി എത്തി.... "ആലോചിച്ചിട്ട് തന്നെയാണോ...... പിന്നീടുള്ള ജീവിതത്തിൽ ഇതൊരു കല്ല് കടി ആവരുത്...." അവൻ അവളെ ഓർമിപ്പിച്ചു.... അതിനവൾ അവനെ ഇരുത്തി ഒന്ന് നോക്കി.... "വേറൊന്നും കൊണ്ടല്ലടോ.... ഇപ്പോഴേ താൻ ഒരു നോ പറഞ്ഞാൽ എനിക്ക് അത് ഫീൽ ആവില്ല.... ഇത് എല്ലാം ഉറപ്പിച്ച മട്ടിൽ അല്ലേ.... ഞാനും ഇഷ്ടപ്പെട്ട് തുടങ്ങിയതിനു ശേഷം താൻ ഒരു നോ പറഞ്ഞാൽ അതെനിക്ക് ഹേർട്ട് ആവും.... അതാ...." അവൻ കാര്യം കാര്യം പോലെ തുറന്ന് പറഞ്ഞു.... ഇയാളിനി പോലീസ് തന്നെയാണോ എന്നൊരു സംശയം അവളിൽ ഉടലെടുത്തു.... സാധാരണ പോലീസുകാർ ഒക്കെ പരുക്കന്മാരാണ്.... ജിത്തുവിന്റെ സ്വഭാവത്തിൽ പോലീസുകാരുടെ കാർക്കശ്യമോ ഗൗരവമോ ഒന്നും തന്നെ ഇല്ല....

"അപ്പോ പറയ്.... നന്നായിട്ട് ആലോചിച്ചിട്ട് പറയ്...."അവൻ അവളെ ഉറ്റുനോക്കി.... ഒരു മറുപടിക്കായി..... അവൾക്ക് ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.... ആദ്യത്തെ മറുപടിയിൽ തന്നെ ഉറച്ചു നിന്നു.... "എനിക്ക് അധികം ആലോചിക്കാൻ ഒന്നും ഇല്ല.... ഈ കഥകളൊക്കെ എനിക്കും അറിയുന്നതാണ്.... പിന്നെ എനിക്ക് എന്റെ അപ്പയും അമ്മയും പറയുന്നതിനേക്കാൾ വലുതായി മറ്റൊരു അഭിപ്രായം ഇല്ല...."പതിഞ്ഞ സ്വരം ആണെങ്കിലും അവൾ തീർത്തു പറഞ്ഞു.... "ആഹ് ബെസ്റ്റ്..... ഇതാ ഇവിടുള്ളവരുടെ പ്രോബ്ലെം..... എടോ അപ്പയും അമ്മയും അല്ല എനിക്കൊപ്പം ജീവിക്കേണ്ടത്.... താനാ.... താൻ മാത്രം.... ഇത് തന്റെ ലൈഫ് ആണ്..... പൂർണസമ്മതത്തോടെയും ഇഷ്ടത്തോടെയും എടുക്കേണ്ട ഒരു തീരുമാനം ആണിത്.... അല്ലാതെ ആരുടെയോ കൈയിലെ കളിപ്പാവ പോലെ ജീവിതം ജീവിച്ചു തീർത്താൽ നാളെ നമ്മുടെ ലൈഫിനെ അത് ബാധിക്കും....." അവൾ മുന്നോട്ട് നടക്കുന്നതിനൊപ്പം നടന്നു കൊണ്ട് അവൻ പറഞ്ഞു.... അവൾ മുഴുവനും കേട്ടു.... ശേഷം തല ചെരിച്ചു അവനെ നോക്കി....

