ജാനകീരാവണൻ 🖤: ഭാഗം 162

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നടക്കാൻ പറ്റില്ലാന്ന് അറിഞ്ഞു വെച്ചിട്ട് എന്തിനാ അതിന് നിൽക്കുന്നെ....?" പെട്ടെന്ന് വന്ന അരിശത്തിൽ അവൾ ചോദിച്ചു പോയി.... അന്നേരം ഇവളിപ്പോ എവിടുന്ന് വന്നെന്ന ഭാവത്തിൽ അവളെ നോക്കുകയായിരുന്നു വിക്രം.... കൂടാതെ അവളാദ്യമായി ദേഷ്യപ്പെട്ടു കണ്ടതിലെ അമ്പരപ്പും.... അവനെ പിടിച്ചു നേരെ ഇരുത്തുമ്പോഴാണ് ഞെട്ടിയ പോലെ ചന്ദു പിടഞ്ഞു മാറുന്നത്.... വിക്രം അവളെ തന്നെ ഉറ്റുനോക്കി ഇരിപ്പാണ്.... "അത്.... ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ... വീണേനല്ലോ.... അതാ ഞാൻ...."അവന്റെ നോട്ടം നേരിടാതെ തല കുനിച്ചു കൊണ്ട് അവൾ പറഞ്ഞു.... "ഇട്സ് ഓകെ ചന്ദു.... ചന്ദു വന്നില്ലായിരുന്നെങ്കിൽ ഒടിഞ്ഞ കാല് ഇന്നൊരു തീരുമാനം ആയേനെ...." അവൻ ചിരിച്ചു.... അവൾ തലയുയർത്തി അവനെ നോക്കി..... കുറച്ച് നേരം നിശബ്ദയായി ആ നോട്ടം തുടർന്നു.... "എന്തിനാ ഇപ്പൊ എണീറ്റത്.... നടക്കാൻ പാടില്ലെന്ന് അറിഞ്ഞൂടെ....?" അവനെ ഉറ്റുനോക്കി വളരെ പതിഞ്ഞ സ്വരത്തിൽ അവൾ തിരക്കി.... "അത്യാവശ്യം വന്നാൽ നടന്നല്ലേ പറ്റൂ....?" അവൻ മറുചോദ്യം എറിഞ്ഞു...

"എന്ത് പറ്റി.... എന്തെങ്കിലും ആവശ്യമുണ്ടോ.....?" അവൾ സൗമ്യതയോടെ തിരക്കി..... "അത് പിന്നെ...." അവനൊന്ന് മടിച്ചു.... "എനിക്കൊന്ന് യൂറിൻ പാസ്സ് ചെയ്യണമായിരുന്നു.... ഏട്ടനെ വിളിച്ചപ്പോൾ നല്ല ഉറക്കം ശല്യം ചെയ്യാൻ തോന്നിയില്ല...."അവൻ മടിയോടെ പറഞ്ഞു..... ചന്ദുവും കുറച്ച് നേരം മിണ്ടിയില്ല.... അല്പം കഴിഞ്ഞ് ഒന്നും മിണ്ടാതെ അവന്റെ വലത് കൈ എടുത്ത് തന്റെ തോളിലേക്ക് ഇട്ട് അവനെ എണീപ്പിച്ചു നിർത്തി.... "ഏയ്യ്.... എന്താടോ...." അവൻ ചോദിക്കും മുന്നേ അവൾ അവനേയുമായി ബാത്രൂം ലക്ഷ്യമാക്കി നീങ്ങി.... വിക്രത്തിന് നല്ല ബുദ്ധിമുട്ടുണ്ട് കുന്തി നടക്കാൻ.... "കഴിയുമ്പോ വിളിക്ക്.... ഞാൻ പുറത്തുണ്ട്...."അവനെ സേഫ് ആയിട്ട് നിർത്തിക്കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി.... വിക്രം ഡോറിൽ മുട്ടിയപ്പോ അവൾ അകത്തേക്ക് ചെന്ന് അവനെ കൂട്ടി ബെഡിന് നേരെ നടന്നു..... തൊട്ട് അരികിൽ കിടന്ന ചന്ദൂനെ കാണാതെ തിരക്കി വന്ന ഇള കാണുന്നതും ആ കാഴ്ചയാണ്... ആ കാഴ്ചയിൽ അവളുടെ കണ്ണൊന്നു മിഴിഞ്ഞു.... അവർ കാണും മുന്നേ വേഗം മറഞ്ഞു നിന്നു.... രണ്ട് പേരെയും വിടാതെ വീക്ഷിച്ചു.....

