ജാനകീരാവണൻ 🖤: ഭാഗം 163

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാൻ രാഘവ്.... ഇവളുടെ കസിൻ ആണ്....."അവൻ സ്വയം പരിചയപ്പെടുത്തി..... "Oh.... I know.... മിസ്റ്റർ രാഘവ് പണിക്കർ... പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ ആളെ മനസിലായില്ല ... I'm ഡോക്ടർ വികാസ്....." വികാസ് സ്വയവും ശേഷം എല്ലാവരെയും പരിചയപ്പെടുത്തി... "ഇതെന്റെ ബ്രദർ.... വിക്രം...."വികാസ് പരിചയപ്പെടുത്തുമ്പോഴാണ് സിറ്റ് ഔട്ടിൽ ഇരിക്കുന്ന വിക്രത്തെ രാഘവ് നോക്കുന്നത്... വിക്രത്തെ കണ്ടതും അവന്റെ മുഖത്ത് ഒരു പരിചിതഭാവം നിറഞ്ഞു.... "എന്നെ ഓർക്കുന്നില്ലേ....?" അവൻ വിക്രത്തിന് നേരെ നടക്കവേ തിരക്കി.... വിക്രം ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.... നല്ല പരിചിതമായ മുഖം..... "എവിടെയോ കണ്ട് മറന്നത് പോലെ....?" വിക്രം നെറ്റി ഒന്ന് ചൊറിഞ്ഞു..... "ആഹാ തന്റെ മെമ്മറി പവർ ഇത്രക്ക് വീക്ക്‌ ആയിരുന്നോ.... നമ്മൾ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്.... ആദ്യം എന്റെ എൻഗേജ്മെന്റിനാണ് ഞാൻ കാണുന്നത്....

ഓർക്കുന്നില്ലേ.... എന്റെയും റിയയുടെയും എൻഗേജ്മെന്റ്..... താൻ വന്നിരുന്നല്ലോ താൻ റിയെടെ ഫ്രണ്ട് അല്ലേ...." അത് കേൾക്കവേ വിക്രത്തിന്റെ മുഖം മാറി.... വികാസിന്റെ മുഖത്തെ ചിരിയും പെട്ടെന്ന് മാഞ്ഞു.... ഇളയും മാനസയും ചെറിയൊരു സംശയത്തിൽ രാഘവിനെ തന്നെ നോക്കുന്നുണ്ട്.... അവൻ പറയുമ്പോഴാണ് വിക്രത്തിന് എൻഗേജ്മെന്റ് ഡേ ഓർമ വന്നത്.... പിന്നീട് അവനെ ഓർത്തെടുത്തു ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല.... തന്നെ പരിചയപ്പെടുത്തിയപ്പോൾ വിക്രത്തിന്റെ മുഖം മാറിയത് രാഘവും ശ്രദ്ധിച്ചിരുന്നു.... "രാഘവ് വരൂ..... അകത്തേക്ക് ഇരിക്കാം...." വികാസ് വിക്രം എന്തെങ്കിലും പറയും മുന്നേ അവനെ അകത്തേക്ക് ക്ഷണിച്ചു.... രാഘവ് ചന്ദനക്കൊപ്പം അകത്തേക്ക് കയറി.... ചന്ദനയുടെ വല്യമ്മയുടെ മകനാണ് രാഘവ് എന്ന് അവൻ പരിചയപ്പെടുത്തി.... മാനസ അവന് കുടിക്കാൻ എടുക്കാൻ അകത്തേക്ക് നടന്നതും ചന്ദു വാല് പോലെ പിന്നാലെ പോയി.... "ഇവളിപ്പോ ഇവിടുത്തെ ആളായോ....?" അവന് ജ്യൂസുമായി വന്ന ചന്ദുവിനെ നോക്കി അവൻ ചോദിച്ചതും അവൾ പുഞ്ചിരിച്ചു....

