ജാനകീരാവണൻ 🖤: ഭാഗം 172

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 കാത്ത് നിൽകാൻ ക്ഷമ ഇല്ലാതെ അവൾ വേഗം അപ്പുറത്തേക്ക് ഓടി.... അവിടെ ചെന്നപ്പോൾ മനുവും ഇളയും ഒക്കെ വന്നിട്ടുണ്ട്..... എല്ലാവരും ഇരിക്കുന്ന കണ്ട് തിരികെ പോകാൻ നിന്നവളെ റാവൺ കണ്ടിരുന്നു.... ഹാളിന്റെ വാതിൽക്കൽ നിൽക്കുകയാണ് അവൻ.... ജിത്തുവിന്റെ അച്ഛനും അമ്മയും ബാക്കിയുള്ളവരും അവിടെ ഇരിപ്പുണ്ട്..... എല്ലാവരെയും കണ്ട് തിരികെ പോകാൻ നിന്ന ജാനിയെ അവിടെ തന്നെ നിന്ന് കൊണ്ട് റാവൺ കൈയിൽ പിടിച്ചു നിർത്തി.... അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..... റാവൺ അവളെ നോക്കുന്നുണ്ട്..... അവൾ ഹാളിൽ ഇരിക്കുന്നവരെ എത്തി നോക്കി.... അവർ എന്തോ ചർച്ചയിലാണ്..... അവൾ റാവണിലേക്ക് നോട്ടം തിരിക്കും മുന്നേ റാവൺ അവളുടെ കൈയിൽ പിടിച്ചു അടുത്തേക്ക് നിർത്തി.... "ഹാ.... ആരിത്.... എന്താ ജാനിക്കുട്ട്യേ....

അച്ഛനേം അമ്മേം ഒക്കെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ടാതായോ....?"റാവണിനെ നോക്കി നിക്കുമ്പോഴാണ് ജിത്തുവിന്റെ അമ്മയുടെ ചോദ്യം..... അതോടെ റാവണിൽ നിന്ന് അവൾ നോട്ടം മാറ്റി.... അവരെ നോക്കി.... ഒന്ന് ചിരിച്ചു കൊടുത്തു..... റാവൺ അവളെ ചേർത്തു നിർത്തിയിരിക്കുവാണ്.... അതും എല്ലാവരുടെയും മുന്നിൽ..... അതവളെ വല്ലാണ്ട് സന്തോഷിപ്പിച്ചു.... "വാ ജാനി.... ഇവിടെ വന്നിരിക്ക്...." അച്ഛമ്മ അവളെ വിളിച്ചതും അവൾ പോകാൻ മടിച്ചു റാവണിനെ നോക്കി..... റാവൺ ഇടം കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചിട്ടുണ്ട്.... വലം കൈയിൽ മൊബൈൽ ഇരിപ്പുണ്ട്.... നോട്ടവും ഫോണിലാണ്..... അവൾ അങ്ങനെ തന്നെ നിൽക്കാനുള്ള ആഗ്രഹത്താൽ അച്ഛമ്മയോട് തല വെട്ടിച്ചു കാണിച്ചു.... അച്ഛമ്മ ചിരിച്ചുകൊണ്ട് ചർച്ച തുടർന്നു.... അന്നേരം ജാനി വീണ്ടും റാവണിനെ നോക്കി.... അവന്റെ ചുണ്ടിൽ ആരെയും മയക്കുന്ന വശ്യമായ ചിരി ഉണ്ടായിരുന്നു.... അവളാ നോട്ടം തുടർന്നപ്പോൾ റാവൺ തല ചെരിച്ചു അവളെ നോക്കി....

