ജാനകീരാവണൻ 🖤: ഭാഗം 159

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുഴപ്പങ്ങൾ ഒന്നും ഇല്ല.... ഡ്രിപ് കഴിഞ്ഞാൽ ഡിസ്ചാർജ് ആവും.... അത് കേട്ടപ്പോഴാണ് വികാസിന് ശ്വാസം നേരെ വീണത്..... ബോധം വന്നപ്പോൾ വിക്രമിൽ നിന്നും അറിഞ്ഞു സ്റ്റെയറിൽ നിന്ന് വീണതാണെന്ന്.... വികാസ് അവനെ ഒരുപാട് ശാസിച്ചു.... ദേഷ്യത്തോടെ തന്റെ ആധികൾ പറഞ്ഞു.... എല്ലാം അവൻ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു... അന്നേരം അവന് ഓർമ വന്നത് തനിക്കരികിൽ വാടി തളർന്നു കിടന്നവളെയാണ്.... "ഏട്ടത്തി... ചന്ദു... അവൾ എവിടെ....?"തനിക്ക് അടുത്തായി ഇരിക്കുന്ന മാനയോട് അവൻ തിരക്കി.... "ആഹ് അവൾ വീട്ടിൽ ഉണ്ട്.... ഞങ്ങൾ വന്നപ്പോ രണ്ടും കൂടി നിലത്ത് വീണു കിടക്കുവായിരുന്നു..... ചോര കണ്ട് പേടിച്ചു ബോധം പോയതാവും ചന്ദുന്...." മാനസ പറഞ്ഞു.... "എന്നിട്ട് പ്രശ്നം ഒന്നും ഇല്ലല്ലോ....?" അവൻ ആരാഞ്ഞു.... "എന്ത് പ്രശ്നം....?

ഇള വെള്ളം തളിച്ചപ്പോ തന്നെ അവൾക്ക് ബോധം വന്നു.... പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു..... കുഴപ്പമൊന്നുമില്ലടാ....." അവൾ പറഞ്ഞു.... "അല്ല ഏട്ടത്തി.... ബോധം കെടും മുന്നേ അവൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.... ഞാൻ കൊന്നിട്ടില്ലെന്നോ എന്നെ വിടെന്നോ മറ്റോ...." അവൻ അത് ഓർത്തെടുത്തുകൊണ്ട് പറഞ്ഞു..... അത് കേട്ട് മാനസ കുറച്ച് നേരം നിശബ്ദയായി.... അവൾക്ക് അറിയാമായിരുന്നു ചന്ദനയുടെ കഴിഞ്ഞ കാലം..... അവളുടെ മൗനം കണ്ട് മറുപടിക്കായി വിക്രം അവളെ ഉറ്റുനോക്കി..... "ഒരുപക്ഷെ അവൾ പഴയ കാര്യങ്ങൾ ഓർത്തു പോയിക്കാണും.... ചോര കണ്ട് നന്നായി പേടിച്ചിട്ടുണ്ട്.... അന്നേരം ന്തോ പിച്ചും പേയും പറഞ്ഞതാവും.... ഇപ്പൊ ആള് ഓക്കേ ആണ്....." മാനസ മൗനം വെടിഞ്ഞു കൊണ്ട് പറഞ്ഞു..... വിക്രത്തിന് പിന്നെയും എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു....