"ആരുടെയോ കൈയിലെ കളിപ്പാവ ആവുകയല്ല ജിത്തേട്ടാ.... ഇത്രയും കാലം വളർത്തി വലുതാക്കിയ നമ്മളെ നമ്മളാക്കിയ മാതാപിതാക്കളാണ്.... അപ്പ പണ്ടൊക്കെ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്...... ആ കഷ്ടപ്പാടിന്റെ ഫലമാണ് എന്റേം ചേച്ചിയുടെയും ജീവിതം..... അന്നായാലും ഇന്നായാലും അപ്പ ഞങ്ങൾക്ക് വേണ്ടി എന്ത് തിരഞ്ഞെടുത്താലും അത് മികച്ചതായിരിക്കും....."അവൾ പറഞ്ഞു നിർത്തി.... ജിത്തുവിന് എന്തോ അത് ഉൾക്കൊള്ളാൻ ആയില്ല.... "ജിത്തേട്ടൻ എന്ത് പറഞ്ഞാലും ഞാനും എന്റെ ചിന്താഗതിയും ഇങ്ങനെയാണ്...." വീണ്ടും എന്തോ പറയാൻ വന്നവനെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.... ശേഷം മുന്നോട്ട് നടന്നു.... അവളുടെ മറുപടിയിൽ തൃപ്തൻ ആവാതെ അവൻ അവിടെ തന്നെ നിന്നു..... കുറച്ച് മുന്നോട്ട് നടന്നുകൊണ്ട് ജെനി പെട്ടെന്ന് തിരിഞ്ഞു നോക്കി..... "അതേ...."അവൾ അവനെ നോക്കി വിളിച്ചു.... എന്തോ ചിന്തയിൽ നിന്നവൻ മുഖം ഉയർത്തി അവളെ നോക്കി.... "അപ്പയുടെയും അമ്മയുടെയും ഇഷ്ടം നോക്കി മാത്രം അല്ലാട്ടോ.... എനിക്കും ഇഷ്ടമാണ്....

പൂർണസമ്മതത്തോടെ തന്നെയാ ഇതിന് സമ്മതിച്ചതും...."അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.... അന്നേരം ജിത്തുവിന്റെ ചൊടികളിൽ സുന്ദരമാം ഒരു പുഞ്ചിരി തെളിഞ്ഞു..... "പിന്നെ ചേച്ചീയോടുള്ള പ്രേമം.... ഇന്നത്തെ കാലത്ത് വിവാഹത്തിന് മുൻപ് പ്രണയിക്കാത്തവർ ചുരുക്കമാണ്..... പിന്നെ എന്റെ ചേച്ചിയെ നന്നായി അറിയുന്നത് കൊണ്ടും എന്റെ ഏട്ടൻ RK ആയത് കൊണ്ട് അക്കാര്യത്തിൽ എനിക്ക് യാതൊരു ടെൻഷനും ഇല്ല.... പഴയ പ്രണയത്തിന്റെ അവശേഷിപ്പുകൾ എന്നെങ്കിലും തല പൊക്കി തുടങ്ങിയാൽ ഏട്ടൻ നിങ്ങടെ എല്ലൂരിക്കോളും...."അതും പറഞ്ഞു പൊട്ടി ചിരിച്ചുകൊണ്ട് അവൾ തിരിഞ്ഞോടി.... "ഡീ....ഡീ...."മുണ്ടും മടക്കി കുത്തി പിന്നാലെ ഓടുമ്പോൾ അവനും ചിരി പൊട്ടിയിരുന്നു..... •••••••••••••••••••••••••••••••••••••••° കറന്റ് പോയി റൂമിൽ ഇരുന്ന് വിയർത്തപ്പോഴാണ് പുറത്തേക്ക് ഇറങ്ങി ഇരിക്കാമെന്ന് കരുതി വിക്രം സിറ്റ് ഔട്ടിലേക്ക് വരുന്നത്.... നോക്കുമ്പോൾ ഗാർഡനിൽ ചന്ദനയുണ്ട് .... വികാസ് മാനസയെ കൂട്ടി ചെക്കപ്പിന് പോയിരിക്കുവാണ്‌.....

