ജാനകീരാവണൻ 🖤: ഭാഗം 160

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹോസ്പിറ്റലിലോ.... എന്ത് പറ്റി....?" അവളുടെ ചോദ്യത്തിന് അവൻ കൃത്യമായി കുറഞ്ഞ വാക്കുകളിൽ മറുപടി നൽകി.... "കുഴപ്പം ഒന്നും ഇല്ലല്ലോ....?" "ഇല്ല.... ഇപ്പൊ ഡിസ്ചാർജ് ആവും.... ഞാൻ വന്നേക്കാം.... വെച്ചോ...."അവൻ സൗമ്യമായി പറഞ്ഞതും അവൾ ഓക്കേ പറഞ്ഞു ഫോൺ വെച്ചു.... പിന്നെ ഒരു കാത്തിരിപ്പായിരുന്നു അവനെയും നോക്കി.... "ആഹാ അമ്മേ..... ഇവിടൊരുത്തി കെട്യോനേം കാത്ത് വഴിക്കണ്ണും ആയിട്ട് കൊറേ നേരം ആയല്ലോ ഇരിക്കുന്നു...."ആരവ് വന്ന് അവൾക്കടുത്തായി ഇരുന്നു.... "എന്റെ കെട്യോനെ ഞാൻ അല്ലാതെ പിന്നെ നീയാണോ കാത്തിരിക്കേണ്ടേ....??" അവൾ അവനെ തറപ്പിച്ചൊന്ന് നോക്കി.... "ആഹാ ചൂടിലാണല്ലോ.... കണവൻ ലേറ്റ് ആവുന്നോണ്ടാണോ.... ഏഹ്ഹ്....?" അവൻ അവളുടെ കവിളിൽ ഒന്ന് കുത്തി "എന്താണ് രണ്ടും കൂടി ഒരു ചർച്ച....?" യുവ രണ്ട് പേർക്കും ഇടയിലായി വന്നിരുന്നു കൊണ്ട് തിരക്കി.... "ദേ ചെക്കാ.... നിന്റെ പെങ്ങടെ കെട്ട് നടക്കണം എന്നുണ്ടെങ്കിൽ ഇതിനെ വിളിച്ചിട്ട് പോവാൻ നോക്ക്...." ആരവിനെ നോക്കി അവൾ കണ്ണുരുട്ടി.... "ഏഹ്ഹ്.... എന്താടാ....?" യുവ ആരവിന് നേർക്ക് തിരിഞ്ഞു....

"ഓഹ് അതൊന്നൂല്ല അളിയാ.... ഇവിടൊരുത്തി കണവനെ കാത്ത് ഇവിടിരുന്നു വേര് ഉറക്കുന്നത് കണ്ട് പാവം തോന്നി ഒരു കമ്പനി കൊടുത്തതാ.... മൂപ്പിലാത്തിക്ക് അത് പിടിച്ചില്ല.... അതന്നെ കാര്യം...."ആരവ് രണ്ട് കൈയും പിറകിലേക്ക് ഊണ്ണിക്കൊണ്ട് ഒന്ന് നേരെ ഇരുന്നു.... "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.... നിങ്ങൾക്കെന്നെ ചൊറിയാഞ്ഞിട്ട് ഉറക്കം കിട്ടില്ലാന്നുണ്ടോ.... നേരം കിട്ടിയാൽ എന്നെ ന്തേലും പറഞ്ഞ് ചൊറിഞ്ഞോളാം എന്ന നേർച്ചയുള്ള പോലെ...."ജാനി പല്ല് കടിച്ചു.... "പറയുന്ന ആൾ പിന്നെ ഡീസന്റ്.... ചൊറിയാൻ അറിയത്തെ ഇല്ല...."അവൻ പുച്ഛിച്ചു.... "കൈയിൽ ഇരുപ്പിന്റെയാ.... സഹിച്ചോ...." അവളും ചുണ്ട് കോട്ടി വെട്ടി തിരിഞ്ഞു ഇരുന്നു.... "ഓ പിന്നെ എനിക്കെങ്ങും വയ്യ.... പോയി നിന്റെ കെട്യോനോട് പറ.... അങ്ങേര് ചിലപ്പോ സഹിച്ചേക്കും..." അവൻ പുച്ഛിച്ചു വിട്ടു.... "ഓ ശരി.... ഇനി ഇങ്ങോട്ടും ചൊറിയാൻ വന്നേക്കല്ല്...."എന്നും പറഞ്ഞു ചവിട്ടി തുള്ളി അവൾ അകത്തേക്ക് കയറിപ്പോയി.... "ഡീ.... പോവല്ലേ.... എടീ പ്രാന്തി.... ഞാൻ ചുമ്മാ പറഞ്ഞതാണ്..