അന്നേരം തന്നെ ഡോക്ടർ കയറി വന്നതും അവൻ അത് വേണ്ടന്ന് വെച്ചു..... അവിടെ കിടക്കുന്ന ഓരോ നിമിഷവും ചന്ദുവിന്റെ നാവിൽ നിന്നുതീർന്നു വീണ പേരിൽ കുടുങ്ങി കുടക്കുകയായിരുന്നു അവന്റെ മനസ്സ്.... "ദേവ്...." അടഞ്ഞ സ്വരത്തിൽ അവൾ മൊഴിഞ്ഞ ആ പേര് അവൻ ഒരിക്കൽ കൂടി ഓർത്തെടുത്തു..... ആരാണതെന്ന് അറിയാനുള്ളൊരു ആകാംക്ഷ അവനിൽ നിറഞ്ഞു.... ഒപ്പം ചന്ദനയെ കുറിച്ച് അറിയാനുള്ള കൗതുകവും.... അവളുടെ വേദന തങ്ങി നിൽക്കുന്ന കണ്ണുകളും പരിഭ്രമം നിറഞ്ഞ മുഖവും അവന്റെ മനസ്സിൽ നിറഞ്ഞു.... തന്റെ വീഴ്ചയിൽ ഓടിയെത്തിയവളെ അവൻ ഓർത്തു.... ഒടുവിൽ തന്റെ ചോര കണ്ട് ബോധം മറഞ്ഞു വീഴുന്ന രംഗം ഓർക്കവേ അവന്റെ ചുണ്ടുകൾ ചിരിച്ചു.... അടുത്ത നിമിഷം തന്നെ അവനൊന്ന് ഞെട്ടിക്കൊണ്ട് ചുറ്റും നോക്കി....

മാനസ അവന്റെ നവരസങ്ങൾ ഒക്കെ നിരീക്ഷിക്കുകയായിരുന്നു.... "എന്താണ്.... ഒരു കള്ള ചിരി ഒക്കെ....?" അവൾ കൈയും കെട്ടി ഇരുന്നുകൊണ്ട് അവനെ സൂക്ഷിച്ചു നോക്കി.... "ഏയ്യ്.... ഞാൻ ചിരിച്ചില്ലല്ലോ...." അവൻ ചിരി മറച്ചുകൊണ്ട് ചോദിച്ചു... "അപ്പൊ ഞാൻ കണ്ടതോ..? " അവൾ നെറ്റി ചുളിച്ചു.... "അത് ഏട്ടത്തിക്ക് തോന്നിയതാവും...." അതും പറഞ്ഞു അവൻ നോട്ടം മാറ്റി... മാനസ അമർത്തി ഒന്ന് മൂളി..... ഇതേസമയം വിക്രം സ്വയം ശാസിക്കുകയായിരുന്നു.... തനിക്ക് ചന്ദനയോടുള്ളത് അവളുടെ അവസ്ഥയിലുള്ള അലിവ് മാത്രമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... കൂടുതൽ അടുക്കാൻ പാടില്ലെന്നും മനസ്സിൽ അവൾക്കായി ഒരിടം അത് അനുവദിക്കരുതെന്നും അവൻ ഉറപ്പിച്ചു.... പ്രണയത്താൽ മുറിവേൽക്കപ്പെട്ടവനാണ്.... ഒരിക്കലല്ല രണ്ട് വട്ടം.... നിസ്വാർഥമായ സ്നേഹം കൊടുത്തിട്ടും തനിക്ക് തിരികെ കിട്ടിയത് വഞ്ചനയും അവഗണനയും മാത്രമാണ്.... ഇനിയൊരിക്കൽ കൂടി വേദനിക്കാൻ വയ്യ.... അത് കൊണ്ട് ആരുമായും അധികം അടുപ്പം ഒരിക്കലും ഉണ്ടാവാൻ പാടില്ല....