വിക്രത്തെ ബെഡിൽ ഇരുത്തിക്കൊണ്ട് അവൾ ഒന്ന് നടു നിവർത്തി നേരെ നിന്നു.... "എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മടിക്കാതെ പറഞ്ഞോളൂ...." പതിഞ്ഞ സ്വരത്തിൽ അവൾ അവനെ അറിയിച്ചു.... അപ്പോഴും വികാസ് നല്ല മയക്കത്തിലാണ്.... "താങ്ക്സ് ചന്ദു...."വിക്രം പുഞ്ചിരിച്ചു.... അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.... സമയം കടന്ന് പോകുന്നതല്ലാതെ അവൾ അവിടെ നിന്ന് പോകുന്നില്ല.... എന്തോ ചിന്തിച്ചു കൂട്ടി അവിടെ തന്നെ നിൽപ്പാണ്... "ചന്ദൂന് എന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ...?" അവളുടെ നിൽപ്പ് കണ്ട് അവൻ ആരാഞ്ഞു.... ആദ്യമവൾ ഇല്ലെന്നും പിന്നീട് ഉണ്ടെന്നും അവൾ തലയനക്കി.... "ഉണ്ടെന്നോ ഇല്ലെന്നോ....?" ചിരിച്ചു കൊണ്ടുള്ള ചോദ്യം... "ഉണ്ട്...." "എന്താ ചന്ദു....?" വിക്രം... "സോറി...." "എന്തിന്....?" "ഞാൻ ഇവിടെ ഉണ്ടായിരുന്നിട്ട് കൂടി ഇന്നലെ നിങ്ങളെ സഹായിക്കാൻ എനിക്ക് കഴിഞ്ഞില്ല.... തനിച്ചായപ്പോ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ എന്റെ കാര്യം നോക്കിയത് വലിയൊരു തെറ്റായിപ്പോയി...." അവൾ തല കുനിച് തന്നെ പിടിച്ചു.... അവളുടെ വാക്കും ഭാവവും ഒക്കെ കണ്ട് അവന് അലിവ് തോന്നി....

"അയ്യേ..... താനിത് എന്താടോ.... എന്റെ കാര്യം നോക്കാൻ താൻ എന്താ എന്റെ ഭാര്യയോ....?" അവന്റെ കളിയായുള്ള ആ ചോദ്യത്തിൽ അവൾ ജാള്യതയോടെ മുഖം കുനിച്ചു.... "എടോ.... ഇവിടെ എനിക്കങ്ങനെ സ്പെഷ്യൽ കെയർ ഒന്നും ഇല്ല..... എനിക്ക് ഇത് പോലുള്ള വീഴ്ചകൾ ഇപ്പൊ സ്ഥിരമാണ്... പിന്നെ താൻ ഇവിടുത്തെ അതിഥിയാണ്.... എന്നെ കെയർ ചെയ്യേണ്ട ബാധ്യത ഒന്നും ചന്ദുവിന് ഇല്ല .... സോ ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും വേണ്ടാട്ടോ..." വിക്രം അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... അവൾ തലയാട്ടി.... "എന്നാ ഞാൻ പൊക്കോട്ടെ....?" അവൾ മടിച്ചു മടിച്ചു അവന്റെ മുഖത്തേക്ക് നോക്കി.... അവൻ തലയാട്ടിയതും കാറ്റുപോലെ അവൾ ആ മുറിയിൽ നിന്നിറങ്ങി.... ചന്ദു വരുന്നത് കണ്ട് മാറി നിന്ന ഇള അതൊക്കെ ഓർത്ത് മനസ്സിൽ പലതും കണക്ക് കൂട്ടുന്നുണ്ടായിരുന്നു.... ••••••••••••••••••••••••••••••••••••••••° വികാസ് തന്നെയാണ് ഓരോ ദിവസവും അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.... ഇപ്പൊ ഇപ്പൊ അതിലൊരു വീഴ്ചയും അവൻ വരുത്താറില്ല.... ഫുൾ ടൈം അവന്റെ കൂടെ.... ചന്ദുവിന് കുറച്ചൊക്കെ മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്....

മാനസയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ ചന്ദു തന്നെ അവളുമായി നല്ലൊരു അടുപ്പം ഉണ്ടാക്കി എടുത്തു ... നന്ദുവിന്റെയും ജാനിയുടെയും ഒക്കെ നിർബന്ധത്തിന് വഴങ്ങി ഇള ചെറിയ രീതിയിൽ സൗന്ദര്യ വർദ്ധക വഴികളൊക്കെ പരീക്ഷിച്ചു നോക്കി.... ഡേറ്റ് അടുത്തപ്പോഴേക്കും ഇളയെ ബ്യൂട്ടി പാർലറിൽ കൊണ്ട് പോയി അവളെ മിനുക്കി എടുത്തു.... ചന്ദന വരാൻ കൂട്ടാക്കിയില്ല.... ഇപ്പൊ ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും അവളുടെ ഒരു കണ്ണ് വിക്രത്തിന്റെ മേൽ ഉണ്ടായിരുന്നു.... ഇനിയൊരു അപകടം ഉണ്ടാവരുതല്ലോ.... മനുവിന്റെ വിവാഹം പ്രമാണിച്ച് ജിത്തുവും ഫാമിലിയും തലേന്ന് രാവിലെ തന്നെ എത്തി.... പെൺവീട് എന്ന നിലക്ക് കുറച്ചിൽ ഉണ്ടാവരുതെന്ന മട്ടിൽ വികാസും മാനസയും കൂടി വീടൊക്കെ അലങ്കരിച്ചു.... ഇളക്ക് ആഘോഷങ്ങളോട് താല്പര്യം ഇല്ലെന്ന് പറയുമ്പോഴും അവരത് കൂടുതൽ ആഘോഷമാക്കുകയാണ് ..... വിക്രത്തെ വികാസ് സിറ്റ് ഔട്ടിൽ കൊണ്ട് ഇരുത്തിയിരുന്നു.... വീട് മുഴുവൻ ലൈറ്റ്സ് തൂക്കുന്നത് നോക്കി അവർക്ക് നിർദേശങ്ങൾ നൽകി വികാസ് ഒപ്പം കൂടിയപ്പോ ബാക്കിയുള്ളവർ കാഴ്ചക്കാരായി....

അന്നേരംമാണ് വീട്ടു മുറ്റത് ഒരു കാർ വന്ന് നിന്നത്.... എല്ലാവരുടെയും നോട്ടം ആ കാറിലാണ്.... ഡ്രൈവിംഗ് സീറ്റ് സൈഡിലെ ഡോർ തുറന്ന് രാഘവ് പുറത്തേക്ക് ഇറങ്ങി വന്നു..... ചന്ദുവിൽ മാത്രം പരിചിതഭാവം നിറഞ്ഞു.... ബാക്കി ആർക്കും അവനെ മനസ്സിലായില്ല.... എന്നാൽ വിക്രം എന്നോ കണ്ട് മറന്ന ആ മുഖം ഓർത്തെടുക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു.... തന്നെ ചതിച്ചവളുടെ പുതിയ ഇരയാണെന്ന് അവന് ഓർത്തെടുക്കാൻ സാധിച്ചില്ല..... കാറിൽ നിന്ന് ഇറങ്ങി അവൻ ചുറ്റും നോക്കി ചന്ദുവിന് നേരെ നടന്നു.... "സുഗാണോടി....?" അവളെ ചേർത്തു പിടിച്ചുകൊണ്ടു രാഘവ് തിരക്കി.... അവൾ പുഞ്ചിരിയോടെ തലയാട്ടി.... ആ ചിരി മതിയായിരുന്നു അവന്റെ മനസ്സിന് സമാധാണിക്കാൻ.... ശേഷം തന്നെ സംശയത്തോടെ നോക്കുന്ന മുഖങ്ങൾക്ക് നേരെ തിരിഞ്ഞു..... "ഞാൻ രാഘവ്.... ഇവളുടെ കസിൻ ആണ്....."അവൻ സ്വയം പരിചയപ്പെടുത്തി..... "Oh.... I know.... മിസ്റ്റർ രാഘവ് പണിക്കർ... പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ ആളെ മനസിലായില്ല ... I'm ഡോക്ടർ വികാസ്....." വികാസ് സ്വയവും ശേഷം എല്ലാവരെയും പരിചയപ്പെടുത്തി... "ഇതെന്റെ ബ്രദർ.... വിക്രം...."വികാസ് പരിചയപ്പെടുത്തുമ്പോഴാണ് സിറ്റ് ഔട്ടിൽ ഇരിക്കുന്ന വിക്രത്തെ രാഘവ് നോക്കുന്നത്... വിക്രത്തെ കണ്ടതും അവന്റെ മുഖത്ത് ഒരു പരിചിതഭാവം നിറഞ്ഞു.... "എന്നെ ഓർക്കുന്നില്ലേ....?" .....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story