പുരികങ്ങൾ ഉയർത്തി എന്താണെന്ന് തിരക്കി.... അതിനവൾ ചുറ്റും ഉള്ളവരെ മാനിച്ചുകൊണ്ട് പുഞ്ചിരിയിൽ മറുപടി ഒതുക്കി.... പക്ഷേ അവളുടെ കണ്ണുകൾ അവന്റെ മുഖത്താകെ ഓടി നടന്നു..... മനസ്സിൽ അമ്മയുടെ വാക്കുകളാണ്.... "ഇല്ല ജാനി.... ഇനിയും നീ ഈ മനുഷ്യനെ പൂർണമായും മനസ്സിലാക്കിയിട്ടില്ല....." ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ തോന്നി അവൾക്ക്..... അവൾ കണ്ടതിനേക്കാളും അറിഞ്ഞതിനേക്കാൾ എത്രയോ മുകളിലാണ് അവനും അവന്റെ സ്നേഹവും..... ആദ്യമൊക്കെ എന്തിന് എനിക്ക് ഇങ്ങനൊരു ഭർത്താവിനെ തന്നുവെന്നോർത്ത് ഈശ്വരനോട് പരിഭവിച്ചിട്ടുണ്ട് അവൾ .... ഇന്ന് ഏഴേഴു ജന്മവും ഈ രാവണനെ തന്നെ ഭർത്താവായി തന്നേക്കണേ എന്നവൾ ആശിക്കുകയാണ്..... അവനൊപ്പം ഓരോ നിമിഷം പങ്കിടുമ്പോഴും ആ ആശ കൂടുകയാണ്..... അവൾക്ക് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് റാവണിന് മനസ്സിലായി.... അച്ഛമ്മ ഇളയോടും മനുവിനോടും വിവാഹത്തിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുവാണ്.... നന്ദു യുവയോട് വഴക്കിട്ടു അവർക്കൊപ്പം ഇരിപ്പുണ്ട്....

യുവക്ക് പിന്നെ ജിത്തു ഉള്ളത് കൊണ്ട് വലിയ വല്ലായ്മ ഒന്നും തോന്നിയില്ല..... അവൻ ജിത്തൂവുമായി മാറി ഇരുന്ന് സംസാരത്തിലാണ്.... "അച്ഛമ്മേ.... ഞങ്ങൾ ഇറങ്ങുവാ...."റാവൺ ഫോൺ പോക്കറ്റിലേക്ക് ഇട്ട് അച്ഛമ്മയോട് പറഞ്ഞു..... "നീ ഇന്ന് അവിടെയാണോ കുഞ്ഞാ....?" അച്ഛമ്മ അല്പം നിരാശയോടെ തിരക്കി.... അവൻ മൂളി.... "ഇവരൊക്കെ ഉള്ളതല്ലേ.... നിങ്ങൾക്കും ഇവിടെ നിന്നൂടെ....?" ജിത്തുവിന്റെ അമ്മയാണ്..... "ഞങ്ങൾ അപ്പുറത്ത് തന്നെ ഉണ്ടല്ലോ.... പിന്നെന്താ.... 😊" അവൻ മുഷിപ്പിക്കാതെ മറുപടി കൊടുത്തു..... "ജാനിടെ അച്ഛനും അമ്മയും ഞങ്ങളെ പ്രതീക്ഷിക്കും.... ഞങ്ങൾ നാളെ വരാം അച്ഛമ്മേ...." റാവൺ അച്ഛമ്മയോട് പറഞ്ഞ് ജാനിയെ കൂട്ടി പുറത്തേക്ക് നടന്നു..... നന്ദുവിനും ഇളക്കും ഒക്കെ ജാനിയെ കൂടെ വേണമെന്ന് ഉണ്ടായിരുന്നു.... അവർ ആദ്യമായിട്ടാണല്ലോ ഇവിടെ..... പിന്നെ ജാനിയുടെ സന്തോഷം അവിടെയാണെന്ന് ഓർത്തിട്ടാവാം രണ്ട് പേരും അഭിപ്രായം ഒന്നും പറയാതിരുന്നത്..... പുറത്തേക്ക് ഇറങ്ങിയതേ ജാനി അവന്റെ കൈയിൽ ചുറ്റി പിടിച്ചു ചേർന്നു നടന്നു തുടങ്ങി.....