.."അവൻ പിറകെ പോകുന്നത് കണ്ട് യുവ ചിരിച്ചു.... യാമി ഇവിടെ സന്തുഷ്ടയാവുമെന്ന് അവൻ ഒന്ന് കൂടി ഉറപ്പിച്ചു..... മുണ്ടിന്റെ അറ്റം കൈയിൽ പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നു..... ഹാളിൽ എത്തിയപ്പോൾ ആരവ് ജാനിയെ സോപ്പിടുന്നത് കണ്ട് അവൻ അവിടെ നിന്നു.... "എന്തോന്നാടി.... കൊച്ചു പിള്ളേരെ പോലെ.... എനിക്ക് ചൊറിയാനും മാന്താനും നീയല്ലേ ഉള്ളൂടി കുട്ടിതേവാങ്കെ....."അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചതും മുഖം തിരിച്ചു നിന്ന ജാനി ഇടം കണ്ണിട്ട് അവനെ നോക്കി.... "ഒന്ന് ചിരിക്കെടി.... "അവൻ അവളുടെ കവിളിൽ കുത്തിയതും അവൾ കപട ദേഷ്യം വിട്ട് ഇളിച്ചു കാട്ടി.... "ഓഹോ അത് ശരി.... അപ്പൊ ഞാൻ ആരാ....?" നന്ദുവിന്റെ ചോദ്യം കേട്ട് രണ്ടും കൂടി സ്റ്റെയറിലേക്ക് നോക്കി.... "ഒരു കല്യാണം കഴിച്ചെന്നു കരുതി നിങ്ങൾ എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചോ....?" അവൾ സ്റ്റെയർ ഇറങ്ങി വന്നുകൊണ്ട് രണ്ടിനേം നോക്കി കണ്ണുരുട്ടി.... "അതിന് നീ ഏതാ....?" ആരവ് ജാനിയോട് ചേർന്നു നിന്ന് നന്ദുവിനോട് തിരക്കി.... നന്ദു മുഖം വീർപ്പിക്കുന്നത് കണ്ട് യുവക്ക് ചിരി പൊട്ടി...

"ഏട്ടാ...." യുവയുടെ ചിരി കൂടി കണ്ടപ്പോൾ അവൾ ആരവിനെ ദേഷിച്ചു നോക്കി.... "നീ ഇന്നോ നാളെയോ അളിയന്റൊപ്പം അങ്ങ് പോവും.... പിന്നെ മാന്താനും പിച്ചാനും ഇവൾ മാത്രേ ഉണ്ടാവൂ.... അല്ലെടി...." അവൻ ജാനിയോടായി ചോദിച്ചു.... "പിന്നല്ലാതെ...."ജാനി സപ്പോർട്ട് കൊടുത്തു.... രണ്ടിനേം ഒന്ന് തറപ്പിച്ചു നോക്കി ചവിട്ടി തുള്ളി അവൾ കിച്ചണിലേക്ക് പോയി .... "ഒരു മനസുഖം...." അവരെ നോക്കി നിൽക്കുന്ന യുവയോടായി കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് ആരവ് നന്ദുവിന് പിന്നാലെ നടന്നു... കിച്ചണിൽ ചേട്ടനും അനിയത്തിയും തമ്മിൽ പൂര വഴക്കായിരുന്നു.... മിച്ചറും ചിപ്സിനും വേണ്ടി കിച്ചൺ ഒരു കുരുക്ഷേത്രഭൂമിയായി മാറി.... പ്ലേറ്റ് ഗ്ലാസ്സും നന്ദുവിന് അസ്ത്രങ്ങൾ ആയപ്പോൾ പുട്ട് കുറ്റി അവന് ഉടവാളായി രക്ഷക്കെത്തി.... അവൾ എയ്യുന്ന ഓരോ അസ്ത്രങ്ങളും അവൻ പുട്ട് കുറ്റി കൊണ്ട് തട്ടി എറിഞ്ഞു.... അത് ചിൽ ചിൽ ശബ്ദത്തോടെ താഴെ വീണുടഞ്ഞു.... ശബ്ദം കേട്ട് ഓടി വന്ന കൂട്ടത്തിൽ ശിവദയും ഉണ്ടായിരുന്നു... കിച്ചണിന്റെ കോലവും ഇപ്പോഴും നിർത്താത്ത അവരുടെ യുദ്ധവും അതിനേക്കാൾ ഉപരി യുവ എല്ലാം കാണുന്നുണ്ട് എന്നും കണ്ടതോടെ ശിവദക്ക് കലിയിളകി....

