ജാനകീരാവണൻ 🖤: ഭാഗം 157

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ദിനങ്ങൾ ശരവേഗം കടന്ന് പോയി..... മനുവിന്റെ വിവാഹവും വന്നെത്തി..... വിവാഹം പ്രമാണിച്ച് നന്ദുവും കെട്യോനും നേരത്തെ തന്നെ എത്തി.... ദിവസം അടുത്തപ്പോഴാണ് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാൻ പോക്കിന് സൗകര്യം ആയത്.... എല്ലാവരുടെയും സൗകര്യം നോക്കി ഡ്രസ്സും ഓർണമെന്റ്സും എടുക്കാൻ പുറപ്പെട്ടു.... അച്ഛമ്മയും ഉണ്ട് കൂടെ.... ഇള നിർബന്ധിച്ചെങ്കിലും ചന്ദന കൂടെ പോരാൻ കൂട്ടാക്കിയില്ല.... നന്ദുവും ഭർത്താവും ഉണ്ടെന്നറിഞ്ഞപ്പോൾ വിക്രവും ഒഴിഞ്ഞു.... ഇപ്പോഴും അവരെ ഒരുമിച്ച് കാണുമ്പോൾ തോറ്റു പോയവന്റെ ഒരു നിരാശ അവനെ പൊതിയാറുണ്ട്.... അത് മനസ്സിലായത് കൊണ്ടോ എന്തോ വികാസ് അവനെ നിർബന്ധിക്കാതെ വിട്ടു.... ഒപ്പം ചന്ദനക്ക് ഒരു കൂട്ടും ആവുമല്ലോ എന്ന് കരുതി.... വിക്രത്തോടൊപ്പം നിൽക്കാൻ അവളും എതിർപ്പൊന്നും കാട്ടിയില്ല.... അവർ യാത്ര പറഞ്ഞ് പോയ പിറകെ അവൾ അകത്തേക്ക് കയറി പോയി.... വിക്രം സിറ്റ് ഔട്ടിന്റെ പടിയിലുമായി ഇരുന്നു.... എന്തോ ആലോചനയോടെ..... •••••••••••••••••••••••••••••••••••••••••°

വിവാഹത്തിന് ഇളം റോസ് നിറത്തിൽ ഭംഗിയുള്ള ഒരു പട്ടു സാരിയാണ് ഇളക്ക് വേണ്ടി എടുത്തത്.... സ്വർണ നിറം കലർന്ന ആ സാരിക്ക് മാച്ച് ആയത് പോലെ ആ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് മനുവിന് വേണ്ടി സെലക്ട്‌ ചെയ്തത്.... ഇളയുടെ സമ്മതം നോക്കാതെ അവൾക്കുള്ള ഗോൾഡ് റാവണും വികാസും കൂടി എടുത്തു.... മാനസയും ജാനിയും നന്ദുവും ആയിരുന്നു സെലെക്ഷൻ.... അവർക്കുള്ളത് ഒക്കെ സെലക്ട്‌ ചെയ്ത ശേഷം ബാക്കി ഉള്ളവരൊക്കെ എടുക്കാൻ പോയി.... ഇളക്ക് ആവശ്യം ഉള്ളതൊക്കെ എടുത്തതിനു പുറമേ ഡെയിലി യൂസിനുള്ള കുറച്ച് ഡ്രസ്സ്‌ കൂടി മാനസ എടുത്തു.... ജാനി ആണേൽ ഓരോ ഡ്രസ്സും എടുത്ത് റാവണിന്റെ താല്പര്യം അറിയാൻ ഇടക്കിടക്ക് അവനെ നോക്കുന്നുണ്ട്.... എന്നാൽ അവൻ മാറി ഫോണിൽ കുമ്പിട്ടു ഒരേ ഇരുപ്പാണ്.... ഇന്നും സ്വയം ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ അവൾക്കറിയില്ല..... അവൾക്ക് ചേരുന്നത് അവനോളം ആർക്കും അറിയത്തും ഇല്ലാ.... കുറച്ച് നേരം അവൾ നിന്ന് താളം ചവിട്ടി കഴിഞ്ഞപ്പോൾ റാവൺ എണീറ്റു വന്നു....