അവൾക്ക് ഒരു സന്തോഷവും ഉത്സാഹവും ഒക്കെ വന്നിട്ടുണ്ട്.... കാരണം അവനും മനസ്സിലായിരുന്നു..... അവന്റെ കൈയിൽ മുഖം ചേർത്തു വെച്ച് നടക്കുന്നതിനിടയിൽ അവൾ അവിടെ ചുംബിക്കുന്നുമുണ്ട്..... എങ്ങനെയാ ആ സ്നേഹത്തിന് ഒപ്പത്തിനൊപ്പം എത്താൻ സാധിക്കുക.....? അറിയില്ലവൾക്ക്..... എന്നാൽ അവൻ അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു..... "ഇന്നെന്ത്‌ പറ്റി നിനക്ക്...... 😅?" വീടിന്റെ മുറ്റത്തേക്ക് നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.... ഒന്നുമില്ലെന്ന് തല വെട്ടിച്ചു കൊണ്ട് വീണ്ടും ഒന്ന് മുത്തി അവൾ..... ഒരിക്കലും ചെയ്ത് തന്ന ഉപകാരങ്ങൾക്കുള്ള കടപ്പാടല്ല..... അവനെ അതൊക്കെ ചെയ്യിച്ചത് തന്നോടുള്ള അതിര് കവിഞ്ഞ പ്രണയമാണെന്ന തിരിച്ചറിവാണ് അവളെ ഇത്രയേറെ സന്തോഷിപ്പിച്ചത്..... അത് കൊണ്ട് അതിനൊരു മറുപടി പറയാൻ അവൾ നിന്നില്ല.....

കിട്ടുന്ന സ്നേഹം പതിന്മടങ് ആയി തിരികെ കൊടുക്കാനും മത്സരിച്ചു സ്നേഹിക്കാനുമുള്ള ഒരുക്കത്തിലായിരുന്നവൾ...... വീട്ടിൽ ചെന്ന് കയറിയപ്പോൾ അമ്മ മരുമകന് നല്ലൊരു ഡെയിനിന് ടേബിൾ തന്നെ ഒരുക്കി വെച്ചു..... അവനെ വയറു നിറച്ചു തീറ്റിച്ചിട്ടാണ് അവർ വെറുതെ വിട്ടത്.... രാത്രിവേളയിലും ജാനി അവനെ പ്രണയിച്ചു വീർപ്പുമുട്ടിക്കുകയായിരുന്നു..... ••••••••••••••••••••••••••••••••••••° "എടാ..... നീ ചന്ദുവിന്റെ അടുത്തേക്ക് പോവുന്നില്ലേ....?" ആരോടോ ഫോണിൽ സംസാരിച്ചു കയറി വരുന്ന രാഘവിനോടായി അമ്മ തിരക്കി.... അത് കേട്ടതെ രാഘവ് തലയിൽ കൈ വെച്ചു..... "എന്റമ്മേ ഞാനത് മറന്നു...." "ആഹ്.... കൊള്ളാം.... നിന്നോട് ഞാൻ പറഞ്ഞതല്ലേ.... അവൾക്ക് നമ്മളേ ഉള്ളൂ.... നമുക്ക് അവരും..... ചന്ദു മോൾടെ കാര്യം നിന്നെ ഞാൻ ഏൽപ്പിച്ചിരുന്നതല്ലേ..... എന്നിട്ട് അവളൊന്ന് വിളിച്ചിട്ട് പോകാൻ പോലും നിനക്ക് നേരം ഇല്ല....." അമ്മ പരാതി പറഞ്ഞു.... "അമ്മാ സോറി.... മനഃപൂർവം അല്ല..... അവളെ കാണാൻ വേണ്ടി ഓഫീസിൽ നിന്ന് കുറച്ച് നേരത്തെ ഇറങ്ങിയതാ ഞാൻ....

