ജാനകീരാവണൻ 🖤: ഭാഗം 167

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നന്ദു....?" ചോദ്യം പൂർത്തിയാക്കാൻ ആവാതെ അവൾ ഒന്ന് വിഷമിച്ചു.... "ഒരുപാട് ശ്രമിച്ചു.... സ്വന്തമാക്കാൻ..... പക്ഷേ പ്രണയം ഒരിക്കൽ ഇല്ലാതെയായാൽ പിന്നെ നമ്മൾ എത്ര ശ്രമിച്ചിട്ടും കാര്യം ഇല്ല ..... അവസാന നിമിഷം വരെ ശ്രമിച്ചു.... ഒടുവിൽ വിട്ട് കൊടുത്തു.... അല്ല വിട്ട് കൊടുക്കേണ്ടി വന്നു....." തോറ്റു പോയവന്റെ ഭാവം അവന്റെ മുഖത്ത് നിറഞ്ഞു.... നഷ്ടബോധം അവനിൽ എത്രത്തോളം ഉണ്ടെന്ന് അവൾക്കാ മുഖത്ത് നിന്ന് വായിച്ചെടുക്കാം.... ആ ഭാവം കണ്ടപ്പോൾ എങ്ങോ ഒരു കുഞ്ഞ് വേദന.... ഇവരെ പോലെയൊക്കെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ഒരാണിന് പറ്റുമോ എന്ന സംശയമായി അവൾക്ക്....

ആ നിമിഷം മനസ്സിൽ നിറഞ്ഞത് ഒരേ ഒരു മുഖമായിരുന്നു.... കഴുത്തിൽ താലി ചാർത്തിയവന്റെ..... സൂര്യ ദേവ് ശങ്കർ.... ആ പേര് ഓർക്കവേ മുഖത്ത് അറപ്പും വെറുപ്പും നിറഞ്ഞു.... ജീവന് തുല്യം സ്നേഹിച്ച ഭർത്താവിന്റെ ക്രൂരതകൾ ഓർമകളിൽ ഓടിയെത്തി.... പ്രണയവിവാഹമായിരുന്നു തങ്ങളുടേത്.... സമ്പത്തും കുടുംബമഹിമയും കൊണ്ട് തങ്ങളെക്കാൾ ഉയർന്നവരാണെന്നത് കൊണ്ട് ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.... എങ്കിലും അച്ഛന് ദേവിനെ കുറിച്ച് നല്ല അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല.... പണത്തിനു മുകളിലേക്ക് ജനിച്ചു വീണതിന്റെ ചെറിയ കുഴപ്പങ്ങളായി കണ്ടാൽ മതിയെന്ന് താൻ അന്ന് വാദിച്ചു...

പട്ടിണി കിടന്നും കരഞ്ഞും വിളിച്ചും അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചു..... എൻഗേജ്മെന്റും വിവാഹവും ഒക്കെ കഴിഞ്ഞു.... ആദ്യത്തെ രണ്ട് ദിവസം ഞാൻ സ്നേഹിച്ച അതേ ദേവ് തന്നെയായിരുന്നു..... പക്ഷേ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ മട്ടും ഭാവവും ഒക്കെ മാറി.... ലഹരിയിൽ അടിമപ്പെട്ടു പോയ ജീവിതമാണെന്ന് തിരിച്ചറിയാൻ ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല.... ഒരുമിച്ച് പഠിച്ചിട്ടും മൂന്ന് കൊല്ലം പ്രണയിച്ചിട്ടും അവൻ എന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല....

എന്റെ മുന്നിൽ അവൻ അവനെ കാണിച്ചിട്ടില്ല എന്നതാണ് സത്യം .... സ്നേഹത്തോടെ എന്നെ ചേർത്തു പിടിച്ചിരുന്ന അവന്റെ കരങ്ങൾക്ക് എപ്പോഴോ ബലം കൂടി വന്നു.... അശ്ലീലചിത്രങ്ങൾക്ക് അടിമയായി ഇരുന്നവൻ തന്നിൽ തൃപ്തനായിരുന്നില്ല..... മാനസികമായി അംഗീകരിക്കാൻ കഴിയാത്തതിനൊക്കെ എന്നെ നിർബന്ധിക്കാൻ തുടങ്ങി..... എന്നെ വെറുമൊരു ഭോഗവസ്തുവാക്കി കളഞ്ഞിരുന്നു അവൻ.... ആർത്തവ ദിനങ്ങളിൽ പോലും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്.... ആദ്യമാസം തന്നെ ഉദരത്തിൽ കുരുത്ത ജീവനെ ശരീരസുഖത്തിനു വേണ്ടി നശിപ്പിച്ചു കളഞ്ഞു......