ഇള മുറ്റത്ത് മാറി നിന്ന് ഫോണിലാണ്.... ചന്ദന ചെടികൾക്കൊക്കെ വെള്ളം നനക്കുകയാണ്..... മുഖത്ത് ചെറിയൊരു തെളിച്ചം ഒക്കെ വന്നിട്ടുണ്ട്.... എങ്കിലും ആരോടും സംസാരം ഒന്നും ഇല്ല.... വിക്രം വെറുതെ ഇരിക്കണ്ടല്ലോ എന്നോർത്ത് ഗാർഡനിലേക്ക് നടന്നു.... അവൻ അടുത്തു ചെന്ന് നിന്നത് പോലും അറിയാതെ അവൾ ചെടികൾ നനക്കുകയാണ്... "ഞാനും കൂടട്ടെ തനിക്കൊപ്പം....?" പെട്ടെന്ന് അവന്റെ സ്വരം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി... "യ്യോ.... ഇങ്ങനെ പേടിക്കാതെടോ....😅" അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് അവൻ ചിരിച്ചു..... "ഞാൻ സഹായിക്കണോ...." അവൻ അവളോട് തിരക്കിയതും വേണ്ടെന്ന് തലയനക്കി അവൾ തിരിഞ്ഞു നിന്ന് അവളുടെ ജോലി തുടർന്നു.... "വന്നിട്ട് ഇത്രേം ദിവസം ആയിട്ട് ഇളയോടല്ലാതെ മാറ്റാരോടും സംസാരിച്ചു കണ്ടിട്ടില്ലല്ലോ തന്നെ.... എന്ത് പറ്റി.... ഞങ്ങളെ ആരെയും ഇഷ്ടമായില്ലേ...." അവൻ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ തഴുകിക്കൊണ്ട് തിരക്കി.... അല്ലെന്നവൾ ധൃതിയിൽ തലയനക്കി.... അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു....

അവൾ ഇടയ്ക്കിടെ ഇളയെ നോക്കുന്നുണ്ട്.... "ആയില്ലേ....?" അവളുടെ മൗനം കണ്ടവൻ അവളെ നോക്കി ചോദ്യം ആവർത്തിച്ചു.... അല്ലെന്നവൾ തല കുലുക്കി.... "ആഹ് എന്നാൽ ഞങ്ങടെ ഒപ്പം ഒക്കെ കൂടാം കേട്ടോ.... താൻ ഇവിടെ താമസിക്കുന്നിടത്തോളം താനും ഈ ഫാമിലിയിൽ ഒരു അംഗം തന്നെയാ...." വിക്രം ചിരിയോടെ പറഞ്ഞു നിർത്തി അപ്പോഴും ചന്ദു ഇളയുടെ വരവും പ്രതീക്ഷിച്ചു ഇളയെ നോക്കുന്നുണ്ടായിരുന്നു.... നാളുകൾക്ക് ശേഷമാണ് പപ്പ അല്ലാതെ ഒരു പുരുഷൻ തന്നോട് ഇടപെഴുകുന്നത്..... ആ മുഖത്തേക്ക് നോക്കവേ അവളിൽ മറ്റൊരുവന്റെ മുഖം തെളിഞ്ഞു..... ആ കണ്ണുകളിൽ മിഴിനീർ ഉരുണ്ട് കൂടി.... അത് വിക്രത്തിൽ നിന്ന് ഒളിപ്പിക്കാൻ എന്ന വണ്ണം അവൾ ഓസ് അവിടെ ഇട്ട് വേഗം അകത്തേക്ക് ഓടിക്കയറി..... അവൾ മറ്റുള്ളവരുമായി ഒന്ന് മിംഗിൾ ആവട്ടെ എന്ന് കരുതി ഫോൺ കാൾ അവസാനിച്ചിട്ടും ഫോണുമായി മാറി നിന്ന ഇള അവൾ പോകുന്നത് കണ്ട് വിക്രത്തിന് നേരെ നടന്നു.... കണ്ണും നിറച്ചു ഓടി പോകുന്നവളെ സംശയത്തോടെ അവൻ നോക്കി നിന്നു....

