ജാനകീരാവണൻ 🖤: ഭാഗം 158

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ചിന്തകൾക്കിടയിൽ ഉള്ളിലെ സ്റ്റെയർ കയറിപോയത് ഒന്നും അവൻ അറിഞ്ഞില്ല.... വോക്കിങ് സ്റ്റിക്ക് ഊന്നി ഏതോ ചിന്തയിൽ സ്റ്റെയർ ഇറങ്ങുകയാണ് അവൻ.... രണ്ടാമത്തെ സ്റ്റെപ്പിൽ കാലെടുത്തു വെച്ചപ്പോഴേക്കും അവന്റെ കാലൊന്ന് ഇടറി.... എവിടെയെങ്കിലും പിടിക്കും മുന്നേ അവനാ സ്റ്റെയർ കേസിൽ നിന്ന് താഴേക്ക് വീണു.... വലിയൊരു അലർച്ചയോടെ..... "അമ്മേ....." മുറിയടച്ചിരുന്ന ചന്ദന അവന്റെ അലർച്ച കേട്ട് ഞെട്ടി..... വിക്രത്തിന്റെ നിലവിളി വീണ്ടും ഉയർന്നതും അവൾ വേഗം മുറി തുറന്ന് ഓടി..... ഹാളിലേക്ക് വന്നപ്പോൾ അവിടുത്തെ കാഴ്ചയിൽ അവൾ നടുങ്ങിപ്പോയി.... നിലത്ത് കിടന്ന് വേദനയോടെ മുരളുന്ന വിക്രം.... അവന്റെ തലക്ക് ചുറ്റും ഒഴുകുന്ന കട്ട ചോര.... ആ കാഴ്ച അവളെ എവിടേക്കോ കൂട്ടിക്കൊണ്ട് പോയി.... സമാനമായ ഒരു ദൃശ്യം മനസ്സിൽ നിറഞ്ഞു നിന്നു.... ഓർക്കാം ഇഷ്ടപ്പെടാത്ത ആ ഭൂതകാലം അവളിൽ ആർത്തിരമ്പി വന്നു.... ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്.... തല താങ്ങി പിടിച്ചുകൊണ്ടു അവൾ വിക്രത്തിന്റെ അടുത്തായി മുട്ട് കുത്തി ഇരുന്നു.....

വിക്രത്തിന്റെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു... ഒപ്പം സ്വാധീനമുള്ള കാല് എവിടെയൊക്കെയോ ഇടിച്ചിട്ടാവാം നല്ല വേദന തോന്നി അവന്.... ആ വേദനയിലും അവൻ നോക്കിയത് ചന്ദുവിനെയാണ്.... "ദേവ്...."അവൾ ഇരു കൈകൾ കൊണ്ടും തല താങ്ങിക്കൊണ്ട് പതിയെ മൊഴിഞ്ഞു.... വിക്രം നെറ്റി പൊത്തി പിടിച്ചുകൊണ്ടു അവളെ നോക്കി.... "ഞാൻ കൊന്നിട്ടില്ല.... ഞാനല്ല ദേവിനെ കൊന്നത്.... എന്നെ വിട്.... ഞാൻ ഒന്നും ചെയ്തിട്ടില്ല....."പറയുന്നതിനൊപ്പം അവളുടെ സ്വരം ദുർബലമായി തീർന്നു.... ഒടുവിൽ ഞെട്ടറ്റ പൂപോലെ അവൾ നിലം പതിച്ചു..... ഒന്ന് എഴുന്നേൽക്കാൻ പോലും ആവാത്ത വിധത്തിൽ വിക്രവും കുഴഞ്ഞിരുന്നു.... "ചന്ദു....." അവന്റെ കണ്ണുകൾ അടഞ്ഞു പോകും നേരം ചുണ്ടുകൾ പതിയെ മന്ത്രിച്ചു..... അപ്പോഴും അവന്റെ മുറിവിൽ നിന്നും രക്തം വാർന്നോഴുകുന്നുണ്ടായിരുന്നു.... ••••••••••••••••••••••••••••••••••••° ഇളയെയും മാനസയെയും വികാസിനെയും വീട്ടിൽ ഡ്രോപ്പ് ചെയ്ത് ബാക്കിയുള്ളവർ മടങ്ങി.... മാനസയാണ് ആദ്യം സിറ്റ് ഔട്ടിലേക്ക് കയറിയത്....

ഡോർ മലർക്കേ തുറന്ന് കിടക്കുന്നത് കണ്ട് അവൾ അകത്തേക്ക് കയറി ചെന്നു..... ഹാളിൽ ചോര വാർന്നൊലിച്ചു കിടക്കുന്ന വിക്രത്തെയാണ് അവൾ ആദ്യം കണ്ടത്..... അവനെ കണ്ടതും ആരോ പിടിച്ചു വെച്ചത് പോലെ നിന്നു പോയി അവൾ... "വിക്രം...." സ്വബോധം വീണ്ടെടുത്തു ഒരു അലർച്ചയോടെ അവൾ അവന് നേരെ പാഞ്ഞു..... ശബ്ദം കേട്ട് വികാസും ഇളയും അകത്തേക്ക് ഓടിക്കയറി.... ആ കാഴ്ചയിൽ അവരും പകച്ചു പോയിരുന്നു.... വിക്രത്തെ കണ്ടപ്പോൾ വികാസിന്റെ നെഞ്ചിടിപ്പ് ഏറി.... "ഡാ മോനെ...." തേങ്ങലോടെ വിളിച്ചു കൊണ്ടോടി വികാസ്.... പിന്നീടാണ് തൊട്ടടുത്തായി കിടക്കുന്നവളെ എല്ലാരും കാണുന്നത്.... ഒരുനിമിഷം അവർ ഭയന്ന് പോയി.... ചുറ്റും ഒരുപോലെ നോക്കി.... ശേഷം വികാസ് പോയി വിക്രത്തെ വാരി എടുത്തു.... ഇള ചന്ദുവിന്റെ മുഖത്തേക്ക് വെള്ളം തളിച്ച് നോക്കി.... ഒപ്പം വിക്രത്തിന്റെയും.... ചന്ദു ആയാസപ്പെട്ടുകൊണ്ട് കണ്ണ് തുറന്നെങ്കിലും വിക്രമിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ലെന്നത് അവരുടെ ഭയം ഇരട്ടിപ്പിച്ചു....