ചന്ദന തങ്ങളുടെ ഒരു അതിഥിയാണ്.... ഇന്നല്ലെങ്കിൽ നാളെ തിരികെ പോകേണ്ടവൾ.... ആ അവളോട് കൂടുതൽ അടുപ്പത്തിന്റെ ആവശ്യമില്ല..... അവൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു ••••••••••••••••••••••••••••••••••••••° "ഡോക്ടർ...."ഇള മനുവുമായി ഫോണിൽ സംസാരിച്ചു മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്ന് ചന്ദന വിളിക്കുന്നത്.... "എന്താ ചന്ദു....?" അവൾ ഫോൺ പോക്കറ്റിലേക്ക് വെച്ചുകൊണ്ട് ചന്ദനക്ക് നേരെ തിരിഞ്ഞു.... "ഹോസ്പിറ്റലിൽ നിന്ന് ആരെങ്കിലും വിളിച്ചായിരുന്നോ.... എന്തെങ്കിലും അറിഞ്ഞോ....?" അവൾ മടിച്ചു കൊണ്ടാണെങ്കിലും തിരക്കി.... അത് കണ്ട് ഇള പുഞ്ചിരിച്ചു.... "മനു വിളിച്ചിരുന്നെടോ.... വലിയ പ്രോബ്ലെം ഒന്നുമില്ല.... കാലിന് പൊട്ടൽ ഉണ്ട്.... പ്ലാസ്റ്റർ ചെയ്തിരിക്കുവാ.... ബ്ലഡ്‌ കുറച്ച് പോയി.... ഡ്രിപ് ഇട്ടിട്ടുണ്ട് കഴിഞ്ഞാൽ ഡിസ്ചാർജ് ആവും... "തെളിഞ്ഞ മുഖത്തോടെ ഇള പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്... "നടക്കാൻ കുറച്ച് കാലത്തേക്ക് നല്ല ബുദ്ധിമുട്ട് ആവും.... ആഹ് വലിയ അപകടം ഒന്നും ഉണ്ടായില്ലല്ലോ.... അങ്ങനെ ആശ്വസിക്കാം...."

ഇള അതും പറഞ്ഞു തിരിഞ്ഞു നടന്നു.... "ഡോക്ടറെ...."ചന്ദു വീണ്ടും വിളിച്ചു.... ഇള തിരിഞ്ഞു നോക്കി..... "സോറി.... "മുഖം കുനിച്ചുകൊണ്ട് അവൾ പറഞ്ഞു.... ഇളയുടെ നെറ്റി ചുളിഞ്ഞു.... "സോറിയോ.... എന്തിനാ ചന്ദു....??" ചെറു ചിരിയോടെ ഇള തിരികെ അവൾക്ക് നേരെ വന്നു.... "ഞാൻ ഇവിടെ ഉണ്ടായിട്ട് കൂടി സഹായിക്കാൻ പറ്റിയില്ലല്ലോ...?" അവളുടെ മുഖം കുനിഞ്ഞു പോയിരുന്നു..... അത് കണ്ട് ഇള ഇടുപ്പിൽ കൈ കൊടുത്ത് അവളെ നോക്കി... "എന്റെ ചന്ദൂ.... ചോര കണ്ട് ബോധം പോയത് നിന്റെ കുറ്റം അല്ലല്ലോ... കാര്യം ഇല്ലാത്ത കാര്യങ്ങൾക്കൊക്കെ താനിങ്ങനെ സങ്കടപ്പെടാതെടോ...." ഇള അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.... "എന്നാലും.... വയ്യാത്ത ആളല്ലേ..... ഞാൻ കുറച്ച് ശ്രദ്ധിക്കണമായിരുന്നു.... ഞാൻ മുറിയിൽ കയറി ഇരുന്നില്ലായിരുന്നെങ്കിൽ സ്റ്റെയർ ഇറങ്ങുമ്പോ ഒന്ന് സഹായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു...."