പലപ്പോഴും മറ്റ് സ്ത്രീകളുടെ പേര് വിളിച്ചു തന്നിൽ അവരെ സങ്കൽപ്പിച്ചുകൊണ്ട് തന്നെ ബലമായി.... ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... "പല സ്ത്രീകളുമായുള്ള അയാളുടെ ബന്ധം അറിഞ്ഞിട്ടും കഴിവ് കെട്ടവളായി നിൽക്കേണ്ടി വന്നു.... എന്നിട്ടും ക്ഷമിച്ചത് അച്ഛനെ എതിർത്ത് താൻ കണ്ട് പിടിച്ച ജീവിതം ആയത് കൊണ്ടാണ്.... അച്ഛന്റെ ജീവിതം തന്നെ എനിക്ക് വേണ്ടിയാണ്.... ആ അച്ഛനോട് ഒന്നും തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.... ഒന്ന് സംസാരിക്കാനോ തുറന്ന് പറയാനോ ആരും ഇല്ലാതെ ആ പീഡനങ്ങൾ സഹിച്ചു ഞാൻ അവിടെ ജീവിച്ചു....

ഒടുവിൽ കൂട്ടുകാരനൊപ്പം ഒരു മുറിയിൽ ഭാര്യയുടെ കൂടെ ഒരുമിച്ച് കിടക്ക പങ്കിടാൻ അയാൾ എത്തിയപ്പോ ഞാൻ തിരിച്ചറിഞ്ഞു അയാൾ എത്രത്തോളം അപകടകാരിയാണെന്ന്..... കൂട്ടുകാരനൊപ്പം തന്നെ ബലമായി ഭോഗിക്കാൻ തുനിഞ്ഞ അയാളെ തള്ളി മാറ്റി ഞാൻ ഓടി.... കിച്ചണിൽ കയറി ഡോർ അടക്കാൻ ശ്രമിക്കുമ്പോഴേക്കും ഡോർ തള്ളി തുറന്ന് അവർ അകത്തേക്ക് വന്നു.... ദേവ് എന്റെ കവിളത്തു ആഞ്ഞടിച്ചു.... കേട്ടാൽ അറക്കുന്ന തെറികൾ പറഞ്ഞു എന്നെ തള്ളിയിട്ടു..... ദേവ് എന്റെ കാലുകളിൽ ബലമായി പിടിച്ചു വെച്ചതും കൂടെ വന്നവൻ എന്റെ വയറിനു മുകളിൽ കയറി ഇരുന്നു...

അവനെന്റെ ടോപ് വലിച്ചു കീറി.... എന്റെ ദേഹത്തേക്ക് അമർന്നു.... എന്റെ ഭർത്താവ് എന്ന മൃഗം എന്റെ ലെഗ്ഗിനിൽ കൈ വെച്ചതും ഞാൻ അയാളെ ചവിട്ടി മാറ്റിക്കൊണ്ട് ഒന്ന് ഉരുണ്ട് മാറി.... വയറിൽ ഇരുന്നവൻ തെന്നി മാറി നിലത്തേക്ക് വീണു.... ആ സമയം മതിയായിരുന്നു കൈയിൽ കിട്ടിയ കത്തി എടുത്ത് തനിക്ക് നേരെ പാഞ്ഞു വന്ന ദേവിന്റെ ചങ്കിൽ കുത്തി ഇറക്കാൻ.... ഒറ്റ കുത്തേ കുത്തേണ്ടി വന്നുള്ളൂ.... ഒരു പിടച്ചിലോടെ അയാൾ താഴേക്ക് വീണു....

തന്റെ കത്തി മുനയ്ക്ക് മുന്നിൽ നിന്ന് വിറച്ച കൂട്ടാളി അപ്പൊ തന്നെ പേടിച്ചു പുറത്തേക്ക് ഓടിയിരുന്നു.... ഞാനാ കത്തി കൈയിൽ പിടിച്ചു കൊണ്ട് കിതച്ചു..... അവന്റെ ഹൃദയത്തുടിപ്പ് നിലക്കുന്നത് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു.... അയാളുടെ അവസാന പിടച്ചിൽ കണ്ടപ്പോ ഞെട്ടലോടെ കത്തി താഴെ ഇട്ടു.... ഒരു പൊട്ടി കരച്ചിലോടെ കീറിയ ടോപ് പൊതിഞ്ഞു പിടിച്ചു ഞാൻ അവിടെ മുട്ട് കുത്തി ഇരുന്നു..... ആ ചോരയും മറിച്ചു കിടക്കുന്ന ദേവും കഴിഞ്ഞ സംഭവങ്ങളും ചോര പുരണ്ട കത്തിയും എല്ലാം കൂടി സമനില തെറ്റിക്കുകയായിരുന്നു..... ഒരു അലർച്ചയോടെ ഞാൻ അവിടെ ബോധം കെട്ട് വീണു.....

ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.... ആരൊക്കെയോ എന്തൊക്കെയോ ചോദിച്ചു.... ഒന്നും എന്റെ കാതിൽ വീണില്ല.... എനിക്ക് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല... ഹോസ്പിറ്റലിൽ നിന്ന് നേരെ ലോക്കപ്പിലേക്ക്.... എന്റെ അച്ഛൻ ചങ്ക് പൊട്ടി കരയുന്നത് കണ്ടു.... എന്നോട് എന്തൊക്കെയോ ചോദിച്ചു.... ഒന്നും പറഞ്ഞില്ല ഞാൻ.... എന്ത് പറയണമെന്നറിയില്ല.... ഒന്ന് മാത്രം മനസ്സിലായി.... ഞാൻ ഒരാളെ കൊന്നു.... ഞാനൊരു കൊലപാതകി ആയി.... റിമാൻഡിൽ കഴിയുമ്പോ മാനസിക നില തെറ്റുകയായിരുന്നു...... കോടതിയിൽ താൻ കുറ്റക്കാരിയാണെന്ന് തെളിയിക്കപ്പെട്ടു....

നീണ്ട 5 വർഷങ്ങൾ ആ ഇരുമ്പഴിക്കുള്ളിൽ...... ഒരു ഭ്രാന്തിയായി.... മാനസിക നിള തകരാറിലയത് കൊണ്ടും അച്ഛന്റെ സ്വാധീനം കൊണ്ടും ശിക്ഷയിൽ ഇളവ് കിട്ടി.... മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി..... ആറു മാസം അവിടെ.... പിന്നീട് പല ഡോക്ടർമാരെയും വൈദ്യന്മാരെയും കണ്ടു.... പുരുഷൻ ആയത് കൊണ്ടാവും അവരോട് സഹകരിക്കാൻ എനിക്ക് കഴിയാതെ പോയത്..... അങ്ങനെയാണ് ഇള ഡോക്ടറെ പരിചയപ്പെടുന്നതും.... ആദ്യമൊന്നും ഇള ഡോക്ടറെ തന്റെ ലോകത്തേക്ക് കടന്ന് വരാൻ ഞാൻ അനുവദിച്ചില്ല.... ഡോക്ടറിന്റെ കഴിവ് കൊണ്ടാവാം ഞാൻ അവരോട് അടുത്തതും ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നതൊക്കെ ഡോക്ടറോട് പറയുന്നതും.... പേടിയാണ് എനിക്ക്.....

എനിക്ക് സംഭവിച്ചതൊക്കെ എന്റെ അച്ഛൻ അറിഞ്ഞാൽ.... സഹിക്കില്ല ആ പാവം..... ഞാൻ ആയി കണ്ടെത്തിയ ജീവിതമായിരുന്നത്..... അതിലെ വേദനകളും മുറിവുകളും ഒക്കെ ഞാൻ മാത്രം അറിഞ്ഞാൽ മതി... അതാണ് അതിന്റെ ശരി.... " "ചന്ദു...." വിക്രം തോളിൽ തട്ടി വിളിച്ചപ്പോഴാണ് ചന്ദു ഓർമ്മകൾ വിട്ടുണർന്നത്.... ആ വിളി കേട്ടവൾ വേഗം കണ്ണ് തുടച്ചു അവനെ നോക്കി.... "താൻ എന്തിനാ കരഞ്ഞത്....?" അവൻ അവളെ സൂക്ഷിച്ചു നോക്കി.... മറുപടി പറയാൻ അവൾക്കാവുമായിരുന്നില്ല.... ഇന്ന് ഇവിടെയുള്ളവരൊക്കെ തനിക്ക് പ്രീയപ്പെട്ടവരാണ്....