പിന്നൊന്നും നോക്കാതെ അവൻ വിക്രത്തെ കാറിലേക്ക് കയറ്റി.... അവൻ വിലക്കിയത് കൂട്ടാക്കാതെ മാനസയും ഒപ്പം കയറി.... ഇള വേഗം മനുവിനെ വിവരം അറിയിച്ചു... ചന്ദുവിനെ തനിച്ചാക്കി പോവാൻ അവൾക്ക് നിർവാഹം ഇല്ല..... അവർ പോയതും ഇള ചന്ദുവിനോട് കാര്യം തിരക്കി..... ചോദ്യം കേട്ടതേ അവൾ ഇളയെ കെട്ടിപ്പിടിച്ചു വിതുമ്പി.... "എനിക്ക്.... എനിക്കറിയില്ല..... ഞാൻ.... ശബ്ദം കേട്ട്.... നോക്കിയപ്പോ..... ദേ.... അവിടെ.... ചോരയ്ക്ക് നടുവിൽ.... കണ്ടപ്പോ പേടിച്ചു പോയി... പഴയതൊക്കെ ഓർത്തു പോയി..." ഒരു കുഞ്ഞിനെ പോലെ അവൾ തേങ്ങി.... "എനിക്ക്.... ഒന്നും ചെയ്യാൻ.... പറ്റിയില്ല.... രക്ഷിക്കാൻ പറ്റിയില്ല.... അദ്ദേഹത്തിന്.... എന്തെങ്കിലും സംഭവിക്കുമോ.....?" മനസ്സിനെ വിറപ്പിച്ച ഓർമകൾക്ക് അന്നേരം അവിടം സ്ഥാനം ഇല്ലായിരുന്നു..... തന്റെ കണ്മുന്നിൽ അപകടം സംഭവിച്ചു കിടന്നവന് സഹായം ചെയ്യാൻ കഴിയാതെ പോയതിലുള്ള കുറ്റബോധം.... അത് കാരണം അവന് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം....

"ഏയ്യ് വിക്രത്തിന് ഒന്നും ഉണ്ടാവില്ല.... താൻ സമാധാനിക്ക്.... കാല് സ്ലിപ് ആയി വീണിട്ടുണ്ടാവും.... കുറച്ച് ബ്ലഡ്‌ പോയില്ലേ... അതാവും ബോധം പോയത്.... കുഴപ്പം ഒന്നും ഉണ്ടാവില്ലെടോ...." ഇള അവളെ സമാധാനിപ്പിച്ചു..... അവൾക്കും ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ചന്ദുവിനെ അവൾ ആശ്വസിപ്പിച്ചു.... തന്നോട് ചേർന്ന് നിൽക്കുന്നവളുടെ ഹൃദയം അസാധാരണമായി മിടിക്കുന്നത് ഇള അറിയുന്നുണ്ടായിരുന്നു.... അത് വിക്രത്തിന് വേണ്ടിയാണെന്ന് അവൾ ഓർത്തു.... ഇന്നാ മനസ്സിൽ ഒന്നും ഇല്ലെങ്കിൽ കൂടി ഇന്ന് അവളുടെ ചിന്തകളെ ഭരിക്കുന്നത് വിക്രമാണ്.... അത് കൊണ്ട് ആ ഹൃദയമിടിപ്പുകൾ അവന് വേണ്ടി തന്നെയായിരുന്നു ആ നിമിഷം.... •••••••••••••••••••••••••••••••••••••••° വിവരം അറിഞ്ഞു മനുവും റാവണും കൂടി ഹോസ്പിറ്റലിൽ എത്തിയിരുന്നു.... കുറച്ച് ബ്ലഡ് പോയിട്ടുണ്ട്....

ബ്ലഡ്‌ അവർ സങ്കടിപ്പിച്ചു കൊടുത്തു.... കാലിൽ ഫ്രക്ച്ചർ ഉണ്ട്.... മറ്റേ കാലിന് സ്വാധീനം കുറവായത് കൊണ്ട് നടക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് ഇനി.... മുറിവുകൾ ഡ്രസ്സ്‌ ചെയ്ത് ക്ഷീണം മാറാൻ ഡ്രിപ് ഇട്ടു.... വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല.... ഡ്രിപ് കഴിഞ്ഞാൽ ഡിസ്ചാർജ് ആവും.... അത് കേട്ടപ്പോഴാണ് വികാസിന് ശ്വാസം നേരെ വീണത്..... ബോധം വന്നപ്പോൾ വിക്രമിൽ നിന്നും അറിഞ്ഞു സ്റ്റെയറിൽ നിന്ന് വീണതാണെന്ന്.... വികാസ് അവനെ ഒരുപാട് ശാസിച്ചു.... ദേഷ്യത്തോടെ തന്റെ ആധികൾ പറഞ്ഞു.... എല്ലാം അവൻ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു... അന്നേരം അവന് ഓർമ വന്നത് തനിക്കരികിൽ വാടി തളർന്നു കിടന്നവളെയാണ്.... "ഏട്ടത്തി... ചന്ദു... അവൾ എവിടെ....?".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story