"എങ്ങനെ ഉണ്ട്....?" അധികം തിരയാതെ തന്നെ അവൻ ഒന്ന് സെലക്ട്‌ ചെയ്തു.... അവൾക്ക് അത് ബോധിക്കേം ചെയ്തു.... പിന്നെയും കുറച്ച് ഡ്രസുകൾ അവൾക്കായി അവൻ സെലക്ട്‌ ചെയ്തു..... അവളുടെ വാശിക്ക് അതിനോട് മാച്ച് ചെയ്യുന്ന ഷർട്ടുകൾ തന്നെ അവനും എടുത്തു..... അവൾക്ക് അതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണ്.... ••••••••••••••••••••••••••••••••••••••••° റാവൺ ജാനിക്കുള്ള ഡ്രസ്സ്‌ സെലക്ട് ചെയ്യുന്നതും അവളത് കണ്ട് ത്രിൽ അടിച്ചു നിൽക്കുന്നതും ഒക്കെ കണ്ട് കൊണ്ടാണ് യുവ നന്ദുവിന്റെ അരികിലേക്ക് പോയത്.... "ഡീ...." ഡ്രെസ്സുകൾ ഓരോന്നായി ശരീരത്തിലേക്ക് ചേർത്തു വെച്ച് തനിക്ക് ഇണങ്ങുന്നുണ്ടോ എന്ന് നോക്കുന്ന നന്ദുവിനെ തോണ്ടി അവൻ വിളിച്ചു.... "എന്താ.....?" സാരി തോളിലേക്ക് പിടിച്ചു വെച്ചുകൊണ്ട് അവൾ ചോദിച്ചു.... "നിനക്കുള്ള ഡ്രസ്സ് ഞാൻ സെലക്ട്‌ ചെയ്യട്ടെ.....?" അവൻ പതിഞ്ഞ സ്വരത്തിൽ തിരക്കി.... അത് കേട്ട് അവൾ കണ്ണും വിടർത്തി അമ്പരപ്പോടെ അവനെ നോക്കി..... ആദ്യമായാണ് അവൻ അങ്ങനെ ചോദിച്ചത്..... അത് കൊണ്ട് തന്നെ അവൾ സന്തോഷത്തോടെ സമ്മതിച്ചു....

അവനും വലിയ ഗമയിൽ റാവൺ ചെയ്ത പോലെ അധികം സമയം എടുക്കാതെ ഒരെണ്ണം സെലക്ട്‌ ചെയ്തു.... ആകാശനീലയിൽ വെള്ള കലർന്ന സിൽക്ക് സാരി.... അത് കണ്ടപ്പോൾ തന്നെ നന്ദുവിന്റെ മുഖംമാറി.... അവൾ പല്ല് കടിച്ചു അവനെ ഒരു നോട്ടം നോക്കി.... എടുത്ത സാരി അവിടെ വിട്ട് യുവ പതിയെ അവിടുന്ന് വലിഞ്ഞു...... അത് കണ്ട് അവൾ അറിയാതെ ചിരിച്ചു പോയി..... അവൻ ആദ്യമായി ഇഷ്ടം തോന്നി തനിക്കായി തിരഞ്ഞെടുത്ത ആ സാരി വിട്ട് കളയാനും മനസ്സ് വരാതെ അവൾ അതും സെലക്ട്‌ ചെയ്തിരുന്നു..... ••••••••••••••••••••••••••••••••••••••••° "ഇല്ല രാഘവ്..... അവിടെ അവൾ സേഫ് ആണ്.... ആ ഇള ഡോക്ടർ ഉള്ളത് എനിക്കൊരു സമാധാനം ആണ്....." ഫോണിലൂടെ അങ്കിൾ പറയുന്നത് കേട്ട് അവൻ അൽപനേരം ഒന്ന് ചിന്തിച്ചു നിന്നു..... "അല്ല അങ്കിൾ.... ഹോസ്പിറ്റലിൽ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.... അവളുടെ ഈ കണ്ടീഷനിൽ മറ്റൊരാളുടെ വീട്ടിൽ ഒറ്റക്ക് നിർത്തനമായിരുന്നോ.... അതും അവിടെ ഉള്ളവർ എങ്ങനെയാണെന്ന് ഒന്നും അറിയാതെ....."