"എന്താ ഇള അവൾക്ക് സംഭവിച്ചത്.... അവളെ കാണുമ്പോൾ എനിക്ക് ഏട്ടത്തിയുടെ മുമ്പത്തെ അവസ്ഥയാണ് ഓർമ വരുന്നത്.... ഇത്രത്തോളം ഒതുങ്ങിപ്പോവാൻ മാത്രം അവൾക്കെന്താണ് സംഭവിച്ചത്.... അതോ ഇനി അവളുടെ നേച്ചർ ഇങ്ങനെ തന്നെയാണോ...?" നാളുകളായി മനസ്സിനെ അലട്ടിയതൊക്കെ അവൻ ഇളയോട് തുറന്ന് ചോദിച്ചു.... "അല്ല വിക്രം.... അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല.... അപ്രതീക്ഷിതമായി ജീവിതത്തിൽ ഉണ്ടായ ചില അനിഷ്ടസംഭവങ്ങൾ ഒരു മുറിവായി ഇന്നും മനസ്സിൽ അവശേഷിക്കുന്നുണ്ട്.... അതിന്റെയാണ് ഈ കാണിക്കുന്നതൊക്കെ...."ഇള പറഞ്ഞത് കേട്ട് അവനിൽ അടുത്ത ചോദ്യങ്ങൾ ഉയരുകയായിരുന്നു... അത് മനസ്സിലാക്കിയ പോലെ ഇള പറഞ്ഞു..... "സാഹചര്യങ്ങൾ മൂലം ഒരു കൊലപാതകി ആകേണ്ടി വന്നവളാണ്.... അതിൽ പിന്നെയാണ് അവളുടെ മനസ്സിന്റെ താളം തെറ്റിയത്...." ഇള പറഞ്ഞത് കേട്ട് അവൻ ഞെട്ടിപ്പോയി.... "കൊലപാതകിയോ....?" അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു....

"അവളെ ഒരു കൊലപാതകി ആയി കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല.... കാരണം അവളുടെ ഭാഗം കേട്ടാൽ ന്യായം അവളുടെ ഭാഗത്താണ്..... അവളിലെ നന്മയും ആ അച്ഛന്റെ കണ്ണീരും കൊണ്ടാവാം ഇത്രയൊക്കെ അവൾ റിക്കവർ ആയത്...." അതും പറഞ്ഞ് ഇള അകത്തേക്ക് പോയപ്പോൾ അവൻ ഇള പറഞ്ഞതൊക്കെ ഓർത്തു അങ്ങനെ നിൽക്കുകയായിരുന്നു.... ••••••••••••••••••••••••••••••••••••••••° "മോളെ...." നന്ദു മുറിയിലേക്ക് പോകുന്നത് കണ്ട് പിന്നാലെ പോയതാണ് ഗൗരി.... ഗൗരിയുടെ വിളി കേട്ടപ്പോൾ തന്നെ അവൾ തിരിഞ്ഞു നോക്കി.... "എന്താ ആന്റി.... എന്ത് പറ്റി....?" അവൾ അവർക്കടുത്തേക്ക് നടന്നു.... "വിരോധം ഇല്ലെങ്കിൽ എനിക്ക് കുറച്ച് നേരം സംസാരിക്കാൻ ഉണ്ടായിരുന്നു...." ഗൗരി പറഞ്ഞതും നന്ദു സംശയത്തോടെ അവരെ നോക്കി.... "അതിനെന്താ ആന്റി.... ഇതിലൊക്കെ എനിക്കെന്ത് വിരോധം...."അവൾ പുഞ്ചിരിച്ചു.... "മോള് വാ.... മുറിയിലേക്ക് ഇരിക്കാം...." ഗൗരി നന്ദുവിനെ വിളിച്ചു തന്റെ മുറി ലക്ഷ്യമാക്കി നടന്നു.... നന്ദുവിനെ അരികിൽ പിടിച്ചിരുത്തി അവളുടെ മുഖത്തേക്ക് നോക്കി.....

"എനിക്കറിയില്ല.... മോൾക്കിപ്പോൾ എന്നോട് എന്താണ് തോന്നുന്നതെന്ന്...." ഗൗരി ഒരു മുഖവരയോട് കൂടി തുടങ്ങി..... "വെറുപ്പായിരിക്കാം.... കാരണം അത്രത്തോളം നിങ്ങളെ ഒക്കെ ഞാൻ ദ്രോഹിച്ചിട്ടുണ്ട്...." ജാനിയെ റാവണിൽ നിന്ന് പിരിച്ച കഥയാണ് അവർ പറയുന്നതെന്ന് കരുതി അവൾ ഗൗരിയെ കേട്ടിരുന്നു.... സിദ്ധാർത്തുമായുള്ള ഒത്തു കളിയൊന്നും മറ്റാരും അറിഞ്ഞിട്ടില്ല.... "എല്ലാം എന്റെ മോൾക്ക് വേണ്ടി ആയിരുന്നു.... നന്ദു ഒന്ന് ചിന്തിച്ചു നോക്ക്.... ഒരു മകളെ വളരെ നേരത്തെ നഷ്ടപ്പെട്ടു.... ഭർത്താവും കൂടെയില്ല.... എനിക്കെന്നു പറഞ്ഞ് ചേർത്തു പിടിക്കാൻ അവൾ മാത്രേ ഉള്ളൂ.... ആരുമില്ലാതായപ്പോൾ അവിയുടെ കാര്യത്തിൽ ഞാൻ കുറച്ച് സ്വാർത്ഥത കാട്ടി.... അതൊരിക്കലും അവളെ ദ്രോഹിക്കാനല്ല..... ഇഷ്ടം കൊണ്ടായിരുന്നു...." നന്ദു ഒക്കെ കേട്ടിരുന്നു.... മറുപടി ഒന്നും പറഞ്ഞില്ല..... പറയുന്നതിൽ ഒരു അമ്മയുടെ നിസ്സഹായത നിറഞ്ഞിരുന്നെങ്കിലും അതൊന്നും ന്യായമായി തോന്നിയില്ലവൾക്ക്..... "പക്ഷേ ഒടുവിൽ ഞാൻ ചെയ്തത് എന്റെ കുഞ്ഞിനോട് ചെയ്ത വലിയ ചതിയായിപ്പോയി...