അനുവാദം ഇല്ലാതെ മനസ്സിലേക്ക് ഇടിച്ചു കയറിയവർ.... ഇഷ്ടമില്ലാതെ താൻ ഇഷ്ടപ്പെട്ടവർ..... എന്നിലെ എന്നെ തിരികെ തന്നവർ..... ഇനി ഇവരുടെ ഒരു ചെറിയ അവഗണന പോലും ഈ ഹൃദയം താങ്ങില്ല.... താനൊരു കൊലപാതകി ആണെന്നറിഞ്ഞാൽ..... അതും താലി കെട്ടിയവനെ വക വരുത്തിയവൾ ആണെന്നറിഞ്ഞാൽ ഇവരൊക്കെ എന്നിൽ നിന്നകലും.... കൊലപാതകത്തിനുള്ള കാരണം ചോദിച്ചാൽ.... ഞാൻ എങ്ങനെ പറയും.... എത്ര കാരണങ്ങൾ നിരത്തിയാലും ആ കറ കഴുകി കളയാൻ ആവില്ല.... " അവൾക്ക് അപ്പോൾ അങ്ങനെ ചിന്തിക്കാൻ ആണ് തോന്നിയത്.... എന്നാൽ അവളെക്കാൾ അതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നവരാണ് അവരെന്ന് അവൾ അറിയാതെ പോയി.... "എന്റെ ദുരന്ത കഥ കേട്ടിട്ടാണോ....?"

അവൻ ചിരിയോടെ തിരക്കി..... അവൾക്കപ്പോൾ അത് സമ്മതിച്ചു കൊടുക്കാൻ തോന്നി.... നേർത്തൊരു മൂളൽ അവളിൽ നിന്നുയർന്നു.... "ആഹ് ബെസ്റ്റ്.... ആരോടാ ഞാൻ കഥ പറഞ്ഞെ..... എന്റെ പൊന്ന് ചന്ദു നീ ആ കണ്ണ് തുടക്ക് .... ഏട്ടത്തി വന്നിട്ട് മാനസ പുത്രിയെ കരയിച്ചെന്നും പറഞ്ഞ് എന്റെ നെഞ്ചത്ത് കേറുവേ...." അവൻ കളിയായി പറഞ്ഞു.... ചന്ദു കണ്ണ് തുടച്ചു..... "ഇനി ഒന്ന് ചിരിച്ചേ....." വിക്രം ആവശ്യപ്പെട്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു... "ഹാ വോൾടേജ് പോരല്ലോ..... ഹൈ വോൾട്ടിൽ മിന്നിച്ചങ് ചിരിച്ചേ.... നോക്കട്ടെ...." അത് കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.....

"അത്രക്കങ്ങു ആയിട്ടില്ല.... എന്നാലും സാരമില്ല....."വിക്രം അവളുടെ കഷ്ടപ്പെട്ടുള്ള ചിരി കണ്ട് പറഞ്ഞു "താൻ അതൊന്നും ഓർത്ത് സങ്കടപ്പെടണ്ട.... കണ്ടില്ലേ എല്ലാവരും ഇപ്പൊ ഹാപ്പി ആണ്.... പിന്നെ ഞാൻ ഇങ്ങനെ ആയിപ്പോയത്.... അത് എന്റെ മാത്രം കൈയിലിരുപ്പ്.... അതിൽ പറഞ്ഞിട്ട് കാര്യമില്ല...." വിക്രം ഒരു നിശ്വാസത്തോടെ പറഞ്ഞു... ചന്ദു അന്നേരം തന്റെ പ്രശ്നങ്ങളെല്ലാം മറന്നിരുന്നു.... "നന്ദു പിന്നീട് മിണ്ടിയോ....?" അവൾ ചോദിച്ചത് കേട്ട് അവൻ എന്തോ ഓർത്തു ചിരിച്ചു..... "മ്മ്.... മിണ്ടി.... പക്ഷേ അപ്പോഴൊക്കെ ഇവിടെ ഒരു വേദനയാ.... മിണ്ടാനുള്ള അവസരങ്ങൾ ഉണ്ടാവരുതേ എന്നാണ് പ്രാർത്ഥന...."

അവൻ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു.... "മറക്കാൻ ശ്രമിച്ചൂടെ എല്ലാം....?" അവൾ തിരക്കി..... പകരം ഒരു പരിഹാസച്ചിരിയാണ് അവൾക്ക് കിട്ടിയത്..... "അങ്ങനെ എല്ലാം മറവിക്ക് വിട്ട് കൊടുക്കാൻ കഴിയുമെങ്കിൽ ഇന്ന് താനും ഇങ്ങനെ ഇവിടെ വന്ന് ഇരിക്കേണ്ടി വരുമായിരുന്നില്ലല്ലോ....?".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story