ആ പുഞ്ചിരിയിൽ അവന്റെ മനസ്സിലെ ആശങ്കകൾ ഇല്ലാതാവുന്നത് അവൻ അറിഞ്ഞു.... നീറുന്ന ആ മനസ്സിൽ ആശ്വാസത്തിന്റെ കാറ്റ് വീശുന്നതത് പോലൊരു തോന്നൽ അവനുണ്ടായി.... മാനസയും വികാസും ചന്ദുവിന്റെ കസിൻ എന്നത് കൊണ്ട് നന്നായി തന്നെ സൽകരിച്ചു.... രാഘവ് ഇളയോട് ട്രീറ്റ്മെന്റിന്റെ കാര്യങ്ങളും വിവാഹത്തെ പറ്റിയൊക്കെ ചോദിച്ചറിഞ്ഞു..... എല്ലാം കേട്ടപ്പോൾ സമാധാനം തോന്നി അവന്.... "അല്ല.... അപ്പൊ വിവാഹം ഒക്കെ ആവുമ്പോ ഇവൾ ഇവിടെ....?" തെല്ലൊരു ആശങ്കയോടെ രാഘവ് തിരക്കി.... "അതിനെന്താ രാഘവ്.... അവളിവിടെ സേഫ് ആയിരിക്കും...."ഇള ഉറപ്പ് നൽകി.... "ഞങ്ങൾക്ക് ചന്ദു അന്യ അല്ല രാഘവ്.... ഒരു കുറവും അവൾക്കിവിടെ ഉണ്ടാവില്ല...."മാനസ കൂട്ടി ചേർത്തു.... "വേണമെങ്കിൽ വിവാഹം ഒക്കെ കഴിയുന്നത് വരെ ചന്ദു എനിക്കൊപ്പം നിൽക്കട്ടെ....

നിങ്ങളുടെ തിരക്ക് ഒക്കെ കഴിയും വരെ... " "പറഞ്ഞല്ലോ രാഘവ്.... ഇള ഇവിടെ സേഫ് ആയിരിക്കും.... അവൾ ഇവിടെ ഉണ്ടെന്ന് കരുതി ഈ വിവാഹത്തിന് എന്ത് കുറവ് സംഭവിക്കാനാ... എന്റെ വിവാഹത്തിന് ചന്ദു ഉണ്ടാവണമെന്നാണ് എന്റെയും ആഗ്രഹം.... എത്ര കാലം ഇങ്ങനെ പൊതിഞ്ഞു കൊണ്ട് നടക്കും.... ആൽക്കൂട്ടങ്ങൾക്കിടയിലേക്ക് ഒക്കെ ഇറങ്ങി ചെല്ലണം ഇനി...." ഇള തീർത്തു പറഞ്ഞു..... "ഇതൊക്കെ ട്രീട്മെന്റിന്റെ ഭാഗമായി കണ്ടാൽ മതിയെടോ...." ഇളയോന്ന് ചിരിച്ചു.... ഒപ്പം അവനും.... എങ്കിലും അവൻ ചന്ദുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.... "ഞാൻ ഇവിടെ നിന്നോളാം ഏട്ടാ...."അവൾ പുഞ്ചിരിയോടെ അവളുടെ ഇഷ്ടം അറിയിച്ചു.... നാളുകൾക്കിപ്പുറം അവളുടെ നാവിൽ നിന്ന് ഏട്ടാ എന്ന അഭിസംബോധന കേട്ടപ്പോൾ തന്നെ അവന്റെ മനസ്സ് നിറഞ്ഞിരുന്നു.... ഇളയെ അവൻ നന്ദിയോടെ നോക്കി... മനസ്സിനെ നോവിച്ച കുറ്റബോധം അപ്പോഴും അവനെ നോവിക്കുന്നുണ്ടായിരുന്നു.... "വിക്രം.... താൻ എന്താ സൈലന്റ് ആയിട്ട് ഇരിക്കുന്നെ....?"

രാഘവിനെ ഉറ്റുനോക്കി ഇരിക്കുന്ന വിക്രത്തിനോടായി അവന്റെ ചോദ്യം.... അവൻ എന്തോ ആലോചനയിലായിരുന്നെന്ന് വ്യക്തം.... രാഘവിന്റെ ചോദ്യത്തിന് അവൻ ഗൂഢമായ ഒരു ചിരി സമ്മാനിച്ചു.... "എൻഗേജ്മെന്റ് കഴിഞ്ഞിട്ട് കുറേ ആയില്ലേ..... എന്നാണ് വിവാഹം....?" വിക്രം പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു അവനോട് ചോദിച്ചു.... "ഉടനെ ഉണ്ടാവും.... എല്ലാവരെയും നേരിട്ട് വന്ന് ക്ഷണിക്കുന്നുണ്ട്...."അവൻ പറഞ്ഞു.... "റിയ എങ്ങനെയാ.... ഹാപ്പി അല്ലേ രണ്ട് പേരും....?" വിക്രം മനസ്സിലെ അമർഷം അടക്കിക്കൊണ്ട് തിരക്കി "ആഹ്.... അവളൊരു പാവമാടോ.... ഇത്തിരി വാശിയും ദേഷ്യവും ഉണ്ടെന്നേ ഉള്ളൂ...."അത് പറയുമ്പോൾ അവളോടുള്ള സ്നേഹം അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.... അത് കാണവേ വിക്രത്തിന് ദേഷ്യമല്ല തോന്നിയത് സഹതാപമാണ്.... രാഘവ് എങ്ങനെയുള്ളവൻ ആണെന്ന് വിക്രത്തിന് കുറഞ്ഞ സമയം കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു.... അവൻ പറഞ്ഞത് പോലൊരു മാറ്റം റിയക്ക് ഉണ്ടാവാൻ ഒട്ടും സാധ്യതയില്ല.... അങ്ങനെ മാറിയിട്ടുണ്ടെങ്കിൽ രാഘവ് പണിക്കറിനെ സ്വന്തമാക്കാനുള്ള അഭിനയം മാത്രം ആയിരിക്കും.... "എങ്കിൽ ഞാൻ ഇറങ്ങട്ടെ.... ഇടക്ക് വരാം...."രാഘവ് ചന്ദുവിനോട് യാത്ര പറഞ്ഞ ശേഷം എല്ലാവരോടുമായി പറഞ്ഞു .....