ചപ്പാത്തി പരത്തുന്ന കോല് കൈയിൽ എടുത്തു രണ്ടിനും അറഞ്ചം പുറഞ്ചം കൊടുത്തു.... അതോടെ രണ്ടും ചിതറിയോടി.... ശിവദക്ക് സഹായത്തിനു ഇപ്പോൾ ഒരാളെ അവിടെ ഉള്ളൂ.... അവളാണെങ്കിൽ യുദ്ധം തുടങ്ങിയത് കണ്ടപ്പോൾ തന്നെ പുറത്തേക്ക് മാറി നിന്നു.... അവൾ വന്ന് ക്ലീൻ ചെയ്യാൻ നിന്നതും ശിവദ അവളെ തടഞ്ഞു.... വൃത്തികേട് ആക്കിയവരെ കൊണ്ട് തന്നെ എല്ലാം ക്ലീൻ ചെയ്യിച്ചിട്ടാണ് ശിവദ അവരെ വെറുതെ വിട്ടത്.... •••••••••••••••••••••••••••••••••••••••° വിക്രത്തെ ഡിസ്ചാർജ് ചെയ്തപ്പോൾ രാത്രി ആയിരുന്നു.... റാവണും മനുവും അവർക്കൊപ്പം വീട്ടിലേക്ക് ചെന്നിരുന്നു.... വികാസും മനുവും കൂടിയാണ് വിക്രത്തെ മുറിയിലേക്ക് കൊണ്ട് പോയത്... പോകുന്ന വഴിക്ക് ഇളയുടെ പിന്നിൽ ഒളിഞ്ഞു നിന്ന് എത്തി നോക്കുന്ന ചന്ദുവിനെ വിക്രം കണ്ടിരുന്നു..... എല്ലാവരും അവനൊപ്പം മുറിയിലേക്ക് കയറിയപ്പോൾ ചന്ദന മാത്രം മുറിക്ക് പുറത്ത് മടിയോടെ മാറി നിന്നു.... എങ്കിലും അകത്തുള്ളവർ പറയുന്നത് വ്യക്തമായി കേൾക്കാം അവൾക്ക്.... വിക്രത്തോട് ഒരു സോറി പറയാനാണ് പുള്ളിക്കാരി അവിടെ നിന്ന് താളം ചവിട്ടുന്നത്.....

പക്ഷേ എല്ലാവരും ഉള്ളപ്പോൾ അകത്തേക്ക് പോകാൻ എന്തോ പോലെ.... അത് കൊണ്ട് അവൾ അവിടെ നിന്ന് തിരിഞ്ഞു കളിച് അകത്തെ സംസാരം ശ്രദ്ധിച്ചു..... "എല്ലാർക്കും ഒരു ബുദ്ധിമുട്ടായല്ലേ....?" ചെറു ചിരിയോടെ വിക്രം എല്ലാവരോടുമായി തിരക്കി... "എന്തോന്നാടാ... ഇതൊക്കെ എന്ത് ബുദ്ധിമുട്ട്..... ഭാഗ്യം ചെറിയൊരു ഫ്രാക്ച്ചറെ ഉള്ളൂ.... പക്ഷേ നടക്കാനൊക്കെ കുറച്ച് നാള് ബുദ്ധിമുട്ടേണ്ടി വരും..."മനു പറഞ്ഞു.... "അതിനെന്താ ഞാൻ ഇവിടെ ഉണ്ടല്ലോ... ഇന്ന് മുതൽ ഞാൻ ഇവിടെ കിടന്നോളാം.... നിനക്ക് വാഷ് റൂമിൽ ഒക്കെ പോകാൻ തോന്നിയാൽ തനിച് പറ്റില്ലല്ലോ...." വികാസ് അഭിപ്രായപ്പെട്ടു.... "എന്റെ ഏട്ടാ.... എന്റെ നിങ്ങളൊരു വിഗലാംഘൻ ആക്കാതെ...."വിക്രം ചിരിച്ചു... "ഏട്ടൻ കൂട്ട് കിടക്കുവൊന്നും വേണ്ട.... ഏട്ടൻ ഇവിടെ വന്ന് കിടന്നാൽ ഏട്ടത്തി തനിച്ചായിപ്പോകും.... ഈയിടയായി വയ്യായ്കകൾ ഒക്കെ ഉണ്ടെന്നല്ലേ പറഞ്ഞത്.... രാത്രി വയ്യായ്ക എന്തേലും ഉണ്ടായാലോ... ഏട്ടൻ അവിടെ തന്നെ കിടക്ക്..."വിക്രം പറഞ്ഞു.... "നീ ഒന്നും പറയണ്ട.... ഏട്ടൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.... എന്നെ ഓർത്ത് നീ ടെൻഷൻ ആവണ്ട... എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.... ഏട്ടൻ ഇവിടെ കിടക്കട്ടെ... "