അവൾ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.... "ചന്ദു.... ആദ്യം എല്ലാത്തിനും സ്വയം പഴിക്കുന്ന തന്റെ ശീലം മാറ്റ്.... താൻ ഇവിടുത്തെ അതിഥിയാണ്.... വിക്രത്തിന്റെ കെയർ ടേക്കർ അല്ല.... ഇവിടുള്ളവരുടെ കാര്യങ്ങൾ നോക്കേണ്ട ഒരാവശ്യവും തനിക്ക് ഇല്ല.... വിക്രത്തിന് പകരം ഞാൻ ആണെങ്കിലും കാലൊന്ന് സ്ലിപ് ആയാൽ ഉറപ്പായും വീഴും... അത് കൊണ്ട് ഇങ്ങനെ ചെറിയ കാര്യങ്ങൾക്കൊക്കെ വെറുതെ ഇരുന്ന് സങ്കടപ്പെടണ്ട കേട്ടോ...."അവൾടെ കവിളിൽ രണ്ട് തട്ടും തട്ടി ഇള പറഞ്ഞു നിർത്തി.... "ചന്ദു വല്ലതും കഴിച്ചോ....?" ഇള തിരക്കിയപ്പോൾ ഇല്ലെന്നവൾ തല കുലുക്കി.... "എങ്കിൽ വാ.... നമുക്ക് കഴിക്കാം.... അവർ കഴിച്ചിട്ടേ വരൂ...." ചന്ദുവിന് ഭക്ഷണം വിളമ്പി അവൾക്കൊപ്പം ഇരുന്ന് കഴിക്കുമ്പോൾ ഇളയുടെ മുഖം തെളിഞ്ഞിരുന്നു..... താൻ മാത്രമായ ഒരു ലോകത്ത് നിന്ന് ചന്ദന പുറത്തേക്ക് കടന്നിരിക്കുന്നു.... സ്വന്തം കാര്യങ്ങൾ മാത്രം ചിന്തിച്ചു ജീവിച്ച ചന്ദു ഇന്ന് മറ്റുള്ളവരെക്കുറിച്ചും ചിന്തിച്ചു തുഫാങ്ങിയിരിക്കുന്നു..... അതൊരു നല്ല തുടക്കമായി അവൾക്ക് തോന്നി..... •••••••••••••••••••••••••••••••••••••••°

ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ട് തങ്ങളെ ഡ്രോപ്പ് ചെയ്ത ഉടൻ മുങ്ങിയ റാവണിനെ നോക്കി സിറ്റ് ഔട്ടിൽ തന്നെ ഇരിപ്പാണ് ജാനി.... അവൻ ഇന്ന് മുഴുവൻ തനിക്കൊപ്പം ഉണ്ടാവുമെന്ന് കരുതി സന്തോഷത്തിലായിരുന്നവൾ.... വൈകും തോറും അവളുടെ മുഖം വീർത്തു വീർത്തു വന്നു.... ഒടുവിൽ ഫോൺ എടുത്ത് അവന് വിളിച്ചു.... രണ്ട് റിങ്ങിന് ശേഷം കാൾ അറ്റൻഡ് ചെയ്തു.... "രാവണാ...."കുറച്ച് ഗൗരവത്തോടെ അവൾ വിളിച്ചു.... "പറഞ്ഞോ...."ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്യുന്നതിനിടയിൽ അവൻ പറഞ്ഞു.... "പറഞ്ഞോന്നോ.... എത്ര നേരം ആയീ ഞാൻ നോക്കി ഇരിക്കുന്നു.... ഇന്ന് ലീവ് ആണെന്നല്ലേ പറഞ്ഞെ....?" അവൾ മുഖം വീർപ്പിച്ചു.... "വിക്രം ഹോസ്പിറ്റലിൽ ആണ്...."അത് കേട്ട് അവൾ ഒന്ന് ഞെട്ടി.... "ഹോസ്പിറ്റലിലോ.... എന്ത് പറ്റി....?" അവളുടെ ചോദ്യത്തിന് അവൻ കൃത്യമായി കുറഞ്ഞ വാക്കുകളിൽ മറുപടി നൽകി.... "കുഴപ്പം ഒന്നും ഇല്ലല്ലോ....?" "ഇല്ല.... ഇപ്പൊ ഡിസ്ചാർജ് ആവും.... ഞാൻ വന്നേക്കാം.... വെച്ചോ...."അവൻ സൗമ്യമായി പറഞ്ഞതും അവൾ ഓക്കേ പറഞ്ഞു ഫോൺ വെച്ചു.... പിന്നെ ഒരു കാത്തിരിപ്പായിരുന്നു അവനെയും നോക്കി......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story