വരുന്ന വഴിക്ക് കാറിന്റെ മുന്നിൽ ഒരു കുട്ടി വട്ടം ചാടി.... ചെറുതായി ഒന്ന് മുട്ടി...." അവൻ പറഞ്ഞത് കേട്ടതും അമ്മ നെഞ്ചിൽ കൈ വെച്ച് പോയി.... "ഈശ്വരാ.... എന്നിട്ട് ആ കുട്ടിക്ക് വല്ല പ്രശ്നവും...." അമ്മക്ക് ആധി കയറി.... "പേടിക്കാൻ ഒന്നുല്ല അമ്മേ.... കാലിൽ ചെറിയ പൊട്ടൽ ഉണ്ട്.... വേറെ കുഴപ്പം ഒന്നുല്ല.... ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു ട്രീറ്റ്മെന്റ് ഒക്കെ കൊടുത്ത് വീട്ടിലും എത്തിച്ചു അത്യാവശ്യം സഹായം ഒക്കെ ചെയ്തിട്ടാ ഞാൻ ഈ വരുന്നത്.... അതിനിടയിൽ ചന്ദുവിന്റെ കാര്യം വിട്ട് പോയി....."അവൻ കോട്ട് ഊരി അമ്മക്കൊപ്പം അകത്തേക്ക് കയറി.... "ഈശ്വരൻ കാത്തു....." അമ്മ ആശ്വാസത്തോടെ നെഞ്ചിൽ തൊട്ടു.... "ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് റിയയെ കൂട്ടി ചന്ദുനെ കാണാൻ പോവാം....."അവൻ മുറിയിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു.... "എങ്കിൽ വേഗം ആവട്ടെ..... ഞാൻ ഫുഡ്‌ എടുത്ത് വെക്കാം...." അമ്മ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു..... ••••••••••••••••••••••••••••••••••••••••••°

"ചന്ദനയെ കാണാൻ എന്തിനാ രാഘവ് എന്നേക്കൂടി കൊണ്ട് പോകുന്നേ.....?" കാറിൽ വെച്ച് തന്നെ അവൾ ഇഷ്ടക്കേടോടെ ചോദിച്ചു..... "അത് അവൾ പറഞ്ഞിട്ടല്ലേ റിയാ.... അവൾ വിളിച്ചു ഇങ്ങനൊരു കാര്യം പറയുമ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയുക.... അല്ലെങ്കിൽ തന്നെ ഒന്ന് കാണാൻ അല്ലേ.... അതിലിപ്പോ എന്താ തെറ്റ്....?" അവൻ ശാന്തമായി പറഞ്ഞു...... "അല്ല.... ചന്ദന എന്തിനാ എന്നെ കൂട്ടാൻ പറഞ്ഞത്..... അവൾക്ക് എന്തിനാ എന്നെ കണ്ടിട്ട്.... അത്രത്തോളം അടുപ്പം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ലല്ലോ.....?" റിയക്ക് സംശയമായി..... "ആവോ.... അവൾ എന്നെ വിളിച്ച കൂട്ടത്തിൽ നിന്നെ കൂടി കൂട്ടാൻ കാശ്വൽ ആയിട്ട് പറഞ്ഞതാവും....." അത് കേട്ട് റിയ ഒന്ന് മൂളി...... റിയക്ക് ആകെയൊരു മടുപ്പ് തോന്നി..... പക്ഷേ പിന്നിടുന്ന വഴികൾ കാണവേ മടുപ്പ് മാറി മനസ്സിൽ ഒരു അങ്കലാപ്പ് ആയി.....

ഒടുവിൽ അവളെ ഞെട്ടിച്ചുകൊണ്ട് കാർ വിക്രത്തിന്റെ വീടിന് മുന്നിൽ എത്തി നിന്നു..... റിയ കാറിൽ ഇരുന്ന് വിയർത്തു കുളിച്ചു..... "എന്തിനായിരിക്കും ഇങ്ങോട്ട് വന്നത്....? രാഘവ് എന്തെങ്കിലും അറിഞ്ഞോ....? ചന്ദുവിനെ കാണാൻ അല്ലേ വന്നത്.....?" അങ്ങനെ സംശയങ്ങൾ കൂടി അവൾക്ക്..... "ഹാ... ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ ഇറങ്ങി വാടോ....." രാഘവ് പുറത്ത് ഇറങ്ങി പറഞ്ഞിട്ടും അവൾ ഇറങ്ങാൻ കൂട്ടാക്കിയില്ല..... ഒടുവിൽ ചന്ദു പുഞ്ചിരിയോടെ പുറത്തേക്ക് വന്നു..... രാഘവ് അവളെ ഹഗ് ചെയ്ത് വിട്ടു..... ചന്ദു ആ ചിരി വിടാതെ റിയയുടെ സൈഡിലെ ഡോർ തുറന്നു..... "മടിച്ചിരിക്കാതെ ഇങ്ങോട്ട് വാന്നേ....."....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story