വികാസിനെ പിരിഞ്ഞു കിടക്കാൻ അവൾക്ക് ബുദ്ധിമുട്ട് ആണെങ്കിലും വിക്രത്തിന്റെ അവസ്ഥയിൽ സ്വാർത്ഥത കാണിക്കാൻ തോന്നിയില്ല മാനസക്ക്.... "എങ്കിൽ ഞാനും ചന്ദുവും ചേച്ചിക്കൊപ്പം കിടക്കാം...."ഇള അത് പറഞ്ഞതും എല്ലാം തീരുമാനം ആയി.... ചന്ദുവിനെ ഇള തനിച്ചു കിടത്താറില്ല.... പകൽ പലതിലും എൻഗേജ്ഡ് ആക്കാറുണ്ടെങ്കിലും അനാവശ്യ ചിന്തകളും ഓർമ്മകളും കൂടുതൽ കടന്ന് വരുന്ന നിശബ്ദമായ രാവുകളിലാണ്..... അത്തരം രാത്രികൾ ചന്ദുവിനെ ചിന്തകൾക്ക് വിട്ട് കൊടുക്കാതെ ഇള അവളെ കൂടെ കൂട്ടും.... അവൾ ഉറങ്ങും വരെ പരസ്പരം കഥ പറഞ്ഞിരിക്കും...... റാവൺ മാനസ മനു ജാനി വികാസ് വിക്രം വൈഗ നന്ദു അങ്ങനെ എല്ലാവരുടെയും കഥകൾ അതിൽ പെടും.... അത് കൊണ്ട് എല്ലാവരോടും അവൾക്കൊരു കുഞ്ഞു സ്നേഹവും തോന്നിയിരുന്നു.... "എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ...." റാവൺ യാത്ര പറഞ്ഞതും മനു കണ്ണുകൾ കൊണ്ട് ഇളയോട് യാത്ര ചോദിച്ചു.... അവൾ തലയാട്ടി..... "സൂക്ഷിക്കണം...."ചെറു ചിരിയോടെ മാനസയെ ചേർത്തു പിടിച്ചൊന്ന് മുത്തി അവളുടെ കവിളിൽ ഒന്ന് തട്ടി റാവൺ മുറി വിട്ടിറങ്ങി.... മുറിക്ക് പുറത്ത് നിന്ന് തിരിഞ്ഞു കളിക്കുന്ന ചന്ദനയെ കണ്ട് അവൻ ഒന്ന് നിന്നു.... "എന്താ....?"

അവന്റെ ചോദ്യം കേട്ട് ഞെട്ടലോടെ വിക്രത്തിന്റെ മുറിയിലേക്ക് ഒന്ന് കൂടി നോക്കി.... ചുമല് കൂച്ചി കാണിച്ചിട്ട് വേഗം തിരിഞ്ഞോടുന്നവളെ കണ്ട് അവൻ തിരിഞ്ഞു വിക്രത്തെ ഒന്ന് നോക്കി.... ഒരു കുഞ്ഞു പുഞ്ചിരിയോടെ മനുവിനൊപ്പം അവിടെ നിന്നിറങ്ങി അവൻ.... വീട്ടിലെത്തിയപ്പോ വൈകിയിരുന്നു.... ജാനി കാത്തിരിക്കുമെന്ന് അറിയുന്നത് കൊണ്ട് അവൻ കഴിക്കാൻ നിന്നില്ല.... മനുവും വേണ്ടന്ന് പറഞ്ഞു.... വീടെത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ ജാനിക്കുട്ടി കാത്തിരിപ്പുണ്ട്.... മനു കുഞ്ഞൊരു പുഞ്ചിരിയോടെ റാവണിനെ നോക്കി.... "ജാനിക്കുട്ടീ..... നല്ല വിശപ്പുണ്ട്.... എന്തേലും ഉണ്ടോ...." മനു വയറ് ഉഴിഞ്ഞുകൊണ്ട് അകത്തേക്ക് കയറി.... "ആ നിങ്ങൾ വന്നോ.... വിക്രത്തിന് എങ്ങനെ ഉണ്ട്....?" ശിവദ അവിടേക്ക് വന്ന് കൊണ്ട് തിരക്കി.... "കാലിൽ ഫ്രാക്ചർ ഉണ്ട് ചെറിയമ്മേ... നെറ്റിയിൽ പൊട്ടലും... നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്.... അത് പതിയെ റെഡി ആവും...വേറെ കുഴപ്പം ഒന്നും ഇല്ല...."മനുവാണ് മറുപടി പറഞ്ഞത്.... "ആഹ്.. എങ്കിൽ പോയി ഫ്രഷ് ആയി വാ രണ്ട് പേരും.... ഈ പെണ്ണും ഒന്നും കഴിച്ചിട്ടില്ല.... ഞങ്ങൾ ഫുഡ്‌ എടുത്ത് വെക്കാം.... നിങ്ങള് ചെല്ല്....".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story