അവൻ ഉള്ളിലെ ആശങ്ക പങ്ക് വെച്ചു..... "അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട..... അവിടുത്തെ ആളുകളെ ഒക്കെ ഞാൻ നന്നായി സ്റ്റഡി ചെയ്തതാ.... നല്ല ആളുകൾ..... നമ്മുടെ ചന്ദൂനെ ഒരു അമ്മയുടെ കെയർ കൊടുത്താണ് ഇളയുടെ ഫാമിലി അവളെ നോക്കുന്നത്.... പ്രത്യേകിച്ച് മാനസ എന്ന് പറയുന്ന ഒരു കുട്ടി.... പേടിക്കാൻ ഒന്നും ഇല്ലടാ...." അയാൾ വിശദീകരിച്ചു..... "എങ്കിലും അങ്കിൾ ഇടക്കൊക്കെ അവിടേക്ക് ഒന്ന് പോകണം.... അഡ്രസ്‌ എനിക്ക് സെൻറ് ചെയ്തേക്ക്.... ഞാനും ഇടക്ക് പോയി കാണാം...... നമ്മുടെ ഒരു സമാധാനത്തിന്....." അവൻ പറഞ്ഞതും അതിന് സമ്മതിച്ചുകൊണ്ട് അയാൾ ആ കോൾ അവസാനിപ്പിച്ചു..... "എന്ത് പറ്റി രാഘവ്...."ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്ത രാഘവിനോട് കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ട് റിയ തിരക്കി.... "ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്.... ചന്ദനയെ പറ്റി.... എന്റെ കസിൻ...."അതിന് അവൾ ഒന്ന് തലയാട്ടി.... "ആഹ് അവളെ ട്രീറ്റ്മെന്റിന് വേണ്ടി നാട്ടിൽ കൊണ്ട് വന്നത്രെ.... നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടത്രേ.... അങ്കിൾ അത് പറയാനാ വിളിച്ചത്....

ഇടക്ക് ഒന്ന് പോയി കാണണം അവളെ..... "കാർ മുന്നോട്ട് എടുത്തുകൊണ്ടു അവൻ പറയുന്നത് കേട്ട് അവൾ അലസമായി ഒന്ന് മൂളി.... •••••••••••••••••••••••••••••••••••••••° അവർ പോയ നേരം തൊട്ടേ വിക്രത്തിന്റെ ചിന്തകളെ പൂർവകാലം പ്രണയം ഭരിച്ചു..... മുറിയിൽ കയറിയും ഇറങ്ങിയും ഉലാത്തിയും ഒക്കെ സമയം നീക്കുമ്പോൾ പഴകിയ ഓർമകൾ മനസ്സ് കുടുങ്ങി കിടന്നു.... ചിന്തകൾക്കിടയിൽ ഉള്ളിലെ സ്റ്റെയർ കയറിപോയത് ഒന്നും അവൻ അറിഞ്ഞില്ല.... വോക്കിങ് സ്റ്റിക്ക് ഊന്നി ഏതോ ചിന്തയിൽ സ്റ്റെയർ ഇറങ്ങുകയാണ് അവൻ.... രണ്ടാമത്തെ സ്റ്റെപ്പിൽ കാലെടുത്തു വെച്ചപ്പോഴേക്കും അവന്റെ കാലൊന്ന് ഇടറി.... എവിടെയെങ്കിലും പിടിക്കും മുന്നേ അവനാ സ്റ്റെയർ കേസിൽ നിന്ന് താഴേക്ക് വീണു.... വലിയൊരു അലർച്ചയോടെ..... "അമ്മേ....." മുറിയടച്ചിരുന്ന ചന്ദന അവന്റെ അലർച്ച കേട്ട് ഞെട്ടി..... വിക്രത്തിന്റെ നിലവിളി വീണ്ടും ഉയർന്നതും അവൾ വേഗം മുറി തുറന്ന് ഓടി...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story