"ഇനി വരുമ്പോൾ റിയയെ കൂടി കൂട്ടിക്കോ....."പോകാൻ നേരം വിക്രം ഓർമിപ്പിച്ചു.... രാഘവ് അത് സമ്മതിച്ചു.... വിവാഹത്തിന് ക്ഷണിച്ചിട്ടാണ് ഇള അവനെ യാത്രയാക്കിയത്.... അവൻ പോയതും വിക്രത്തിന്റെ മുഖം മാറി.... "ഛെ.... ഞാൻ എങ്ങനെ അവളെ മറന്നു.... നന്ദുവിനെ നേടാനുള്ള വ്യഗ്രതയിൽ റിയയെയും അവളോടുള്ള പ്രതികാരവും ഞാൻ മറന്നു.... എന്റെ ജീവിതം നശിപ്പിച്ചവളാ..... എന്നെ ഈ ഗതിയിൽ ആക്കിയവളാ.... വെറുതെ വിടില്ലവളെ.... ഇനിയൊരുത്തന്റെ ജീവിതം കൂടി നശിപ്പിക്കാൻ സമ്മതിക്കില്ല ഞാൻ അവളെ.... റിയാ..... നിന്റെ നാശം തുടങ്ങുന്നേ ഉള്ളൂ...." അവൻ ദേഷ്യത്തിൽ മുരണ്ടു..... ബാക്കി എല്ലാവർക്കും കാര്യം മനസ്സിലായെങ്കിലും ചന്ദുവിന് അപ്പോഴും സംശയം ബാക്കിയായി..... എങ്കിലും മനസ്സിൽ ഒരൂഹം ഉണ്ടായിരുന്നു അവൾക്ക്.... വികാസ് വിക്രത്തിന്റെ അടുത്തേക്ക് ഇരുന്നതും ഇള ഫോണുമായി മുറിയിലേക്ക് നടന്നു.... പിന്നാലെ ചന്ദനയും.... "ഡോക്ടറെ....." ചന്ദുവിന്റെ വിളി കേട്ട് ഇള തിരിഞ്ഞു നോക്കി.... "ഈ റിയ....?"അവൾ സംശയത്തോടെ ചോദിച്ചതും ഇള കണ്ണടച്ച് കാണിച്ചു.....

ചന്ദുവിനെ കൂട്ടി മുറിയിലേക്ക് നടന്നു.... "വിക്രത്തിന്റെ ജീവിതം തച്ചുടച്ച അതേ റിയ തന്നെയാണ് നിന്റെ ഏട്ടന്റെ ഭാര്യ ആവാൻ പോകുന്നത്...." ഇള പറഞ്ഞത് കേട്ട് ചന്ദുവിന് ഒരു വല്ലായ്മ തോന്നി..... ഇള പറഞ്ഞ കഥയിൽ വിക്രത്തെ ചതിച്ച കാമുകി എന്ന നിലയിൽ മാത്രമേ റിയയെ അവൾക്ക് അറിയുള്ളൂ... "ചതിക്കാൻ ആണേൽ ഇവരൊക്കെ എന്തിനാ പ്രണയിക്കുന്നെ....?" അവൾ ഉള്ളിലെ അമർഷം ഇളയോട് പങ്ക് വെച്ചു.... "അതിന് പ്രണയിച്ചിട്ട് വേണ്ടേ....?" പരിഹാസത്തോടെ ഇള ചോദിച്ചത് കേട്ട് ചന്ദു അവളെ ഉറ്റുനോക്കി.... "പ്രണയിച്ചിട്ട് ഒഴിവാക്കി പോയിരുന്നെങ്കിൽ ഇത്രത്തോളം അവൻ വേദനിക്കില്ലായിരുന്നു.... അവന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാത്തക്കിക്കൊണ്ടാ അവൾ പോയത്.... അവളുടെ പ്രണയനാടകത്തിന്റെ സ്മാരകം ആണ് ഇന്ന് വിക്രത്തിന്റെ സ്വാധീനം കുറഞ്ഞ ആ കാല്...." ഒരു നെടുവീർപ്പോടെ ഇള പറഞ്ഞു നിർത്തി..... "എന്ന് വെച്ചാ....?" "അവനെ ഈ ഗതിയിലാക്കിയത് റിയയാണെന്ന്..... അവൾ അപകടകാരിയാണ് ചന്ദു.... നിന്റെ ഏട്ടന് പറ്റിയ ഒരു വലിയ തെറ്റാണ് റിയ...."