.." ഒരു തേങ്ങലോടെ ഗൗരി പറഞ്ഞ് നിർത്തിയപ്പോൾ നന്ദുവിൽ സംശയം നിറഞ്ഞു..... സിദ്ധാർത്തുമായുള്ള ഒതുകളി ഒരു കുറ്റസമ്മതം പോലെ ഗൗരി തുറന്ന് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ നന്ദു ഞെട്ടിപ്പോയി..... ഇതൊന്നും അവൾ അറിഞ്ഞത് കൂടിയില്ല.... ഗൗരിയിൽ നിന്ന് ഇങ്ങനൊന്നും പ്രതീകഹിച്ചിരുന്നില്ലവൾ.... തനിക്കും ആരവിനും നേരെ ഉണ്ടായ ആക്രമണങ്ങൾ ഒക്കെ ഗൗരി കൂടി അറിഞ്ഞിട്ടാണെന്ന് കേട്ടപ്പോൾ അവൾക്ക് അമർഷം തോന്നി.... ജാനിയോട് ചെയ്തത് കൂടി അറിഞ്ഞപ്പോൾ അത് കൂടുകയാണ് ചെയ്തത്.... ഒന്നും പറയാതെ അവൾ എണീറ്റു പോയപ്പോൾ വാതിൽക്കൽ യുവ നിൽപ്പുണ്ടായിരുന്നു.... യുവി രണ്ട് പേരെയും നോക്കിക്കൊണ്ട് അകത്തേക്ക് കയറി..... നന്ദു ഗൗരിയെ ഒന്ന് നോക്കിക്കൊണ്ട് യുവയെ നോക്കി.... പറയണോ വേണ്ടയോ എന്ന മട്ടിൽ.... അപ്പോഴേക്കും ഗൗരിയുടെ കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു....

അവരെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം യുവ അവരെ ചേർത്തുപിടിച്ചു..... "കഴിഞ്ഞതൊക്കെ ഓർത്ത് വീണ്ടും വീണ്ടും വേദനിച്ചിട്ട് എന്താ ആന്റി കാര്യം.... അത് കൊണ്ട് ചെയ്ത് കൂട്ടിയതൊന്നും തിരുത്താനും കഴിയില്ല.... റാവൺ ക്ഷമിച്ചത് പോലെ ഒരു നാള് ആന്റിയുടെ അവിയും വരും.... റിലാക്സ്...."യുവി അവരെ സമാധാനിപ്പിച്ചു..... അവരൊക്കെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന് നന്ദു അതിൽ നിന്ന് മനസ്സിലാക്കി..... എന്തോ ഗൗരിയെ പഴയത് പോലെ കാണാൻ അവൾക്ക് കഴിയുന്നില്ല.... അതുകൊണ്ട് ഒന്നും മിണ്ടാതെ ആ മുറി വിട്ടിറങ്ങി..... "ആരൊക്കെ തല കുത്തി നിന്നാലും ജാനകിയെയും അവളുടെ രാവണനെയും പിരിക്കാൻ കഴിയില്ല...." എന്ന വാചകം അവൾ അന്നേരം അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story