അത് പറഞ്ഞു തീർന്നതും മനുവിന്റെ കാൾ ഇളയെ തേടി എത്തി.... അതോടെ അവൾ ഫോൺ അറ്റൻഡ് ചെയ്ത് അവനോട് സംസാരം ആയി.... ചന്ദുവിന് ആണേൽ ബാക്കി അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല.... ഇളയെ പിന്നീട് തനിച്ചു കിട്ടിയതുമില്ല.... ഉച്ച തിരിഞ്ഞതും അടുത്ത സുഹൃത്തുക്കക്കും വികാസിന്റെ ചില ബന്ധുക്കളും എത്തി.... ഇള മൊത്തത്തിൽ തിരക്കിൽ ആയതും ചന്ദനക്ക് പിന്നൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.... ••••••••••••••••••••••••••••••••••••••••° ചെക്കന്റെ വീട്ടിലും ഒരുക്കങ്ങൾക്ക് കുറവൊന്നും ഇല്ല.... അച്ഛമ്മയും ജിത്തുവും അവന്റെ പേരെന്റ്സും അവരുടെ അടുത്ത ബന്ധുക്കളും ഒക്കെ ആയി വീടാകെ ബഹളമായി.... ഭരത്തും അമ്മയും യുവയുടെ കുടുംബവും ഉണ്ടായിരുന്നു.... നന്ദു എല്ലാം എല്ലാവരോടും പറഞ്ഞു കാണുമെന്ന ധാരണയിൽ മടിച്ചു മടിച്ചാണ് ഗൗരി വന്നത് തന്നെ.... പക്ഷേ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല.... വളരെ കാര്യമായിട്ട് തന്നെയാണ് അവർ സ്വീകരിച്ചത്.... എന്നാലും നന്ദുവിന് പഴയ ആ ഒരു അടുപ്പം ഇല്ലെന്ന് ഗൗരിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു...

ചെറിയ ആഘോഷങ്ങളും ഒക്കെ ആയി എല്ലാവരും ഒത്തു കൂടി..... ആരവ് ഒത്തു കിട്ടിയ അവസരത്തിൽ യാമിയുമായയി സൊള്ളാൻ ശ്രമിച്ചെങ്കിലും യുവ അത് മുളയിലേ അങ്ങ് നുള്ളി കളഞ്ഞു.... മാനസയും വികാസും ഇടക്ക് ഒന്ന് വന്ന് എത്തി നോക്കി പോയി.... ആഘോഷങ്ങളൊക്കെ കഴിഞ്ഞ് നാളെ വരാമെന്ന് പറഞ്ഞ് യുവയുടെ ഫാമിലി തിരികെ പോയി.... ഭരത്തിനെയും അമ്മയെയും ശിവദ അവിടെ പിടിച്ചു നിർത്തി.... വിരുന്നുകാർക്ക് മുറികൾ ഒഴിഞ്ഞു കൊടുത്തു റാവണും ജിത്തുവും യുവയും ഒരു മുറിയിലും ആരവും മനുവും ഭരത്തും ഒരു മുറിയിലും ആയി.... റാവൺ ഫോണിൽ കുത്തി ഇരുന്നപ്പോൾ ജിത്തുവും യുവയും വൈകുവോളം പരസ്പരം കത്തി വെച്ച് സമയം കളഞ്ഞു.... നേരം വെളുത്തപ്പോ രണ്ടും കെട്ടിപ്പിടിച്ചു കിടന്നുള്ള ഉറക്കമാണ്‌.... റാവൺ രണ്ട് പേരെയും എണീപ്പിച്ചു വിട്ടശേഷം മുറിയിലേക്ക് പോയി.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story